Aksharathalukal

ഏകാകിനി

നർമ്മം പോൽ മന്ദസ്മിതം തൂകി ഓർമ്മകൾ,
മർമ്മം മറന്നന്ന് ഞാൻ ഏറ്റ സൗഖ്യങ്ങൾ.

ഇന്നലെ ഒരു പുലരി ആയിരം കനവോതി,
അവൾ തൻ മാറിൽ വിരിഞ്ഞ മോഹങ്ങളിൽ,

കരം തൊട്ട സൗഖ്യങ്ങൾ കരൾ വിട്ട മോഹങ്ങൾ,
കാരണം കേളാതെ കാത്ത സ്നേഹങ്ങൾ.

ആദ്യാവസരം സൗമ്യമായ് തന്നെ,
ഉദ്യമം ഒന്നായി പലതിലേക്കെത്തി

ആശിച്ച ചന്ദ്രിക ചുമലിലും പൂത്തു,
ചുരന്ന താരാട്ടുകൾ ഉറക്കം കെടുത്തി,

കണ്ടും കാണാതെയും പലതായി ചിന്ത,
ദൂരങ്ങളിൽ പോലും കൈകൾ തലോടി,

കൺചിമ്മും മാത്രകൾ നെഞ്ചിൽ മിടിപ്പായി,
ഓടിയെത്തുന്ന ഓർമകൾ ചിരിയായ്.

പതിയെ ദൂരങ്ങളിൽ ദൂരങ്ങൾ പൂത്തു,
കണ്ണോട് കണ്ണിലും സ്വപ്നങ്ങൾ വിണ്ടു.

വിയോചിപ്പും അൽപ്പം വിഷാദവും ചേർത്തു,
സംസാര മാത്രകൾ സ്വൽപ്പം ആയ് കണ്ടു.

കർമ്മവും കാമവും വെവ്വേറെ നിന്നും,
മർമ്മങ്ങളിൽ പലതും അസ്തിയെ വിട്ടു.

കനകത്തിൻ കോട്ടകൾ ചിതലിട്ട പോലെ,
എവിടെയോ കോറിയ പാടുകൾ ഭിത്തിയിൽ.

ചാരെ നിന്നിട്ടും ചാരുത തേങ്ങലായ്,
ചേർന്നിരുന്നിട്ടും അകലേക്ക് പോകയായ്.

ഇന്നലെകൾ വേലിയേറ്റത്തിൽ പൊങ്ങി,
ഒന്നിച്ച് ആഞ്ഞു വലിഞ്ഞങ്ങ് പോയി.

ഇന്നിവൾ കാമുകി, കാമിനി, സുന്ദരി,
ജനൽപ്പടി തേടുന്ന ഏകാകിനി പക്ഷി.


◆◆◆◆◆◆◆◆◆

06-03-\'23

©thezcount.com