Aksharathalukal

ഈറനണിഞ്ഞ മിഴികളോടെ 💐

Part 37


Casualty ക്ക് മുന്നിൽ നിൽക്കുമ്പോൾ നാലുപേരുടെയും ഹൃദയം പിടക്കുന്നുണ്ടായിരുന്നു. അന്ന എബിയുടെ മാറോട് ചേർന്ന് പൊട്ടികരഞ്ഞുകൊണ്ടിരിക്കുന്നു.മകളായി കണ്ടവൾ  മരണത്തോട് മല്ലിട്ടുകൊണ്ടിരിക്കെ ആ അമ്മക്ക് കരയാനും പ്രാർഥിക്കാനുമല്ലേ കഴിയൂ.നാൻസിയുടെ അവസ്ഥയും മറിച്ചല്ല.കൂട്ടുകാരിയല്ല, കൂടെപ്പിറപ്പുതന്നെയായിരുന്നു അനു അവൾക്ക്.ചന്തുവിന്റെ ഫാമിലി ഫ്രണ്ടിന്റെ ഹോസ്പിറ്റൽ ആയിരുന്നത് കൊണ്ട് പോലീസ് കേസ് ആകാതെ ശ്രദ്ദിക്കാൻ കഴിഞ്ഞെങ്കിലും ഒരുപാട് രക്തം പോയതിനാൽ അനുവിന്റെ സ്ഥിതി ഏറെ വഷളായിരുന്നു.റേയർ ഗ്രൂപ്പ്‌ ആയതിനാൽ അനുവിന് വേണ്ടി രാത്രിമുഴുവൻ ബ്ലഡ്‌ ബാങ്കിലും സന്നദ്ധ സംഘടനകളിലും  അവർ അലഞ്ഞുതിരിയേണ്ടിവന്നു.

മണിക്കൂറുകൾക്ക് മുൻപ് നടന്നതെല്ലാം  അവർക്ക് ചിന്തയിൽ പോലും ഇല്ലാത്ത കാര്യങ്ങൾ ആയിരുന്നു
അന്നയും  നാൻസിയും കൂടിഅനുവിന്റെമുറിക്കുമുന്നിലെത്തി. ഒരുപാട് വിളിച്ചുനോക്കിയെങ്കിലും വാതിൽ തുറന്നില്ല.അന്ന പെട്ടന്നു താക്കോൽ ദ്വാരത്തിലൂടെ അകത്തേക്ക് നോക്കി. അവരുടെ ശ്വാസം നിലച്ചു. കട്ടിലിൽ നിന്നും ചോരയൊലിക്കുന്ന ഒരു കൈ മാത്രമാണ് കണ്ടത്.അവർ \"എന്റെ മോളെ\" എന്നുവിളിച്ചു പിന്നിലേക്ക് വീണു. തുടർന്ന് നാൻസിയും ആ കാഴ്ചക്കണ്ട് നടുങ്ങി. ഇരുവരുടെയും ഒച്ച കേട്ട് ഓടിയെത്തിയ ചന്തുവും എബിയും ഒന്നുപകച്ചെങ്കിലും, വാതിൽ തുറക്കാൻ നാൻസിയുടെ വെപ്രാളത്തോടെയുള്ള പറച്ചിൽ കേട്ടപ്പോൾ ഒന്നും നോക്കാതെ ചന്തു വാതിൽ ചവിട്ടിത്തുറന്നു.
കട്ടിലിൽ കൈനരമ്പിൽ നിന്നും ചോര വാർന്നു ബോധമറ്റു കിടക്കുന്നവളെ കോരിയെടുത്തതും ഹോസ്പിറ്റലിലെത്തിച്ചതുമെല്ലാം ഒരു സ്വപ്നം പോലെ തോന്നി. Casualty യിലേക്ക് കയറ്റവേയാണ് അനുവിന്റെ കയ്യിലെ കത്ത് ചന്ദു ശ്രദ്‌ധിച്ചത് അവനത് പെട്ടെന്നുതന്നെ വലിച്ചെടുത്തു.
ചന്തുവിന്റെ കയ്യിലെ ചുരുട്ടിപ്പിടിച്ച കടലാസിൽ  അനുവിന്റെ ജീവിതത്തിലെ ആരുമറിയാത്ത ഒരു വിങ്ങൽ കൂടിയുണ്ടായിരുന്നു. അവൾ എഴുതിയുന്നതൊന്നും അവർക്ക് താങ്ങാനാവുന്നതായിരുന്നില്ല. ചന്തു അത് വായിക്കുമ്പോൾ അന്നയും എബിയും തകർന്നുപോയിരുന്നു, എന്നാൽ നാൻസിയും ചന്തുവും ഞെട്ടലോടെ മുഖാമുഖം നോക്കിനിന്നതേയുള്ളൂ.

\"എല്ലാരും എന്നോട് പൊറുക്കണം.
ബെന്നിയുടെ ചൂതാട്ടത്തിൽ ഞാനും ഒരു കരുവായി മാറുകയാണെന്നറിയാതെ  അവനെ വിശ്വസിച്ചുപോയി .അവൻ കൂടെനിന്ന് ചതിച്ചു. ഒരു തെറ്റും ചെയ്യാതെ വിഷ്ണുവേട്ടന് മുന്നിൽ പ്രണയിച്ച് വഞ്ചിച്ചവളായി.എന്നെ ഒന്നു കേൾ ക്കാനോ മനസിലാക്കാനോ പോലും കഴിവില്ലാത്ത ഒരാളെ പ്രണയിച്ചു എന്നകുറ്റത്തിനു ഇനിയും ഉമീതീയിൽ നീറി നീറി ജീവിക്കാൻ വയ്യ.
പ്രാണനെപ്പോലെ സ്നേഹിച്ചവൻ പിഴച്ചവളെന്നു മുദ്രകുത്തിയത്തിൽപരം വേദന മറ്റൊന്നുമില്ല.നഷ്ടപ്രണയത്തിന്റെ ബാക്കിപ്പത്രമെന്നോണം എന്റെ ഉള്ളിൽ തുടിക്കുന്ന കുഞ്ഞ് ജീവനെക്കൂടി ഞാൻ കൂടെക്കൂട്ടുന്നു.
മരണത്തെ ആരും ആഗ്രഹിച്ച് തിരഞ്ഞെടുക്കാറില്ല,
അന്നമ്മച്ചിയും പപ്പയും എന്നോട് ക്ഷമിക്കണം, നിങ്ങളെ എനിക്കൊത്തിരി ഇഷ്ടമായിരുന്നു.എനിക്ക് വേറെ വഴിയില്ല..
ഞാൻ അപ്പച്ചന്റേം അമ്മയുടേം അടുത്തേക്ക് പോകുന്നു.


എന്ന് അനീറ്റ \"


ചന്തുവിന്റെ രണ്ടു തുള്ളികണ്ണീർ ആ അക്ഷരങ്ങളിൽ പതിച്ചു.


അവളെത്രത്തോളം മനസികമായി തളർന്നുപോയെന്ന് ചന്തു തിരിച്ചറിഞ്ഞു.


അവൻ മനസുകൊണ്ട് വിഷ്ണുവിനെ ശപിച്ചുപോയി. അന്ന് നടന്നകാര്യങ്ങൾ, അനുപറഞ്ഞതെല്ലാം വിട്ടുപോകാതെ എബി ചന്തുവിനെ അറിയിച്ചു.ബെന്നിയെ കൊല്ലാനുള്ള ദേഷ്യം അവനിൽ ഉടലെടുത്തതെങ്കിലും ഈ സാഹചര്യത്തിൽ വേണ്ടെന്ന് തോന്നി. അനുവിന്റെ വിവരം വിഷ്ണുവിനെ അറിയിക്കാൻ ചന്ദു ശ്രമിച്ചെങ്കിലും വിഷ്ണു ചന്തുവിന്റെ കാൾ എടുത്തില്ല. ഒടുവിൽ ആ ശ്രമം ചന്തു ഉപേക്ഷിച്ചു.


അനുവിന്റെ നില ഗുരുതരമാണെന്ന് ഡോക്ടർ പറഞ്ഞത് മുതൽ അന്നയും നാൻസിയും ഹോസ്പിറ്റലിലെ കർത്താവിന്റെ തിരുരൂപത്തിനു മുന്നിൽ മെഴുകുതിരിപോലെ ഉരുകി പ്രാർഥിച്ചുകൊണ്ടിരുന്നു.


പിന്നെയും മണിക്കൂറുകൾ കാത്തിരിക്കേണ്ടിവന്നു. ഡോക്ടർ


പുറത്തേക്ക് വന്നതും എബിയും ചന്ദുവും കാര്യങ്ങൾ അറിയാനായ് അങ്ങോട്ടേക്ക് ചെന്നു.


\"അങ്കിൾ.. അനുവിനിപ്പോ എങ്ങനുണ്ട്...?\"


ചന്തു പ്രതീക്ഷയോടെ ചോദിച്ചു.


\"മോൾക്ക് കുഴപ്പമൊന്നുമില്ലല്ലോ ഡോക്ടർ \"എബിയുടെ മുഖത്തും അതേ ആകാംഷതന്നെ കാണാം.


\"Don\'t worry, she is perfectly allright.


ഇപ്പൊ ഒരു പ്രശ്നവുമില്ല, ബോധം തെളിഞ്ഞിട്ടില്ല,കോൺഷ്യസ് ആയിട്ട് റൂമിലേക്ക് മാറ്റാം.പിന്നേ ആകുട്ടി പ്രേഗ്നെന്റ് ആണെന്ന് നിങ്ങൾക്കറിയില്ലായിരുന്നല്ലേ..\"


\"ഇല്ല ഡോക്ടർ..\"എബിയുടെ കണ്ണ് നിറഞ്ഞു.


\"എന്തെങ്കിലും പ്രോബ്ലം ഉണ്ടോ അങ്കിൾ..\"ചന്തു സംശയിച്ചു


\"ഏയ്‌ ഇല്ല, ഇപ്പൊ പറയത്തക്ക കുഴപ്പങ്ങളൊന്നുമില്ല,എത്തിക്കാൻ കുറച്ച് താമസിച്ചെങ്കിലും രണ്ടു ജീവനും രക്ഷിക്കാനായി.\"


\"Thank you ഡോക്ടർ \"എബി കൈകൂപ്പി ഡോക്ടറോട് നന്ദി പറഞ്ഞു.


\"ഞാനല്ല, ഈശ്വരനാണ് ആ കുട്ടിക്ക് ജീവൻ തിരികെക്കൊടുത്തത്.. നന്ദി ഈശ്വരനോട് പറയൂ...\"ഡോക്ടർ ചിരിച്ചുകൊണ്ട് നടന്നകന്നു. എല്ലാരുടെ മുഖത്തും ആശ്വാസം നിറഞ്ഞു.


❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️


പിറ്റേന്ന് ഉ

ച്ചയോടെയാണ് അനുവിന് ബോധം വീണത്. മെല്ലെ കണ്ണ് തുറന്നു നോക്കുമ്പോഴാണ് താനൊരു ഹോസ്പിറ്റലിൽ ആണെന്ന് മനസിലായത്. തലേന്ന് നടന്നതെല്ലാം ഒരു മിന്നായം പോലെ അവളുടെ തലച്ചോറിൽ സ്പോടനങ്ങൾ സൃഷ്ടിച്ചു. പക്ഷെ കണ്ണീർതുള്ളികൾ പുനർജനിച്ചില്ല.എല്ലാം കൊണ്ടും അവളുടെ മനസ് ഒരു കല്ലായി തീർന്നതുപോലെ.


Casualty യിലിൽ നിന്നും മുറിയിലെക്കെത്തും വരെയും തന്റെ പ്രിയപ്പെട്ടവർ ഓരോരുത്തരുടെയും മുഖങ്ങൾ കണ്മുന്നിൽ ഉണ്ടായിരുന്നെങ്കിലും അവൾ ആരെയും നോക്കിയില്ല, ഒന്നും മിണ്ടിയതുമില്ല അവളുടെ മൗനം എല്ലാവർക്കും ആരോചകമായി തോന്നി.


മുറിയിലെത്തിയിട്ടും അനു മൗനം പാലിച്ചു. ഒടുവിൽ സഹികെട്ട് നാൻസി സംസാരിച്ചു തുടങ്ങി.


\"അനൂ......\"


അവൾ വിളികേട്ടില്ല, മറ്റേതോ ചിന്താതലങ്ങളിൽ ഉത്തരം കിട്ടാത്ത ചോദ്യങ്ങളും അലയടിക്കുകയായിരുന്നു അനുവിന്റെ മനസ്.


\"അനൂ.....\"നാൻസി കുറച്ച് ഉച്ചത്തിൽ തന്നെ വിളിച്ചു. അനു മെല്ലെ അവളെ നോക്കി.


\"അനൂ, എന്താടിയിത്, എല്ലാപ്രശ്നങ്ങൾക്കും മരണമാണോ അനൂ പോംവഴി \"നാൻസിയുടെ കണ്ണുകൾ നിറഞ്ഞു


\"മോളെ.... എന്നും ഞങ്ങൾ നിന്റെകൂടെയേ നിന്നിട്ടുള്ളൂ, ഇനിയും എന്തൊക്കെ വന്നാലും അങ്ങനെതന്നെ.. അതൊന്നും ഓർക്കാതെ നീ ഞങ്ങളെ തോൽപ്പിച്ചുകളഞ്ഞല്ലോടി...\" അന്ന പാതം പറഞ്ഞു കരയാൻ തുടങ്ങി.


\"ഇതാണോ മോളെ എല്ലാത്തിനും നീ കണ്ട വഴി.. ഇതാണോ എല്ലാം മറക്കാമെന്നു നീ പറഞ്ഞത്....\"എബിയുടെ വാക്കുകളിടറി.


ചന്തുവൊഴിച്ച് മറ്റെല്ലാരേയും അനുവിനോട്‌ പതം പറഞ്ഞു കരയുകയും ആശ്വാസവാക്കുകൾ നിരത്തുകയുമൊക്കെ ചെയ്തെങ്കിലും അനു ഒന്നും കേൾക്കാത്ത പാവപോലെ ഒരേ ഇരിപ്പായിരുന്നു.


സാവകാസം ചന്തു മൂവരെയും ഫ്രഷാകാനും അത്യാവശ്യ സാധനങ്ങൾ കൊണ്ടുവരാനുമൊക്കെ ഏൽപ്പിച്ച് വീടുകളിലേക്ക് വിട്ടു. മനയില്ലമനസോടെയാണ് മൂവരും പോയത്.


ചന്തു  പതിയെ അനുവിന്റെ അടുത്ത് വന്നു നിന്നു.


\"എനിക്ക് കുറച്ചു കാര്യങ്ങൾ പറയാനുണ്ട്.. ചോദിക്കാനും...


അവരുടെ മുന്നിൽ വച്ച് വേണ്ടെന്നുള്ളതുകൊണ്ടാണ് ഞാനിത്രയും നേരം മിണ്ടാതിരുന്നത്\"അവന്റെ വാക്കുകൾ ഉറച്ചതും തടുക്കാനാവാത്തതുമാണെന്ന് അനുവിനറിയാമായിരുന്നു. അവൾ അവനെ വെറുതെ ഒന്നു നോക്കി.


\"നീയെന്നെ\' ചേട്ടായി \'എന്ന് വിളിക്കുമ്പോൾ അത് ഉള്ളിൽത്തട്ടിയാണെന്നാണ് ഞാൻ കരുതിയിരുന്നത്... നിന്നെ ഞാനെന്റെ കൂടപ്പിറപ്പായി തന്നെ സ്നേഹിച്ചു..ഞങ്ങളുടെ ജീവിതത്തിലെ ഒരൊ കാര്യവും നിന്നോട് ഞങ്ങൾ ഷെയർ ചെയ്തിട്ടുണ്ട്.പക്ഷെ നിന്റെ ജീവിതത്തിലെ ഒരു കാര്യം വന്നപ്പോൾ ആരോടും ഒന്നും ചോദിക്കുകയോ പറയുകയോ ചെയ്യാതെ  സ്വയം തീരുമാനമെടുത്തു.. ഞങ്ങൾ അന്യരാണല്ലോ അല്ലെ അനൂ..\"


അവന്റെ വിടരുന്ന വാക്കുകൾ ചാട്ടുളി പോലെ അവളുടെ ഹൃദയത്തിൽ പതിച്ചു.


\"ഒരു വാക്ക് പറയാമായിരുന്നുഒരു സൂചനയെങ്കിലും തരാമായിരുന്നു. സംഭവിച്ചതെന്തായാലും അതൊന്നു പറഞ്ഞിരുന്നെങ്കിൽ ഇപ്പോൾ ആപ്രശനം പരിഹരിക്കപ്പെടുമായിരുന്നില്ലേ അനൂ.. അവസാന നിമിഷം വരെ മൗനം പാലിച്ച് നീ സ്വയം ചിത്തയൊരുക്കിയില്ലേ മോളെ,\"


അവളുടെ കണ്ണുകളിൽ വീണ്ടും തെളിനീർ തുളുമ്പിവന്നു.


\"മരണം മാത്രമാണ് എല്ലാത്തിനും പരിഹാരമെങ്കിൽ പിന്നേ ഈ ലോകത്ത് ആരെങ്കിലും ഉണ്ടാവുമായിരുന്നോ,നിന്നെ ഹൃദയത്തോട് ചേർത്തുനിർത്തിയ ആ അച്ഛനുമമ്മക്കും ഹൃദയ വേദനമാത്രമേ നിന്റെ മരണം കൊടുക്കുള്ളൂ എന്നറിഞ്ഞിട്ടും നീ....... ഇത്രക്ക് ഭീരുവല്ല അനൂ നീ....\"


ചന്തു ഒന്നുനിർത്തി അവന്റെ മനസ് പിടയുന്നുണ്ടായിയുന്നു.


\"ചേട്ടായി...... ചേട്ടായി... ഞാൻ...\"അനു പൊട്ടിക്കരഞ്ഞുകൊണ്ട് അവനെ കെട്ടിപ്പിടിച്ചു കരഞ്ഞു. അവളുടെ മനോ വേദനയെത്രയെന്നഅറിയാമായിരുന്നു അവന്. കുറേ നേരം കണ്ണീർവർത്ത് കരഞ്ഞപ്പോൾ അനുവിന്റെ മനസിന്‌ തെല്ലൊരാശ്വാസം ഉണ്ടായെന്നുപറയാം.


\"അനു.. മതി കരഞ്ഞത്... ഇനി ചേട്ടായി പറയുന്ന കാര്യങ്ങൾ നിന്നെ ഒരുപാട് വേദനിപ്പിക്കാൻ പോന്നതാണ്, പക്ഷെ നീയത് ഉൾക്കൊള്ളണം.\"ചന്തുവത് പറയുമ്പോൾ  അവൾ അതേയെന്നു തലയാട്ടി.


\"ആദ്യത്തെക്കാര്യം, വിഷ്ണുവിന്റെ.... വിവാഹം കഴിഞ്ഞു...\"ചന്തുവാത്ത പറയുമ്പോൾ അനുവിന് വല്യ ഞെട്ടലൊന്നും ഉണ്ടായതായി തോന്നിയില്ല. പക്ഷെ കണ്ണിൽ തുള്ളികളായി  കണ്ണീർ പൊടിഞ്ഞു.


\"അവനെ..... നിനക്കും അറിയാല്ലോ..... അവന്...... കണ്ണുണ്ടെങ്കിലും കാഴ്ചയില്ല.... അല്ലെങ്കിൽ ഇതരത്തിലൊരു കേട്ടുകഥ അവൻ വിശ്വസിക്കില്ലായിരുന്നു.. എടുത്തുചാട്ടമാണോ അതോ അവന്റെ ബുദ്ദിയിലിരുന്നു മാറ്റാരെങ്കിലുമാണോ ഇതൊക്കെ ചെയ്യുന്നതെന്ന് എനിക്കിനിയും വ്യക്തമല്ല.. അന്ന് നടന്നതൊക്കെ എബിയെങ്കിൽ പറഞ്ഞെങ്കിലും എന്തൊക്കെയോ, എവിടെയൊക്കെയോ ചില പൊരുത്തതാക്കേടുകൾ എനിക്ക് തോന്നുന്നുണ്ട്... അത് നിനക്കെ പറയാൻ പറ്റൂ..\"


അനു സംശയത്തോടെ അവനെ നോക്കി നിന്നു
\"

അന്ന് നീയെങ്ങനെ തലച്ചുറ്റി വീണു, ബെന്നി നിനക്കൊന്നും കുടിക്കാനോ കഴിക്കാനോ തന്നിട്ടില്ല, ശരിയല്ലേ? അപ്പോഴത് സ്വാഭാവികമായിരുന്നോ?സ്വഭാവികമായിരുന്നെങ്കിൽ നീ ഉണരാൻ മണിക്കൂറുകൾ എടുക്കേണ്ടതില്ലല്ലോ. പെട്ടെന്നൊരു പനി അതെങ്ങനെ വന്നൂ...ഇനിയത് അങ്ങനെയല്ലെങ്കിൽ ബെന്നി ഒറ്റക്കല്ല.. അവന്റെ പിന്നിൽ അവനെ സഹായിക്കാൻ ആരോ ഉണ്ട്..എന്നല്ലേ അർഥം.
\"ചേട്ടായി... എന്താ... പറയണേ...\"
\"എനിക്ക് ചില സംശയങ്ങൾ ഉണ്ട്.. അനൂ...\"

തുടരും
✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️



ഈറനണിഞ്ഞ  മിഴികളോടെ 💐

ഈറനണിഞ്ഞ മിഴികളോടെ 💐

4.4
1884

Part 38 നടന്നതൊക്കെ എബിയങ്കിൾ പറഞ്ഞെങ്കിലും എന്തൊക്കെയോ, എവിടെയൊക്കെയോ ചില പൊരുത്തതാക്കേടുകൾ എനിക്ക് തോന്നുന്നുണ്ട്... അത് നിനക്കെ പറയാൻ പറ്റൂ..\" അനു സംശയത്തോടെ അവനെ നോക്കി നിന്നു \"അന്ന് നീയെങ്ങനെ തലച്ചുറ്റി വീണു, ബെന്നി നിനക്കൊന്നും കുടിക്കാനോ കഴിക്കാനോ തന്നിട്ടില്ല, ശരിയല്ലേ? അപ്പോഴത് സ്വാഭാവികമായിരുന്നോ?സ്വഭാവികമായിരുന്നെങ്കിൽ നീ ഉണരാൻ മണിക്കൂറുകൾ എടുക്കേണ്ടതില്ലല്ലോ.പിന്നേ പെട്ടെന്നൊരു പനി അതെങ്ങനെ വന്നൂ...ഇനിയത് അങ്ങനെയല്ലെങ്കിൽ ബെന്നി ഒറ്റക്കല്ല.. അവന്റെ പിന്നിൽ അവനെ സഹായിക്കാൻ ആരോ ഉണ്ട്..എന്നല്ലേ അർഥം.\" \"ചേട്ടായി... എന്താ... പറയണേ...\" \"എനിക്ക് ചി