Aksharathalukal

❤️ഇവളെൻ റൂഹ്❤️part-6

❤️ഇവളെൻ റൂഹ്❤️

Part-6

എന്താടി നോക്കുന്നെ.... നിന്നെ ഇപ്പോൾ ഇവിടെ വെച്ച് തീർക്കാൻ അറിയാഞ്ഞിട്ടല്ല..... പക്ഷെ യാസി അവന്ക് കാണിച്ചു കൊടുക്കണം എനിക്ക്..... നിന്റെ ഈ ആട്ടിൻ തോലിട്ട ചെന്നായയുടെ മുഖം.....

അത്രയും... പറഞ്ഞു.... മിഷു അവിടെ നിന്നും ഇറങ്ങി...

🦋🖤🦋🖤🦋🖤🦋🖤🦋🖤🦋🖤🦋🖤🦋🖤🦋🖤🦋🖤🦋🖤🦋🖤🦋🖤🦋

(നിദു)

രാവിലെ ഉറക്കമുണർന്ന നിദു കാണുന്നത് ബെഡിൽ കിടന്നുറങ്ങുന്ന യാസിയെ ആണ്..... അത് കണ്ടപ്പോൾ തന്റെ ചുണ്ടിലൊരു പുഞ്ചിരി വിടർന്നു.....

എന്നാൽ ഒരു നാൾ നഷ്ടമാകുമല്ലോ എന്ന് ഓർത്തപ്പോൾ.... ആ പുഞ്ചിരി പതിയെ മാഞ്ഞു..... അവൾ... വേഗം തന്നെ ഫ്രഷ് അവനായി ഷെൽഫിൽ നിന്നും ഡ്രസ്സ്‌ എടുത്ത് ബാത്‌റൂമിലേക്ക് കയറി.......

ഫ്രഷായി ഇറങ്ങിയപ്പോഴേക്കും യാസിയും എണീറ്റിരുന്നു......
അവൾക്ക് അവന്റെ മുഖത്തു നോക്കാൻ എന്തോ ചടപ്പ് തോന്നി.....അവൻ വേഗം തന്നെ ഡ്രസ്സ്‌ എടുത്ത് ബാത്‌റൂമിലേക്ക് കയറി....അത് എന്ത് കൊണ്ടും തനിക്കൊരു ആശ്വാസം തന്നെ ആയിരുന്നു.....
അവൾ വേഗം തന്നെ നിസ്കാരവും കഴിച്ചു താഴെക്കിറങ്ങി.....
ഉമ്മ ഫുഡ്‌ ഉണ്ടാക്കുന്ന തിരക്കിലായിരുന്നു....
അതിന്റെ കൂടെ അവളും കൂടി.....

അല്ല നിദു നീ ചായ കുടിച്ചോ...?
അത് ഇല്ല....ഉമ്മാ.....
കടിയുണ്ടാക്കുന്നതിനിടെ ഉമ്മ ചോദിച്ചപ്പോൾ അവൾ അതിനു അല്പം മടിയോടെ ആണെങ്കിലും ഉത്തരം നൽകി....

വെറുതെ അല്ല കോലവും ഇങ്ങനെ..... ഒരു സാധനം നേരത്ത് കഴിക്കരുത് ട്ടോ....
😠 ഉമ്മ അല്പം ദേഷ്യത്തോട് കൂടെ അവളെ ശകാരിച്ചു....

അത് കണ്ടപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു.....
ഉമ്മാന്റെ വാക്കുകൾ അവൾക്ക് ഉണ്ടാക്കിയത് സന്തോഷം ആയിരുന്നു.....
കാരണം ഇന്നേ വരെ ഉമ്മാന്റെ സ്നേഹം താൻ അനുഭവിച്ചിട്ടില്ല......ആ ശകാരവും എല്ലാം അവൾ സന്തോഷത്തോടു കൂടെ കേട്ട് നിന്നു............

നിധുവിന്റെ കണ്ണുകൾ നിറഞ്ഞു കണ്ടതും.....യാസിയുടെ ഉമ്മാക്ക് ഉള്ളിൽ ഒരു നോവുണർത്തി....അവർ അവളുടെ താടിയിൽ പിടിച്ചു മുഖത്തോട് മുഖം ആക്കി നിർതി.......

മോൾ എന്തിനാ കരയുന്നെ ഉമ്മ വെറുതെ പറഞ്ഞതാ...... സോറി.... ദേ ഞാൻ മാപ്പും പറഞ്ഞു ഇനി കരയരുത് ഇനിയെങ്ങാനും കരഞ്ഞാൽ.... ഞാൻ നിന്നോട് മിണ്ടൂല..... അതും പറഞ്ഞു അവർ ചുണ്ട് കോട്ടി തിരിഞ്ഞു നിന്നു.....

അത് കണ്ടതും..... നിദു പെട്ടന്ന് പൊട്ടിച്ചിരിച്ചു......
അവളുടെ ആ ചിരി കണ്ടതും.... അവരുടെ ഹൃദയം..... സന്തോഷം കൊണ്ട് നിറഞ്ഞിരുന്നു.....

ഞാൻ കരഞ്ഞത് ഉമ്മ എന്നെ വഴക്ക് പറഞ്ഞത് കൊണ്ടല്ല.....
ഉമ്മാക്ക് അറിയില്ലേ..... എനിക്ക് ഉമ്മയില്ല..... ഉമ്മാടെ ഈ ശകാരം കേട്ടപ്പോ അറിയാതെ ഒന്ന് എന്റെ ഉമ്മാനെ പറ്റി ഓർത്തു പോയതാ....
നിദു അത് പറയുമ്പോൾ അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു

അവളുടെ ആ വാക്കുകൾ അവരുടെ ഉള്ളിലും നോവുണർത്തി.....
അവർ വേഗം തന്നെ നിധുവിനെ ചേർത്ത് നിർത്തി....

ആ പ്രവർത്തിയിൽ അവളൊന്നു ഞെട്ടിയെങ്കിലും
പിന്നീട് അവരുടെ മുഖത്തു നോക്കിയൊന്ന് പുഞ്ചിരിച്ചു......

ആരാ പറഞ്ഞെ എന്റെ കുട്ടിക്ക് ഉമ്മയില്ലാന്ന്...... അപ്പൊ ഈ ഞാൻ ആരാ...?
ഇന്റെ കുട്ടിക്ക് എല്ലാമെല്ലാം ആയിട്ട് ഈ ഉമ്മ ഉണ്ടാകും ട്ടോ.....

അവരുടെ ആ വാക്കുകൾ കേട്ടതും...... നിദു അവരെ ഇറുക്കെ പുണർന്നു.....
ഉമ്മാ.....എന്നും പറഞ്ഞു കൊണ്ട്....

അവരും അവളെ തിരികെ പുണർന്നു.......
പതിയെ അവളുടെ തലയിൽ തലോടി.....

ആ ഒരു നിമിഷത്തിൽ അറിയാതെ ആണെങ്കിലും
\"\"ഹിബ തിരികെ വരല്ലേ എന്ന് നിദു ആഗ്രഹിച്ചു പോയി.....\"\"\"
അത് യാസിയുമായി അവൾക്ക് ജീവിക്കാനായിരുന്നില്ല ഇത്രയും സ്നേഹം തനിക്ക് വാരിക്കോരി തരുന്ന ഉമ്മാനെ നഷ്ടപ്പെടുമല്ലോ എന്നോർത്തായിരുന്നു.....

ഇനിയും ഇങ്ങനെ നിന്നാൽ ഇന്നത്തെ ദിവസം തന്നെ ഒരു മൂഡ് ഓഫ്‌ ആകും എന്ന് അറിഞ്ഞപ്പോൾ നിദു അവരിൽ നിന്നും അടർന്നു......

അവരും..... രണ്ടു പേരും പരസ്പരം മുഖത്തോട്ട് നോക്കി പുഞ്ചിരിച്ചു....

പിന്നെ അവർ അവള്കായി ഒരു ഗ്ലാസ്സ്‌ ചായ കൊടുത്തു..... അവളത് വാങ്ങി കുടിച്ചു ശേഷം യാസിക്കുള്ളതും അവർ അവളുടെ കൈകളിൽ ഏൽപ്പിച്ചു....

മോൾ ഇത് പോയി അവനു കൊണ്ട് കൊടുക്ക്....

ഹ്മ്മ്....
ഒരു മൂളലിൽ മാത്രം ഒതുക്കി
ഇത് അതിന് യാസി വാങ്ങിയിട്ട് വേണ്ടേ....🥴
അതായിരുന്നു അവളുടെ മനസ്സിൽ....
എന്തായാലും അത് കൊടുക്കാനായി അവൾ മുഖളിലേക്ക് പോയി......

ഓരോ പടികൾ കയറുമ്പോഴും അവളുടെ ഹൃദയം എന്തിനെന്നില്ലാതെ മിടിച്ചു കൊണ്ടിരുന്നു......
റൂമിന്റെ ഡോർ തുറന്ന് അവൾ അഖത്തേക്ക് കയറി.....
യാസി ബെഡിൽ ഇരിക്കുവായിരുന്നു..... ചായയുമായി അവൾ അവൻ ക്കടുത്തേക്ക് നടന്നു അവന്റെ അടുത്തെത്തിയതും അവൾ ചായ അവനിക് നീട്ടി.....
അത് കണ്ടതും അവൻ തല ഉയർത്തി അവളെ നോക്കി.....
അവളുടെ മുഖം കണ്ടതും അവൻ ഏതോ ലോകത്തെന്ന പോലെ നോക്കി നിന്നു.....
ചായ നീട്ടിയിട്ടും അത് വാങ്ങാതെ തന്നെ തന്നെ നെറ്റി ഉറ്റ് നോക്കി കൊണ്ടിരിക്കുന്നവനെ അവളൊന്നു നെറ്റി ചുളിച്ചു കൊണ്ട് നോക്കി.....
ചായ വാങ്ങാത്തത് കണ്ടതും അവൾ..... അവന്റെ മുഖത്തിന്‌ നേരെ കൈ വീശി.....
ഒരു ഞെട്ടലോഡ് കൂടെ അവൻ അവളിലേക്കും ചായയിലേക്കും നോക്കി.....
പിന്നെ.... ചമ്മൽ പുറത്തു കാണിക്കാതെ അവൻ അവളോട് അവിടെ മേശയുടെ മുകളിൽ വെക്കാൻ പറഞ്ഞു......

അത് കേട്ടതും അവളൊന്നു ഞെട്ടിക്കൊണ്ട് അവന്റെ മുഖത്തേക്ക് നോക്കി
കാരണം ആദ്യമായിട്ടായിരുന്നു അവനിൽ നിന്നും ഇങ്ങനെ ഒരു പറച്ചിൽ.....
സാധാരണ ചായയും ആയി ചെന്നാൽ..... ഒരൊറ്റ ആട്ടായിരിക്കും
അല്ലെങ്കിൽ എനിക്ക് വേണ്ട......

ന്തായാലും അവൻ പറഞ്ഞത് പോലെ തന്നെ അവൾ അതും വെച്ചു തിരികെ പോവാനായി തിരിഞ്ഞതും

നിദു........

യാസിയായിരുന്നു അവളെ വിളിച്ചത്....
ഞെട്ടിക്കൊണ്ട് അവൾ തിരിഞ്ഞു നോക്കി ഇന്ന് വരെ യാസി തന്റെ പേര് വിളിച്ചിട്ടില്ല......

🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋

(യാസി)

രാവിലെ എണീറ്റപ്പോൾ തന്നെ നിദു ഫ്രഷായി ഇറങ്ങുന്നതാണ് കണ്ടത്.....
ഇന്നലെത്തെ കാര്യം ആലോചിച്ചപ്പോൾ..... എന്തോ അവളുടെ മുഖത്തു നോക്കാൻ ചടപ്പ് തോന്നി..... അത് കൊണ്ട് വേഗം തന്നെ ഡ്രസ്സ്‌ എടുത്ത് ബാത്‌റൂമിലോട്ട് കയറി....
Shower ഓൺ ചെയ്തപ്പോഴും യാസിയുടെ മനസ്സിൽ ഇന്നലെ നിധുവിനെ കിസ്സ് ചെയ്യാൻ പോയതായിരുന്നു....
ആകെക്കൂടി പ്രാന്ത് പിടിച്ചപ്പോ അവൻ വേഗം തന്നെ ഫ്രഷായി ഇറങ്ങി നിസ്കാരവും തീർത്....ബെഡിൽ പോയി ഇരുന്നു.....
ഇന്ന് എന്തായാലും നിധുവിനോട് പറയണം....... ഞാൻ എങ്ങനെ അവളോട് പറയ....
എന്തൊക്കെ ആയാലും ഇന്ന് പറയണം......
അതിനായി അവളെയും wait ചെയ്തു നിന്നു..... കുറെ നേരമായിട്ടും കാണാതെ വന്നപ്പോ.....  ഫോൺ എടുത്ത് ഓരോന്നും നോക്കാൻ തുടങ്ങി...
കുറച്ചു നേരം നോക്കി വേഗം എടുത്ത് വെച്ചു..... അപ്പോഴായിരുന്നു നുധുവിന്റെ വരവ്...... ആദ്യം അവളെ കണ്ടപ്പോൾ.....
അവളുടെ മുഖത്തേക്ക് തന്നെ നോക്കിയിരിക്കാൻ തോന്നിയെങ്കിലും.....
ഇന്നലെത്തെ ഓരോന്നും ആലോചിച്ചപ്പോൾ...... അത് ഒക്കെ കണ്ട്രോൾ ചെയ്തു വെച്ച്......ചായ മേശപ്പുറത്തു വെക്കാൻ പറഞ്ഞു.......
അതും വെച്ച് അവൾ തിരിഞ്ഞതും കാര്യം പറയാനായി നിദ എന്ന് വിളിക്കാൻ നിന്നതും.....എന്തോ അത് നിദു എന്ന് തന്നെ ആയി.....

പിന്നെ അവളുടെ മുഖത്തേക്ക് നോക്കാതെ ബാൽക്കണിയിലോട്ട് നടന്നു കൊണ്ട് അവൻ പറഞ്ഞു തുടങ്ങി......
Iam സോറി ഇന്നലെ....... സംഭവിച്ചത്....... അറിയാതെ......ആണ്... സോറി....
ഇടർച്ചയോടെ ആണെങ്കിലും അവൻ എങ്ങനെ ഒക്കെയോ പറഞ്ഞൊപ്പിച്ചു...

അത് കേട്ടതും നിദു തിരിച്ചൊന്നും പറഞ്ഞില്ലെങ്കിലും അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി സ്ഥാനം പിടിച്ചിരുന്നു......

🖤🦋🦋🦋🖤
പക്ഷെ അവൾ അറിഞ്ഞിരുന്നില്ല...... അവൻ അടുത്തതായി പറയാൻ പോകുന്ന കാര്യംപുഞ്ചിരിയെ..... മായ്ക്കാൻ.....ഉള്ളതാണ് എന്ന്...❕️

(തുടരും)


❤️ഇവളെൻ റൂഹ്❤️part-7

❤️ഇവളെൻ റൂഹ്❤️part-7

5
1305

❤️ഇവളെൻ റൂഹ്❤️ Part-7 പക്ഷെ അവൾ അറിഞ്ഞിരുന്നില്ല...... അവൻ അടുത്തതായി പറയാൻ പോകുന്ന കാര്യം ആ പുഞ്ചിരിയെ..... മായ്ക്കാൻ.....ഉള്ളതാണ് എന്ന്...❕️            🖤🦋🖤🦋🖤🦋🖤🦋🖤🦋🖤🦋🖤🦋🖤🦋🖤🦋🖤🦋 ഇല്ല മിസ്റ്റർ മിശാൽ... യാസിയെ എന്നിൽ നിന്നും രക്ഷിക്കാൻ നിനക്കാകില്ല.... നീ അവനെ എടുത്തോ എനിക്ക് വേണ്ട.... എനിക്കവനെ എന്റെ ആവശ്യം കഴിഞ്ഞാൽ...നിന്നെ പോലെ അവനും എനിക്ക് വെറും കറിവേപ്പിലയുടെ സ്ഥാനത്താണ്......... എത്രെയും പെട്ടന്ന് ഞാൻ അവനിലേക്ക് പോകും..........അവന്റെ പേരിലുള്ള സകല സ്വത്തുക്കളും........ അതാണ്.... എന്റെ ലക്ഷ്യം..... അതിന് വേണ്ടി എന്ത് നെറികെട്ട കളിയും.... ഞാൻ കളിക്കും.....ആരെങ്കിലും എന്റെ