Aksharathalukal

❤️പ്രണയമർമ്മരം ❤️24

why are you afraid of me.. അവൻ അഞ്ജലിയുടെ അടുത്തേക് കുറച്ചു കൂടി നീങ്ങി നിന്നു കൊണ്ടു ചോദിച്ചു.

നമ്മൾ ഒക്കെ കസിൻസ് അല്ലേ... കൂടാതെ u are my sister too.
രുദ്രൻ ഒരു കള്ള ചിരി ചിരിച്ചു കൊണ്ടു അഞ്ജലിയുടെ നിൽപ്പിനു ഒരു മാറ്റവും ഇല്ല എന്ന് കണ്ടപ്പോൾ 
പറഞ്ഞു.

അഞ്ജലി let me ask you something..If I say something, will you stand with me and support me?
രുദ്രൻ ഒരു നിഷ്കളങ്കഭവത്തോട് കൂടി അവളോട്‌ ചോദിച്ചു.

അത് എന്താ രുദ്രേട്ടാ അങ്ങനെ ചോദിക്കുന്നെ .. രുദ്രേട്ടൻ പറയണ്ട താമസമേ ഉള്ളൂ.. ഈ ഞാൻ ഫുൾ സപ്പോർട്ട് ആണ്..
അഞ്ജലി നിന്നാ നിൽപ്പിൽ ഒന്നും ആലോചിക്കാതെ കാലുമാറി.

എന്താ അഞ്ജലി ഇനി ഇപ്പൊ പറഞ്ഞതും മാറ്റി പറയോ .. നിനക്ക് ഞാൻ ആയിട്ടു ഒരു പ്രേശ്നവും ഉണ്ടാക്കില്ല... എന്നെ വിശ്വസിക്കാം.പിന്നെ നിനക്ക് മനുവിനോടുള്ള ഇഷ്ടം ഒക്കെ എനിക്ക് അറിയാം..അത് പറഞ്ഞുകൊണ്ട് അവളുടെ മുഖത്തേക്ക് നോക്കി. ഒരു ഞെട്ടൽ ഉണ്ടായിരുന്നു അവളുടെ മുഖത്തു അതുകണ്ടുകൊണ്ട് അവൻ തുടർന്നു .
മനുവിനോട് ഞാൻ അതൊക്കെ പറയാൻ ഇരിക്കാ... ഇങ്ങോട്ട് ഒരു help ചെയ്യുപ്പോൾ ഞാൻ അങ്ങോട്ട്‌ ഒന്നും ചെയ്യാതെ ഇരിക്കുന്നത് മോശം അല്ലേ.. അതുകൊണ്ട് നിങ്ങടെ കാര്യങ്ങൾ ഒക്കെ പറഞ്ഞു set ആക്കാം എന്നാണ് എന്റെ തീരുമാനം.. എന്താണ് അഞ്ജലിയുടെ തീരുമാനം..
രുദ്രൻ അഞ്ജലിയെ നല്ല അന്തസ്സ് ആയി ട്രാപിൽ പറഞ്ഞു പെടുത്തി.

എനിക്ക് തീരുമാനം ആയി രുദ്രേട്ടാ... രുദ്രേട്ടൻ പറയുന്നു ഞാൻ അത് follow ചെയ്യുന്നു that\'s all.പിന്നെ ഞാൻ ഇത് മാറ്റി പറയില്ല.



ശോ എന്ത് നല്ല മനുഷ്യൻ ഇങ്ങേരെ ആണ് ഞാൻ വെറുതെ തെറ്റിദ്ധരിച്ചത്... അവൾ അത് ആലോചിച്ചു രുദ്രൻ റൂമിൽ കയറി പോവുന്നത് നോക്കി നിന്നു.



ദിവസങ്ങൾ കടന്നു പോയി.. മനുവും രുദ്രനും ശിവയും തിരിച്ചു എത്തി ഇപ്പൊ അന്തവും കുന്തവും ഇല്ലാതെ കള്ളുഷാപ്പ് അനേഷിച്ചുള്ള നടപ്പിൽ ആണ്. പറഞ്ഞു വരുന്നത് മൂന്നും നല്ല അലമ്പ് കാണിച്ചു നടക്കാ.. വലപ്പോഴും അല്ലേ എന്ന് വച്ചു വീട്ടുകാർ ഒന്നും പറയുന്നില്ല... അതിന്റെ ഒക്കെ ഫലമായി മൂന്നും 4കാലുമേൽ ആണ് രാത്രി ....എന്ന് പറയാൻ പറ്റില്ല...രാവിലെ ആവുന്നതിനു മുൻപ് കയറി വരാ.. 😉

ഇന്ന് മുറ്റത്തു കണ്ട ആൾക്കാരെ നാളെ ആലപ്പുഴയിൽ പോയി നോക്കണം എന്നാ അവസ്ഥ ആണ്.

രുദ്രൻ ചിലറ പ്രേശ്നങ്ങൾ ഒന്നും അല്ല പോയി വരുന്ന സ്ഥലത്തു ഉണ്ടാക്കാ... ബിസ്സിനെസ്സ് ടൈക്കൂൺ ആണ് എന്ന് മുഖത്തു എഴുതിവെക്കേണ്ടി വരും ....ശെരിക്കും തല്ലിപ്പൊളിയായ ഒരു ഗുണ്ട നടക്കുന്ന പോലെ.. രുദ്രനും പിന്നെ അസിസ്റ്റന്റ്സും.
ആരവും,നീരവും, ഇവരുടെ കൂടെ ആയതിൽ പിന്നെ നാട്ടിൽ ഇറങ്ങി നടക്കാൻ പറ്റാത്ത അവസ്ഥ ആണ്...
എല്ലാവരും കുറച്ചു നാളായിട്ട് അല്ലേ ടെൻഷൻ ഒന്നും ഇല്ലാതെ ഇങ്ങനെ അടിച്ചു പൊളിക്കുന്നെ.. അതുകൊണ്ട് ആർക്കും ഒന്നും പറയാനും പറ്റുന്നില്ല.
രുദ്രന്റെ മാറ്റം കണ്ടു എല്ലാവർക്കും അത്ഭുതം.. അച്ഛമ്മേടെ കുട്ടി ഇപ്പോഴാ പഴയത് പോലെ ആയത് എന്നാണ് രുദ്രനോട് കല്യാണിക്കുട്ടിയമ്മ പറഞ്ഞത് .



നമ്മുടെ ആള്ക്കാര് i mean വലിയവീട്ടിലെ വലിയ കുട്ടികൾ ഇതൊക്കെ സഹിക്കാൻ പറ്റാതെ നാടുവിട്ടു.. എന്നാണ് കരക്കമ്പി.. എന്നാൽ പാവങ്ങൾ ഗോവ കറങ്ങി നടക്കാണ് എന്ന്  പെൺപ്പിള്ളേരുടെ അനേഷണത്തിൽ നിന്നു കണ്ടത്തിയത് ...

കുരുട്ടുതള്ള മതിലകത്തെ സന്ധത്തികളെ പറ്റി  കുറ്റം പറയുപ്പോൾ😌...കുരുട്ടുതള്ളയുടെ കുട്ടികൾ തീർത്ഥടാനു പോയതല്ല എന്ന് ഗോവയിലെ മദാമ്മകൾക്ക്  പറയണമെന്നുണ്ടാവും. എന്ത് ചെയ്യാൻ തള്ളയുടെ ഭാഗ്യം.


exam ഒക്കെ തകർത്തു വാരി എഴുതി നമ്മുടെ നായിക and teams തിരിച്ചു ഇന്ന് എത്തിയിട്ടുള്ളു. Bed റസ്റ്റ്‌ എന്നും പറഞ്ഞു രണ്ടും കയറി കിടക്കുന്നുണ്ട് ചേട്ടന്മാർ നാട്ടിൽ ഉടനെ തന്നെ തിരിച്ചു എത്തുമെന്ന് അവർക്കു അറിയിപ്പ് കിട്ടിയിട്ടുണ്ട്.
പൂജ മോൾ രുദ്രന്റെ കാര്യങ്ങൾ അറിയാൻ വലാതെ താല്പര്യപെടുന്നുണ്ട് എന്നാണ് അഞ്ജലിയുടെ അഭിപ്രായം.. എന്നാൽ അത് കേട്ടപ്പോൾ എല്ലായിപ്പോഴും പോലെ അഞ്ജലിയെ ഓടിച്ചിട്ട് അടിക്കാതെ ഒന്നും പറയാതെ നാണത്തോടെ അവിടെനിന്നു പോവുകയാണ് ഇപ്പോഴത്തെ പൂജ. അതിനു പിന്നിൽ എന്തെങ്കിലും ഒക്കെ ഉണ്ടാവും എന്ന് അച്ചുവിനു വെക്തമായി അറിയാം അതുകൊണ്ട് മറ്റുള്ളവരെ പോലെ പൂജയുടെ പ്രവർത്തിയിൽ സംശയം ഒന്നും അച്ചുവിന് ഉണ്ടായിരുന്നില്ല.



അധിയെ കാണാൻ  ഗോകുൽ വിളിച്ചിട്ടുണ്ടായിരുന്നു. ഗോകുലിന്റെ കൂടെ അമ്മാവന്റെ മോൾ ഗൗരിയും ഉണ്ടായിരുന്നു.
അധിയെ കാണാൻ ഇവരുടെ തന്നെ restaurant ലേക്ക് ആണ് വിളിച്ചത്.. അധി കൂടെ പൂജയെയും കൂട്ടി ആണ് പോയത്.


പൂജ കാർ പാർക്ക്‌ ചെയ്യ്തു അധിയെയും കൂട്ടി അകത്തേക്ക് നടന്നു reception നു മുൻപിൽ തന്നെ ഗോകുൽ ഇവരെ wait ചെയ്യ്തു നിൽക്കുന്നുണ്ടായിരുന്നു.. ഇവരെ കണ്ടപ്പോൾ ഇവരെയും കൂട്ടി ബുക്ക് ചെയ്ത ടേബിൾ area യിലേക്ക് നടന്നു. 
ഒരു ടേബിളിൽ ഒരു പെൺകുട്ടി ഫോണിൽ നോക്കി ഇരിക്കുന്നുണ്ടായിരുന്നു അവളുടെ അടുത്തേക്ക് നടന്നു.... ഗോകുൽ ആ പെൺകുട്ടിയുടെ അടുത്ത ഇരുന്നു

പൂജയും അധിയും ഇവർക്ക് opposite ആയും ഇരുന്നു.

ഇവര് വന്നു ഇരുന്നപ്പോൾ നോക്കി
നോക്കിയില്ല എന്നാ ഭാവത്തിൽ അവൾ തല ഒന്ന് ഉയർത്തി. പിന്നെ ഒരു പുച്ഛത്തിൽ ചിരിച്ചു കൊണ്ടു അധിയെയും പൂജയെയും കണ്ണുകൊണ്ടു വിലയിരുത്തി .



നിങ്ങൾക്ക് കഴിക്കാൻ എന്താ വേണ്ടത് .. ഗോകുൽ തന്നെ ആദ്യം സംസാരത്തിനു തുടക്കം കുറിച്ചു.

പൂജ പറയാൻ കാത്തിരുന്ന പോലെ എന്ത് കിട്ടിയാലും കൊള്ളാം എന്നാ കണക്കിൽ ഇരുന്നു.


Waiter ഇവർക്ക് നാലുപേർക്കും ഉള്ള welcome drink ടേബിളിൽ കൊണ്ട് വന്നു വച്ചു.
5 star restaurant ആയതു കൊണ്ടു തന്നെ കുറച്ചു വിദേശികളും ബിസിനസ് ആവിശ്യങ്ങൾക്ക് വന്നവരുമായിരുന്നു അധികവും.

സംസാരിക്കാൻ പറ്റിയ ഒരു atmosphere ആയ കോർണർ area ആയിരുന്നു അത് .

അധിയും പൂജയും ഒന്നും പറയാതെ മിണ്ടാതെ ഇരുന്നപ്പോൾ അവൻ തന്നെ order കൊടുത്തു സംസാരത്തിനു തുടക്കം കുറിച്ചു.

എന്തുപറ്റി രണ്ടിനും മിണ്ടാടം മുട്ടിയോ.. അല്ലെങ്കിൽ എപ്പോഴും chill ആയി നടക്കുന്നത് ആണലോ അവൻ അധിയെ  സംശയത്തോടെ നോക്കി.

എന്തുപറ്റി പൂജയും silent ആണലോ.. Resturtant ഇഷ്ടപ്പെടില്ലേ... അതോ exam കഴിഞ്ഞതിന്റെ ആണോ... ചിരിച്ചു കൊണ്ടു അവൻ പൂജയോട് ചോദിച്ചു.

Will you please stop this drama ഗോകുലേട്ട.
Hi, iam ഗൗരി , ഗോകുലേട്ടന്റെ അമ്മാവന്റെ മകൾ ആണ്. അധിക്കു shake hand കൊടുത്ത് ഗൗരി പൂജയുടെ മറുപടി നോക്കാതെ സംസാരിച്ചു..

ഇവൾ പെട്ടന്ന് ഇടയിൽ ഇങ്ങനെ പറഞ്ഞപ്പോൾ അവന്റെ മുഖം മങ്ങി....
എന്നാലും തെളിച്ചം ഇല്ലാത്ത ചിരിച്ചിരിച്ചു ഇരുന്നു.അല്ലതിപ്പോ..അവരുടെ മുൻപിൽ ഇട്ടു അവൾക്കു ഇട്ടു രണ്ടെണ്ണം കൊടുക്കാൻ പറ്റുവോ...😌

ഇതിന്റെ ഇടയിൽ ഇവളുടെ ഡയലോഗ് കേട്ടു ഇരുന്ന പൂജക്ക്‌ മനസ്സിൽ ആയി നമ്മുടെ ഗൗരി മോളുടെ സ്വഭാവം.

പൂജയെ കാണാതെ ഭാവത്തിൽ ആയിരുന്നു പിന്നീട് അവളുടെ അങ്ങോട്ട്‌ ഉള്ള സംസാരം.സംസാരിക്കുന്നതിന്റെ ഇടയിൽ പൂജയെ ഒളിഞ്ഞും നോക്കുന്നുണ്ട്....

ഇവളുടെ സംസാരവും ഒളിഞ്ഞു നോട്ടവും ശ്രെദ്ധിക്കാതെ
അപ്പുറത്തെ ടേബിളിൽ രാവിലത്തെ breakfast കഴിക്കുന്ന സായിപ്പിനെ  നോക്കി ഇരുന്നു ... ഹല്ലപിന്നെ..

സംസാരത്തിൽ മുഴങ്ങി പോയ അധിയും ഗോകുലം ഗൗരിയുടെ സംസാരം പൂജയെ വെറുപ്പിക്കാൻ ഉള്ളത് ആണ് എന്ന് മനസ്സിൽ ആയില്ല .

തങ്ങളുടെ സംസാരം ശ്രെദ്ധിക്കാതെ അപ്പുറത്തേക്ക് തിരിഞ്ഞിരുന്നത് കണ്ട ഗൗരിയുടെ മുഖം മങ്ങി..

എന്നാൽ ഇതെലാം ഇവരുടെ തൊട്ടു എടുത്തുള്ള ഒരാൾ കാണുന്നുണ്ടായിരുന്നു

 കുറച്ചു നിമിഷങ്ങൾക്ക് ശേഷം പൂജയുടെ മുൻപിൽ ഒരു കൈ നീണ്ടു വന്നു ..
Casio G-shock M-TG de latest model വാച്ചിലേക്ക് അവളുടെ നോട്ടം ആദ്യം പോയത്.. അത് നോക്കികൊണ്ട്‌ തന്നെ അവൾ അറിയാതെ തന്നെ അവളുടെ കൈയും ആ കൈയ്ലേക്കു കോർത്തു.

കയ്ലേക്കു തണുപ്പ് തട്ടിയപ്പോഴാണ് അവൾ മുഖത്തേക്ക് നോക്കിയത്..

നോക്കിയാ ആ നിമിഷം തന്നെ അവളുടെ മുഖത്തു ഒരു ഞെട്ടൽ പ്രകടമായി.


✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️


Iam going to stop writing this story.🕺


ആരെങ്കിലും വായിക്കുന്നുണ്ടോ ഈ story.....?

 ഇല്ലെങ്കിൽ എനിക്ക് നിർത്താൻ ആണ് ഇത് എഴുതി അവസാനിപ്പിക്കുന്നത് വലിയ ഒരു ടാസ്ക് ആണ്.

ആരും വായിക്കാതെ ഞാൻ ഇത് എഴുതി കൊണ്ടു പോവുന്നത് കൊണ്ടു ഒരു ഗുണവും ഇല്ല..

ഒരാൾ എങ്കിൽ ഒരാൾ തുടർച്ചയായി വായിക്കുന്നുടെങ്കിൽ ഞാൻ ഈ story തുടരും.. ഇത് വായിക്കാൻ താല്പര്യം ഉണ്ടെങ്കിൽ comment ബോക്സിൽ ഒന്ന് പറയണം.

ഇതിന്റെ ബാക്കി വായിക്കാൻ താല്പര്യം ഉണ്ടെങ്കിൽ നാളെ മുതൽ ഏലാദിവസവും ചെറിയ ചെറിയ part ആയി ഞാൻ എഴുതി ഇടാം 

താല്പര്യം ഉണ്ടെങ്കിൽ മാത്രം ഒന്ന് paray..

ഇല്ലെങ്കിൽ ഈ story  delate ചെയ്യാൻ ആണ്... Complete ആവാത്ത story വായിച്ചു സമയം കളയണ്ടലോ.😌


❤️ പ്രണയമർമ്മരം 25 ❤️

❤️ പ്രണയമർമ്മരം 25 ❤️

4.9
1839

കൈലേക്കു തണുപ്പ് തട്ടിയപ്പോഴാണ് അവൾ മുഖം ഉയർത്തിത്.. നോക്കിയാ...ആ നിമിഷം തന്നെ പൂജയുടെ മുഖത്തു ഒരു ഞെട്ടൽ പ്രകടമായി. തുടർന്ന് വായിക്കുക..... ഞെട്ടൽ പുറത്തുകാണിക്കാതെ ഇരിക്കാൻവേണ്ടി തന്നെ പൂജയും കേശവിന്റെ കൈ പിടിച്ചു... പക്ഷെ അവളുടെ ഞെട്ടൽ അവൻ ആദ്യമേ കണ്ടു പിടിച്ചിരുന്നു. അവളുടെ കൈ just shake ചെയ്യ്തു അവന്റെ കൈയിൽ നിന്നു മോചിപ്പിച്ചു... കേശവ് വന്നതും പൂജക്ക്‌ shake hand കൊടുത്തതും എടുത്തിരിക്കുന്ന മൂന്നും അത്ഭുധത്തോടെ ആണ് നോക്കിയത്...അധിയും ഗോകുലും ചെറുപുഞ്ചിരിയോടെ നോക്കി എന്നാൽ ഗൗരി ആക്കട്ടെ ദേഷ്യം പരമാവധി പല്ലുകടിച്ചു പൊട്ടിച്ചു ആണ് control ചെയ്യ്തത്... ഇതിന്റെ ഇടയിൽ പ