Aksharathalukal

പറഞ്ഞിരുന്നെങ്കിൽ

ഇലകൾ കൊഴിഞ്ഞു വീണരാ ശിശിരത്തിലെന്നോ
പറയാതെ പറഞ്ഞു ദൂരെ മറഞ്ഞു പോയ
നിന്റെ ഉൾകാമ്പിലെ തുടിപ്പുകൾ എനിക്കു വേണ്ടി മാത്രമായിരുന്നു....

കണ്ടുമുട്ടിയ നാളിലാദ്യമായി ഇതു വരെ
അറിയാത്ത സുഖദമാം കുളിരിൽ
ഞാൻ മൂടിയതും ഞാൻ മാത്രമറിഞ്ഞിരുന്നൂ....

കാലം ഓടിമറയുന്നു കണ്ണിൽ നിന്നും
ദൂരെ ദൂരേ നാമിരുവരും...
പ്രണയത്താൽ ഉറവുന്ന കിനാക്കളിൽ
നെഞ്ചിൽ നിറയുന്നു രാവിലും പകലിലും...

പറയുവാൻ വയ്യാ നിന്നോടൊന്നും
നീ പിണങ്ങി പിരിയുമെന്നു ഞാൻ...
പറയാതെ ഞാൻ നിന്റെ കണ്മുനയിലെ  പ്രണയത്തിൻ മുള്ളേറ്റു പിടയട്ടെ
എന്നു നീ.....

ചാരത്തിരുന്ന നേരത്തും
ദൂരത്തിരുന്ന നേരത്തും
പറയുവാൻ വയ്യാത്ത നൊമ്പരത്തിൽ
നീറിപിടഞ്ഞു നാം...
ഇനി വയ്യ എല്ലാം ചൊല്ലിയിട്ടു നിന്റെ മുന്നിൽ
പ്രേമഭിക്ഷക്കായി  ഞാൻ വന്ന നേരം....

കാലത്തിൻ ചെയ്തിയോ 
ദൈവത്തിൻ വിധിയോ
എന്റെ കർമ ദോഷമോ
നീയാം പ്രണയത്തിൻ കണികയിൽ
എന്നുയിരിൽ നിന്നു പുതു നാമ്പിടാൻ
നീയോ ഈ ഭൂവിലെങ്ങുമില്ല.....
വേരറ്റ തരുവായി ഞാനും...
നിപതിച്ചിടുന്ന അഴലിന്റെ ആഴങ്ങളിൽ.....

ശിശിരത്തിൽ പൊഴിഞ്ഞു പോയ ഇലകളെ പോലെ...
നോവിന്റെ ഗ്രീഷ്മത്തിൽ ഞാൻ
വെന്തു വെണ്ണീർ പോലെ...
ആരും വന്നുചേരാൻ ഇല്ലാത്തൊരാ എന്റെ
ജീവിതം ഇനി എത്ര നാൾ.....
പൊള്ളുന്ന ഓർമ്മകൾ
ഒരിക്കലും നീ അറിയാതെ പോയ എന്റെ മൂകാമാം അനുരാഗം..💔
 

                ✍️mariya kuriakose ❣️