Aksharathalukal

നിറം പകരാത്ത സ്വപ്നങ്ങൾ ഭാഗം -2

ഷാനുവിന്റ എല്ലാ സ്വപ്നങ്ങളും ഒറ്റ നിമിഷം കൊണ്ട് തകർന്നുപോയി. എല്ലാം നഷ്ടപ്പെട്ടവനെപ്പോലെ  കരഞ്ഞു തളർന്ന  ഷാനുവിനെ പ്രദീപ് കാറിലേക്ക് കൊണ്ടുപോയി ഇരുത്തി.

\"എടാ മെഡിക്കൽ കോളേജിലേക്കാണ് ബോഡി കൊണ്ട് പോയിരിക്കുന്നത്, നമുക്ക് അങ്ങോട്ടേക്ക് പോകണോ. \"

ഷാനു ഒന്നും മിണ്ടാതെ ഇരുന്നു. അവന്റ മനസ്സ് മറ്റേതോ ലോകത്ത് ആയിരുന്നു. പ്രദീപ് വീണ്ടും അവനോട് ചോദിച്ചു 

\"എടാ ഷാനു,\"
ഷാനു, ഞെട്ടി ഉണർന്നു 

\"എന്താടാ \"
\" എടാ ബോഡി മെഡിക്കൽ കോളേജിലേക്കാണ് കൊണ്ട് പോയിരിക്കുന്നത് നമുക്ക് അങ്ങോട്ടേക്ക് പോണോ, അതോ വീട്ടിലേക്ക് പോകണോ \"

\"പിന്നെ....
നമുക്ക് ഹോസ്പിറ്റലിലേക്ക് പോകണം, എനിക്ക് അവളെ  അവസാനമായി ഒരു നോക്ക്  ഒന്ന് കാണണം.

പിന്നെ അവളുടെ ബോഡി വാങ്ങാൻ ഞാൻ എങ്കിലും വേണ്ടേ. അല്ലെങ്കിൽ അവളൊരു അനാഥയാണെന്ന് ആളുകൾ വിചാരിക്കല്ലേ.

അത് പാടില്ല, ഞാൻ അവൾക്ക് വാക്ക് കൊടുത്തതാണ്, മരണം വരെ കൂടെ കാണുമെന്ന്.   ആ വാക്ക് ഞാൻ പാലിച്ചില്ലെങ്കിൽ, ഞാനും അവനും തമ്മിൽ എന്താ വ്യത്യാസം.

അതുകൊണ്ട് നമുക്ക് അങ്ങോട്ടേക്ക് പോകണം . നീ വേഗം വണ്ടി എടുക്ക് \"

\" എടാ..., നീ  ഇത് എന്തൊക്കെയാ പറയുന്നത്.  നീ ഓക്കെ അല്ലേ \"

\"നീ വണ്ടി എടുക്ക് പ്രദീപ്, നമുക്ക് വേഗം അങ്ങോട്ടേക്ക് പോകാം \"

പ്രദീപ് കാർ എടുത്ത്,   അവർ മെഡിക്കൽ കോളേജിലേക്ക് പുറപ്പെട്ടു. 
അവിടേക്ക് പോകുന്ന വഴി  കരഞ്ഞു തളർന്ന ഷാനുവിന്റ കണ്ണുകൾ പതിയെ മയങ്ങാൻ തുടങ്ങി.

ആ സമയം അവന്റെ മനസ്സിലേക്ക്  ജിൻസിയുമായുള്ള പഴയ ഓർമ്മകൾ ഓടിയെത്തി.                              

ആറ്  മാസങ്ങൾക്കുമുൻപ്.......

! എന്റെ പേര് ജിൻസി......
സ്നേഹിക്കാനും, സംരക്ഷിക്കാനും കഴിവുള്ള ഒരുപാട് പേർ കൂടെ ഉണ്ടായിരുന്നവൾ.

പക്ഷേ.....,
ഇന്ന് ഞാൻ ഒറ്റക്കാണ്, എനിക്ക് വേണ്ടി ഒന്ന് കരയാൻ പോലും  ആരുമില്ല.

ഓരോ ദിനവും സങ്കടത്തിലും , വേദനയിലും മാത്രം  തള്ളി നീക്കിയിരുന്ന എനിക്ക് ആകെ ഉണ്ടായിരുന്ന പ്രേതീക്ഷ എന്റെ കുഞ്ഞായിരുന്നു.
പക്ഷേ......., അതും ഇന്ന് എനിക്ക് നഷ്ടപ്പെട്ടിരിക്കുന്നു.

ഒറ്റപ്പെട്ട് പോയ ഈ ജീവിതം എനിക്ക് മടുത്തു.  ഇനി ഞാൻ ജീവിച്ചിരിക്കുന്നതിൽ  ഒരു അർത്ഥവുമില്ല.

എന്റെ പപ്പാ, മമ്മ, ജാനു, എല്ലാവരെയും ഞാൻ ഈ നിമിഷത്തിൽ ഓർക്കുകയാണ്. അവർ ഇന്ന് എനിക്കൊപ്പം ഉണ്ടായിരുന്നെങ്കിൽ ഒരു പക്ഷേ എനിക്ക് ഈ അവസ്ഥ ഉണ്ടാകില്ലായിരുന്നു . 

ആരോടും പരിഭവമില്ല, ഞാൻ കണ്ടെത്തിയ ജീവിതം, എനിക്ക് തന്ന സമ്മാനമാണ് ഈ മരണം.
സന്തോഷകരമായ ഒരു ജീവിതം ഞാൻ സ്വപ്നം കണ്ടിരുന്നു. അത് എനിക്ക് കിട്ടിയില്ല.

ജീവിക്കാനുള്ള മോഹം ഇല്ലാഞ്ഞിട്ടല്ല, ആർക്കും വേണ്ടാത്ത ഞാൻ ഇനിയും  എന്തിന് വേണ്ടിയിട്ടാണ് ജീവിക്കുന്നത്. 

എന്റെ മരണം ഞാൻ എനിക്ക് തന്നെ വിധിച്ച ശിക്ഷയാണ്, അതിൽ ആർക്കും പങ്കില്ല.! 

ആത്മഹത്യാകുറിപ്പ്  മേശപ്പുറത്ത് മടക്കി വെച്ചതിനു, മേശപ്പുറത്തിരുന്ന ഒരു പൊതിയിൽ നിന്നും  കുറച്ച് അധികം ടാബ്ലറ്റ്  എടുത്ത് അവൾ വായിലേക്കിട്ട് വെള്ളം കുടിക്കുന്നു. 

അൽപ്പസമയത്തിന് ശേഷം അവളുടെ കണ്ണുകൾ പതിയെ അടയാൻ തുടങ്ങി. അവളുടെ മനസ്സിലൂടെ തന്റെ ജീവിതത്തിലെ നല്ലനിമിഷങ്ങൾ പതിയെ മിന്നിമറഞ്ഞു.

മനസ്സിലെയും, ശരീരത്തിലെയും വേദനകൾക്ക് ആശ്വാസമേകികൊണ്ട് അവൾ പതിയെ ഈ ലോകത്തുനിന്നും യാത്രയാകാൻ തുടങ്ങി....

പിറ്റേദിവസം..........

\"ജിൻസി.....,  ജിൻസി\"

വിളിക്കേട്ട് ജിൻസി മെല്ലെ  കണ്ണുകൾ തുറക്കാൻ ശ്രേമിച്ചു . കണ്ണുകൾ തുറന്ന അവളുടെ മുന്നിൽ ഡോക്ടറും, നേഴ്സ് നിൽക്കുന്നത് കണ്ട്  സംഭവിച്ചത് എന്താണെന്ന് അറിയാതെ അവൾ പകച്ചു പോയി. 

\"അപ്പോഴാണ് ഡോക്ടറുടെ ചോദ്യം
ഇപ്പോൾ എങ്ങനുണ്ട്, കുഴപ്പമൊന്നുമില്ലല്ലോ.\"

അവൾ ഇല്ലായെന്ന് തലയാട്ടി.
കുറച്ചു കഴിഞ്ഞ് വാർഡിലേക്ക് മാറ്റാൻ, ഡോക്ടർ സിസ്റ്ററോറിനോട് പറഞ്ഞു.
അത് കഴിഞ്ഞ് അവർ രണ്ടുപേരും ഡോർ തുറന്ന് പുറത്തേക്ക് പോയി.

ആ നിമിഷമാണ് അവൾ ആ യഥാർഥ്യം മനസ്സിലാക്കുന്നത് താൻ ഈ ഭൂമിയിൽ നിന്നും ഇല്ലാതാക്കാൻ ശ്രമിച്ച തന്റെ ജീവൻ ഇന്നും ഭൂമിയിൽ ഒരു ഭാരമായി തുടരുന്നു എന്ന്.

മരണത്തിനുപോലും തന്നെ വേണ്ടല്ലോ എന്നോർത്ത് ജിൻസി സ്വയം ഉരുകാൻ തുടങ്ങി.  അപ്പോഴാണ് അവളുടെ മനസ്സിൽ ആ ചോദ്യം ഉയർന്നു വന്നത്. 

എന്നാലും ആരാകും എന്നെ ഹോസ്പിറ്റലിൽ എത്തിച്ചത്.

ഇനി അനൂപ് ആവോ.  അങ്ങനെയാണെങ്കിൽ........
അവന് എന്റെ മനസ്സ് മനസ്സിലാക്കാൻ കഴിഞ്ഞോ കർത്താവേ........

ഓരോന്നു ചിന്തിച്ച് കിടന്ന ജിൻസിയുടെ അടുത്തേക്ക്  വീണ്ടും സിസ്റ്റർ വന്നു. 

\"കുട്ടിയെ വാർഡിലേക്ക് മാറ്റാൻ പോകുവാ.\"

\"സിസ്റ്റർ എന്റെ ഹസ്ബൻഡ് വന്നിട്ടുണ്ടോ \"

\"ഹസ്ബൻഡ് ആണോ എന്ന് അറിയില്ല. ഒരു പയ്യൻ ഇന്നലെ മുതൽ പുറത്ത് നിൽപ്പുണ്ടായിരുന്നു.\"

അവളുടെ മുഖത്ത് ചെറു പുഞ്ചിരി വിടർന്നു.

\" പിന്നെ......
ദൈവാധീനം   ഒന്ന് കൊണ്ട് മാത്രമാണ് കുട്ടി രക്ഷപ്പെട്ടത്. ഇവിടേക്ക് കൊണ്ടുവരാൻ വൈകിരുന്നെങ്കിൽ  ഇവിടെ കിടക്കുന്നതിനു പകരം മോർച്ചറിയിൽ കിടക്കേണ്ടിവന്നേനെ. 
പിന്നെ....,. പരിഹരിക്കപ്പെടാനാവാത്ത ഒരു പ്രശ്നവും ഈ ഭൂമിയിൽ ഇല്ല. ഉള്ളിൽ എന്തെങ്കിലും വിഷമം ഉണ്ടെങ്കിൽ  ആദ്യം അത് മാറ്റാരോടെങ്കിലും  ഒന്ന് ഷെയർ ചെയ്ത് 
അത് പരിഹരിക്കാൻ നോക്കണം.
അല്ലാത്ത എന്തിനും ഏതിനും എടുത്തുചാടി ആത്മഹത്യ ചെയ്യാൻ ശ്രമിക്കുകയല്ല  വേണ്ടത്.\"

\"ഉപദേശിക്കുന്നവർക്ക് എന്തുമാകാം അത് ജീവിതത്തിൽ പ്രാവർത്തികമാക്കാനാണ് സിസ്റ്റർ പാട്.\" 

\"അതൊക്കെ ശെരിയാ, പക്ഷേ നമ്മൾ എന്ത് കാര്യം ചെയ്യുന്നതിന് മുൻപും
ഒരുപാട് പ്രാവശ്യം ഒന്ന് ആലോചിക്കുന്നത് നല്ലതാണ്.\"

\"ഒരുപാട് പ്രാവശ്യം ആലോചിച്ചിട്ട് എടുത്ത തീരുമാനം തന്നെയാ സിസ്റ്റർ.\"

\"ഇനിയെങ്കിലും പ്രേശ്നങ്ങളിൽ നിന്നും ഒളിച്ചോടാതെ, അതിനെ അതിജീവിക്കാൻ നോക്ക്.
ഇയ്യാളെ വാർഡിലേക്ക് മറ്റുവാണ്.\" 

ജിൻസിയെ വാർഡിലേക്ക് മാറ്റിയതിനു ശേഷം  അവളുടെ അടുത്തേക്ക് തന്റെ വീടിന് തൊട്ടടുത്ത് താമസിക്കുന്ന ചേച്ചി വരുന്നു. 

\"ആ....., സോഫി ചേച്ചിയോ \"

\"എന്താ മോളെ നീ ഈ കാണിച്ചത്., ഞാൻ ആകെ പേടിച്ചുപോയി, കൊണ്ടുവരാൻ കുറച്ചു വൈകിരുന്നെങ്കിൽ.......
ഓഹ് എനിക്ക് ഓർക്കാൻ പോലും വയ്യ. എന്തിനാ മോളെ നീ ഈ കടുംകൈ കാണിച്ചത് \"

അവൾ അവരുടെ മാറോട് ചേർന്ന് കെട്ടി പിടിച്ചു കരഞ്ഞു. 

\"വയ്യ ചേച്ചി.....  ജീവിതം മടുത്തു. ആ...
ചേച്ചി.., അനൂപ് എവിടെ...., അവനോണോ എന്നെ ഇങ്ങോട്ടേക്കു കൊണ്ട് വന്നത്.\"                       

                                              തുടരും..............


നിറം പകരാത്ത സ്വപ്നങ്ങൾ ഭാഗം -3

നിറം പകരാത്ത സ്വപ്നങ്ങൾ ഭാഗം -3

4.8
1192

\"പിന്നെ.....,അവന് അതാണല്ലേ ജോലി.നീ ഇപ്പോഴും ആ വഷളനെ വിശ്വസിച്ചു ഇരിക്കുവാണോ. അവൻ എവിടെ ആണെന്ന് ദൈയവത്തിനറിയാം.\"\"അപ്പോൾ അവനല്ലേ എന്നെ ഇങ്ങോട്ടേക്കു കൊണ്ടുവന്നത്.\"\"അല്ല. ഞാനും, മറ്റുള്ളവരും ചേർന്നാണ് മോളെ..., നിന്നെ ഹോസ്പിറ്റലിൽ എത്തിച്ചത്. \"\"അപ്പോൾ, എന്റെ ഹസ്ബൻഡ് പുറത്ത് നിൽപ്പുണ്ടായിരുന്നു എന്ന് സിസ്റ്റർ പറഞ്ഞതോ.\" \"അതാണോ......, അത് ആ പയ്യനെ കണ്ടിട്ട് സിസ്റ്റർ തെറ്റുധരിച്ചതാവും.  പാവം ആ കൊച്ചൻ ഒരുപാട് കഷ്ട്ടപെട്ടു. \"\"ആരാ ചേച്ചി, ചേച്ചി ആരുടെ കാര്യമാണ് ഈ പറയുന്നത് \"\"ജ്യോതിയുടെ വീട്ടിലേക്ക് ഫുഡ്‌ ഡെലിവറി ചെയ്യാൻ വന്ന പയ്യനും, ഞാനും, അവിടെയുള്ളവരും ചേർന്നാണ്