Aksharathalukal

ഭാഗം 9

രാക്ഷസൻ ഉറുമ്പ് ഭാഗം. 9

പകർച്ചവ്യാധികൾ
...................................
ഭൂമിയിൽ പകർച്ചവ്യാധികൾ പരക്കുകയാണ്. പുതിയ പുതിയ രോഗങ്ങൾ ജനിതകമാറ്റം വഴി ഉത്ഭവിച്ചു കൊണ്ടിരിക്കുന്നു. വർധിച്ച വികിരണപ്രസരണവും അൾട്രാവയലറ്റ്
കിരണങ്ങളും, മനുഷ്യനിർമിതമായ റേഡിയോ ആക്ടീവ് മാലിന്യങ്ങളുമാണ്, ജനിതക മാറ്റത്തിന് കാരണമാവുന്നത്.

അണുജീവികൾക്ക് അനുകൂല സാഹചര്യം ലഭിക്കുമ്പോൾ പെരുകുക എന്നത് പ്രകൃതി ധർമം. ആ സാഹചര്യങ്ങളെ കൃത്രിമമായി ഉണ്ടാക്കിക്കൊടുക്കുക എന്നത് മനുഷ്യന്റെ വിഡ്ഢിത്തം! അണുക്കൾക്ക് ജീവൻ നിലനിർത്താൻ മറ്റുള്ളവരുടെ ശരീരത്തിൽ കടന്നുകൂടേണ്ടി വരുന്നു. തങ്ങൾ രോഗം പരത്തുകയാണെന്ന്, ആ പാവങ്ങൾ അറിയുന്നില്ല. പ്രകൃതി അവരുടെ സംഖ്യ ഒരു പരിധിയിൽ കൂടുതൽ ഉയരാതെ നിയന്ത്രിച്ചിരുന്നതാണ്. ആ നിയന്ത്രണ ബലത്തെ മനുഷ്യൻ തകർത്തു. ആ പാരിസ്ഥിതിക സന്തുലന തകർച്ചയാണ് രോഗവ്യാപനത്തിനു കാരണം.

കോവിഡ് രോഗാണുക്കൾ ശക്തിയാർജിച്ച് തിരിച്ചെത്തുന്നു എന്ന വിവരം പുളവനും ഉറുമ്പും അറിഞ്ഞു. കോവിഡ്, മനുഷ്യനെ മാത്രമല്ല, മറ്റു സസ്തനികളെയും ബാധിച്ചേക്കാം! ഓരോ ജനിതകമാറ്റവും അണുക്കളിൽ പുത്തൻ അനുകൂലനങ്ങളെ സൃഷ്ടിക്കുകയും അത്തരം അനുകൂലനങ്ങൾ വ്യാപകമായ വ്യാപനശേഷി, അണുക്കൾക്ക് നല്കുകയും ചെയ്യും. അതുകൊണ്ട് ഈ വൈറസ്സുകളെ വന്ധ്യമാക്കിക്കളയാതെ അവരുടെ വർധനവിനെ തടയാൻ കഴിയില്ല.

മുള്ള് മുള്ളുകൊണ്ടെടുക്കണം എന്നാണല്ലോ, പഴഞ്ചൊല്ല്. ഇത് വൈറസ്സിനെ നിയന്ത്രിക്കാനും ഉപയോഗിക്കാം. അതായത്, വികിരണങ്ങൾ ജന്മം കൊടുത്ത വൈറസ്സുകളെ, വികിരണങ്ങൾ കൊണ്ടുതന്നെ നശിപ്പിക്കുക. അതെങ്ങനെ സാധിക്കും? അന്യഗ്രഹ ജീവികളുടെ സഹായം തേടുക തന്നെ!

ഉറുമ്പിന്റെ ചിന്തകളെ പിൻതുടർന്നുകൊണ്ടിരുന്ന പുളവൻ ചോദിച്ചു: \" ഏതു ഗ്രഹത്തിലെ ജീവികൾക്കാണ് നമ്മളെ സഹായിക്കാൻ കഴിയുക?\"

\"അറിയില്ല സുഹൃത്തേ!\"

\"പിന്നെന്താണൊരു മാർഗം?\"

\"മുട്ടുവിൻ, തുറക്കപ്പെടും എന്നല്ലേ! ഞാൻ ധ്യാനത്തിലേക്ക് പ്രവേശിക്കുകയാണ്. മനസ്സിനെ നക്ഷത്ര വ്യൂഹങ്ങൾക്കിടയിലൂടെ പായിച്ച് തിരഞ്ഞു കണ്ടുപിടിക്കുക! അല്ലെങ്കിൽ സ്വന്തം ബുദ്ധിയിലേക്ക് അന്വേഷണത്തിന്റെ ലക്ഷ്യം പ്രപഞ്ചശക്തി തന്നെ കാണിച്ചു തരും. ഒരു പരിഹാരം കണ്ടെത്താതെ ഞിനീ ധ്യാനത്തിൽ നിന്നുണരുകയില്ല!
കാത്തിരിക്കൂ കൂട്ടുകാരാ!\"

പൂവത്തേൽ കുന്നിന്റെ നെറുകയിൽ, പാറയുടെ നടുവിൽ, ആകാശത്തിലേക്കു സ്പർശനികളുയർത്തി ദൃഷ്ടി ഭ്രൂമധ്യത്തിൽ ഉറപ്പിച്ച് , ധ്യാനത്തിൽ മുഴുകി. ചുറ്റിലുമുള്ള ശബ്ദങ്ങളും ദൃശ്യങ്ങളും കാറ്റും ചൂടും തണുപ്പും ഉറുമ്പറിഞ്ഞില്ല. ശരീരം മറന്ന്, പരിസരം മറന്ന്,ലക്ഷ്യത്തിലേക്കുള്ള ബോധത്തിന്റെ പ്രയാണം! സൗരയൂഥത്തിലും ആകാശഗംഗയിലും പ്രപഞ്ചസീമകളിലും തട്ടിത്തെറിച്ച് ലക്ഷ്യം കാണാതെ ബോധം തിരിച്ചെത്തുന്നു!

പക്ഷേ, അകലെ മിന്നി മറയുന്ന ഒരു ഉൾ വെളിച്ചം അവനു കാണാം. അതിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. മനസ്സ് മന്ത്രിച്ചു \" നിങ്ങൾ തേടുന്നത്, നിങ്ങളുടെ പക്കൽ തന്നെയുണ്ട്.\"
ഏതു മഹിമാരിയുടെ മരുന്നും ഭൂമിയിലെ പഞ്ചഭൂതങ്ങളിലുണ്ട്.
ഒരു കൊള്ളിയാൻ കത്തിയമരുന്ന കാഴ്ച ഉൾക്കണ്ണിൽ തെളിഞ്ഞു. അതുകത്തിയെരിഞ്ഞ് ധൂളികളായി മണ്ണിൽ പതിക്കുന്നു.
കിട്ടി. ഉത്തരം കിട്ടി. ലക്ഷ്യം കണ്ടു! ഈ വൈരസ്സുകളുടെ പ്രജനനം നിയന്ത്രിക്കകാനുള്ള വികിരണ ശേഷി ആ പൊടിപടലങ്ങളിലുണ്ട്. ശൂന്യതയിൽ നിന്നുവന്ന ആ കല്ലിൽ ഉന്നത വികിരണ ശേഷിയുള്ള മൂലകത്തിന്റെ സാന്നിദ്ധ്യമുണ്ട്. അതു വീണ മണ്ണെടുത്ത് ചിതൽപ്പുറ്റുപോലെ, ഉയർന്ന വൃത്തസ്തൂപികകൾ സ്ഥാപിക്കുക. ചുറ്റും പ്രാണവായുവും തണലും തരുന്ന മരങ്ങൾ നട്ടുവളർത്തുക. അവിടെ വന്ന് അല്പമിരിക്കോന്ന മനുഷ്യരിലെ അണുക്കൾക്ക് വികിരണമേറ്റ് പ്രജനനശേഷി നഷ്ടപ്പെടും. ഇത് സ്വമേധയാ തിരിച്ചറിയാൻ, കുറച്ചു കാലമെടുത്തേക്കും. എന്നാൽ, ഭാവിയിൽ അത്തരം കേന്ദ്രങ്ങളാവും രോഗശാന്തിയുടെ പ്രകൃതിയിടങ്ങൾ!

(തുടരും...)



ഭാഗം 10

ഭാഗം 10

5
321

രാക്ഷസൻ ഉറുമ്പ് ഭാഗം 10നിയമസഭയിലെ ചർച്ച.........................................അന്ന് രിവിലെ ന്യൂസ് 24ൽ ശ്രീകണ്ഠൻ നായർ പറഞ്ഞു:\" ഇടുക്കി ജില്ലയിലെ തൊടുപുഴയ്ക്കടുത്തുള്ള കരിങ്കുന്നത്തെ പൂവത്തേൽകുന്നിൽ ഒരത്ഭുതജീവി പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ഒരു രാക്ഷസൻ ഉറുമ്പ്! അവനെക്കൊണ്ട് നാട്ടുകാർക്കോ, മറ്റു ജന്തുക്കൾക്കോ ഉപദ്രവമില്ല. അതിശക്തനായ ഈ ജീവി നാടിനും മറുനാടിനും ഒരത്ഭുതമായി മാറിയിരിക്കുന്നു!ഇന്ന് നിയമസഭയിൽ ഈ ജീവിയെപ്പറ്റി ബഹു: വനം വകുപ്പ് മന്ത്രി ശ്രീ എ കെ ശശീന്ദ്രൻ വിശദീകരണം നല്കേണ്ടതായി വരും. ഏതാനും ദിവസങാങൾക്കുള്ളിൽ ഈ ജീവിയെപ്പറ്റി ഒരു എക്സ്ക്ലൂസീവ് ന്യൂസ് റിപ്പോർട്ട്