Aksharathalukal

ഭാഗം 10


രാക്ഷസൻ ഉറുമ്പ് ഭാഗം 10

നിയമസഭയിലെ ചർച്ച
.........................................
അന്ന് രിവിലെ ന്യൂസ് 24ൽ ശ്രീകണ്ഠൻ നായർ പറഞ്ഞു:
\" ഇടുക്കി ജില്ലയിലെ തൊടുപുഴയ്ക്കടുത്തുള്ള കരിങ്കുന്നത്തെ പൂവത്തേൽകുന്നിൽ ഒരത്ഭുതജീവി പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ഒരു രാക്ഷസൻ ഉറുമ്പ്! അവനെക്കൊണ്ട് നാട്ടുകാർക്കോ, മറ്റു ജന്തുക്കൾക്കോ ഉപദ്രവമില്ല. അതിശക്തനായ ഈ ജീവി നാടിനും മറുനാടിനും ഒരത്ഭുതമായി മാറിയിരിക്കുന്നു!

ഇന്ന് നിയമസഭയിൽ ഈ ജീവിയെപ്പറ്റി ബഹു: വനം വകുപ്പ് മന്ത്രി ശ്രീ എ കെ ശശീന്ദ്രൻ വിശദീകരണം നല്കേണ്ടതായി വരും. ഏതാനും ദിവസങാങൾക്കുള്ളിൽ ഈ ജീവിയെപ്പറ്റി ഒരു എക്സ്ക്ലൂസീവ് ന്യൂസ് റിപ്പോർട്ട് ട്വന്റിഫോർ പ്രക്ഷേപണം ചെയ്യുന്നതായിരിക്കും. കേരളത്തിൽ മാത്രമല്ല, അന്താരാഷ്ട്ര മാധ്യമങ്ങളും രാക്ഷസൻ ഉറുമ്പ് എന്ന അത്ഭുതത്തെ സസൂക്ഷ്മം നിരീക്ഷിക്കുകയാണ്.\"

കേരള നിയമസഭയുടെ ശീതകാല സമ്മേളനത്തിൽ രാക്ഷസൻ ഉറുമ്പിനെപ്പറ്റി ഉത്ക്കണ്ഠയുള്ളതായും അതിനെപ്പറ്റി ഒരു വിശദീകരണം ബഹുമാനപ്പെട്ട വനം വകുപ്പ് മന്ത്രി ശ്രീ എ.കെ. ശശീന്ദ്രൻ നല്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. വനം വകുപ്പ് മന്ത്രി പറഞ്ഞു: \" ഈ ജീവി ഭീമാകാരനായിരിക്കുന്നു എന്നല്ലാതെ ഒരു ഭീകരനല്ല. ഇന്നുവരെ അതാരെയും ഉപദ്രവിച്ചില്ല. പിന്നെ ഈ ജീവി വനത്തിലോ, വന്യജീവികളുടെ കൂട്ടത്തിലോ അല്ല. നമ്മുടെ ജനങ്ങൾ \'പടയപ്പ\'യെ പ്രകോപിപ്പിക്കുന്നതുപോലെ ( മൂന്നാർ സൈഡിലെ നാട്ടിലിറങ്ങി വരുന്ന കാട്ടാന) ഈ ജീവിയെ പ്രകോപിപ്പിക്കാതെയിരുന്നാൽ മതി.
ഇടുക്കി എം.എൽ.എ ശ്രീ റോഷി അഗസ്റ്റിനും തൊടുപുഴ എം.എൽ.എ ശീ പി ജെ.ജോസഫും ഈ ഉറുമ്പിന്റെയും കൂട്ടുകാരനായ പുളവന്റെയും പരിസ്ഥിതി സംരക്ഷണ യത്നങ്ങളെക്കുറിച്ച് അറിവുള്ളവരാണ്. ഈ ജീവികളെ സംരക്ഷിക്കുന്നതിന് സർക്കാർ പ്രത്യേക താത്പര്യം കാട്ടണം എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.

വിപ്ലവപ്പാർട്ടിയുടെ ഒരു യുവനേതാവ് അഭിപ്രായപ്പെട്ടു: \"അന്ധവിശ്വാസത്തിലേക്കും അനാചാരത്തിലേക്കും കേരളം തിരിച്ചുപോകുന്നതായി തോന്നുന്നു. ഈ ശാസ്ത്ര യുഗത്തിൽ മൃഗാരാധനയുംകൊണ്ട് ജീവിക്കുന്ന ജനം പിന്തിരിപ്പന്മാർതന്നെ. സർക്കാരിന്റെ മേൽനോട്ടത്തിൽ ഈ വിചിത്ര ജീവികളെ വെടിവെച്ചു കൊല്ലണം എന്നാണ് എനിക്കു പറയുവാനുള്ളത്.

അതിന് മറുപടി പറഞ്ഞത് ഉടുമ്പൻചോല എം എൽ എ ശ്രീ എം എം മണിയാണ്.
\" കാര്യം പറഞ്ഞാൽ ഞാൻ കമ്മ്യൂണിസ്റ്റാ, പക്ഷേല് വെള്ളപ്പൊക്കോം ഉരുൾപൊട്ടലും തുടർക്കഥയാവുന്ന ഇടുക്കി ജില്ലയിൽ പ്രകൃതിദുരന്തം വരുമ്പം കമ്മ്യൂണിസ്റ്റിനും കോൺഗ്രസ്സിനും ഉദ്യോഗസ്ഥൻമാർക്കും കൈകെട്ടി നീൽക്കാനെ കഴിഞ്ഞിട്ടുള്ളു.
ഇനി ഇത്തരം ജീവികളുതന്നെയാ രക്ഷ.
യന്ത്രങ്ങളും മനുഷ്യരും സ്തംഭിച്ചു നിൽക്കുമ്പോൾ ഉറുമ്പും പാമ്പും ഒക്കെയാവും സഹായിക്കുക!\"

ആഭ്യന്തരമന്ത്രികൂടിയായ മുഖ്യമന്ത്രി പറഞ്ഞു: \" ഈ ജീവികൾ ഉപദ്രവകാരികളാണ് എന്നു വ്യക്തമായാൽ മേൽനടപടികളിലേക്കു കടക്കാം. തത്ക്കാലം ആരും മുറവിളി കൂട്ടേണ്ട.\"

അങ്ങനെ ആ ചർച്ച മുന്നോട്ടു പോകാതെ അവസാനിച്ചു.

(തുടരും...)

ഭാഗം 11

ഭാഗം 11

5
387

ഭാഗം 11തൊടുപുഴയാറ് ഗതിമാറുന്നു.........................................................കാവടിത്തലയരുടെ ഗ്രഹത്തിൽ നിന്ന് തിരിച്ചു വന്ന്, ദൗത്യങ്ങൾ പൂർത്തിയാക്കി വിശ്രമിക്കുന്ന കാലം. ഒരു രാത്രിയിൽ വളരെ വലിയ മഴ പെയ്തു. മലയോരങ്ങളിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലുമുണ്ടായി. തോടുകളും നദികളും കരകവിഞ്ഞൊഴുകി. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടുകൾ രൂപം കൊണ്ടു.പുളവനും രാക്ഷസനുറുമ്പും  പ്രളയജലത്തിലൂടെ, സ്ഥലങ്ങൾ കണ്ട്, ആവശ്യമായ സഹായങ്ങൾ ചെയ്തുകൊണ്ട് നീന്തി നടക്കുകയാണ്. അപ്പോഴാണ് ടെലിവിഷനിൽ നിന്നും ആ വാർത്ത കേട്ടത്.\"ഇടുക്കിയിലെ കുടയത്തൂർ മലകളിൽ വലിയ ഉരുൾപൊട്ടൽ. കല്ലും മണ്ണും മരങ്ങളും വീണ് തൊടുപു