ഭാഗം 14
ഭാഗം 14
എന്താണു മരണം?
അയലത്തെ വീട്ടിലെ അമ്മുമ്മ മരിച്ചു.
പ്രായം ചെന്ന് കൂനി,തൊലി ചുക്കിച്ചുളിഞ്ഞ്, ക്ഷീണിച്ച്, ശ്വാസം നിലച്ചു. അമ്മുമ്മയുടെ ജഢം കണ്ടു തിരികെ വന്ന ഉണ്ണിക്കുട്ടന്റെ ചിന്ത മരണത്തെപ്പറ്റിയായി. മരണ രഹസ്യങ്ങൾ ആരോട് ചോദിച്ചറിയും? അയലത്തെ ഡോക്ടർ മാമനോട് ചോദിച്ചാലോ?
ഒരു ഞായറാഴ്ച ഡോക്ടർ മാമന് ഡ്യൂട്ടിയില്ലാത്ത സമയം തിരക്കിയറിഞ്ഞ് ഉണ്ണിക്കുട്ടൻ വീട്ടിൽ ചെന്നു. ഉണ്ണിക്കുട്ടന്റെ മുഖം കണ്ടതേ, ഡോക്ടർക്ക്, മനസ്സിലായി ഏതോ വലിയ കാര്യം അറിയാനുള്ള വരവാണെന്ന്. ഡോക്ടർ അവനോടൂ പൽഞ്ഞു: \"ഉണ്ണിക്കുട്ടാ, നിന്റെ തല പൂകയുന്നുണ്ടല്ലോ, ഏതു തീയാ, അതിനകത്തു കത്തുന്നത്?\"
\"മാമാ, സമയമുണ്ടെങ്കിൽ ഈ മരണത്തെപ്പറ്റി പറഞ്ഞു തരണം.\"
\"കൊള്ളാം ആരും ചിന്തിക്കാനിഷ്ടപ്പെടാത്ത വിഷയം. എനിക്കറിയാവുന്നത് പറഞ്ഞു തരാം.\"
ഡോക്ടർ പറഞ്ഞു കൊടുത്തതും ഉണ്ണിക്കുട്ടന് മനസ്സിലായതുമായ കാര്യങ്ങൾ ഇവയാണ്.
പ്രായമാകുന്നത് ആരു. ഇഷ്ടപ്പെടുന്നില്ല. പക്ഷേ,, അതു തടയാനും നമുക്ക് മാർഗങ്ങളില്ല. വേണമെങ്കിൽ പ്രായമാകുന്നതിന്റെ കാലദൈർഘ്യം കൂട്ടുകയോ, കുറയ്ക്കുകയോ ചെയ്യാം. പ്രായമാകൽ ജീവിതത്തിലെ അനിവാര്യ
ഘടകമാണ്.
സാധാരണ ജീവത്പ്രവർത്തനങ്ങളുടെ ക്രമാനുഗതമായ അപചയപ്രവർത്തനമാണ് വാർദ്ധക്യം. വാർദ്ധക്യം തുടങാങുമ്പോൾ, കോശങ്ങൾ വിഭജിക്കുന്നത് നിർത്തുകയും മരണം സംഭവിക്കുകയും ചെയ്യുന്നു.ഒരു ജീവിക്ക് ബാഹ്യ ചോദനങ്ങളോട് പ്രതികരിക്കാൻ കഴിയാത്ത അവസ്ഥയാണ് മരണം. ഗീത പറയുന്നതുപോലെ ആത്മാവ് ജീർണവസ്ത്രം മാറ്റുന്നത് മരണം.
കോശവിഭജനം നടക്കുമ്പോഴാണ് ശരീരം പുഷ്ടിപ്പെടുന്നത്. പഴയ കോശങ്ങളെ മാറ്റി പുതിയവയെ സ്ഥാപിച്ചുകൊണ്ടിരിക്കും. ശരീരത്തിന് പുതിയ കോശങ്ങളെ നിർമിക്കാൻ കഴിയാതെ വരുമ്പോൾ മരണം സംഭവിക്കുന്നു.
ശവശരീരം ജീവിക്കുമ്പോൾ, അതിലെ മൂലകങ്ങൾ പ്രകൃതിയിലേക്ക് സ്വതന്ത്ര മാക്കപ്പെടുന്നു. അവ വീണ്ടും പുതിയ ശരീരത്തിന്റെ നിർമാണത്തിന് ഉപയോഗിക്കുകയും ചെയ്യുന്നു.
ഈ മണ്ണിലെ ഘടകങ്ങൾ കൂടിച്ചരുന്നു, വിഘടിക്കുന്നു. ഇതാണ് സംഭവിക്കുന്നത്.
ഈ വലിയകാര്യങ്ങൾ ഉണ്ണിക്കുട്ടന്റെ തലയ്ക്കകത്തിരുന്ന് വിങ്ങി.
(തുടരും...)
ഭാഗം 15
ഭാഗം 15പ്ലാസ്റ്റിക് എന്ന പാവം...........................................കയ്യിൽ കിട്ടിയ പ്ലാസ്റ്റിക് ഷീമ്മിക്കൂടും കൊണ്ട് മാമ്പഴം പെറുക്കാൻ ഓടുമ്പോഴാണ്, അയലത്തെ വീട്ടിലെ പോലീസ് മാമൻ എതിരെ വരുന്നത്.\"എടാ ഉണ്ണീ, അവിടെ നില്ക്ക്.\"\" എന്താ മാമാ?\"\"നിന്റെ കൈയ്യിൽ ഇരിക്കുന്ന സാധനം എന്താ?\"\"കൂട്.\"\"എന്തു കൂട്? \"\"പ്ലാസ്റ്റിക് കൂട്\"\"പ്ലാസ്റ്റിക് കൂടുകൾ നിരോധിച്ച പഞ്ചായത്തല്ലേ ഇത്? ഇതുകൊണ്ടു നടക്കാൻ പാടില്ല.\"\"പ്ലാസ്റ്റിക് എന്തു കുറ്റമാ ചെയ്തത്?\"\" ഉണ്ണിക്കുട്ടാ, തർക്കിക്കാൻ നില്ക്കാതെ. നീ മറുചോദ്യം ചോദിച്ച് മിടുക്കനാവല്ലേ, കൂടുതൽ വിശദീകരണമൊന്നും ആവശ്യമില്ല.\"ഈ സമയത്ത് കുട്ടപ്പൻ സർ ആ വഴി വന്നു.സ