Aksharathalukal

ഒറ്റക്ക്

ഒരു യാത്ര പോകണം ഒറ്റക്ക്,

കാറ്റും കടലും മാത്രം അറിഞ്ഞാൽ മതി

 മഴയും പുഴയും മാത്രം എന്നെ കണ്ടാൽ മതി

മലയോടും  കാടിനോടും  ഞാൻ പറഞ്ഞു

കഴിഞ്ഞു.

എന്നെ വരവേൽക്കാൻ അവർ

 ഒരുക്കമാണ്.

മൺ പാതകൾ താണ്ടി ഞാൻ  നടക്കട്ടെ
ഇനി കാട്ടുരുവികൾ നീന്തണ്ടേ,  ഒറ്റക്ക്
ഞാൻ തന്നെ പോണ്ടേ,മലകൾക്കു മേലെ 
പറന്നു 

എനിക്ക്  ഇനി മഴയാവണം,   കാറ്റവണം
പൂമണമാകണം,  മഞ്ഞും  വെയിലുമായി 
മാറണം ഒറ്റക്ക്