ഏറെ കൊതിച്ചു ഞാൻ
ശലഭമായി മാറാൻ..
ഏകാന്തമായി ഞാനാ കൂട്ടിനുള്ളിൽ..
നിറമുള്ള ചിറകിനാൽ ഒരിക്കൽ ഞാൻ..
പറക്കുമെന്നുറപ്പോടെ ഇരുന്നെന്റെ കൂടിനുള്ളിൽ..
ഞാൻ തനിച്ചിരുന്നാ പുഴു ക്കൂടിനുള്ളിൽ
വർണം പതിപ്പിച്ച പർണം കുരുത്തിന്നു..
പുറത്തേക്ക് മെല്ലേ പറന്നുയർന്നു ..
പുഴുവല്ല ഞാനിന്ന് തേൻ നുകരുന്നൊരു
ശലഭമായി പാറി നടന്നിടുന്നു..
ആ നല്ല നിറമുള്ള കാഴ്ചയിൽ ഉല്ലസിക്കാൻ..
അകലേക്കു ചെന്നത്തി
എനിക്കവൻ തന്നൊരാ
പൂമ്പോടി മെല്ലെ അവൾക്ക് നൽകി..
അവളൊരു കമികുയെന്നോണം പൂമ്പോടി വാങ്ങി മധു പകർന്നു
നറു തേൻ പകർന്നു
പരാഗകാരി ഞാൻ ചെയ്തിടും കാര്യത്താൽ മൊട്ടിടും പുതു മലർ പൂച്ചെടിമേൽ
പ്രേമിക്കും പുഷ്പങ്ങൾക്കിടയിൽ നിന്നവരുടെ
സ്നേഹ സ്വകാര്യങ്ങൾ കൈമാറുവാൻ
ഞാൻ യാത്രയിലായ് വീണ്ടും യാത്രയിലായ്
അരിമ്പുകൾ മുളച്ചിന്ന് പൂക്കളായി മാറുമ്പോൾ
എന്നുള്ളം നിർവൃതി പൂകിടുന്നു
പെട്ടന്ന് തീരുന്ന ജീവനും കൊണ്ട് ഞാൻ
കഴിവതും ചെയ്തല്ലേ വിടപറയു...
എന്നോളം ചെറുതല്ലാ വലിയൊരെ നിങ്ങൾക്ക്.
കഴിയാത്തതെന്തെന്ന് നിനച്ചിടുകാ..
നിനച്ചിടുകാ നീയാ നിമിഷങ്ങളിൽ
കൃമിയാകും ഞാനിന്ന് ശലഭമായി ഇന്നെങ്കിൽ..
ചിറകുകൾ വേണ്ടയാ സമയത്തു നിങ്ങൾക്കു
..
ചിറകുകൾ മുളച്ചിടും തീർച്ചയല്ലേ..
പിന്നെ പറന്നിടും ഒരിക്കലെന്ന് ഓർത്തുകൊൾക