\"പിന്നെ.....,
അവന് അതാണല്ലേ ജോലി.
നീ ഇപ്പോഴും ആ വഷളനെ വിശ്വസിച്ചു ഇരിക്കുവാണോ. അവൻ എവിടെ ആണെന്ന് ദൈയവത്തിനറിയാം.\"
\"അപ്പോൾ അവനല്ലേ എന്നെ ഇങ്ങോട്ടേക്കു കൊണ്ടുവന്നത്.\"
\"അല്ല. ഞാനും, മറ്റുള്ളവരും ചേർന്നാണ് മോളെ..., നിന്നെ ഹോസ്പിറ്റലിൽ എത്തിച്ചത്. \"
\"അപ്പോൾ, എന്റെ ഹസ്ബൻഡ് പുറത്ത് നിൽപ്പുണ്ടായിരുന്നു എന്ന് സിസ്റ്റർ പറഞ്ഞതോ.\"
\"അതാണോ......,
അത് ആ പയ്യനെ കണ്ടിട്ട് സിസ്റ്റർ തെറ്റുധരിച്ചതാവും. പാവം ആ കൊച്ചൻ ഒരുപാട് കഷ്ട്ടപെട്ടു. \"
\"ആരാ ചേച്ചി, ചേച്ചി ആരുടെ കാര്യമാണ് ഈ പറയുന്നത് \"
\"ജ്യോതിയുടെ വീട്ടിലേക്ക് ഫുഡ് ഡെലിവറി ചെയ്യാൻ വന്ന പയ്യനും, ഞാനും, അവിടെയുള്ളവരും ചേർന്നാണ് നിന്നെ ഇങ്ങോട്ടേക്കു കൊണ്ട് വന്നത്.
നിന്റെ ആയുസ്സിന്റെ ദ്യർക്യം കൊണ്ടാവും ആ പയ്യന് വീട് മാറി നിങ്ങളുടെ വീട്ടിലേക്ക് വന്നതും , ലിസി ഫോൺ എടുക്കാത്തതും, ആ സമയത്ത് എനിക്കും അങ്ങോട്ടേക്ക് വരാൻ തോന്നിയതതും എല്ലാം.
ഞാൻ മോൾടെ വീട്ടിലേക്ക് വന്നപ്പോൾ ആ പയ്യൻ ഫുഡ്മായി പുറത്ത് നിൽപ്പുണ്ടായിരുന്നു. കാര്യം ചോദിച്ചപ്പോൾ, ഫുഡ്മായി വന്നതാണെന്നും മോളെ വിളിച്ചിട്ടും ഫോണും എടുക്കുന്നില്ല, ഡോർ തുറക്കുന്നതുമില്ല എന്നൊക്കെ പറഞ്ഞു.
അത് കേട്ട് ഞാനും മോളെ ഒരുപാട് പ്രാവശ്യം വിളിച്ചു. പക്ഷേ ഒരു അനക്കവുമില്ലായിരുന്നു.
പിന്നെ സഹിക്കെട്ടിട്ടാണ് ഡോർ തള്ളി നോക്കിയത്. അപ്പോഴാ മനസ്സിലായത് ഡോർ അകത്തു നിന്നും ലോക്ക് ചെയ്തിട്ടില്ലായിരുന്നുവെന്ന്.
ഡോർ തുറന്ന് അകത്തേക്ക് വന്ന ഞാൻ കണ്ടത് ബോധമില്ലാതെ കിടന്ന മോളെയാണ്. പിന്നെ ഒന്നും നോക്കിയില്ല
നേരെ ഹോസ്പിറ്റലിലേക്ക് കൊണ്ടുവന്നു. \"
\"എന്തിനാ ചേച്ചി എന്നെ രക്ഷപ്പെടുത്തിയത്, വീണ്ടും വീണ്ടും നീറി ജീവിക്കാനോ.
മരണത്തിന് പോലും എന്നെ വേണ്ടല്ലോ \"
\"അങ്ങനൊന്നും പറയല്ലേ മോളെ, ചിലപ്പോൾ ഇനി നിന്റെ ജീവിതത്തിൽ നല്ലത് സംഭവിക്കുമായിരിക്കും. അതിനാവും നിനക്ക് ദൈയ്‌വം വീണ്ടും ആയുസ്സ് നീട്ടിയിട്ടത് .\"
അവർ സംസാരിച്ചുകൊണ്ടിരുന്നപ്പോൾ ഒരു പയ്യൻ അവിടേക്ക് വരുന്നു.
\"ഹലോ ചേച്ചി...\"
\"ആ മോൻ വന്നോ,
മോളെ..., ഇതാണ് ആ പയ്യൻ.
വാ മോനെ....\"
\"ഹലോ.....
ഇപ്പൊ എങ്ങനെ ഉണ്ട്,
കുഴപ്പമൊന്നുമില്ലെന്നും, വാർഡിലേക്ക് മാറ്റിയെന്നും സിസ്റ്റർ പറഞ്ഞു.
തന്നെ സമാധാനമായി മരിക്കാൻ സമ്മതിക്കാത്തതിൽ ഒരു കാരണക്കാരൻ ഞാനാണ് എന്നോട് ഷെമിക്കണം.
അല്ല...,
ഞാനൊരു ഒരു കാര്യം ചോദിച്ചാൽ ഇയ്യാള് സത്യം പറയോ\"
\"എന്താ...\"
വേറൊന്നുമല്ല......
ഈ സൂയിസൈഡ് ചെയ്യുന്ന സമയത്തു ആരെങ്കിലും വന്ന് രക്ഷിക്കാൻ വേണ്ടിട്ടല്ലേ ഇയ്യാള് ഡോർ ക്ലോസ് ചെയ്യാതിരുന്നത്. \"
\"പിന്നെ....,
മരിക്കാൻ ഉറപ്പിച്ച ആരെങ്കിലും രക്ഷപ്പെടാനുള്ള വഴി നോക്കുമോ \"
\"പിന്നെ നോക്കാതെ
നോക്കിയ ചരിത്രമുണ്ട്. എക്സാമ്പിൾ ഈ ഞാൻ തന്നെ.
അന്ന് അങ്ങനൊരു ഐഡിയ ഞാൻ ഓപ്പറേറ്റ് ചെയ്തത് കൊണ്ടാണ് ഇന്നും ജീവിച്ചിരിക്കുന്നത്.
സംഭവം വേറൊന്നുമല്ല,
ഞാൻ ഒരു പെൺകുട്ടിയെ പ്രണയിച്ചു, ആ പ്രണയം വീട്ടുകാർ എതിർത്തപ്പോൾ അവരെ പേടിപ്പിക്കാൻ വേണ്ടി ഒരു സൂയിസൈഡ് നാടകം കളിച്ചു. \"
\"എന്നിട്ട് എന്ത് സംഭവിച്ചു\"
\"എന്ത് സംഭവിക്കാൻ കളി കാര്യമായി.
ഞാൻ റൂമിൽ കയറി കഴുത്തിൽ കയറൊക്ക് ഇട്ടു മുറുക്കി.
മുറുകിയപ്പോഴാ അറിയുന്നത് ഇത്രയും വേദന ഉണ്ടാവുമെന്ന്.
അന്ന് ഡോറിന്റ ലോക്ക് ഓപ്പൺ ആക്കി ഇട്ടിരുന്നത് കൊണ്ട് എല്ലാവരും കൂടി വന്ന് എന്നെ രക്ഷപ്പെടുത്തി.
അല്ലായിരുന്നുവെങ്കിൽ....
\"എന്നിട്ട് ആ കുട്ടിയെ തന്നെ മോൻ കെട്ടിയോ\"
\"എവിടെന്ന്....,
അവള് വിവാഹത്തിന്റ തലേന്ന്, എന്നെയും, ആ പയ്യനെയും തേച്ചു വേറൊരുത്തന്റെ കൂടെ പോയി.
അന്ന് ഞാൻ ചത്തിരുന്നെങ്കിൽ , ശശി ആയേനെ \"
ഇത് കേട്ട് ജിൻസിയും, സോഫി ചേച്ചിയും ചിരിച്ചു.
\"ആ....,
എല്ലാവരും ഇങ്ങനെ തന്നെയാ ചിരിച്ചത്. ആ ചിരി കണ്ടിട്ടാണ് എനിക്ക് വീണ്ടും ചത്താമതീന്ന് തോന്നിയത്.
\"എന്നിട്ട് എന്താ ചാകാത്തിരുന്നത് \"
\"ഒരിക്കൽ അനുഭവിച്ച വേദന, ഓർക്കുമ്പോൾ തന്നെ മതിയാകും.
അത് വെച്ചു നോക്കുമ്പോൾ ഇയ്യാള് സേഫ് ആയിട്ടുള്ള വഴിയല്ലേ തിരഞ്ഞെടുത്തത്.
വേദന ഇല്ലാത്ത മരണം......
അതേ....,
എപ്പോഴും നമ്മൾ അഡ്വായ്ഞ്ചർ ആയിരിക്കണം. വല്ല മണ്ണെണ്ണയോ, പെട്രോളോ വീഴ്ത്തി തീ കൊളുത്തിരുന്നെങ്കിൽ ആരെങ്കിലും രക്ഷിക്കാൻ വരുമായിരുന്നോ .
അപ്പോഴേ തീർന്നു കിട്ടിയേനെ.
ഇനി തിരഞ്ഞെടുക്കുമ്പോൾ അങ്ങനുള്ള മാർഗങ്ങൾ തിരഞ്ഞെടുക്കണം കേട്ടോ.\"
\"അപ്പോൾ ഇവള് വീണ്ടും ചാകണമെന്നാണോ മോൻ പറയുന്നേ\"
\"അതൊക്ക അയ്യാളുടെ ഇഷ്ടം. \"
\"ആ മോനെ എനിക്ക് വീടുവരെ ഒന്ന് പോകണമായിരുന്നു.മോൻ ഒന്ന് ഇവിടെ ഇരിക്കോ,\"
\"അതിനെന്താ ചേച്ചി....,
ഞാൻ ഇരുന്നോളാം ചേച്ചി പോയിട്ട് വാ\"
\"ഏയ്...., അത് വേണ്ട , ഇയ്യാളെ വെറുതെ ബുദ്ധിമുട്ടിക്കേണ്ട ചേച്ചി പോയ്ക്കോ, ഞാൻ ഒറ്റക്ക് കിടന്നോളാം.\"
\"രണ്ട് ദിവസമായി ഞങ്ങൾ ബുദ്ധിമുട്ടുകയല്ല, ഒരു ദിവസം കൂടി ബുദ്ധിമുട്ടുന്നതിൽ ഞങ്ങൾക്ക് ഒരു കുഴപ്പവുമില്ല. അല്ലേ ചേച്ചി \"
\"അതെ...\"
\"ചേച്ചി പോയിട്ട് വാ, ഞാൻ ഇരുന്നോളാം\"
\"പോട്ടെ മോളെ \"
\"താൻ പേടിക്കണ്ടെടോ, ഞാൻ പിടിച്ചു തിന്നതൊന്നുമില്ല.\"
സംസാരിക്കുന്നതിനു ഇടയിൽ ആ പയ്യന്റെ ഫോൺ റിഗ് ചെയ്യുന്നു. അതെടുത്തു അവൻ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ, കുടിക്കാനായി ആ കുട്ടി വെള്ളം എടുക്കാൻ ബുദ്ധിമുട്ടുന്നത് കണ്ട് അവൻ ഫോൺ കട്ട് ചെയ്ത് വെള്ളം എടുത്തു കൊടുക്കുന്നു.
\"എല്ലാത്തിനും ഇയ്യാളെ ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതിയിട്ടാണ് \"
\" തന്നെ എടുത്തോണ്ട് വന്ന എനിക്ക് ഒരു ഗ്ലാസ് വെള്ളം എടുത്ത് തരാൻ ഒരു ബുദ്ധിമുട്ടും ഇല്ല.\"
\"ഇയ്യാള് എന്ത് ചെയ്യുന്നു.\"
\"ഞാൻ സോഫ്റ്റ്‌വെയർ എഞ്ചിനീയറാണ്.\"
\"ആണോ, ഏത് കമ്പനിയിലാണ് \"
അതിനിടക്ക് വിശ്വസിച്ചോ.
നമ്മള് പാവം ഒരു ഡെലിവെറി ബോയ് ആണ് മാഡം.
കണ്ടില്ലേ സോമറ്റോ .
അവൻ, താൻ ധരിച്ചിരുന്ന ത് ഷർട്ട് കാണിച്ചുകൊണ്ട് പറഞ്ഞു.
പിന്നെ ഇയ്യാള്, ഇയ്യാള് എന്ന് വിളിക്കണ്ട എന്റെ പേര് ഷാനു.
ഷാനുന്ന് വിളിച്ചാൽ മതി. തന്റെ പേര് ജിൻസി എന്നല്ലേ എനിക്ക് അറിയാം.\"
\"അതെങ്ങനെ \"
\"ഓപി ടിക്കറ്റ് ഞാൻ അല്ലേ എടുത്തത്. \"
\"ഇയ്യാൾക്ക്, സോറി. ഷാനുവിന് ജോലി ഉണ്ടെങ്കിൽ പൊയ്ക്കോളൂ, എനിക്ക് കുട്ടൊന്നും വേണ്ട \"
\"ഏയ്...., അത് സാരമില്ല ആ ചേച്ചി വരുന്നത് വരെ ഞാൻ വെയിറ്റ് ചെയ്യാം. പിന്നെ തനിക് എന്നെ ഒരു ഡിസ്റ്റർബ് ആയി തോന്നുന്നുണ്ടെങ്കിൽ ഞാൻ പുറത്ത് നിൽക്കാം.\"
\"അങ്ങനെയല്ല, എനിക്ക് വേണ്ടി ബുദ്ധി മുട്ടി തന്റെ ജോലിക്ക് പ്രശ്നം വരരുതെന്ന് കരുതി പറഞ്ഞതാ. \"
\"ഏതായാലും നനഞ്ഞു ഇനി കുളിച്ചു കയറാം. അല്ല ഇനി എന്താ തന്റെ തീരുമാനം, ഡിസ്ചാർജ് ആയിട്ട് വീണ്ടും ചെന്ന് ചാകാനാണോ\"
\"തീരുമാനിച്ചില്ല.
അല്ലെങ്കിലും ആർക്കും വേണ്ടാത്തവർ എന്തിനാ ഈ ഭൂമിയിൽ ഭാരമായി കിടക്കുന്നത്.\"
\"അതെന്താ തനിക് ബന്തുക്കളും, അമ്മയും, അച്ചനും അങ്ങനെ ആരുമില്ലേ\"
\"എല്ലാവരും ഇണ്ടായിരുന്നു, പക്ഷേ ഇപ്പോൾ ആരും കൂടെയില്ല. \"
\"ഇയ്യാള് പ്രണയിച്ചു ഒരു പയ്യന്റെ കൂടെ ഇറങ്ങി വന്നതാണെന്ന് ആ ചേച്ചി പറഞ്ഞിരുന്നു. ഇങ്ങനെ മരണം തിരഞ്ഞെടുക്കാൻ മാത്രം എന്താ ഇത്ര പ്രശ്നം നിങ്ങളുടെ ജീവിത്തിൽ. \'
\"പ്രശ്നം മാത്രമേ ഉള്ളു.\"
തുടരും.......