Aksharathalukal

ഈറനണിഞ്ഞ മിഴികളോടെ 💐

Part 50


വിഷ്ണു രാവിലെ തന്നെ റെഡി ആയി പുറത്തേക്കിറങ്ങാൻ തുടങ്ങിയതും ബാനുമതി അവനെ തടഞ്ഞു..


\"എങ്ങോട്ടാ നീ പോകുന്നെ,ഓഫീസിലേക്ക് പോകാൻ നേരമാകുന്നതല്ലേയുള്ളൂ .\"


\"ഒരത്യാവശ്യമുണ്ട്.....\"


അവൻ ഗൗരവത്തിൽ തന്നെ പറഞ്ഞുകൊണ്ട് നടന്നു.


\"മോനെ.. നിന്നോടെനിക്ക് സംസാരിക്കാനുണ്ട്..\"


\"എന്താ...\"


\"മോനെ ഞാൻ പറയുന്നത് നീ സമാധാനമായിട്ട് കേൾക്കണം...\"


\"ശരിയമ്മ... പറഞ്ഞോളൂ..\" വിഷ്ണു മൊബൈലിൽ എന്തൊക്കെയോ തിരഞ്ഞുകൊണ്ട് സെറ്റിയിലേക്കിരുന്നു.


\"മോനെ..നടന്നതെല്ലാം നിനക്ക് സഹിക്കാനാവാത്തതാണെന്ന്  അമ്മക്കറിയാം..എങ്കിലും നീയിങ്ങനെയൊന്നും അച്ഛനോട് പെരുമാറുന്നത് ശരിയല്ല... അച്ഛൻ ഒരിക്കലും നിന്റെ നന്മയല്ലാതെ മറ്റൊന്നും ആഗ്രഹിച്ചിട്ടില്ല....\"


അത്രയൊക്കെ പറഞ്ഞിട്ടും വിഷ്ണുവിന്റെ മുഖത്ത് പ്രത്യേകിച്ചൊരു മാറ്റവും ഉണ്ടായതായി അവർക്ക് തോന്നിയില്ല. ഭാനു തുടർന്നു..


\"മോനെ, ഈ കുടുംബത്തിന്റെ നല്ലതേ എന്നും അച്ഛൻ ആഗ്രഹിച്ചിട്ടുള്ളൂ... അതിനു വേണ്ടിയെ എന്തും ചെയ്തിട്ടുമുള്ളൂ.. പക്ഷെ നിന്റെ കാര്യത്തിൽ  സത്യമായും അച്ഛൻ തെറ്റിദ്ധരിപ്പിക്കപ്പെട്ടതാണ്..അച്ഛന്റെ മനസ് അമ്മക്ക് നന്നായറിയാം.... പറ്റിപ്പോയ തെറ്റിന് ആ മനുഷ്യൻ നീറി നീരിയാണ് കഴിയുന്നത്... മോൻ അച്ഛനോട് ഒന്നും സംസാരിക്കണം \".


ഭാനു പറഞ്ഞനിർത്തി.


\"കഴിഞ്ഞോ... അമ്മ പറഞ്ഞതെല്ലാം ഞാൻ സമാധാനമായി തന്നെ കേട്ടു.. ഇനിയെനിക്ക് പോകാമല്ലോ....\"അവൻ എഴുന്നേറ്റുകൊണ്ട്  പറഞ്ഞു


\"മോനെ...\" അവരുടെ വിളിയിൽ സങ്കടം അലതല്ലി.


\"മതിയമ്മാ..... ന്യായീകരണങ്ങൾ കൊണ്ട് തിരുത്താൻ പറ്റുന്നതല്ല അച്ഛൻ ചെയ്തതെറ്റ്..... അച്ഛനെപ്പറ്റി ഞാനും ഇങ്ങനൊക്കെ തന്നെയാ വിചാരിച്ചിരുന്നത്... ഈ ലോകത്ത് അച്ഛനെ സ്നേഹിച്ചപോലെ  ഞാൻ ആരെയും സ്നേഹിച്ചിട്ടില്ല..അനുവിനെപ്പറ്റി മറ്റാരും എന്തുപറഞ്ഞാലും ഞാനത് മുഖവിലക്കെടുക്കില്ലായിരുന്നു.. പക്ഷെ എന്നോടവളെപ്പറ്റി പറഞ്ഞതും എന്റെ കണ്ണിൽ മുന്നിൽ ഓരോന്ന് ഒരുക്കിവച്ച് കാട്ടിത്തന്നതും അച്ഛനായതുകൊണ്ടുമാത്രം ഞാൻ കണ്ണും പൂട്ടി അയാളെ വിശ്വസിച്ചു... കാരണം അച്ഛൻ എന്റെ വിശ്വാസമായിരുന്നു..... ഞാൻ


സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്ത എന്റെ അച്ഛൻ ഒരു ചതിയന്റെ വേഷം കെട്ടി എന്റെ മുന്നിൽ നാടകം കളിക്കുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും ചിന്തിച്ചില്ല.......\"


ഭാനു  വിഷ്ണുവിനോട് എന്തുപറയണമെന്നറിയാതെ കണ്ണീരോഴുക്കി.. ആ സമയം തമ്പിയും ശേഖരനും റാമും ശബ്ദം കേട്ട് അങ്ങോട്ടേക്ക് വന്നു. ശേഖരൻ വിഷ്ണുവിന്റെ സമീപത്തെത്തി  അവനെ ശാന്തനാക്കാൻ ശ്രമിച്ചു.


\"മോനെ, ഇങ്ങനൊന്നും പറയരുത്.. നിന്റെ അച്ഛൻ മനഃപൂർവം ഒന്നും തന്നെ ചെയ്തിട്ടില്ല.. എല്ലാം ഒരു misunderstanding ന്റെ പുറത്ത് സംഭവിച്ചതാണ്...\"


\"നിർത്ത് ചെറിയച്ചാ എനിക്കൊന്നും കേൾക്കണ്ട.... അച്ഛനു ഞാനാണ് എല്ലാത്തിലും വലുതെന്നു ഞാനും കരുതി. പക്ഷെ എല്ലാ ഫ്യൂഡൽ മാടമ്പിമാരെപ്പോലെയും ശുഷ്കിച്ചമനസാണ് ചന്ദ്രോത്ത് മാധവനും. ദുരഭിമാനത്തിന്റെ കൊട്ടാരത്തിൽ രാജാവായി വാഴുകയാണ് അദ്ദേഹം...... \"


\"മോനെ.....\"മാധവൻ വിഷ്ണുവിനെ പശ്ചാത്താപത്തിന്റെ നിറമിഴികളോടെ വിളിച്ചു.


\"വേണ്ട..... നിങ്ങളങ്ങനെ വിളിക്കണ്ട....


അങ്ങനെ വിളിക്കാൻ അർഹതയുണ്ടായിരുന്നയാൾ എന്റെയുള്ളിൽ ഇപ്പോൾ   ജീവിച്ചിരിപ്പില്ല....\"


\"മോനെ.... അങ്ങനെയൊന്നും പറയരുത്.....\" ശേഖരൻ തടഞ്ഞു


എന്നാൽ വിഷ്ണു മറ്റൊന്നും പറയാനോ കേൾക്കണോ നിൽക്കാതെ കാറെടുത്ത് ചീറിപ്പാഞ്ഞുപോയി.


\"ഏട്ടാ.... വിഷമിക്കണ്ട... എല്ലാം അവൻ തിരിച്ചറിയുന്ന ഒരു ദിവസം വരും...\"


ശേഖരൻ തമ്പിയെ സമാധാനിപ്പിക്കാൻ വേണ്ടി പറഞ്ഞു.


\"അതുവരെ ഞാൻ ജീവനൊടുണ്ടാകുമോ  ശേഖരാ.....\"


അത്രയും പറഞ്ഞു ഒരു പുശ്ചചിരിയോടെ അയാൾ അകത്തേക്കുപോയി.


❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️


\"അപ്പാ....\"ആദി ഓടിവന്ന് രാകിയുടെ ഷർട്ടിൽ പിടിച്ച് വലിക്കാൻ തുടങ്ങി.


\"എന്നടാ ചെല്ലം.. എന്നാച്...\"


\"ശ് ശ്....\"ആദി  വിരൽ ചുണ്ടിൽ വച്ച് മിണ്ടാതിരിക്കാൻ ആംഗ്യം കാട്ടി.. എന്നിട്ട് രാകിക്ക് പിന്നിൽ ഒളിച്ചു. രാകി നോക്കുമ്പോൾ അനു ഒരു ഗ്ലാസിൽ പാലുമായി വരുന്നുണ്ട്. ആദിക്ക് പാൽ കുടിക്കാൻ മടിയാണ്.


\"ആദിയെവിടെ....രാകി...?\"


അനു വന്നപാടെ ചോദിച്ചു.


\"നാൻ പാക്കലിയെ... അവിടെ ഹാളിൽ കാണും...\"


രാകി പറയുന്നത് കേട്ടതും ആദി ചിരിച്ചുപോയി.അത് കേട്ടതും അനു രാകിയെ കപടദേഷ്യത്തോടെ നോക്കി.അവൻ ഒരു ചമ്മലോടെ പുറകിലേക്ക് കണ്ണുകാണിച്ചു. അനു പതിയെപ്പോയി ആദിയെ പൊക്കിയെടുത്തു.


\"കള്ളൻ.. ഇവിടിരിക്കുവാരുന്നോ... വാ ഇനി പാലുകുടിച്ചിട്ട് കളിക്കാം..\"


\"വേണ്ടാ... നിച് പാല് വേണ്ടാ...\"ആദി അവളുടെ കയ്യിൽ നിന്നും ഊർന്നിറങ്ങി രാകിയുടെ തോളിലേറി ഗമയിലിരുന്നു.


\"ഇഷ്ടല്ലെങ്കിൽ നിർബന്ധിക്കണ്ട അനൂ...\"


\"കൊള്ളാം.......ഇപ്പൊ തന്നെ ഒന്നും കഴിക്കാൻ കൂട്ടക്കുന്നില്ല.. രാകി സപ്പോർട്ട് കൂടിചെയ്‌താൽ പിന്നേ കേമമായിരിക്കും ..\"


\"അപ്പാ.... നിച് പാൽ വേണ്ടാ.. നിച് ഐക്രീം മതി...\"


\"ആഹാ ഐസ്ക്രീം വേണോ... അപ്പ വാങ്ങിത്തരാട്ടോ....\"ആദി ചിണുങ്ങിപറഞ്ഞത് കേട്ട് രാകി അവനൊരു മുത്തം കൊടുത്തുകൊണ്ട്


പറഞ്ഞു.


\"ഐസ്ക്രീമോ.. വേണ്ട വേണ്ട പനിവരും\".അനു ആവലാതി പ്രകടിപ്പിച്ചു


\"ഓ...  ഒരുഐസക്രീം കഴിച്ചെന്നുവച്ച് ഞങ്ങൾക്ക് പനിയൊന്നും വരില്ലന്നെ...\" അതും പറഞ്ഞു കൊണ്ട് രാകി ആദിയെയും കൊണ്ട് കാറിന്റെ കീഎടുത്തു.


\"താനും വാടോ.. നമുക്കൊന്ന് കറങ്ങിയിട്ട് വരാം..\"


\"ഞാനില്ല.... രണ്ടും കൂടി പോയാമതി...എനിക്ക് ഇവിടെ കുറച്ച് ജോലിയുണ്ട്.. \" അനു പറഞ്ഞു


\" അപ്പ വാ.... നമ്മിച്ചു പൂവാം...\"


ആദി രാകിയുടെ ചെവിയിൽ രഹസ്യം പോലെ പറഞ്ഞു.അതുകേട്ട് അനുവിന് ചിരിവന്നു.


\"Ok... Dear.....\"രണ്ടുപേരും കൂടി കളിപറഞ്ഞു പോകുന്നത് കണ്ട് അനുവിന്റെ മനസ് നിറഞ്ഞു.


അവർ പൊയ്ക്കഴിഞ്ഞ് അനു വാതിലടച്ച് അടുക്കളയിലേക്ക് പോയി.


കഴുകാനുള്ള തുണികളെല്ലാം മെഷീനിലിട്ടുകൊണ്ടിരിക്കുമ്പോഴാണ് കാളിങ് ബെൽ കേട്ടത്.


അനു അങ്ങോട്ടേക്ക് പോയി.


\".. ഇതെന്താ പോയില്ലേ....\" അനു ചിരിച്ചുകൊണ്ടാണ്  വാതിൽ തുറന്നത്. പക്ഷെ മുന്നിൽ നിൽക്കുന്ന ആളെ കണ്ട് അവൾക്ക് ദേഷ്യം വന്നു. വിഷ്ണു.


\"നിങ്ങളോ...... നിങ്ങളെന്താ ഇവിടെ....?\"
അവൾക്ക് കലികയറി.
\"അനൂ.... എനിക്ക് നിന്നോടല്പം സംസാരിക്കണം...\"
വിഷ്ണു അപേക്ഷപോലെ സംസാരിച്ചുതുടങ്ങി.

\"നിങ്ങൾക്ക് നാണമില്ലേ.... എന്റെ മുന്നിലേക്ക് വരരുതെന്നു ഞാൻ പറഞ്ഞതല്ലേ.... ഹും എനിക്ക് തന്നോട് ഒന്നും സംസാരിക്കാനില്ല... പോകാൻ നോക്ക്..\"
\"ഇല്ല അനൂ... എനിക്ക് നിന്നോട് സംസാരിക്കണം... സംസാരിച്ചേ പറ്റൂ...\"
വിഷ്ണു കേണപേക്ഷിച്ചു.
\"സാധ്യമല്ല... എനിക്കൊന്നും കേൾക്കാനില്ല.. ഗെറ്റ് ലോസ്റ്റ്‌...\"

അനു ഡോർ കൊട്ടിയടക്കാൻ തുനിഞ്ഞതും വിഷ്ണു അവളെ തടഞ്ഞുകൊണ്ട് അകത്തേക്ക് കയറി..


\"തനിക്കെന്താ പറഞ്ഞാൽ മനസിലാകില്ലേ... ഇറങ്ങി പോകാൻ..\"അനു ഒച്ചയെടുത്തുതുടങ്ങി.


\"ഇല്ല... അങ്ങനെ എന്നെ പറഞ്ഞുവിടാമെന്നു നീ കരുതണ്ട..എനിക്ക് പറയാനുള്ളത് പറഞ്ഞിട്ടേ ഞാൻ പോകൂ...\"


\"നിങ്ങളെന്നെ ഭ്രാന്തുപിടിപ്പിക്കരുത്... എനിക്കൊന്നും കേൾക്കണ്ട...\"


അനുവിന്റെ നിയന്ത്രണം വിട്ടു.


\"കേൾക്കണം... കേട്ടേ പറ്റൂ....\"


അവനും ഒച്ചയെടുത്തു.


അല്പസമയം ഇരുവർക്കുമിടയിൽ ഒരു മൗനം സൃഷ്ടിക്കപ്പെട്ടൂ... എന്നാൽ വിഷ്ണുതന്നെ ആ മൗനം ഭേദിച്ചുകൊണ്ട് സംസാരിച്ചുതുടങ്ങി.


\"അനൂ... ഞാൻ ചെയ്തതെല്ലാം തിരുത്താനാകാത്ത തെറ്റുതന്നെയാണ്... ഒന്നും ന്യാകീകരിക്കാനോ എന്റെ നിരപരാധിത്വം നിന്നെ ബോധ്യപ്പെടുത്തുവാണോ ഒന്നും വന്നതല്ല.... നിന്നോട് മാപ്പുപറയാനും ചിലകാര്യങ്ങൾ അറിയാനുമാണ് ഞാൻ വന്നത്..\"


\"ഹും..... ചന്ദ്രോത്ത് മാധവൻ തമ്പിയുടെ മകൻ വിഷ്ണുദേവന് ആള് മാറിയിട്ടൊന്നുമില്ലല്ലോ...... തെരുവുപെണ്ണുങ്ങളുടെ വിലപോലുമില്ലാത്ത കാശിനുവേണ്ടി എന്തും ചെയ്യുന്ന ഈ പെണ്ണിനോട് മാപ്പുചോദിക്കുന്നോ.. കഷ്ടം...\"


\"അനൂ.......... പ്ലീസ്... ഇനിയും ഇങ്ങനൊന്നും പറഞ്ഞു ഇനിയും എന്നെ വേദനിപ്പിക്കരുത്...\"


\"ഹും..... വേദന......... താനെനിക്ക് സമ്മാനിച്ച  വേദനയുടെ ആഴം അറിയുമോ തനിക്ക്.... അതിന്റെ  ലക്ഷത്തിലൊരംശമില്ല ഇതൊന്നും.....


ഞാനൊഴുക്കിയ കണ്ണീര്, അനുഭവിച്ച ദുരിതങ്ങൾ, കേൾക്കേണ്ടിവന്ന പഴികൾ,എനിക്ക് നഷ്ടപ്പെട്ട എന്റെ പ്രിയപ്പെട്ടവർ....... എല്ലാം താനൊരാൾ കാരണം....ബെന്നി കത്തികൊണ്ടേ കൊല്ലുള്ളൂ.... താൻ വാക്കുകൾ കൊണ്ട് ഇഞ്ചിഞ്ചായി കൊന്നുകളഞ്ഞു......\" അനു വിതുമ്പിത്തുടങ്ങി.


വിഷ്ണുവിന്റെ കണ്ണുകൾ  ചുവന്നുനിറഞ്ഞു.
\"പറ്റിപ്പോയി അനൂ... എല്ലാം എന്റെ തെറ്റാ.... ഞാൻ നിന്നെ അവിശ്വസിച്ചു..അതിന്റെ ശിക്ഷ ഞാനനുഭവിച്ചുകൊണ്ടിരിക്കുകയാണ് അനൂ...\"


\"വേണ്ട പഴങ്കഥ പറയാനും കേൾക്കാനും അനീറ്റക്ക് ഇനി മനസില്ല...ഒന്നിറങ്ങിപ്പോകൂ....\"


\"കേൾക്കണം അനൂ... സത്യങ്ങളെല്ലാം അറിഞ്ഞതുമുതൽ ഉറങ്ങിയിട്ടില്ല ഞാൻ...നിനക്കറിയോ മരണക്കിടക്കയിൽ വച്ച്  ചാരു പറയുമ്പോഴാണ് നീ ഗർഭിണിയായിരുന്നു എന്ന സത്യം പോലും ഞാനറിയുന്നത്....\"വിഷ്ണു അത് പറഞ്ഞുനിർത്തിയപ്പോൾ അനു അക്ഷർദ്ധത്തിൽ ഞെട്ടിതരിച്ചുപോയി.


\'

ചാരുലത...മരിച്ചുപോയെന്നോ.....\' അനുവിന് സ്വന്തം കാതുകളെ വിശ്വസിക്കാനായില്ല.. അവളുടെ മനസ് തിരയടങ്ങാത്ത കടൽ പോലെ പ്രക്ഷുബ്ദമായി..

(തുടരും )
✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️




ഈറനണിഞ്ഞ മിഴികളോടെ 💐

ഈറനണിഞ്ഞ മിഴികളോടെ 💐

4.5
1898

Part  51 \"കേൾക്കണം അനൂ... സത്യങ്ങളെല്ലാം അറിഞ്ഞതുമുതൽ ഉറങ്ങിയിട്ടില്ല ഞാൻ...നിനക്കറിയോ മരണക്കിടക്കയിൽ വച്ച്  ചാരു പറയുമ്പോഴാണ് നീ അന്ന് ഗർഭിണിയായിരുന്നു എന്ന സത്യം പോലും ഞാനറിയുന്നത്....\"വിഷ്ണു അത് പറഞ്ഞുനിർത്തിയപ്പോൾ അനു അക്ഷരാർദ്ധത്തിൽ ഞെട്ടിതരിച്ചുപോയി. \"ചാരുലത...മരിച്ചുപോയെന്നോ.....\" \"അതെ അനൂ... ചാരു ഇന്ന് ജീവനോടെയില്ല.....അതൊരു ആത്മഹത്യയായിരുന്നു... ചരുവിനൊരിക്കലും ഒരമ്മയാകാൻ കഴിയില്ല എന്ന് തിരിച്ചറിഞ്ഞതുമുതൽ അവളാകെ തളർന്ന അവസ്ഥയിലായി.. പല ഡോക്ടർസ്നേയും കണ്ടു... പല ട്രീറ്റ്മെന്റും നോക്കി..പക്ഷെ fallopian ട്യൂബ്സ് ന്റെ തകരാറിനെക്കാൾ ഒരുകുഞ്ഞിനെ താങ്ങാനുള്