Aksharathalukal

വൈകി വന്ന വസന്തം....

ഹോസ്പിറ്റലിൽ Dr ൻ്റെ മുൻപിൽ ഇരിക്കുമ്പോൾ എൻ്റെ കണ്ണുകൾ ഇടതടവില്ലാതെ നിറഞ്ഞൊഴുകിയിരുന്നു.

ഡോക്ടർ അതിഥി.... അവൾക്ക്
പറയാം mr ശ്രീ റാം ഓവർ ബ്ലീഡിംഗ് ആയിരുന്നു.
അമ്മയുടെയും കുഞ്ഞിൻ്റെയും കാര്യത്തിൽ ഇപ്പോഴും ഒന്നും പറയാറായിട്ടില്ല.
അത് കേട്ടപ്പോഴേക്കും ഞാൻ സർവ്വവും തകർന്നവനെ പോലെ ഇരുന്നു.
ഒന്നുകിൽ അമ്മ അല്ലെങ്കിൽ കുഞ്ഞ്.... ഒരാളെ പ്രതീക്ഷിക്കാവൂ റാം...
ഡോക്ടർ എനിക്ക്....എനിക്ക് എൻ്റെ അതിഥിയെ തിരിച്ചു വേണം എന്ന് പറഞ്ഞു കൊണ്ട് കൈകൂപ്പി കൺകൾ നിറഞ്ഞു നിന്ന അവനെ എന്ത് പറഞ്ഞു ആശ്വസിപ്പിക്കണമെന്ന് അവൾക്ക് എപ്പോഴും അറിയില്ലായിരുന്നു.
എന്ത് വില കൊടുത്തും അതിഥിയെ ഞാൻ  റാമിന് തിരിച്ചു നൽകിയിരിക്കും.
ഇതെൻ്റെ വാക്കാണ്.
ഒരു ഉറപ്പുമില്ലാഞ്ഞിട്ടും അപ്പോൾ അങ്ങനെ പറയാനാണ് തോന്നിയത്.
നിറ കണ്ണുകളോടെ പുഞ്ചിരിച്ചു തിരിച്ച് നടന്നവൻ്റെ മിഴികളിൽ താൻ അതിഥിയെ നേടിക്കൊടുക്കും എന്ന വിശ്വാസം അതിരുകവിയുന്നത് എന്നിൽ ചെറിയൊരു ആശങ്ങയ്ക്ക് നിഴലുയർത്തി.

അതിഥി ശ്രീറാം..... ഒരു നാലഞ്ച് വർഷങ്ങൾക്ക് മുമ്പ് തന്നെ കാണാൻ വന്നവരായിരുന്നു അവർ .
കല്ല്യാണം കഴിഞ്ഞ് വർഷം 7 കഴിഞ്ഞെങ്കിലും ഒരു കുഞ്ഞിക്കാൽ കാണാൻ ഭാഗ്യമില്ലയിരുന്നവർക്ക്.
ശേഷം ടെസ്റ്റുകൾക്കൊടുവിൽ രണ്ടുപേർക്കും കുഴപ്പമൊന്നുമില്ലായിരുന്നു.
കുറച്ച് മെഡിസിൻ ഉണ്ട്... മുടങ്ങാതെ കഴിക്കണം.
\"പിന്നെ നമ്മുടെയൊക്കെ വിധി ദൈവത്തിൻ്റെ കയ്യിലല്ലെടോ...
ഇന്നിത് സങ്കടമാണെങ്കിൽ ഒരു പക്ഷേ നാളെ മധുരം ആയേക്കാം.\"

പിന്നെയും മൂന്നാല് വർഷങ്ങൾ തൻ്റെ കീഴിൽ തന്നെ ട്രീറ്റ്മെൻ്റ്.
ഒരിക്കൽ കാൻ്റീനിൽ ഇരുന്ന് ഒരു കോഫീ കുടിക്കുമ്പോഴാണ് റാമിൻ്റെ കാൾ...
\"Hello ram...What happend\"...
മാം.... ഞങ്ങൾ ഇവിടെ മാമിൻ്റെ മുറിയുടെ പുറത്തുണ്ട്.... അതിഥിയ്ക്ക് പെട്ടന്നൊരു തലകറക്കം.
മാം ഒന്ന് വരാമോ....ok sure ram...
റൂമിൽ എത്തി പരിശോധിച്ചപ്പോൾ പ്രഗ്നൻസി പോസിറ്റീവ് ആയിരുന്നു.
\"മധുരം വാങ്ങിച്ചോളൂ....congratulations Mr Ram\"
അതിഥി പ്രഗ്നെൻ്റ് ആണ്.
ആൾ ഉണർന്നിട്ടില്ല... മയക്കത്തിലാണ് നല്ല റെസ്റ്റ് വേണം.
ഭാരിച്ച ജോലികൾ ഒന്നും ചെയ്യരുത്.
ആ വാക്കുകൾ കേട്ട അവൻ്റെ ഉള്ളിലെ സന്തോഷം ആ മുഖത്ത് പ്രകടമായിരുന്നു.
പിന്നീട് ഓരോ മാസവും ചെക്കപ്പിന് വരുമ്പോഴൊക്കെ റാമും ഉണ്ടാകുമായിരുന്നു കൂടെ.

അങ്ങനെ മാസങ്ങൾ കടന്നു പോയി.
അതിഥിയ്ക്ക് ഇത് ഏഴാം മാസമായിരുന്നു.
ബാത്ത്റൂമിൽ പോയി വരുന്ന വഴി ഒരു തലകറക്കം ....
പിടി കിട്ടാതെ വീണതാണ്.
ഇവിടേക്ക് കൊണ്ട് വരുമ്പോൾ രക്തത്തിൽ കുളിച്ചിരുന്നു.
ലേബർ റൂമിൻ്റെ വാതിൽ തുറന്ന് കൊണ്ട് ഡോക്ടർ റാമിനരികിലേക്ക് നടന്നു.
റാം....sorry കുഞ്ഞിനെ രക്ഷിക്കാൻ ഞങ്ങൾക്കായില്ല.
പിന്നെ അതിഥിയ്ക്ക് ഇനി ഒരിക്കലും പ്രഗ്നൻ്റ് ആവാൻ കഴിയില്ല.
അത് കേട്ടപ്പോൾ തരിച്ചു പോയി താൻ....
ഇന്നോളം കണ്ട സ്വപ്നങ്ങൾ ഒരു ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞു.
അതിഥി..... അവൾക്ക്...
അതിഥി ok യാണ് റാം.
പിന്നെയും രണ്ടു ദിവസം കഴിഞ്ഞാണ് കുഞ്ഞ് മരിച്ച കാര്യം അതിഥിയോട് പറഞ്ഞത്.
ഒരു പൊട്ടിക്കരച്ചിലോടെ എന്നിലേക്ക് വീണ അവളെ ഞാൻ അണച്ചു പിടിച്ചു..
കാരണം അവളിൽ ഞാനെന്നെ കണ്ടിരുന്നു...
പത്തിരുപത് വർഷങ്ങൾക്ക് മുന്നേ ഒരിക്കലും ഒരു അമ്മയാകാൻ കഴിയില്ലെന്ന് ഡോക്ടർമാർ വിധിയെഴുതിയിട്ടും ഓരോ കുഞ്ഞിനെയും ഈ കൈകളാൽ ഏറ്റുവാങ്ങുമ്പോൾ ഞാൻ ഒരമ്മയാവാറുണ്ട്..... മാതൃത്വത്തിൻ്റെ മാധുര്യം ഞാൻ തിരിച്ചറിയാറുണ്ട്.

ഡിസ്ചാർജ് ലെറ്റർ എഴുതി കൊടുത്ത് പോകുവാൻ നേരം റാം എൻ്റെ അരികിലേക്ക് വന്നു.നിനച്ചിരിക്കാതെ പെട്ടന്നൊരു നിമിഷം അവനെൻ്റെ കാൽക്കലേക്ക് വീണു.
\"ഡോക്ടറെ....നിങ്ങൾ വെറും ഒരു പെണ്ണിനെ മാത്രമല്ല രക്ഷിച്ചത്.... അവളിലൂടെ എന്നെയുമാണ്.
അവളെൻ്റെ ലോകമാണ്.
അവളില്ലെങ്കിൽ ഞാനില്ല.\"
പതിയെ അവനെ എഴുന്നേൽപ്പിച്ച് അവൻ്റെ തോളിൽ ഒന്ന് തട്ടി പുഞ്ചിരിച്ചപ്പോൾ എന്തിനെന്നറിയാതെ എൻ്റെ കണ്ണും നിറഞ്ഞിരുന്നു.
\"അല്ലെങ്കിലും അങ്ങനെ ചില നിമിഷ്ങ്ങൾ ഉണ്ടാവുമല്ലോ....മനുഷ്യൻ മനുഷ്യനെ മനസ്സിലാക്കുന്ന നിമിഷങ്ങൾ.... ശരിക്കും മനുഷ്യനാവുന്ന നിമിഷങ്ങൾ\"

വർഷങ്ങൾക്കിപ്പുറം എന്നൊരു സായാഹ്നത്തിലായിരുന്നു ഹോസ്പിറ്റലിലേക്ക് വീണ്ടും അവർ വന്നത്.
ശ്രീറാം..... അതിഥി...
വരൂ....അപ്പോഴാണ് അവരുടെ കയ്യിലെ കുഞ്ഞിനെ ഞാൻ ശ്രദ്ധിച്ചത്.
എൻ്റെ ഉള്ളരിഞ്ഞെന്നോണം അതിഥി പറഞ്ഞു തുടങ്ങി.
\"ദത്തെടുതത്താ ഡോക്ടറെ.... കഷ്ടിച്ച് 5 മാസം ആകുന്നതെയുള്ളൂ...\"
വെളുത്ത നീലക്കണ്ണുള്ള ഒരു സുന്ദരി...

എന്താ മോളുടെ പേര്...??

     \" Tharuni parvathi \"
പെട്ടന്ന് കണ്ണുകൾ നിറഞ്ഞു...
\"എൻ്റെ പേര്.....\"
ഞാൻ ആ കുഞ്ഞിനെ നെഞ്ചോട് ചേർത്തു നെറുകയിൽ വാത്സല്യത്തോടെ ഒന്ന് ചുംബിച്ചു.
അതെ ഡോക്ടറെ....\"ഇന്നോളം ഞങ്ങൾ തിരഞ്ഞ പേരുകളിൽ ഇതിനേക്കാൾ മികച്ചതൊന്ന് കണ്ടെത്താൻ ഞങ്ങൾക്കായില്ലാ...\"

എൻ്റെ ജീവിതത്തിൽ ഇതിനേക്കാൾ വിലയേറിയ വേറെ നിമിഷങ്ങൾ ഇല്ലെന്ന് തോന്നി.... ജീവിതം അർത്ഥപൂർണ്ണമായ നിമിഷങ്ങളായിരുന്നവ.....



ഓർമ്മകളുടെ നിശാഗന്ധി

ഓർമ്മകളുടെ നിശാഗന്ധി

5
1061

നിലാവുള്ള ആ രാത്രിയിൽ ഉറക്കം വരാതെ ജനലഴികൾക്കുള്ളിലൂടെ പുറത്തേക്ക് നോക്കി നിൽക്കേ തന്റെ മിഴികൾ നിറഞ്ഞൊഴുകുന്നത് അവൾ അറിയുന്നുണ്ടായിരുന്നു. ചെയ്ത തെറ്റിന്റെ കുറ്റബോധമെന്നോണം ആത്മനിന്ദയാൽ അവളൊന്നു ചിരിച്ചു. ......ജീവിതം എന്ന പുസ്തകത്തിന്റെ കഴിഞ്ഞ അധ്യായങ്ങൾ ചികഞ്ഞു കൊണ്ട് ഓർമ്മകളിലേക്ക് അവൾ ചേക്കേറി. എന്തായിരുന്നു തങ്ങൾക്കിടയിലെ പ്രശ്നം ?. എവിടെ മുതലാണ് നമ്മൾ എന്നതിൽ നിന്ന് \"നീ\" \" ഞാൻ\" എന്ന വ്യത്യാസമുണ്ടായത്. ?...... അറിയില്ല ഒന്നും തനിക്കറിയില്ല. അന്നതറിയാൻ ശ്രമിച്ചില്ല എന്നതാണ് സത്യം. എന്നാൽ ഇന്ന് തനിക്കത് അറിയേണ്ടിയിരിക്കുന്നു.