നിന്റെ മകന്റെ കൂടെ ജീവിക്കാൻ എന്ത് അർഹതയാണ് ഇവൾക്ക് ഉള്ളത്
അവൻ അവളെ സ്നേഹിച്ചു അവൻ അവളെ തന്നെ കെട്ടി.... അപ്പോ അവൻ്റെ സ്നേഹം തന്നെ അല്ലെ കുഞ്ഞമ്മേ അവൾക്ക് ഇവിടെ ജീവിക്കാൻ ഉള്ള അർഹത
ഒാ.... ഞാൻ ഒന്നും പറയുന്നില്ല.... അല്ല ഇത് നിന്നോട് പറയണ്ട ആവശ്യം പോലും ഇല്ല... കാരണം അവൻ നിന്റെ മകൻ അല്ലല്ലോ......
അവർ അത് പറഞ്ഞതും സരസ്വതിയുടെ ഉള്ളോന്ന് പിടച്ചു... കണ്ണിൽ ഉരുണ്ട് കൂടിയ നീർത്തുള്ളികളെ ശാസനയോടെ പിടിച്ച് നിർത്തി അവര് തിരിഞ്ഞതും തങ്കളെ തന്നെ ഉറ്റു നോക്കി കൊണ്ട് ഇരിക്കുന്ന അമ്മുനെ ആണ് കണ്ടത്...... അവര് വീട്ടിൽ വന്നതിന് ശേഷം പരിചയപ്പെടുത്തലും.. സ്വർണ്ണത്തിന്റെ കണക്കെടുപ്പും ഒക്കെ ആയിരുന്നു അത് കഴിഞ്ഞ് ഒന്ന് ഫ്രഷാകാൻ കയറ്റി വിട്ട് എല്ലാവരും സംസാരിച്ച് കൊണ്ട് ഇരുന്ന സമയത്താണ് ലീല ഇത് പറഞ്ഞത്.....
ആ... മോൾ.. മോൾ ഫ്രഷ് ആയോ എന്ന ഇച്ചിരി ഇച്ചിരി നേരം മോൾക്ക് കിടക്കാൻ വയ്യായിരുന്നോ..
അവളെ അവിടെ കണ്ടതും ഒന്ന് ഞെട്ടി എങ്കിലും അത് മറച്ച് പിടിച്ച് കൊണ്ട് അവർ ചോദ്ദിച്ചു...
ഇല്ലമ്മ.. എനിക്ക് കുഴപ്പം ഒന്നും ഇല്ല... നിങ്ങൾ എല്ലാവരും ഇവിടെ ഇരിക്കുവല്ലെ അതാ ഞാൻ ഇങ്ങോട്ട് പോന്നത്... തികച്ചും പതിഞ്ഞ ശബ്ദം ആയിരുന്നു അവൾടെ
എങ്കിലും അവിടെ കിടന്നുടായിയുന്നോ... ഇന്ന് ഇപ്പോ റിസപ്പഷൻ ഒന്നും ഇല്ലാത്തത് കൊണ്ട് ആ തല വേദന ഒഴിവ് ഉണ്ട് അല്ലെ സരസ്വതി...
ആ.. ഉണ്ട് രമേ ചേച്ചി (അയലത്തെ വീട്ടിലെ ചേച്ചി)
ഇല്ലേ ഇപ്പോ അതിന് കൂടി മുഷിയേണ്ടി വന്നേനെ..
ആ... അത് ശരിയ... അല്ല മോളെ മോൾടെ വീട്ടിന്ന് ആരും വന്നില്ലെ...
അത്.. അവിടെന്ന് ഇവിടെ വരെ ദൂര കൂടുതൽ അല്ലെ രമേ അപ്പോ പിന്നെ വരാന്ന് പറഞ്ഞ് അവര് അവിടെ തന്നെ നിന്നു....
ഓ... അത് ഒന്നും ആയിയിക്കില്ല... അവർക്ക് അറിയാം ഇവിടെ വന്ന അവരുടെ lo class തറ വേല ഒന്നും എടുക്കാൻ പറ്റില്ല എന്ന് അത് കൊണ്ട് ആയിരിക്കും... ലീല അമ്മുവിനെ കൊള്ളിച്ച് കൊണ്ട് പറഞ്ഞു എങ്കിലും അവൾ ഒരു പുഞ്ചിരിയോടെ നിന്നത് അല്ലാതെ അവൾ ഒന്നും തന്നെ പറഞ്ഞില്ല...
കുഞ്ഞമ്മേ ഒന്ന് മിണ്ടാതെ ഇരിക്കാമോ... ദയവ് ചെയ്ത്... സരസ്വതി അവർക്ക് നേരെ തിരിഞ്ഞ് പറഞ്ഞ് കൊണ്ട് അമ്മുനെ കൂട്ടി സോഫയിൽ ചെന്ന് ഇരുന്നു.....
ഒാഹ്... ഞാൻ ഒന്നും പറയുന്നില്ല... അവർ ചുണ്ട് കൊട്ടി കൊണ്ട് തിരിഞ്ഞ് ഇരുന്നു........
മോളെ മോൾക്ക് ഈ വീടൊക്കെ ഇഷ്ടം ആയോ..
രമ അവളുടെ അടുത്ത് വന്ന് ഇരുന്നു കൊണ്ട് ചോദ്ദിച്ചു....
ഇഷ്ടായി ആന്റി... വളരെ പതിഞ്ഞ ശബ്ദം ആയിരുന്നു അവൾടെത്....
ഇങ്ങനെ പാവം ആയിരുന്നാൽ ആ തെമ്മാടിനെ നനക്കാൻ പറ്റില്ല കേട്ടോ..... മോളോട് അവൻ എന്തേലും പറഞ്ഞോ.... സരസ്വതി സംശയത്തോടെ ചോദിച്ചു...
ഇല്ല... എന്നോട് ഒന്നും പറഞ്ഞില്ല... അവൾ പറഞ്ഞു
അവന് മോളോട് എല്ലാം പറയും അവൻ എന്ത് പറഞ്ഞാണ് മോളെ കല്യാണം കഴിച്ചത് എന്ന് എനിക്കറിയാം... അത് ഒാർത്ത് മോൾ അവനെ വെറുക്കരുത് കേട്ടോ... അവർ പറഞ്ഞതും അവൾ സംശയത്തോടെ നോക്കി
ഒന്നുല്ല മോളെ എൻ്റെ ചേച്ചി അത് അവര് തമ്മിൽ പറഞ്ഞു തീർത്തോളും... രമ പറഞ്ഞതും സരസ്വതി തലയാട്ടി സമ്മതിച്ചു....
സമയം വളരെ പതുക്കെ നീങ്ങുന്നത് പോലെ തോന്നി അവൾക്ക്.. കാണാൻ വന്നവരെല്ലാം കണ്ടും സ്വർണത്തിന്റെയും സൗന്ദര്യത്തിന്റെയും കണക്കെടുപ്പ് എല്ലാം കഴിഞ്ഞ് പോയി... അവിടെ ഇപ്പോ സരസ്വതിയും അമ്മുവും രമയും പിന്നെ കുറച്ച് അയൽക്കാരും മാത്രം ആണുള്ളത്....
മോളെ അവൻ വരാൻ തമസിക്കും മോളൊന്നും കഴിച്ചില്ലാലോ.... അവൻ വരുമ്പോൾ മോളെ വിളിച്ചോളാം വെല്ലോം കഴിച്ച് കിടന്നോ...
വേണ്ട... ആന്റി ഞാൻ പുള്ളി കൂടി വന്നിട്ട് കഴിച്ചോളാം... അവൾ അത് പറഞ്ഞതും അവിടെ ഒരു പൊട്ടിച്ചിരി ഉയർന്നു......
എന്റെ മോളെ മോൾ ഈ പഴഞ്ചൻ ആകല്ലേ... ദേ ഈ നിക്കുന്ന നിന്റെ അമ്മായിഅമ്മ ഉണ്ടല്ലോ എന്നെ ശ്രീ എന്ന എന്നെ വിളിച്ചോണ്ട് ഇരുന്നത്... അങ്ങോട്ട് വന്ന് കൊണ്ട് ശ്രീദേവൻ പറഞ്ഞു...
ശ്രീയെട്ടാ ... അവർ ചിണുങ്ങി കൊണ്ട് വിളിച്ചു...
ഞാൻ ചുമ്മ പറഞ്ഞത് അല്ലെ എന്റെ സാരൂ... അവർ വരുടെ താടിയാൽ പിടിച്ച് കൊണ്ട് പറഞ്ഞു
അത് കണ്ട് നിന്നവരെലാം ചിരിച്ചു.... ചേച്ചി എന്ന ഞങ്ങൾ ഇറങ്ങുവ കേട്ടോ നാളെ വരാം കേട്ടോ മോളെ രമ വന്ന് അവളുടെ കവിളിൽ തലോടി കൊണ്ട് പറഞ്ഞു...
ശെരി രമേ...എന്ന ദേ അവിടെ ഇരിക്കുന്ന കൂടും കൂടി കൊണ്ട് പൊക്കോ.. ഇനി വീട്ടിൽ ചെന്ന് കഴിഞ്ഞ് ഒന്നും ഉണ്ടാക്കാൻ നിക്കണ്ട കേട്ടോ...
അത് വേണ്ട ചേച്ചി ഞങ്ങൾക്ക് രണ്ട് പേർക്ക് കഴിക്കാൻ ഉള്ളത് ഒക്കെ അവിടെ ഉണ്ട്...
വേണ്ട രമേ.. ദേ ഞാൻ അവിടെ എടുത്ത് വെച്ചിട്ടുണ്ട് കണ്ണൻ അവൻ്റെ കൂടെ ആയിരിക്കും അല്ലെ...
ആ ചേച്ചി അവൻ ദേവിൻ്റെ കൂടെ കാണും.. ഞാൻ അവനെ വിളിക്കാം എന്തായാലും ആ തെമ്മാടി ഫോൺ എടുക്കില്ല അതും പറഞ്ഞ് അവർ ഉമ്മറപടി ഇറങ്ങി പോയി....
*തെമ്മാടി* അവൾ അവർ പറഞ്ഞ പേര് ഉരുവിട്ട് കൊണ്ടിരുന്നു....
*****
എന്താണളിയ ഇഷ്ടപ്പെട്ട പെണ്ണിനെ കിട്ടിയിട്ടും ഈ കടലും നോക്കി ഇരിക്കാതെ അവളെ പോയി നോക്കി ഇരുന്നൂടെ ദേവിനെ നോക്കി കണ്ണൻ എന്ന ആർദ്ദവ്വ് പറഞ്ഞു...
ഇല്ലട അവളെ ഞാൻ എന്ത് പറഞ്ഞാ കല്യാണം കഴിച്ചത് എന്ന് നിനക്ക് അറിയില്ലെ... അപ്പോ ഞാൻ അവളെ സ്നേഹിക്കാൻ ചെന്നാൽ എങ്ങനെ ശരിയാകും...
എട അതിന് നീ അവൾടെ നന്മക്ക് വേണ്ടി അല്ലെ ഇങ്ങനെ ചെയ്തത് ഇല്ലെങ്കിൽ ഇപ്പോ നിന്റെ പെണ്ണ് ആ ഭാസ്കരൻ്റെ കൂടെ ആയാനെ .........അവൻ അത് പറഞ്ഞതും ദേവ ചാടി എഴുന്നേറ്റു അവൻ്റെ കവിളിൽ കുത്തി പിടിച്ചൂ....
ഡാ... പുല്ലെ അവളെ ഞാൻ ആർക്കും വിട്ട് കൊടുക്കില്ല എൻ്റെ ശ്വാസം നിലക്കും വരെ എന്റെ ഇടനെഞ്ചിൽ അവളും കാണും
ഡാ കോപ്പെ ഞാൻ അങ്ങനെ പറഞ്ഞോ അവൾക്ക് കാര്യം പറഞ്ഞ മനസ്സിലാകും എന്നല്ലെ ഞാൻ പറഞ്ഞത്
എടാ... എങ്കിലും അവൾ വേറെ ആരുടെലും ആകും എന്ന പറഞ്ഞ എനിക്ക് സഹിക്കില്ലടാ... എന്റെ ജീവനും ജീവിതവും എല്ലാം അവളാടാ...
എടാ പൊട്ട അതല്ലെ ഞാൻ പറഞ്ഞത് നിന്റെ മാത്രം മിക ആണവൾ എന്ന് നിനക്ക് പറഞ്ഞുകൂടെ...
പറയും അതിന് മുമ്പ് അവളെ എന്നെ സ്നേഹിക്കണം അതെൻ്റെ കുഞ്ഞൊരു വാശിയാട.. അവൻ കുഞ്ഞു പുഞ്ചിരിയോടെ പറഞ്ഞതും...
ആഹ്. നീ എന്തേലും കാണിക്ക് ഞാൻ പറയാൻ ഉള്ളത് പറഞ്ഞു... അവന് അതും പറഞ്ഞ് എഴുന്നേറ്റു വണ്ടിയുടെ അടുത്തേക്ക് നടന്നു... അപ്പോഴും അവന് കടലിലേക്ക് നോക്കി കൊണ്ട് നിൽക്കുവായിരുന്നു......
മിക എന്റെ നെഞ്ചിൽ ആദ്യം ആയും അവസാനം ആയും കടന്ന് കൂടിയവൾ... ആദ്യം അവളെ കാണുന്നത് കവലയിൽ വെച്ച് നടന്ന അടിയിൽ ആയിരുന്നു... അവൻ അന്നത്തെ ഒാർമയിൽ ഒന്ന് ചിരിച്ചു....
അവന് കിട്ടിയത് ഒന്നും പോരല്ലെ ആ പു&@#&മോനെ ഇന്ന് ശെരിയാക്കി കൊടുക്കാം.. അതും പറഞ്ഞ് മുണ്ട് മടക്കി കുത്തി കൈയ്യിൽ കിടന്ന ഇട് വള കയറ്റി വെച്ച് അവൻ അങ്ങോട്ടേക്ക് നടന്നൂ... കൂടെ അവൻ്റെ വനരപടയും.....
ഡാ.... പു#@മോനെ നിന്നോട് പറഞ്ഞിട്ടുണ്ട് പെൺപ്പിള്ളരെ ശല്യം ചെയ്യരുത് എന്ന് അതും പറഞ്ഞ് ദേവ അവന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടി..
ചവിട്ടിൻ്റെ ആകാതത്തിൽ അവൻ പുറകോട് തെറിച്ച് വീണു... ആ സമയം അവൻ്റെ കൂടെ ഉണ്ടായിരുന്ന രണ്ട് പേര് ഒാടി വന്നു...ആ സമയം കൊണ്ട് ഭാസ്കർ എഴുന്നേറ്റു ... കൂടെ വന്ന രണ്ടു പേരെ ദേവ ബ്ലോക്ക് ചെയ്തു എങ്കിലും ഭാസ്കറിൻ്റെ മുഖത്ത് തന്നെ ആയിരുന്നു അവൻ്റെ ദൃഷ്ടി.... പെട്ടന്ന് അവന്മാർ മുകളിലേക്ക് ഉയർന്ന് പൊങ്ങി ആ സമയം കൊണ്ട് തൻ്റെ അടുത്തേക്ക് പാഞ്ഞ് വരുന്ന ഭാസ്കറിനെ ചവിട്ടി വീഴ്ത്തി... അങ്ങോട്ട് കൊടുക്കുന്നത് പോലെ തന്നെ ഇങ്ങോട്ടും കിട്ടുന്നുണ്ട് പെട്ടന്ന് പ്രതീക്ഷിക്കാതെ ഭസ്കർ ദേവനെ ചവിട്ടി ആ ചവിട്ടിൽ അവൻ ചെന്ന് വീണത് ഒരു പെണ്ണിന്റെ മുമ്പിൽ ആണ്.....
വെള്ളി കൊലുസ്സിട്ട രണ്ട് കാലുകൾ ആണ് ഞാൻ കണ്ടത് പതിയെ തല പൊക്കി നോക്കുമ്പോൾ രണ്ട് കൈയ്യിൽ കറുപ്പും ചുവപ്പും ഇടകലർന്ന രീതിയിൽ ഉള്ള കുപ്പി വള....ആ കൈകൾ ഒന്ന് തൻ്റെ കൂടെ നിൽക്കുന്ന കുട്ടിയെ പിടിച്ചിട്ടുണ്ട് മറ്റോന്ന് ഇട്ടിരിക്കുന്ന ചുരിദാറിന്റെ ഷാളിൽ ചുരുട്ടി പിടിച്ചിരിക്കുനന്നു... എഴുന്നേറ്റു അവളെ നോക്കാൻ ഉള്ള സമയം കൂടി തരാതെ അവൻ ചവിട്ടി ആ ചവിട്ടിൽ നിയന്ത്രണം നഷ്ടമായതും തിരിഞ്ഞ് അവന് ഒന്ന് എഴുന്നേക്കാൻ പോലും ആകാത്ത രീതിയിൽ ആക്കി തിരിഞ്ഞു നോക്കി അവൾ നിന്നടം ശ്യൂനം.. പിന്നെ കവലയിലേക്ക് ഉള്ള പോക്ക് സ്ഥിരം ആക്കി എങ്കിലും തേടിയ മുഖം മാത്രം കിട്ടിയില്ല... കിട്ടാൻ ആ മുഖം കൂടി കണ്ടില്ല ആകെ അറിയാവുന്നത് കാലിൽ കിടക്കുന്ന അതികം കട്ടി ഇല്ലാത്ത മൂന്ന് മണി മാത്രം ഉള്ള ഒരു സിമ്പിൾ കൊലുസും കൈയ്യിൽ ആ രണ്ട് വളകളും മാത്രം
അങ്ങനെ ഒരു ദിവസം അമ്പലത്തിലെ ആൽത്തറയിൽ കടന്നപ്പോൾ കേട്ടു ഒരു കൊലുസിൻ്റെ സൗണ്ട്...... ഹൃദയം ഹൈ സ്പീഡിൽ മിടിച്ചു ചുറ്റും കണ്ണ് എന്തിനോ വേണ്ടി അലഞ്ഞു എങ്കിലും ഒന്നും തന്നെ കിട്ടിയില്ല
പെട്ടന്ന് എൻ്റെ നെഞ്ചിൽ ആരോ ഇരുന്ന് ഉടുക്ക് കൊട്ടും പോലെ ആ മിടിപ്പ് വെളിയിൽ വരെ കേൾക്കാം ഞാൻ പതിയെ നെഞ്ചിൽ കൈവെച്ചു മിടിപ്പ് സാധാരണ രീതിയിൽ വരാൻ എങ്കിലും വന്നില്ല അപ്പോഴാണ് അത് എൻ്റെ കണ്ണിൽ ഉടക്കിയത് ചുവപ്പു കറുപ്പും കലർന്ന ഒരു ദവണിയും കൈയ്യിൽ അത് പോലെ തന്നെ ചുവപ്പും കറുപ്പും കലർന്ന വളയും നടക്കുമ്പോൾ കിലുങ്ങുന്നന കൊലുസും ആയി അമ്പല നട ഇറങ്ങി വരുന്നവളെ
മുഖത്ത് ഒരു എെശ്വര്യം ഉണ്ട് ഇരു നിറമാണ് അതികം വണ്ണവും പൊക്കവും ഇല്ല മുഖത്ത് ഒരു പുഞ്ചിരി ഉണ്ട് എങ്കിലും ആ കണ്ണുകളിൽ വിഷാദം കലർന്നിട്ടുണ്ട്.... ഇടുപ്പ് കഴിഞ്ഞ് താഴേക്ക് കിടക്കുന്ന മുടി കുളിച്ച് കുളിപിന്നൽ ഇട്ട് നെറ്റിയിൽ ഒരു കുഞ്ഞിപൊട്ടും അതിന് ചന്തം ഏകാനായി ചന്ദന കുറിയും മാത്രം.....
💘ഡീ പെണ്ണെ നീ മതിയെടി എനിക്ക് നിന്നെ കെട്ടുവാണെങ്കിൽ അത് ഈ തെമ്മാടിയായ ദേവ മാത്രം ആയിരിക്കും 💘അവൻ തൻ്റെ നെഞ്ചിൽ കൈ വെച്ച് അവൾ പോകുന്നതും നോക്കി പറഞ്ഞു....
ഡാ... കോപ്പ നീ ആരെ സ്വപ്നം കണ്ട് കൊണ്ട് നിക്കുവാടാ വാ... ഞാൻ തൊഴുത് വന്നിട്ട് കുറെ നേരായി നീ ഇതു ലോകത്ത് ഒന്നും അല്ലെ... കണ്ണൻ ചോദ്ദിച്ചതും ഒരു ചമ്മിയ ചിരി ചിരിച്ച് കൊണ്ട് ദേവ വണ്ടി എടുത്തു.. ...
പിന്നീട് അവളെ കാണാൻ വേണ്ടി മാത്രം ആയി കവലയിലേക്ക് വരവ് ഒരു ദിവസം കണ്ടില്ല എങ്കിൽ ഭ്രാന്ത് പിടിക്കുന്ന അവസ്ഥയായി അങ്ങനെ ഒരു ദിവസം അവിടെ കടയിൽ ഇരിക്കുമ്പോൾ ആണ് അവിടെ നിന്ന ഒരാൾ ഇവളെ നോക്കി പറയുന്നത് കേട്ടത്....