Aksharathalukal

പെൺ കരുത്ത്

ഡീ,...സന....

 നിന്നോട് എല്ലാം ഞാൻ പറഞ്ഞു തരണോ?  അറിഞ്ഞു ചെയ്യാൻ നിനക്കറിയില്ലേ? ( അടുക്കളയിലായിരുന്ന സഹോദരിയോട് അലറിക്കൊണ്ട് അവൻ പറയുന്നു)🤬

എനിക്കു മാത്രമാണോ ഇവിടെ കൈയുള്ളത് നിങ്ങൾക്കൊക്കെ രണ്ട് കൈ പടച്ചോൻ തന്നിട്ടി ഇല്ലേ!!!! (ദേഷ്യത്തോടെ സന അവളുടെ സഹോദരനെ നോക്കി പറഞ്ഞു)

തുടങ്ങി രാവിൽ തന്നെ..... എന്താണ് സന  അവൻ നിന്നോടല്ലേ പറയുന്നത്..

എന്തിനാ ഉ മ്മ അവളോട് സംസാരിക്കുന്നത് അവൾക്ക് ഒന്നും പറഞ്ഞാൽ മനസ്സിലാവില്ല... കെട്ടിച്ചു വിടാത്ത കൊണ്ടാണ് അവളുടെ ഇളക്കം🥵.. (അമാൻ പറഞ്ഞു നിർത്തി)

തുടങ്ങി... എന്തുപറയുമ്പോഴും നിങ്ങൾ എന്ത് കെട്ടിക്കാൻ പറഞ്ഞുകൊണ്ടിരിക്കുന്നത്!!!
(ക്ഷമ കെട്ടു കൊണ്ട് സന അവന്റെ കയ്യിലുള്ള കുപ്പായം വാങ്ങി അവിടെ നിന്നും മാറിനിന്നു..)

കുറച്ചു കഴിഞ്ഞ്...

 ഉമ്മ**അമാനോട് പറഞ്ഞേക്ക്  ഞാൻ പുറത്ത് അലക്കിയിട്ടുണ്ട് എന്ന്.
 (അവൾ ചെറിയ സ്വര ത്തോടെ പറഞ്ഞു)

 മോളെ എനിക്ക് തീരെ വയ്യ!! അവന് ജോലിക്ക് പോകാനുള്ളതല്ലേ, ഭക്ഷണം അവിടെ എടുത്ത് വെച്ചേക്ക്..


ആ ഉമ്മ അതൊക്കെ ഞാൻ തന്നെ അല്ലേ അല്ലെങ്കിലും ചെയ്യേണ്ടത്..


സാരല്ല നീ ഇപ്പോ അവനോടൊന്നും പറയണ്ട.. അവന്റെ  ദേഷ്യം നിനക്കറിയാലോ..


ഹും!!!!!
കാക്കാന്റെ ഈ ദേഷ്യം കൊണ്ട് തന്നെയാണ് സ്വന്തം ഭാര്യ അവനെ ഇട്ടേച്ചു പോയത്!!
 (സനവളുടെ ഉമ്മയുടെ മുഖത്ത് നോക്കി പറഞ്ഞു,)

നീ ആവശ്യമില്ലാത്ത കാര്യങ്ങൾ ഒന്നും അവന്റെ മുന്നിൽ പറയേണ്ട..


ഉമ്മ**** ഉമ്മ****

 എന്താടാ നിനക്ക് പോകാൻ സമയമായില്ലേ ഭക്ഷണം എടുത്തുവച്ചിട്ടുണ്ട് നീ കഴിക്ക്‌ വാ.

എന്റെ പേഴ്സ് കണ്ടിനോ..😠  ഒരു സാധനം വെച്ചാൽ ഇവിടെ ഒന്നും കാണില്ല!!


ആ ഇനി എന്റെ മുഖത്തേക്ക് തുറിച്ചു നോക്ക് (സന അമാനെ നോക്കി ചൂടായി.)🤬

 നീ അല്ലാണ്ട് വേറെ ആരാ ഇവിടെ എന്റെ പേഴ്‌സ് എടുക്കണ്ടേ!!!

 ആ എനിക്കറിയാം ഇതും എന്റെ തലക്ക് തന്നെ ആയിരിക്കുമെന്ന്.🧐 ( പതുങ്ങിയ സ്വരത്തോടെ അവൾ പറഞ്ഞു)

വേറെ ഇവിടെ ആരടുക്കാനാ!!


 മോനേ നീ  നിന്റെ ഷെൽഫിൽ എല്ലാം നോക്കൂ!!

 എല്ലാ സ്ഥലത്തും നോക്കി ഇവിടെ എങ്ങാനും കാണ്മാനില്ല,
 ഇത് ഇവൾ തന്നെ ഒളിപ്പിച്ചുവെച്ചിട്ടുണ്ട് എവിടെയെങ്കിലും!!

 എനിക്കറിയാം ഇത് നിങ്ങൾ എന്നോട് പറയും എന്ന്,😞
 പണ്ട് ഇതേ കാരണത്താൽ ഉപ്പാന്റെ കയ്യിൽ നിന്ന് ഞാൻ ആണ് കാക്കാക്കു പകരം അടി വാങ്ങിയത്, മറക്കണ്ട..😕


 ആ അത് എനിക്ക് ഒരു വാച്ച് വാങ്ങാൻ ഞാൻ ഉപ്പാന്റെ  പേഴ്സിൽ നിന്നും എടുത്തതല്ലേ.. അത് കഴിഞ്ഞ കാര്യം..😛

( അമാൻ ചമ്മിയ  രൂപത്തിൽ പറഞ്ഞു)


 ആ കാക്കാക്ക് എപ്പോഴും എല്ലാം കഴിഞ്ഞതാണ്.. ഞാൻ ഇപ്പോഴും ഇവിടെ എല്ലാം സഹിച്ച് ജീവിക്കണം.. (വിതുമ്പി കൊണ്ട് സന പറഞ്ഞു.).

 പെണ്ണായാൽ കുറച്ച് എല്ലാം സഹിക്കണം...😏


 കുറച്ചോ? ഹും!!!!😤 കാക്കാന്റെ കല്യാണശേഷം ഈ ഉമ്മാനെ ഒന്ന് തിരിഞ്ഞു നോക്കിയിട്ടുണ്ടോ? ആ ദേഷ്യത്തിൽ തന്റെ വളർത്തു ദോഷം എന്നൊക്കെ പറഞ്ഞ് ഉമ്മാനെ ഉപ്പ എന്തൊക്കെ പറയുമായിരുന്നു!! അതൊക്കെ മറന്നുപോയോ? അതുമാത്രമല്ല അതിന്റെ പേരിൽ തിരിച്ച എന്തെങ്കിലും പറഞ്ഞാൽ തർക്കുത്തരം എന്നു പറഞ്ഞ് എന്നെ എത്ര ഉപദ്രവിച്ചിട്ടുണ്ട്!!! ഞാനൊന്നും പെട്ടെന്ന് മറക്കില്ല!!😶


 അതൊക്കെ കഴിഞ്ഞ കാര്യങ്ങളാണ് നീ വീണ്ടും എന്തിനാ ഇതൊക്കെ പറയുന്നത്🙃!! (പറയാൻ വാക്കുകൾ ഇല്ലാതെ അമാൻ ഒന്ന് പതറി )

  ഹാ!!!കാക്കക്കെല്ലാം തമാശയായിരിക്കും...



 നീ അവിടെ അവളോട് വർത്താനം പറയാതെ നിന്റെ ജോലിക്ക് പോടാ, സമയം ഒരുപാട് ആയി..🧏🏻‍♀️ ( അമ്മ മുറിയിൽ നിന്നും അമാനെ പറയാൻ തുടങ്ങി )


 എന്താ ഉമ്മ നിങ്ങൾ ഇങ്ങനെ!! എത്രകാലമായി ഞാൻ ഈ വീട്ടിൽ ചടങ്ങിയിരിക്കുന്നു!! എന്നെങ്കിലും എന്നോട് ഇതുപോലെ ജോലിക്ക് പോകാൻ പറഞ്ഞിട്ടുണ്ടോ!!
 പ്ലസ് ടു പാസായിട്ടും നിങ്ങൾ എന്താ എന്നെ ഡിഗ്രിക്ക് പോലും വിടാത്തത്??😡(ദേഷ്യ ഭാവത്തോടെ സന ചോദിച്ചു )



 മോളെ,.. നിന്റെ ഉപ്പാനെ നിനക്കറിയില്ലേ.. പഠിക്കാൻ വിടുന്നതും ജോലിക്ക് പോകുന്നതൊന്നും അവർക്ക് ഇഷ്ടമല്ല..മാത്രല്ല നിന്നെ പഠിപ്പിക്കാൻ മാത്രം പൈസ എവിടുന്ന് കിട്ടാനാ... അതുപോലെ ഉപ്പാനെ എതിർത്തിട്ട് ഇവിടെ നിൽക്കാൻ പറ്റുമെന്ന് നിനക്ക് തോന്നുന്നുണ്ടോ!!🙇🏻‍♀️ (പതറിയ സ്വരത്തോടെ ആ ഉമ്മ അവളുടെ മുഖത്ത് നോക്കി പറഞ്ഞു)

 ഉപ്പ അങ്ങനെ പറയുന്നുണ്ടെങ്കിലും നമ്മുടെ കുടുംബത്തിന് നല്ല രീതിയിൽ നോക്കുന്നുണ്ടോ??പൈസ ഇല്ല ശെരി തന്നെ!എന്നാൽ എന്റെ ആഗ്രഹത്തിൽ കഴിവ് കൊണ്ട് എന്തെങ്കിലും സാമ്പാദിക്കാനോ? അതും വിടില്ല 😔..
 എപ്പോഴും പറയും പെണ്ണുങ്ങള് വീട്ടിലിരുന്നാൽ മതി,, ജോലിക്കു പോകണ്ട എന്നൊക്കെ.. എന്തിനാ പിന്നെ ഞങ്ങളെ ഈ ഭൂമിയിൽ ജനിപ്പിച്ചത്!!😖
 (സങ്കടത്തോടെ അവൾ അവിടെ ഇരുന്നു  വിങ്ങി )


 എല്ലാം ശരിയാകും.. ഇപ്പോൾ നല്ല രീതിയിൽ അമാൻ നമ്മളെ നോക്കുന്നില്ലേ അതുതന്നെ വലിയ ഹയർ അല്ലേ മോളെ!!!

 എന്താ ഉമ്മ നിങ്ങൾ ഒന്നും കാണാത്ത പോലെ സംസാരിക്കുന്നത്..
 പ്ലസ് ടു കഴിയാറാകുമ്പോൾ എന്റെ ക്ലാസ് ടീച്ചർ എന്നോട് പറയുമായിരുന്നു..., നിനക്ക് നല്ലൊരു ഭാവിയുണ്ട് നീ വലിയൊരു കലാകാരി ആകും!! അങ്ങനെ നീ വലിയൊരു നിലയിൽ എത്തും  എന്നൊക്കെ!!
 ആ ഒരു നല്ല വാക്ക് പോലും എന്റെ ഈ കുടുംബത്തിൽ നിന്നും എനിക്ക് ഇതുവരെ കിട്ടിയിട്ടില്ല!!! പെൺകുട്ടികൾ എന്നും ഈ അടുക്കളേക്കുള്ളിൽ ഒതുങ്ങിക്കൂടേണ്ടതാണെന്ന് മാത്രം പറഞ്ഞു അവരെ വെറുമൊരു വേലക്കാരി മാത്രമായി കാണുന്ന ചിലരാണ് ഇവിടെ!!
ഹും *** എനിക്കൊന്നും പറയാനില്ല*🤐.

അൽപനേരം കഴിഞ്ഞ്..


📞.....

 മോളെ,,, ആരാ വിളിക്കുന്നതെന്ന് നോക്കിയേ!!


 ഉമ്മ ***അമാന്റെ ഓഫീസിൽ നിന്നാണ് വിളിക്കുന്നത്..


 നീ ഫോൺ എടുക്ക്.. ( വയ്യാത്ത സ്വരത്തോടെ ആ ഉമ്മ വിളിച്ചു പറഞ്ഞു )


 ഉമ്മ *****ഉമ്മ ***🤯

 എന്താ പറ്റിയെ!!!

 അമാൻ ഹോസ്പിറ്റലിൽ ആണ് ഉള്ളത് ›!!


 റബ്ബേ!!എന്റെ മകൻ എന്തു പറ്റി!!😦

 അറിയില്ല ഉമ്മ അവൻ എന്തോ പെട്ടെന്ന് നെഞ്ച് വേദന വന്നു ഹോസ്പിറ്റലിൽ ആണുള്ളത് പോലും 🥺)പരിഭ്രാന്തിയോടെ അവൾ പറഞ്ഞു )
..


ആശുപത്രിയിൽ........


 പേടിക്കാൻ ഒന്നുമില്ല!! ചെറിയൊരു  നെഞ്ച് വേദന ആണ് !! നിങ്ങൾ പറഞ്ഞതുപോലെ പേഷ്യന്റിനെ  നല്ല ദേഷ്യം തോന്നുന്നതും ഇതുകൊണ്ടാവാം!!!!



 ഡോക്ടർ,,,... എന്താണ് എന്റെ മകന് പറ്റിയത്.. തെളിയിച്ചു പറയ്യോ (ആ ഉമ്മ വിതുമ്പിക്കൊണ്ട് ചോദിച്ചു )


 പറഞ്ഞില്ലേ പേടിക്കേണ്ട!! ബിപി കുറച്ചു കൂടുതലാണ്!! ഡോക്ടർ അതും പറഞ്ഞ് വാർഡിൽ നിന്നും  പുറത്തേക്ക് പോയി..🚶🏻‍♂️ 


(സനയുടെ നേരെ നോക്കിയിട്...,dr)

സഹോദരി ആണല്ലേ ഒന്നു റൂമിലേക്ക് വരണം കുറച്ചു സംസാരിക്കാനുണ്ട് ഉമ്മയെ കൂട്ടേണ്ട.. (അതും പറഞ്ഞ് ഡോക്ടർ ക്യാബിനിലേക്ക് നടന്നു)


 പേടിക്കാൻ ഒന്നുമില്ലാന്ന് പറഞ്ഞത് വെറുതെയാണ്!! പേഷ്യന്റിനെ നില ഇപ്പോൾ വളരെ വീക്കാണ്!! പെട്ടെന്ന് ദേഷ്യം വരുന്നതും സങ്കടം തോന്നുന്നതും ഇതുകൊണ്ടാണ്,!



 ഡോക്ടർ എന്താണ് ശരിക്കും എന്റെ അമാനു പറ്റിയത്🥲 (പേടിച്ച് സുരത്തോടെ സന ചോദിച്ചു )


 ഇതൊരുതരം ബൈപോളാർ ഡിസോഡർ ആണ്!! ചുറ്റിലുള്ളതെല്ലാം വളരെ വ്യക്തതയോടെ കാണാനും ചില കാര്യങ്ങലോഡ് പൂർണ്ണമായും എതിർക്കാനും പെട്ടെന്ന് ദേഷ്യം വരുകയും മെന്റലി ഉള്ള ഒരു ഹെൽത്ത് പ്രോബ്ലം ആണ്!! 💔ഇതിന് ഏറ്റവും കൂടുതൽ വേണ്ടത് നമ്മൾ സ്വയം നമ്മുടെ മനസ്സിനെ ശാന്തമാക്കുക എന്നുള്ളതാണ്.. കഠിനമായ ജോലികളും ബ്രെയിൻ വർക്ക് കൊടുക്കുന്ന ജോലികളൊക്കെ തൽക്കാലം മാറ്റിവെക്കുക!! കംപ്ലീറ്റ് റസ്റ്റ് ആണ് ഇപ്പോൾ ആവശ്യം അയാളുടെ തലയുടെ ഒരു ഭാഗത്ത് ഒരു സിസ്റ്റ് പോലെ അടിഞ്ഞുകൂടിയിരിക്കുന്നുണ്ട്... അതുകൊണ്ടാണ് അയാൾക്ക് ഇങ്ങനെയൊക്കെ പെരുമാറാൻ പറ്റുന്നത് ഇത് ചിലപ്പോൾ മൈനർ അറ്റാക്ക് വരെ സംഭവിക്കാം ഇപ്പോൾ സംഭവിച്ചതും അറ്റാക്ക് തന്നെയാണ് വീണ്ടും ഇനി ഇങ്ങനെ സംഭവിക്കുന്നത് നല്ലതിനല്ല..





 ഡോക്ടർ എന്താണ് പറഞ്ഞു വരുന്നത്..😢



 വേറെ ഒന്നും അല്ല.. ചികിത്സ വളരെ ചിലവ് കൂടിയതാണ് അമാന രക്ഷിക്കണമെങ്കിൽ അധികം ചെലവായിക്കേണ്ടി വരും..



 എത്രയായാലും പ്രശ്നമില്ല ഡോക്ടർ എന്താണ് സംഭവം തെളിയിച്ചു പറയൂ ഡോക്ടർ.. (കരഞ്ഞുകൊണ്ട് സന പറഞ്ഞു)

 ഇതിന് നമ്മൾ ട്രീറ്റ്മെന്റ് ചെയ്യണം 10 ലക്ഷം രൂപയാണ് അടയ്ക്കേണ്ടത് ആറുമാസം നീളുന്ന ഒരു ചികിത്സയാണിത്!!


 എന്തുതന്നെ സംഭവിച്ചാലും കാക്കാനെ തിരിച്ചു കിട്ടണം.... (വീമ്പിയ മനസോടെ അവർ അവിടെ നിന്നും പിരിയുകയാണ്..)



വീട്ടിൽ....

 ഉമ്മ.. നാളെ എനിക്ക് കുറച്ചു സ്ഥലങ്ങളിൽ പോകാനുണ്ട്... എന്റെ കയ്യിൽ ഉള്ള  കുറച്ചു സാധനങ്ങൾ വിൽ ക്കാനുണ്ട്.


 എവിടേക്കാ മോളെ എന്തിനാ നീ പോകുന്നത്... (ആ ഉമ്മ ചോദിക്കുന്നു )


 ഇനിയെങ്കിലും എവിടേക്കാ നീ എന്തിനാ പോകുന്നേ എന്നൊന്നും ചോദിക്കല്ലേ ഉമ്മ...ഈ അവസ്ഥയിൽ എല്ലാം നമ്മുടെ നല്ലതിന് വേണ്ടിയല്ലേ ഞാൻ ചെയ്യാൻ ശ്രമിക്കു... വീണ്ടും എന്നെ തടയല്ലേ,... ഉമ്മാ..

എനിക്ക് എന്റെ കാക്കാനെ പഴയതുപോലെ കാണണം..😑


 മോള് കിടക്ക് നാളെ രാവിലെ പോകേണ്ടതല്ലേ...


 ആ വാക്കുകൾ കേട്ടപ്പോൾ അവളുടെ മനസ്സിൽ സന്തോഷം അലയടിന്നു..
സന കട്ടിലിൽ മയങ്ങി!!


അങ്ങനെ....

3 മാസങ്ങൾക് ശേഷം..

 ഉമ്മ*** ഇതാണ് എന്റെ മൂന്നുമാസ തോടെയുള്ള  എന്റെ സമ്പത്ത്..💸


 എന്താ മോളെ ഇത്.. നീ ഇവിടെ നിന്നും വരക്കുന്നതു മാത്രമല്ലേ ഞാൻ കാണുന്നുള്ളൂ.. പുറത്തു നീ എവിടെയാ പോകുന്നത്..



 അതാണ് ഉമ്മ ഞാൻ പറഞ്ഞത്. നമ്മുടെ കഴിവുകൊണ്ട് നമ്മൾക്ക് പലതും നേടിയെടുക്കാൻ സാധിക്കും.. അത് പെണ്ണാണോ ആണാണോ എന്നൊന്നുമില്ല!! കാക്കാക്ക് ഇപ്പോൾ നമ്മുടെ കുടുംബം നോക്കാൻ പറ്റുമോ!!ഇല്ല!!

ഇപ്പോൾ ആരാണ് നമ്മുടെ കുടുംബം നോക്കുക.. അതെല്ലാം അറിഞ്ഞുകൊണ്ട് തന്നെയാണ് ഞാൻ ഈ പണിക്ക് നിന്നത്..

ഇത് എന്റെ മാത്രമല്ല എന്റെ കാക്കയുടെ ജീവിതം കൂടിയാണ്..🤍



 എന്താ മോളെ ഇനി തെളിയിച്ചു പറ..


 ആ ഉമ്മ ** ഞാൻ ഈ ചെയ്ത വർക്കെല്ലാം ഓരോ കടകളിലായിട്ടും വലിയ വലിയ ഷോപ്പിലും കൊടുത്തു.. അവർക്കെല്ലാം എന്റെ കഴിവിൽ താല്പര്യം തോന്നി.. വീണ്ടും വീണ്ടും അവർ ഓരോ ഓർഡർ തരാൻ തുടങ്ങി.. ഇതോടുകൂടി അവർ എന്നെ അവിടെ അവിടെയുള്ള.. ഡിസൈനർ ആക്കി മാറ്റി.. ഞാനിപ്പോൾ അവിടെ വലിയൊരു ആർട്ടിസ്റ്റ് ആയിട്ടാണ് അവരെല്ലാവരും എന്നെ കാണുന്നത്....❤️



 മോളെ.. നീ വലിയൊരു വിജയം തന്നെ കൈവരിച്ചിരിക്കുന്നു...




 അതെ ഉമ്മ,,,
 വിജയം മാത്രമല്ല.. എന്റെ കാക്കയുടെ ജീവിതം തന്നെ ഞാൻ തിരിച്ചു പിടിക്കുകയാണ്... എന്നെ എത്ര ആക്ഷേപിച്ചവർ ആയാലും തളർന്നു പോകുന്ന സാഹചര്യത്തിൽ അല്ലേ നമുക്ക് അവരെ കൈപിടിച്ചുയർത്താൻ പറ്റുകയുള്ളൂ....


 ഇങ്ങനെയെങ്കിലും കാക്ക മനസ്സിലാക്കണം...


#####################









Pov: എല്ലാ സ്ത്രീകൾക്കും അവരുടേതായ ലക്ഷ്യങ്ങളുണ്ട്.. അവരുടേതായ ആഗ്രഹങ്ങളും അവരുടേതായ കഴിവുകളും ഉണ്ട്!! ഒരിക്കലും നമ്മൾ നടക്കില്ല എന്ന് വിചാരിക്കുന്ന കാര്യങ്ങൾ ചില സാഹചര്യങ്ങൾ എത്തുമ്പോൾ നമ്മൾ നടത്തി കാണിക്കുന്നു!! സ്ത്രീകളിൽ പലരും അടുക്കളേക്കുള്ളിൽ ഒതുങ്ങി കൂടുന്നവരാണ്!! കുറെ ആഗ്രഹങ്ങളും കഴിവുകളും ഉണ്ടെങ്കിലും അതെല്ലാം അവർ അവരുടെ കുടുംബത്തിനു വേണ്ടി മാറ്റിവയ്ക്കുന്നു!" പക്ഷേ എങ്ങനെയാണെങ്കിലും ഇവരുടെ ഈ കഴിവ് ഏതെങ്കിലും ഒരു സാഹചര്യത്തിൽ അവർക്ക് തെളിയിക്കാൻ പറ്റും..

 നമ്മുടെ കഴിവുകൾ എന്നും നമ്മൾ ഉയർത്തിക്കൊണ്ടു പോവുക "!! അതെന്നും നമ്മുടെ പ്രിയപ്പെട്ടവർക്കും നമുക്കും ഒരുപോലെ ഉയർച്ചയിൽ എത്തിക്കും!!!!


     ✍️safwana cheruthazham