Aksharathalukal

മാതൃത്വം

 

ഞാനെന്ന ഭ്രൂണം പിറവിക്കൊള്ളും മുന്നേ
 എന്നെ നെഞ്ചിലെററിയവളെ
പിഞ്ചു പൈതലാമെൻ ചുണ്ടിൽ 
മുലപ്പാലിൻ മാധുര്യമേകിയവളെ 


നിന്നിൽ പൊടിയുമാ രക്തക്കറയിലെ
വേദനയിലും എൻ്റെ കുറുമ്പിനു കൂട്ടായവളെ
കൗമാരത്തിൻ്റെ നേർത്ത ഇരുളിൽ 
കുഞ്ഞു വെളിച്ചമായവളെ 


യൗവനം പൂക്കുമാ സന്ധ്യയിൽ നിന്നിലെ
 മാതൃത്വം എന്നിൽ പകർന്നവളെ
നരഭാധിച്ച വാർദ്ധക്യത്തിൻ്റെ യാമങ്ങളിൽ 
ഒരു കൊച്ചു തെന്നലായ് തലോടിയവളെ


നിൻ്റെ കളങ്കമില്ലാത്ത മാതൃത്വത്തിന് 
ഒരു കോടി പ്രണാമം 



✍️ നിശാഗന്ധി