Aksharathalukal

ഓർമ്മകളുടെ നിശാഗന്ധി

നിലാവുള്ള ആ രാത്രിയിൽ ഉറക്കം വരാതെ ജനലഴികൾക്കുള്ളിലൂടെ പുറത്തേക്ക് നോക്കി നിൽക്കേ തന്റെ മിഴികൾ നിറഞ്ഞൊഴുകുന്നത് അവൾ അറിയുന്നുണ്ടായിരുന്നു. ചെയ്ത തെറ്റിന്റെ കുറ്റബോധമെന്നോണം ആത്മനിന്ദയാൽ അവളൊന്നു ചിരിച്ചു. ......ജീവിതം എന്ന പുസ്തകത്തിന്റെ കഴിഞ്ഞ അധ്യായങ്ങൾ ചികഞ്ഞു കൊണ്ട് ഓർമ്മകളിലേക്ക് അവൾ ചേക്കേറി. എന്തായിരുന്നു തങ്ങൾക്കിടയിലെ പ്രശ്നം ?. എവിടെ മുതലാണ് നമ്മൾ എന്നതിൽ നിന്ന് \"നീ\" \" ഞാൻ\" എന്ന വ്യത്യാസമുണ്ടായത്. ?...... അറിയില്ല ഒന്നും തനിക്കറിയില്ല. അന്നതറിയാൻ ശ്രമിച്ചില്ല എന്നതാണ് സത്യം. എന്നാൽ ഇന്ന് തനിക്കത് അറിയേണ്ടിയിരിക്കുന്നു.
                     
          ഞാൻ ജീവിച്ചിരുന്ന ആ കാലം. മൂന്നു വർഷത്തെ കലാലയ ജീവിതം. കോളേജിലെ കുട്ടികൾ അസൂയയോടെ നോക്കി നിന്ന പ്രണയം അതായിരുന്നു ഞങ്ങളുടേത്...... മിത്ര രാധാകൃഷ്ണൻ എന്ന തനിക്ക്  ആദ്യമായി പ്രണയം തോന്നിയതവനോടായിരുന്നു സിറൽ ഐസക്കിനോടായരുന്നു. എന്നിൽ പ്രണയപ്പൂക്കൾ വിടർത്തിയവൻ. തങ്ങളുടെ ഇഷ്ടങ്ങൾ എല്ലാം ഒരുപോലെയായിരുന്നു പനിനീർ പൂവിന്റെ സുഗന്ധം മുതൽ ആകാശത്തിന്റെ നീലനിറം വരെ . കടുംകാപ്പി മിഴിയും ഒറ്റ നുണക്കുഴിയുള്ള അവനെ ആരും ഒന്നു നോക്കുമായിരുന്നു. ആ മിഴികളിൽ താൻ കണ്ടിട്ടുള്ളത്  തന്നോടുള്ള അടങ്ങാത്ത പ്രണയമായിരുന്നു. തനിക്ക് മാത്രമായി വിടരുന്ന ആ പുഞ്ചിരി അതിന്റെ ഭംഗി അതെല്ലാം തനിക്ക് നഷ്ടമായിട്ട് വർഷങ്ങൾ ഏറെ പിന്നിട്ടെന്ന് തെല്ലൊരു വേദനയോടെ അവളോർത്തു.......വീണ്ടും ഒാർമ്മയിലേക്കവൾ ഊളിയിട്ടു.
                   അവൻ ഇല്ലാത്ത ഒരു ദിവസം അവന്റെ ആത്മ മിത്രവും ഒരേ നാട്ടുകാരിയുമായ ജിസ്ന ജയിംസ്  വന്നു പറഞ്ഞ കാര്യങ്ങൾ കേൾക്കേ താൻ നിശ്ചലയായിരുന്നു. അണിയറയിൽ തകർത്താടുന്ന ചതിയറിയാതെ ......... വർഷങ്ങൾ ഏറെയായി അവരിരുവരും പ്രണയത്തിലാണെന്നും താൻ അവൻക്ക് വെറുമൊരു നേരം പോക്ക് മാത്രമാണെന്നും അങ്ങനെ അവനിൽ നിന്ന് താൻ പ്രതീക്ഷിക്കാത്തതെന്തെല്ലാമാണോ അതൊക്കെ അന്നവൾ തനിക്കു മുന്നിൽ വിവരിച്ചു. തെളിവിനായി കൂടെ തെളിയുന്നത് അവരിരുവരുമുള്ള കുറേ ഫോട്ടോസ്. പ്രത്യേകിച്ചൊന്നും തോന്നിയില്ല കാരണം ആ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ അവനെ സ്നേഹിച്ചിരുന്ന തന്റെ മനസ്സ് മരിച്ചു കഴിഞ്ഞിരുന്നു. അവളോടൊന്നും തിരിച്ച് പറയാതെ നടന്നകലുമ്പോൾ കണ്ണുകൾ പെയ്യാൻ തുടങ്ങിയിരുന്നു.
          പിന്നീട് രണ്ട് ദിവസം താൻ കോളേജിൽ പോയില്ലായിരുന്നു. ആ ദിവസങ്ങളിലൊക്കെയും തന്നെ തേടിയെത്തിയ അവന്റെ കോളുകളെയും മെസ്സേജുകളെയും പാടെ അവഗണിച്ചു. ആ നമ്പർ എന്നെന്നേക്കുമായി ബ്ലോക്ക് ചെയ്യാൻ തനിക്കധിക്കം ചിന്തിക്കേണ്ടിയിരുന്നില്ല.കാരണം അവൻ ചെയ്ത തെറ്റിന്റെ ആഴം തന്നെ അത്രമേൽ ഇല്ലാതാക്കിയിരുന്നു. മൂന്നാം ദിവസം കോളേജിലേക്ക് കടന്നതും തന്റെ അടുക്കലേക്ക് ഓടി വരുന്ന അവനെ കണ്ട് കണ്ണുകൾ വെറുപ്പാൽ മൂടിയിരുന്നു. എവിടെയായിരുന്നെടി നീ എന്താ വിളിക്കാതിരുന്നേ എന്ന് പറഞ്ഞു എന്നെ പുണർന്നപ്പോൾ പൂർവ്വാധിക്യം ശക്തിയോടെ ഇച്ഛനെ എന്നിൽ നിന്നെന്നേക്കുമായി അടർത്തിമാറ്റി ആ കവിളിൽ താൻ ആഞ്ഞടിക്കുകയായിരുന്നു . ഇതുവരെ കണ്ടിട്ടില്ലാത്തൊരു ഭാവം അവന്റെ മുഖത്ത് മിന്നിമായുന്നത് താൻ ശ്രദ്ധിച്ചു..... \"ചതിക്കുവായിരുന്നല്ലേ എന്നെ എന്തിനു വേണ്ടിയായിരുന്നത് ഒരു വാക്ക് ......ഒരു വാക്ക് എന്നോട് പറഞ്ഞിരുന്നെങ്കിൽ ഞാൻ ഒഴിവാകുമായിരുന്നില്ലേ നിങ്ങളുടെ ജീവിതത്തിൽ നിന്ന് \" അലറുകയായിരുന്നു താൻ .മിതൂ ഞാൻ ..... .എനിക്ക്  പറയാൻ ഒരവസരം താടി ....എന്തോ പറയാനായി വന്ന സിറിലിനെ ഒരു കൈ കൊണ്ട് തടഞ്ഞു നിർത്തിയ ശേഷം വേണ്ട .....നിങ്ങളുടെ
ന്യായം എനിക്ക് കേൾക്കേണ്ട ഇനി എന്നെ ശല്യം ചെയ്യരുത് എന്ന് തൊഴുകയ്യാലെ പറഞ്ഞു തിരിഞ്ഞു നടക്കുമ്പോൾ ഒന്നും ചെയ്യാനാവാതെ നിൽക്കുന്ന അവന്റെ നിസ്സഹായത ഇന്നും  കൺമുന്നിൽ ഉണ്ട് . തന്റെ കൂട്ടുകാരിയിൽ നിന്നും സത്യങ്ങൾ അറിഞ്ഞപ്പോൾ പിന്നെയും വർഷം ഒരുപാട് കഴിഞ്ഞിരുന്നു. പിന്നീട് അവന്റടുക്കലേക്ക് പോകാൻ ഭയമായിരുന്നു അവന്റെ പ്രതികരണം എന്തായിരിക്കുമെന്നോർത്ത് കാത്തിരുന്നു ....... നീണ്ട 21 വർഷം മറ്റൊരാളുടെ താലി ഏറ്റുവാങ്ങാതെ നെറുകയിൽ സിന്ദൂരച്ചുവപ്പ് ചാർത്താതെ .
         പുറത്തെ ആഞ്ഞു വീശുന്ന കാറ്റിൽ പെട്ടന്നവൾ ഓർമ്മയിൽ നിന്നും ഞെട്ടിയുണർന്നു. നാളെയാണാ ദിനം തങ്ങളുടെ ബാച്ചിന്റെ collage Meet ....... ഓർമ്മകളുടെ നീണ്ട 21 വർഷങ്ങൾക്കിപ്പുറം എല്ലാവരെയും കാണണം. ഇനിയിങ്ങനെയാെരു കൂടിക്കാഴ്ച ഉണ്ടാവുമോ എന്നറിയില്ല  പോകണം ....... സിറിലിനെ ഒരിക്കൽ കൂടി കാണണം ...... ആ കാലിൽ വീണ് മാപ്പപേക്ഷിക്കണം ... ജന്മാന്തരങ്ങൾക്കപ്പുറം ആ ശബ്ദം ഒന്ന് കേൾക്കണം. രാത്രിയുടെ യാമത്തിൽ എപ്പോഴോ അവൾ നിദ്രയിലാണ്ടു. രാവിലെ നാല് മണിക്കൂറിലെ യാത്രക്കൊടുവിൽ
വീണ്ടും ആ മണ്ണിൽ . University  collage Thiruvananthapuram എന്ന ആ ബോർഡ് കണ്ടതും കണ്ണുകൾ  ഈറനണിഞ്ഞു. മെല്ലെ ആ കവാടം കടന്ന് അകത്തേക്ക് പ്രവേശിച്ചു. ആളുകൾ വന്നു കഴിയാറായിരുന്നു. എല്ലാവരെയും കണ്ടു. ഒത്തിരി സംസാരിച്ചു ....... ഒരു പാട് നാളുകൾക്ക് ശേഷം സന്തോഷകരമായ നിമിഷങ്ങൾ ..... കോളേജ് മൊത്തം ചുറ്റി നടന്നു. ഓരോ സ്ഥലത്തെത്തുമ്പോഴും അവിടെ നിന്നുള്ള ഓർമ്മകൾ തികട്ടി വന്നു പറഞ്ഞറിയിക്കാനാവാത്ത വേദനയും സന്തോഷവും ഒരുപോലെ തന്നിൽ നിറഞ്ഞു. എന്നാലും താൻ തിരയുന്ന മുഖം എവിടെയും കാണാത്തത് അവളിൽ സങ്കടത്തിന്റെ  നിഴൽ സൃഷ്ടിച്ചു. പോകാൻ നേരം എല്ലായിടവും മൂകം ..... ഗദ്ഗദങ്ങൾ ഉയർന്നു ....അവ പൊട്ടിക്കരച്ചിലുകളിലേക്ക് വഴി മാറി ...... അവസാനം എല്ലാവരോടും യാത്ര പറഞ്ഞിറങ്ങി ...... അവസാനമായി ലൈബ്രറിയിലേക്കൊന്നു കയറി ... അവിടെ താൻ കാണാൻ ഏറെ കൊതിക്കുന്ന മുഖമുണ്ടെന്നറിയാതെ ........ തനിക്കേറെ ഇഷ്ടപ്പെട്ട ബഷീറിന്റെ മതിലുകൾ ... അതിലൂടെ ഒന്നു തഴുകി ആദ്യ പേജുകൾ മറിച്ചു നോക്കി .....പെട്ടന്നായിരുന്നു അതിനിടയിയിൽ നിന്നൊരു കടലാസ് കഷ്ണം പാറി തന്റെ കാൽച്ചുവട്ടിലെത്തിയത്. കുനിഞ്ഞ് നിന്നതെടുത്തു തനിക്ക് പരിചിതമായ കൈപ്പിടിയിൽ ഉള്ള അക്ഷരങ്ങൾ  \" എന്റെ മിതുവിന് ...... ക്ഷമിക്കെടി പെണ്ണേ എന്നോട് ഇനിയും വയ്യ നീയില്ലാതെ .... നിന്റെ സാമീപ്യമറിയാതെ നിനക്കായ് ഞാൻ ഇവിടെയുണ്ട്  \" പെട്ടന്നവളുടെ കണ്ണുകൾ നിറഞ്ഞു ചുണ്ടുകൾ വിതുമ്പി .... തിരിഞ്ഞു നിന്നു ചുറ്റും നോക്കവേ വാതിൽ പടിയിൽ പടിയിൽ ചാരിയതാ സിറിൽ !. ഒരു നിമിഷം സന്തോഷം കൊണ്ട് മതി മറന്നവനെ നോക്കി നിന്നു പോയി ..... സിറിൽ ചിരിച്ചു അപൂർവ്വമായൊരു ചിരി മിതൂ .... കടുംക്കാപ്പി മിഴികളും ഒറ്റനുണക്കുഴിയും നിശാഗന്ധിയുടെ നേർത്ത സുഗന്ധവും അരികിലെത്തിയിരിക്കുന്നു. അതേ ചിരിയോടെ മുമ്പിൽ ....പെട്ടന്നവന്റെ നെഞ്ചിലേക്ക് ചേർന്നു നിന്നു ഒന്നും പറയാനുണ്ടായിരുന്നില്ല ഇരുവർക്കും കണ്ണീർപൂക്കളിലൂടെ ഇത്രയും നാളത്തെ സങ്കടങ്ങൾ .....പരിഭവങ്ങൾ , വേദനകൾ അവർ പങ്കുവെച്ചു. പുറകിൽ നിന്നുയർന്നു കേൾക്കുന്ന കയ്യടിയുടെ ശബ്ദം കേട്ടാണ് തങ്ങൾ ഇരുവരും അകന്നു മാറിയത്. നോക്കുമ്പോഴതാ അവിടെയുള്ള എല്ലാവരും ഞങ്ങളെ നോക്കി ചിരിക്കുന്നു . ഒരു ചമ്മിയ ചിരിയാലെ അവൻ എന്റെ കൈ പിടിച്ച് പുറത്തേക്ക് നടന്നു ..... പുതിയ ഒരു ആരംഭത്തിനായി .... പുതിയ ഒരു ജീവിതത്തിനായി ........


അമ്മ....

അമ്മ....

5
1060

ബസ്റ്റോപ്പ് കഴിഞ്ഞ്  ആ ചെറിയ ഇടവഴിയിലേക്ക് കയറുമ്പോഴായിരുന്നു ഫോൺ റിങ് ചെയ്തത്. എടുത്തപ്പോൾ അമ്മയാണ്.കണ്ണാ .... നീ എത്താറായോ മോനെ .... നേരം ഒരുപാടായല്ലോ ....ദേ അമ്മേ ഇടവഴിയിലേക്ക് കയറി ... എന്നാ ശരി മോനേ ... വേഗം വാ. അമ്മ.... ഒരിക്കലും അതിരില്ലാത്ത സ്നേഹത്തിൻ നിറകുടം. എത്രയൊക്കെ ദേഷ്യപ്പെട്ടാലും തിരിച്ച് അതിനിരട്ടി സ്നേഹം നൽകുന്ന അമ്മ .അമ്മാ എന്റെ തോർത്തെവിടെ ....എന്റെ പാന്റ് അലക്കിയില്ലേ ....എന്നും ഈ പുട്ട് തന്നെയാണോ ... ഒരു നൂറ് രൂപ തരുമോ .... അമ്മാ നാളെ മാമ്പഴ പുളിശ്ശേരി മതിട്ടോ... ഓരോ ചെറിയ കാര്യത്തിനും തനിക്കമ്മ വേണമായിരുന്നു.     ചില സമയങ്ങളിൽ ചെറിയ ചെറിയ കാര്യങ