Aksharathalukal

❤️ പ്രണയമർമ്മരം 25 ❤️

കൈലേക്കു തണുപ്പ് തട്ടിയപ്പോഴാണ് അവൾ മുഖം ഉയർത്തിത്..
നോക്കിയാ...ആ നിമിഷം തന്നെ പൂജയുടെ
മുഖത്തു ഒരു ഞെട്ടൽ പ്രകടമായി.

തുടർന്ന് വായിക്കുക.....

ഞെട്ടൽ പുറത്തുകാണിക്കാതെ ഇരിക്കാൻവേണ്ടി തന്നെ പൂജയും കേശവിന്റെ കൈ പിടിച്ചു... പക്ഷെ അവളുടെ ഞെട്ടൽ അവൻ ആദ്യമേ കണ്ടു പിടിച്ചിരുന്നു. അവളുടെ കൈ just shake ചെയ്യ്തു അവന്റെ കൈയിൽ നിന്നു മോചിപ്പിച്ചു...

കേശവ് വന്നതും പൂജക്ക്‌ shake hand കൊടുത്തതും എടുത്തിരിക്കുന്ന മൂന്നും അത്ഭുധത്തോടെ ആണ് നോക്കിയത്...

അധിയും ഗോകുലും ചെറുപുഞ്ചിരിയോടെ നോക്കി എന്നാൽ
ഗൗരി ആക്കട്ടെ ദേഷ്യം പരമാവധി പല്ലുകടിച്ചു പൊട്ടിച്ചു ആണ് control ചെയ്യ്തത്...

ഇതിന്റെ ഇടയിൽ പോപ്പ്‌കോൺ പൊട്ടിതെറിക്കണ പോലത്തെ sound പൂജ വളരെ കാര്യമായി തന്നെ ശ്രെധിച്ചു.😊

കേശു നീ എന്താ ഇവിടെ... ഗോകുൽ ചോദിച്ചു.

അത്രയും നേരം പൂജയുടെ ഭാവങ്ങൾ ശ്രെദ്ധിച്ചിരുന്ന അവൻ ഞെട്ടി കൊണ്ടു തന്നെ ഗോകുലിന്റെ ചോദ്യം കേട്ടു.

Ahh..ഏട്ടാ അത് എനിക്ക് ഇവിടെ അടുത്തു വരുന്ന ഒരു അത്യാവശ്യം കാര്യം ഉണ്ടായിരുന്നു.. പിന്നെ സ്റ്റീഫൻ (resturtant manager) പറഞ്ഞു നിങ്ങൾ ഇവിടെ ഉണ്ട് എന്ന്..

അപ്പൊ ഏട്ടത്തിയെ ഒന്ന് കാണാം എന്ന് വിചാരിച്ചു കയറിയതാ.

കേശവ് പറഞ്ഞത് മുഴുവൻ ഗോകുൽനെ നോക്കി ആണ്ങ്കിലും അവസാനിച്ചപ്പോൾ നോട്ടം പൂജയുടെ മുഖത്തു ആണ്...

കേശവിന്റെ മറുപടി കേൾക്കാൻ താല്പര്യം ഇല്ലാത്ത പോലെ ഇരുന്നെങ്കിലും അവൻ ഇപ്പൊ വന്നത് എന്തിനാ എന്ന്  അവളും ആലോചിച്ചിരുന്നു.

അവന്റെ മറുപടി കേട്ടപ്പോൾ തന്നെ അത് പച്ചക്കളം ആണ്  എന്ന് പൂജയക്ക് മനസ്സിൽ ആയിരുന്നു..

കാരണം അധിയെ മുൻപ് തറവാട്ടിൽ വന്നു കണ്ടിരുന്നു അവൻ....അന്ന് ഒരുപാടു സംസാരിച്ചിരുന്നു അവർ എന്ന് ആദി ഇവരോടെല്ലാം പറഞ്ഞിരുന്നു.

അതുകൊണ്ട് തന്നെ ഇവന്റെ വരവിന്റെ ഉദ്ദേശം ഇതല്ലന്നു അവൾക്ക് മനസിലായി.

അവൻ പൂജയുടെ അടുത്തുള്ള ചെയർ വലിച്ചിട്ടു അതിൽ ഇരുന്നു... കുറച്ചു നേരം സംസാരിച്ചു  കൂടുതലും ഗോകുലിന്റെ പഴയ കാലം തന്നെ ആയിരുന്നു സംസാരിച്ചത്... പണ്ടത്തെ അവന്റെ മണ്ടത്തരങ്ങൾ എണ്ണി എണ്ണി തന്നെ കേശവ് അധിയോടായി പറഞ്ഞു

ആദി ആണെങ്കിൽ ചിരിച്ചു മറിഞ്ഞു ഇതൊക്കെ കേട്ടു.ഗോകുൽ ആണെങ്കിൽ നാറ്റിച്ചു കഴിഞ്ഞെങ്കിൽ എഴുന്നേറ്റു പോടാ എന്നൊരു ഭാവവും..

ഗൗരിയുടെ മുഖത്തു ഒരു ചെറു പുഞ്ചിരിയും ഉണ്ട്... എന്നാൽ പൂജ ഇപ്പോഴും ഇവൻ എന്തിനു ഇവിടെ വന്നു... എന്നാ ആലോചനയിൽ ആയിരുന്നു...

അന്നത്തെ സംഭവത്തിന് ശേഷം വർഷങ്ങൾക്കു ശേഷം ആണ് ഇങ്ങനെ നേരിട്ടുള്ള കൂടിക്കാഴ്ച.. അതും അന്ന് നല്ലയോന്നൊത്തരം പണി കൊണ്ടുത്തിട്ട് വരഷങ്ങൾക്ക് ശേഷം കാണുപ്പോൾ ഉള്ള മനോഭാവം തികച്ചും സംശയസ്പ്രദം ആണ്...

പക്ഷെ പൂജയുടെ ചിന്തകൾ തകർത്ത് കൊണ്ടു തന്നെ അവരോടു ഒക്കെ bye പറഞ്ഞു തന്നെ ഒന്ന് നോക്കു പോലും ചെയ്യാത്ത അവൻ വന്ന വഴി ഇറങ്ങി പോയി.. എന്താ പറയാ ദേ വന്നു ദേ പോയി അങ്ങനൊരു പോക്കും വരവും.

എന്നാ പിന്നെ നമ്മുക്കും ഇറങ്ങാ....
ഇപ്പോൾ തന്നെ നേരം വൈകി അച്ഛമ്മ അറിയാത്ത ആണ് വന്നത്... കാര്യം ഇതാണ് എന്നെങ്ങാനും അറിഞ്ഞാൽ പിന്നെ അങ്ങോട്ട്‌ പോവേണ്ടി വരില്ല.. ആദി അത് പറഞ്ഞു കൊണ്ടു bag എടുത്ത് പോവാൻ എന്നാ പോലെ

ഗോകുലിനെ നോക്കി...

അവന്റെ മുഖത്തു ആണെങ്കിൽ സംസാരിച്ചു കഴിഞ്ഞില്ല എന്നാ ഭാവം.. ആദിനെ പറഞ്ഞു വിടാൻ തീരെ താല്പര്യം ഇല്ലെങ്കിൽ പോലും പോവാം എന്നാ കണക്കെ ഇരിക്കുന്ന അധിടെ കണ്ണിൽ നോക്കി തലയാട്ടി എഴുന്നേറ്റു...

പൂജയാവട്ടെ ഇവരുടെ സംസാരം ശ്രെദ്ധിച്ചെങ്കിൽ പോലും ഒന്നും മിണ്ടാതെ ഇരിക്കയിരുന്നു...

ഗൗരി ആണെങ്കിൽ വന്ന അത്ര ഉഷാർ പോവുപ്പോൾ ഇല്ല...

കാരണം പൂജക്ക് പണി കൊടുക്കാൻ പറ്റിയില്ല അതന്നെ കാരണം.

💙💙💙💙💙💙💙💙💙💙💙💙💙💙💙💙

തറവാട്ടിൽ എത്തി ഇന്നത്തെ വിശേഷങ്ങൾ എല്ലാം ചർച്ച ചെയ്‌യായിരുന്നു നമ്മുടെ ചേച്ചിമാർ..

ഗൗരി ഒരു പണി ആണ് എന്ന് ഇവർ എല്ലാം അധിയെ കാണാൻ വന്ന അന്ന് തന്നെ മനസിലായി എന്നാണ് അഞ്ലിയുടെ വാദം... അത് ശെരിവച്ചു ബാക്കി എല്ലാവരും...

കാരണം ആരോടും സംസാരിക്കാതെ അജുവേട്ടന്റെ പിന്നാലെ തന്നെ ആയിരുന്നു...

കൂടാതെ അജുവേട്ടനിലേക്കുള്ള വഴി അച്ഛമ്മ ആണ് എന്ന് വിചാരിച് അച്ഛമ്മയോട് ഒരു ചായവു അന്ന് നാലോണം ഉണ്ടായിരുന്നു അവൾക്കു ...

അച്ഛമ്മക്കും ഉണ്ട് നമ്മളോട് ഒന്നും ഇല്ലാത്ത ചായവു അവളോട്‌ അഞ്ജലി എന്തോ ആലോചിച്ചു കൊണ്ടു തന്നെ പറഞ്ഞു.

അവളെ ഇഷ്ടപ്പെട്ടിട്ടും ഉണ്ട്... പക്ഷെ പറഞ്ഞിട്ട് എന്താ കാര്യം അച്ഛമ്മ അല്ല അച്ഛമ്മേടെ അച്ഛൻ വിചാരിച്ച പോലും

അച്ഛമ്മ പറയണ കാര്യം അജുവേട്ടൻ കേൾക്കില്ല പാറു..അഞ്ജലിയുടെ മറുപടി കേട്ട ശേഷം ചിരിച്ചു കൊണ്ട് തന്നെ പറഞ്ഞു നിർത്തി.

അന്നത്തെ അവരുടെ സഭയുടെ പ്രധാന വിഷയം ഗൗരി കൊണ്ടു പോയി...

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

ഒരാഴച്ച പെട്ടന്നു തന്നെ കടന്നു പോയി... കള്ള് ഷാപ്പു അനേഷിച്ചുള്ള നടപ്പും അലമ്പും എല്ലാം താത്കാലികമായി നിർത്തി.

ഒരാഴ്ച്ച രുദ്രനും മനുവും
എന്തോ കമ്പനി ആവിശ്യത്തിന് plot കാണാൻ വേണ്ടി പോയി കമ്പനികാര്യങ്ങൾക്കു ക്ക് കൂടുതൽ importance കൊടുക്കുന്ന ആളായത് കൊണ്ടു തന്നെ

വലിയവീട്ടിലെ വിശേഷങ്ങൾ ഒന്നും ഇവർക്ക് അനേഷിക്കാൻ നേരം കിട്ടിയില്ല.രുദ്രനു അതെ പറ്റി ഓർക്കാൻ പോലും സമയം ഉണ്ടായിരുന്നില്ല എന്ന് പറയുന്നത് ആവും ശെരി.. കമ്പനിയുടെ 

share ഹോൾഡർ ആയി ചെറിയൊരു പ്രശ്നം.അതിന്റെ പിന്നാലത്തെ പ്രശ്നം വേറെ.

ബാക്കി ഉള്ളവർ തറവാടും പാടവും പറമ്പും മില്ലും ഒക്കെ കറങ്ങി നേരം കളഞ്ഞു.

ഒരു മാസത്തെ vacation trip പകുതിയിൽ ഏറെ ദിവസങ്ങൾ ഇങ്ങനെ ഒക്കെ പോയി...ഇതിന്റെ ഇടയിൽ ദിവ്യയും

ലക്ഷ്മിയും ജോലി സംബ്ധമായി തിരിച്ചു വീട്ടിലേക്കു പോയി...

കിട്ടിയതാപ്പിന്പെൺപിള്ളേർ നാട്ടിൽ ഒരു വിലസ് വിലസി.... അതിന്റെ

അനന്തരഫലം ദേവാലക്ഷ്മിയോട് നാട്ടിലെ കുറച്ചു ചേച്ചിമാർ കണ്ടതും കാണാത്തതും ആയ കാര്യങ്ങൾ ഉൾക്കൊണ്ട്‌ കൊണ്ടു ഇറക്കിയ ഒരു new trending story ആയിരുന്നു...

കേട്ട വഴി തറവാട്ടിൽ വന്നു ഉറഞ്ഞു തുള്ളി...

അധിയേട്ടൻ അച്ഛമ്മേടെ ദേഹത്ത് ദേവി കയറി... എന്ന് പറഞ്ഞു അതിന്റ ഇടയിൽ കൂടി തറവാട്ടിനു എന്തോ ശാപം ഉണ്ട് എന്നോ... അച്ഛമ്മ കാശി ക്ക് പോയി പ്രാർത്ഥിച്ചാലേ മാറുള്ളു എന്നൊക്കെ തട്ടി വിട്ടു...😁

പോയില്ലെങ്കിൽ ഒരു വാക്ക് പോയാൽ ലോട്ടറി അല്ലേ ലോട്ടറി... ശോ പാവം

കുറെ നേരം കൊണ്ടു അവിടേം വരെചിന്തിച്ചു...

പക്ഷെ അതെല്ലാം തകർത്തു എറിഞ്ഞു കൊണ്ട് പൂജക്ക്‌  നേരെയും

അഞ്‌ജലിക്കു നേരയും രണ്ടു ശാപം പ്രഖ്യാപിച്ചു ആണ് നിർത്തിയത്... 😌

Break fast കഴിക്കാൻ ഇവർ ഇരുന്ന ടൈമിംഗ് നു ആയതു കൊണ്ടു തന്നെ തള്ളേടെ ഡയലോഗ് നു മറുപടി എന്നോണം

രണ്ടു ഇഡലി കൂടുതൽ കഴിച്ചു കൊണ്ടാണ് ഇവരുടെ പ്രേതിഷേധം ഇവരും അറിയിച്ചത്..

അത് കൂടി  കണ്ടപ്പോൾ അധിയേട്ടനെ കനപ്പിച്ചു നോക്കി കൊണ്ട് പുച്ഛം വിതറി തല വെട്ടിച്ചു കൊണ്ടു ഒരു പോക്ക്...

ഇനിയുള്ള 14 ദിവസം പൂജയും ആയി ബന്ധപ്പെട്ട ഹോമങ്ങളും തിരക്കുകളും ആണ്.എല്ലാം അതിന്റെതായ രീതികളിൽ തന്നെ നടക്കണം...

അതുകൊണ്ടു തന്നെ നാളെ ക്ക് തന്നെ തറവാട്ടിൽ ഇല്ലാത്തവർ തിരിച്ചു എത്താൻ പറഞ്ഞേക്ക്... തിരുമേനി മഹാദേവനോട് പറഞ്ഞു... (അപ്പോൾ നിങ്ങൾ വിചാരിക്കും ആരാ മഹാദേവൻ എന്നു... Note the point അച്ച്ഛനെ ആണ് ഇവിടെ മഹാദേവൻ എന്ന് പറയുന്നത്😌.

❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹

ഡീ അഞ്ജലി നീ എന്താ ചെയ്യുന്നേ...

അഞ്ജലിയെ കാണാതെ തിരിഞ്ഞു വന്ന പൂജ കാണുന്നത്  അച്ഛമ്മേടെ റിട്ടയേർമെന്റ് നു കൊടുത്ത ഒരു shield പോലത്തെ ട്രൗഫി അലമാരിയിൽ നിന്നു എടുക്കാൻ ശ്രെമിക്കുന്ന അഞ്ജലിയെ ആണ്..

എടി ഇത്‌ എന്തിനാ.. തൂക്കി വിറ്റാൽ പോലും 5 പൈസ കിട്ടില്ല.. അഞ്ജലിയുടെ നീക്കം കണ്ടു പൂജ പറഞ്ഞു

അതിനു ഒന്നും അല്ല.. Nice ആയി നമ്മൾ ഇത്‌ പോകുന്നു
അച്ഛമ്മ നിധി പോലെ കൊണ്ടു നടക്കുന്നതാണ്.
കുറച്ചു തിരഞ്ഞു നടക്കട്ടെന്നെ... അത് കഴിഞ്ഞു തിരിച്ചു വെക്കാം.

ഇതാണോ നീ ഇന്നലെ മുഴുവൻ ആലോചിച്ചു കണ്ടുപിടിച്ച വഴി... അഞ്ജലിയുടെ ബുദ്ധിയെ പൂജ nice ആയി തേച്ചു..

ഇത്‌ സാമ്പിൾ ബാക്കി വഴിയേ കൊടുക്കാം.. എന്നും പറഞ്ഞു ട്രൗഫി അവിടെ നിന്നു t shirt ന്റെ ഉള്ളിൽ കടത്തി.. മറച്ചു വച്ചു. അലമാരയും അടച്ചു ചാവി തലയിണയുടെ അടിയിൽ വച്ചു നടന്നു...

പെട്ടന്ന് തിരിഞ്ഞു പൂജയുടെ കയ്യും പിടിച്ചു പുറത്തേക്കു നടന്നു

എടി ഭീകരികളെ ഇതങ്ങനെ ഒപ്പിച്ചു.. അച്ഛമ്മേടെ നിധി കാണിച്ചു

കൊടുത്തപ്പോഴുള്ള ബാക്കി ഉള്ളവരുടെ എക്സ്പ്രഷൻസ് ആയിരുന്നു main ..

അതൊക്കെ പൊക്കി... ഇനി ഇത്‌ ഒളിപ്പിക്കണം... പിന്നെ അത് നമ്മൾ അല്ലാതെ വേറെ ആരും അറിയാനും പാടില്ല.. അഞ്ജലി പറഞ്ഞു നിർത്തി

അതൊക്കെ set അല്ലേ... അഞ്ജലിയുടെ ബാക്കിയായി അച്ചുവും കൂടെ കൂടി.

ഇവർ ഒക്കെ കൂടി എന്താക്കാണാവോ...പൂജ ഒന്ന് നിശ്വസിച്ചു.
✨️✨️✨️✨️✨️✨️✨️✨️

അധിയും പാറുവും കൂടി മമ്മീസ് ന്റെ കൂടെ ആണ് അവരുടെ work കഴിഞ്ഞു  അവരും ഉടനെ എത്തും..അത് കൊണ്ടു ഇത്‌ ഒന്നും കാണാൻ അവർ ഉണ്ടായിരുന്നില്ല...

എല്ലാം ദിവസങ്ങളെ പോലെ രണ്ടു ദിവസങ്ങളും കടന്നു പോയി...

പിറ്റേ ദിവസം വലിയവീട് ഉണർന്നത്

... ദേവലക്ഷ്മിയുടെ നിലവിളിയോടെ ആണ്... സംഭവം എന്താ 😌... അത് തന്നെ തള്ളേടെ നിധി കാണ്മാനില്ല...

അറിഞ്ഞപ്പോൾ തന്നെ... അധർവ് പുച്ഛിച്ചു കൊണ്ടു പറഞ്ഞു

പേപ്പറിൽ ഇട്ടു നോക്കാൻ ചിലപ്പോൾ കിട്ടിയാലോ എന്ന്... അതിൽ പിന്നെ... അധർവ് എടുത്തു ... എന്നായിരുന്നു തള്ളേടെ വാദം...

അവൻ നിഷേധിച്ചും ഇല്ല...

ഇന്നലെവൈകിട്ട് friends ന്റെ കൂടെ കറങ്ങി നടന്നു വന്ന എനിക്ക് ഇരുട്ടത് തോന്നിയതാ...

ഈ idea... എന്ന് അധർവിന്റെ തുറന്നു പറച്ചിലിൽ... ആധർവിന്റെ വിന്റെ മേലെ ഉള്ള സംശയം  ദേവാലക്ഷ്മിക്ക് മാറി ...

സാധാരണ അധർവ് കഴിഞ്ഞുള്ള chance കിട്ടുന്നത് പൂജക്ക്‌ ആയതു കൊണ്ട് ഇവിടെയും... അത് correct അങ്ങോട്ട് തന്നെ പോയി...

പൂജയുടെ നേരെ ആരോപണം ഉന്നയിച്ചപ്പോൾ തന്നെ അച്ചാച്ചൻ ഇടപ്പെട്ടു...

ഭർത്തുമതിയായ സ്ത്രീ ആയതുകൊണ്ടാണ് എന്ന് തോന്നുന്നു... അച്ചാച്ചൻ ശബ്ദ ഉയർത്തിയപ്പോൾ...

ദേവാലക്ഷ്മി നിർത്തി

.ആ ഒരൊറ്റ നിമിഷം കൊണ്ട് തള്ളോട് ഒരു യുദ്ധത്തിനോട് എന്ന് പോലെ കൊമ്പുകോർക്കാൻ പോയ പൂജയെ..

പിടിച്ചു വലിച്ചു കൊണ്ട് പോകാൻ

അച്ചുവിനും അഞ്‌ജലിക്കും സാധിച്ചു...
അവർക്കു അറിയാം.. ഇത്‌ മൂന്നോടു പോയാൽ നാളത്തെ പരിപാടികൾക്ക് ഇവൾ ഇവിടെ നിൽക്കില്ല എന്ന്..

✨️✨️✨️✨️✨️✨️✨️✨️✨️✨️
എടാ... രുദ്രാ... വലിയവീട്ടിൽ ഒരു surprise വിസിറ്റ് കൊടുക്കണ്ടേ... നീ വായോ നമ്മുക്ക് അങ്ങോട്ട് പോയിട്ട് വരാം... രുദ്രികയെ കൂടെ വിളിച്ചോ...

Ahdaa.. Just minutes ഇത്‌ ഒന്ന് തിർത്തിട്ട് വരാം... മനുവിനോട് പറഞ്ഞു രുദ്രൻ ലാപ്ടോപിലേക്കു മുഖം പുഴ്ത്തി.

ആ... ഞാൻ താഴത്തു wait ചെയ്യാം...അതിനു മറുപടി എന്നോണം പറഞ്ഞു മനു താഴേക്കു നടന്നു ✨️✨️✨️✨️✨️✨️✨️✨️✨️✨️

ഹല്ല... ആരാ ഇതൊക്കെ...അച്ചമ്മേടെ കുട്ടികളോ എപ്പോ തിരിച്ചു എത്തി ... ദേവലക്ഷ്മി രുദ്രനെ തൊട്ടു തലോടി മനുവിനോട് ആയി ചോദിച്ചു...

ഇന്നലെ വൈകിട്ട് എത്തി... എന്തായി അച്ഛമ്മേ പരിപാടികൾ... ഇന്ന് വൈകിട്ടതെ  പൂജ വലിയവീട്ടിൽ ആണ് അല്ലേ ... മനുവിനോട് ചോദിച്ചു എങ്കിൽ പോലും... മറുപടി പറയാതെ നിൽക്കുന്ന മനുവിനെ നോക്കി... രുദ്രൻ വേഗം പറഞ്ഞു...

ആ വൈകിട്ട് തുടങ്ങും... എല്ലാവരും കൂടി വൈകിട്ട് ഇങ്ങോട്ട് വരണില്ലേ..

ആഹാ അത് വരും... ഞങ്ങൾ നേരത്തെ ഒന്ന് ഇറങ്ങിയതാ... അല്ല ഞങ്ങളെ ഇവിടെ നിർത്താൻ ആണോ

ദേവലക്ഷ്മിയുടെ ഭാവം..രുദ്രൻ കളിയോടെ ചോദിച്ചു...

അതാ ഇപ്പോ കേമം ആയത് ഞാൻ അ കാര്യം അങ്ങോട്ട് മറന്നു... കയറി വായോ മൂന്നാളും....

മോളു അച്ഛമ്മേയെ മറന്നോ

കുട്ടിയെ... ഒന്നും സംസാരിക്കാതെ നിൽക്കുന്ന രുദ്രികയെ നോക്കി ദേവലക്ഷ്മി ചോദിച്ചു..

Eyy ഞാൻ മറന്നിട്ടില്ല... അച്ഛമ്മേ... നിങ്ങള് ഒക്കെ തിരക്കിൽ അല്ലേ... അതുകൊണ്ടാ ഞാൻ ഇങ്ങോട്ട് വരാതിരുന്നേ...

അതൊക്കെ പോട്ടെ.. നിങ്ങള് കയറി വായോ... രുദ്രികേടെ കയ്യ് പിടിച്ചു അകത്തേക്ക് അതും പറഞ്ഞു നടന്നു...

എന്തൊക്കെ ഉണ്ട് ഇവിടെത്തെ വിശേഷങ്ങൾ...

 തിരിച്ചു പോയവർ ഒക്കെ വന്നോ... രുദ്രൻ എന്തെങ്കിലും ചോദിക്കണ്ടേ എന്ന് വിചാരിച്ചു ചോദിച്ചു.

ഇവിടെ വിശേങ്ങൾ മാത്രം അല്ലേ ഉള്ളൂ... ഇവിടെത്തെ തമ്പുരാട്ടി ടെ

കൈയിലിരുപ്പ് തന്നെ... സ്വസ്ഥത പോയി എന്ന് പറഞ്ഞാ പോരെ... ഇതൊക്കെ കഴിയണ വരെ സഹിക്കാ...

അല്ലടെന്താപ്പോ ചെയ്യാ..

ചോദിച്ചു പോയവൻ പെട്ടു എന്ന് പോലെ പൂജയുടെ കുറ്റങ്ങളുടെ കെട്ടു ദേവലക്ഷ്മി അവരുടെ മുൻപിൽ ഇറക്കി...

സ്വന്തം മകന്റെ മകൾ ആണ് എന്ന് പോലും ചിന്തിക്കാതെ... ഇല്ലാത്തതും ഉള്ള്ളതും ആയ കാര്യങ്ങൾ നിർത്തി...

പൂജയുടെ കുറ്റങ്ങൾ ഓരോന്നായി എണ്ണി എണ്ണി പറയുപ്പോൾ രുദ്രന്റെ മുഖം പോകുന്ന പോക്ക് കണ്ടപ്പോൾ തന്നെ... മനു ഇടയിൽ കയറി...

ഇവിടെ ആരെയും

കാണാൻ ഇല്ലല്ലോ...

അവരൊക്കെ എവിടെ പോയി എന്ന് ചോദിച്ചു... നിമിഷ നേരം കൊണ്ടു സാഹചര്യം അയവു വരുത്തി...

മറ്റുള്ളവരുടെ മുൻപിൽ രുദ്രനും പൂജയും കീരിയും പാമ്പും ആണെങ്കിൽ കൂടി

മൂന്നാമത്തെ ഒരാൾ... മറ്റെയാളെ മോശമായി പറയുന്നത് കേട്ട് നിൽക്കാറില്ല...

രണ്ടാളും അത് പണ്ടായാലും.. ഇപ്പോഴായാൽ കൂടി..എന്ന് മനുവിന് വ്യക്തമായി അറിയാം..

ആ എല്ലാവരും ഇവിടെ ഉണ്ട് മക്കളെ....

അച്ചു.... പാറു...ആദി...

ഇങ്ങോട്ട് വന്നേ...

ആരൊക്കെയാ വന്നേ എന്ന് നോക്കിയേ... ദേവലക്ഷ്മിയു ടെ good ബുക്കിൽ ഉള്ളവരെ വിളിച്ചു... പറഞ്ഞു...

വിളിക്കാൻ നോക്കി ഇരുന്നത് പോലെ...

അച്ചു present ആയി...ചിരിച്ചു കൊണ്ടു അവരുടെ വിശേങ്ങൾ നിമിഷനേരം കൊണ്ടു തിരക്കി...

അച്ചുവിനെ കണ്ടപ്പോൾ തന്നെ മനുവിന്റെ മുഖം 100 volt പ്രകാശിച്ചു...

ആ 100volt അവിടെ നിൽക്കുന്ന രണ്ടു പേർ ശ്രെധിച്ചു.. ഒരാൾവിചാരിച്ച കാര്യം നടന്നു.

 എന്നാണെങ്കിൽ മറ്റെയാൾ അത് പകയോടെയും വിഷമത്തോടെയും ആണ് നോക്കി കണ്ടത് ...

✨️✨️✨️✨️✨️✨️

പായസത്തിൽ മുന്തിരി എന്നാ പോലെ... വിളിക്കാതെ തന്നെ

അഞ്‌ജലിയും present ആയി...

മനുവിനെ പെട്ടന്ന് കണ്ടപ്പോൾ 200 volt പ്രകാശം അഞ്ജലിയുടെ മുഖത്തും  പ്രേത്യക്ഷമായി...

മനുവിനെ നോക്കി കൊണ്ടു തന്നെ നിന്നത് കൊണ്ടു രുദ്രനെ പിന്നീട് ആണ് കണ്ടത്...

തന്നെ തന്നെ നോക്കി കള്ളച്ചിരിയിൽ നിൽക്കുന്ന രുദ്രനെ കണ്ടപ്പോൾ അഞ്ജലി നിന്നാ നിൽപ്പിൽ ഒന്ന് പരുങ്ങി...

 കണ്ണിറുക്കി കൊണ്ടുള്ള നോട്ടം കൂടി കണ്ടത് കൂടി... അഞ്‌ജലിക്കു ഒരു കാര്യം മനസിലായി...

 ഈ മിസൈൽ പൂജയുടെ നെഞ്ചത്തോട് ഉള്ളത് ആണ് എന്ന്..

തുടരും...

കഥ nice ആയി ഞാൻ speed കൂട്ടി... ഞാൻ ആദ്യം വിചാരിച്ച കാര്യങ്ങൾ ഒക്കെ delate ചെയ്യ്തു.. ഇനി പെട്ടന്ന് എഴുതി.. ട്രാക്കിൽ കയറ്റാം എന്ന് വിചാരിക്കുന്നു...💞

റിവ്യൂ മറക്കണ്ട ട്ടോ..



❤️പ്രണയമർമ്മരം ❤️26

❤️പ്രണയമർമ്മരം ❤️26

4.8
2213

താഴെ എന്തോ സംസാരവും ചിരിയും കേട്ടപ്പോൾ ഒന്ന് നോക്കാം എന്ന് കരുതി റൂമിന് പുറത്തു ഇറങ്ങിയതാ ...എല്ലാം മറന്നു എന്ന് കരുതുപ്പോഴായിരിക്കും വീണ്ടും അത് ഓർമ്മിക്കാൻ എന്നതുപോലെ എന്തെങ്കിലും സംഭവിക്കുന്നത്... ആ ഒരൊറ്റ നിമിഷ മതി മറന്നു എന്ന് കരുതിയാ പല കാര്യങ്ങളും ഇരട്ടിയായി ഓർമ്മയിലേക്ക് വരാ ....2 വർഷതെ gap.... Gap എന്ന് പറയാൻ പറ്റില്ല ഒരുതരത്തിൽ പറഞ്ഞാൽ.... നല്ല അസ്സല് ഒളിച്ചോട്ടം തന്നെ.....ഒറ്റയ്ക്ക് എല്ലാം മറന്ന പോലെ മറ്റുള്ളവരെ കാണിക്കാൻ ഉള്ള ഒരു സമയം... ആ ഒരു സമയത്തിന് ശേഷം ഉള്ള രുദ്രന് ആയിട്ടുള്ള കൂടി കാഴ്ച ഇതാദ്യമായിട്ടാണ്....സംഭവം അവൻ എന്നെ കണ്ടിട്ടില്ല കാണുന്നതി