Aksharathalukal

നാം




ഒരു നേർത്ത തെന്നലിലെ
നിശ്വാസമായ് നമ്മിൽ നാം
പൊഴിഞ്ഞ നേരം
തമ്മിൽ ഹൃദയം കവർന്നു നാം


മകര തണുപ്പിൽ
ഒരു പുതപ്പിനടിയിൽ നാം
സല്ലപിച്ച നേരം 
എല്ലാം വിട്ടകലവെ


അരുവിയായ് ഒഴുകിയകന്നു 
നാം അങ്ങകലെ 
അരുവിയുടെയുടനീളം 
കൈകൾ കോർത്തിരുന്നു നാം


അവയെല്ലാം ഇന്ന് 
കാലമാം ഓർമ്മച്ചെപ്പിൽ
ഇനിയും ചിതലരിക്കപ്പെടാത്ത 
ഓർമ്മകളായ് മാറവെ 


ഇനിയും എഴുതി തീരാത്ത 
കവിതയായ് നാം
ഇനിയും പൂർണ്ണമാകാത്ത
ഒരു പഴങ്കഥയായ് നാം


എന്നിൽ ഇന്നും അവശേഷിക്കുന്ന 
ഒരു കുഞ്ഞു ഓർമ്മയായ് നാം 
ഒടുവിൽ പാടി മറന്ന
കവിതകളിലെ വരികളായ് നാം 



✍️ നിശാഗന്ധി
copyright ©️