Aksharathalukal

2

ജീവിതം ഒരു നൗക പോലെയാണ് ഇന്ന് പണ്ടേ മഹാന്മാർ പറഞ്ഞത് എത്രയോ ശരിയാണ് ഇവിടെ ജീവിത നൗകയിൽ തന്നെ ദ്വാരം ഉണ്ടായാൽ ഉള്ള അവസ്ഥയോ ?
മരണതുല്യമായ ജീവിതം ജീവിക്കുമ്പോഴും മറ്റുള്ളവരുടെ ജീവൻ രക്ഷിക്കുന്ന ഡോക്ടർ അതാവാൻ ആയിരുന്നു കൃഷ്ണയുടെ വിധി.
രഞ്ജുവിന്റെ ഫോൺ കാത്തു നിൽക്കുമ്പോഴും മരണത്തിന് കാത്തു നിൽക്കുന്നതുപോലെയാണ് അവൾക്ക് തോന്നിയത് . ഒരുപാട് ഓർമ്മകൾ തൻറെ ഹൃദയത്തെ കീറിമുറിക്കുന്നു. ആ മുറിവുകളിൽ നിന്ന് രക്തം പൊടിയുമ്പോഴാണ് എന്നും തനിക്ക് ആശ്വാസമായി രഞ്ചു വിളിക്കുന്നത്. ഇന്നും അതുതന്നെ ധൃതിപിടിച്ച് ഫോണെടുത്തു.
\"ഹലോ ആ കിച്ചു പറ ..\"
കിച്ചു ...ആ വിളി തന്നെ അവൾക്കു മധുരം പകരുന്നതായി അവൾക്ക് തോന്നി.
\"രഞ്ജു അത് ... \"
എന്തു പറയണം എന്നറിയാതെ ഒരു നിമിഷം അവൾ നിന്നു .വേണ്ട വെറുതെ എന്തിനാ അവനെ ബുദ്ധിമുട്ടിക്കുന്നത് എന്നും തന്റെ വേദനകൾ താങ്ങുമ്പോൾ അവനും മടുപ്പ് തോന്നിയാലോ ?
\"ആടാ പറ എന്തേയ് ?\"
\"ഒന്നുമില്ലടാ ഞാൻ വെറുതെ ... \"അവൾ ഒരു നെടുവീർപ്പിട്ടു തന്റെ ദൃഷ്ടി നേരെ പതിച്ചത് ഗൗരിയുടെ കേസ് ഷീറ്റിലേക്കായിരുന്നു.
\"മ്മ് ..മനസ്സിലായി ടാ വെറുതെ ഓവർ തിങ്ക് ചെയ്യരുത് ഭൂതകാലത്തെ ഒരിക്കലും ഭാവിയെ തിന്നാൻ സമ്മതിക്കരുത് \"
ഇന്നും തനിക്ക് അതൊരു വിസ്മയമായിരുന്നു. താൻ പറയാതെ രഞ്ജു എല്ലാം അറിയുമായിരുന്നു.
\"മ്മ് \"
\"നോക്ക് ദാ ഞാൻ വിളിക്കാം പേഷ്യന്റ് ഉണ്ട് \"
ഫോൺ ഓഫാക്കി കണ്ണാടിയിൽ തൻറെ മുഖം കൃഷ്ണ ശ്രദ്ധിച്ചു.
ശരിയാണ് താൻ ഒരിക്കലും തന്റെ ഭൂതകാലത്തെ ജീവിതം നശിപ്പിക്കാൻ അനുവദിക്കരുത് അവൾ സ്വയം പറഞ്ഞു നീ എൻറെ ശക്തിയാണ് പ്രണയമാണ് അതിനപ്പുറം ഞാൻ തന്നെയാണ് ....
നേഴ്സ് രൂപ കേറി വന്നപ്പോഴാണ് 
\" ഡോക്ടർ അടുത്ത ആള് വന്നിട്ടുണ്ട്  \"
\"ആരാ രൂപ ?\"
\"ജെനിഫർ ആണ് ഡോക്ടർ \"
\"ഓക്കേ .കയറ്റി വിടു \"
തൻറെ കസേരയിലേക്ക് ഇരുന്നു ജെനിഫറിന്റെ വരവിനായി കാത്തുനിന്നു
\"ഡോക്ടർ ?\"

3

3

0
1237

ജെനിഫർ പതിവിലധികം ക്ഷീണിച്ചുകൊണ്ടാണ് ക്യാബിനിലേക്ക് കയറിവന്നത്.എത്ര ക്ഷീണം തോന്നിയാലും അത് തറയ്ക്കാൻ തക്കവണ്ണം അവൾ ചായും തേക്കുന്നതായി താൻ ഇന്നും ശ്രദ്ധിച്ചിരുന്നു.\"വരും ജനിഫർ ഇരിക്കൂ \"\"താങ്ക്യൂ ഡോക്ടർ \" ഒരു സ്വകാര്യ സ്ഥാപനത്തെ മാനേജർ ആയിരുന്നു ജെനിഫർ,നാലുമാസത്തോളം ജനിഫർ ഡോക്ടർ കൃഷ്ണപ്രിയയുടെ പേഷ്യന്റ് ആണ് .യോനിഭാഗത്ത് നിന്ന് രക്തസ്രാവം കണ്ടതോടെ തനിക്ക് ലൈംഗികമായ ഹിന്ദു അസുഖം പിടിപെട്ടു എന്ന് കരുതി വന്നതായിരുന്നു അവൾ.എന്നാൽ അത് കേവലം ഒരു വെജൈനൽ ഫിഷർ മാത്രമായിരുന്നു.തനിക്ക് നല്ല ക്ഷീണമാണ് ഡോക്ടർ എന്നെ ഒന്ന് ഡീറ്റെയിൽ ആയി നോക്കണം എന്നായിഎന