ഭാഗം 13
ഭാഗം 13
മരണമില്ലാത്ത ജീവികൾ
...............................................
ഉണ്ണിക്കുട്ടൻ തിണ്ണയിലിരുന്ന് സ്വപ്നം കണ്ടുകൊണ്ടിരിക്കുമ്പോൾ,ഒരു കൊതുക്
അവന്റെ മുഖത്തുവന്ന് ചോരകുടിക്കാൻ ഒരു കുത്തു കുത്തി. അറിയാതെ ഉണ്ണിക്കുട്ടന്റെ കൈയ്യുയർന്ന് കൊതുകിനെ തല്ലി. താഴെ വീണു പിടയുന്ന കൊതുകിനെ കണ്ടപ്പോൾ ഉണ്ണിക്കുട്ടന് പ്രയാസമായി. ഒരു ജീവിയെ കൊന്നല്ലോ, എന്ന പ്രയാസം. ഉണ്ണിക്കുട്ടൻ ദുഃഖിച്ചിരിക്കുമ്പോൾ, മുകളിൽ ഉത്തരത്തേലിരിക്കുന്ന പല്ലിയമ്മ ഒരു ചിരി.
പല്ലി: \" എന്താടാ കൊച്ചനെ, നീ അരുതാത്തതൊന്നും ചെയ്തില്ലല്ലോ. പിന്നെന്തിനാ ഈ മൂഡ് ഓഫ്?\"
ഉണ്ണി മറുപടീ പറഞ്ഞില്ല. മരണവെപ്രാ മടിക്കുന്ന കൊതുകിനെ നോക്കിയിരുന്നു. പല്ലിയമ്മയ്ക്ക് കാര്യം മനസ്സിലായി.
\" ഇതെന്താടാ കൊച്ചനേ, നീ അരുതാത്തതൊന്നും ചെയ്തില്ലല്ലോ; സ്വയരക്ഷയ്ക്കു വേണ്ടി പ്രകൃതി ന്ശ്ചയിച്ചിരിക്കുന്ന പ്രതിപ്രവർത്തനം നിന്റെ ശരീരം പ്രകടിപ്പിച്ചതാണ്. ഇതിൽ നിന്റെ ബോധമനസ്സിന്റെ ഇടപെടൽ ഇല്ല. അതുകൊണ്ട് പാപവുമില്ല.
ഉണ്ണിക്കുട്ടൻ പറഞ്ഞു: \" ശരി പല്ലിയമ്മേ, അത് ചത്തത് എനിക്ക് സങ്കടമായി. പല്ലിയമ്മേ, ചാവാത്ത ജീവികളുണ്ടോ?\"
\"അയ്യയ്യോ, ഈ ചെക്കനെന്തൊക്കെയാ ചോദിക്കുന്നത്? മനുഷ്യന്മാക്ക് അറിയാത്തത്, പല്ലികളെങ്ങനെ അറിയും?
ശരി, കണ്ടുപിടിക്കാം. നീന്റെ കയ്യിലെ മൊബൈലീൽ ഒന്നു കുത്തി നോക്കിക്കേ, മരണമില്ലാത്ത ജീവികളെ തിരഞ്ഞേ...\"
\"അതു ശരിയാണല്ലോ\", ഉണ്ണിക്കുട്ടൻ ഗൂഗിളിൽ ടൈപ്പ് ചെയ്തു, \'Immortality in living beings\'; അതാ, ഗൂഗിൾ പറയുന്നു, അനശ്വര ജെല്ലി ഫിഷ്, \'ടൂറിഡോപ്സിസ് ഡോർണി\'ക്ക് മരണമില്ലെന്ന്.
ഇന്നുവരെ ജൈവശാസ്ത്രപരമായി \'അമർത്യം\' എന്നു വിളിക്കപ്പെടുന്ന ഒരേ ഒരിനം ലോകമെമ്പാടുമുള്ള സമുദ്രങ്ങളിൽ
ജീവിക്കുന്ന ഈ ജെല്ലി ഫിഷുകളാണ്. അതായത് Turritopsis dohrni. ഈ ജന്തുക്കൾ പ്രായമാകുമ്പോൾ ചെറുപ്പത്തിലേക്ക് മടങ്ങുന്നു, വീണ്ടും വളരുന്നു.
പട്ടിണി, രോഗം, അത്യാഹിതങ്ങൾ എന്നിവ മരണത്തിൽ കലാശിക്കാം എന്നാൽ സ്വാഭാവിക മരണം സംഭവിക്കുന്നില്ല. പ്രായം കൂടുമ്പോൾ, ഏതാനും കലകൾ ഒന്നുചേർന്ന് ഒരു ചെറുകുമിളയായി മാറും. അത് ലൂപം മാറി പോളിപ് ഘട്ടത്തിൽ ( ഹൈഡ്രപോലെ) എത്തുന്നു. ഒരു ചിത്രശലഭം പുഴുവാകുന്നതു പോലെ, തവള വീണ്ടും വാൽമാക്രിയാവുന്നതു പോലെ!
ഉണ്ണിക്കുട്ടൻ ഈ വിവരങ്ങളൊക്കെ പല്ലിയമ്മയോടു പറഞ്ഞു. പല്ലിയമ്മ ആലോചിച്ച് പറഞ്ഞു,\" ഉണ്ണിക്കുട്ടാ, ഈ മരണമൊരു അനുഗ്രഹമല്ലേ, പഴയത് കളഞ്ഞ് പുതിയതു സ്വീകരിക്കാനുള്ള അനുഗ്രഹം.
\"ഈ ജെല്ലിഫിഷുകൾക്ക്, അവരുടെ പൂർവകാല സ്മൃതികൾ ഉണ്ടാവുമോ?
അറിയില്ലല്ലോ, ഉണ്ണിക്കുട്ടാ, നീ ഒരെണ്ണത്തിനെ തിരഞ്ഞു പിടിച്ച് ചോദിച്ചു നോക്ക്. അവർക്ക് ഓർമയുണ്ടെങ്കിൽ, ഈ ലോകത്തിന്റ പൂർവകാല ചരിത്രം അവരു പറയും. ഒന്നു ശ്രമിച്ചു നോക്കണേ.\"
\"ശരി, പല്ലിയമ്മേ!\"
ഭാഗം 14
ഭാഗം 14എന്താണു മരണം?അയലത്തെ വീട്ടിലെ അമ്മുമ്മ മരിച്ചു. പ്രായം ചെന്ന് കൂനി,തൊലി ചുക്കിച്ചുളിഞ്ഞ്, ക്ഷീണിച്ച്, ശ്വാസം നിലച്ചു. അമ്മുമ്മയുടെ ജഢം കണ്ടു തിരികെ വന്ന ഉണ്ണിക്കുട്ടന്റെ ചിന്ത മരണത്തെപ്പറ്റിയായി. മരണ രഹസ്യങ്ങൾ ആരോട് ചോദിച്ചറിയും? അയലത്തെ ഡോക്ടർ മാമനോട് ചോദിച്ചാലോ?ഒരു ഞായറാഴ്ച ഡോക്ടർ മാമന് ഡ്യൂട്ടിയില്ലാത്ത സമയം തിരക്കിയറിഞ്ഞ് ഉണ്ണിക്കുട്ടൻ വീട്ടിൽ ചെന്നു. ഉണ്ണിക്കുട്ടന്റെ മുഖം കണ്ടതേ, ഡോക്ടർക്ക്, മനസ്സിലായി ഏതോ വലിയ കാര്യം അറിയാനുള്ള വരവാണെന്ന്. ഡോക്ടർ അവനോടൂ പൽഞ്ഞു: \"ഉണ്ണിക്കുട്ടാ, നിന്റെ തല പൂകയുന്നുണ്ടല്ലോ, ഏതു തീയാ, അതിനകത്തു കത്തുന