Aksharathalukal

കൂട്ട് 1

നോക്കി നിൽക്കാതെ

അവളുമാരെപൊയി വേഗം പിടിക്കടാ.



ഇരുൾ മൂടിയ കാട്ടിലൂടെ പ്രണാരക്ഷാർത്ഥതിനായി  അവരോടി അകലാൻ ശ്രെമിച്ചു. മുള്ളുകളാൽ മുറിവേറ്റ കാലുകൾ അവരെ തളർത്താൻ കിണഞ്ഞു പരിശ്രേമിചെങ്കിലും  തോൽക്കാനുള്ള മന്സു ഉണ്ടായിട്ടും ഉള്ളിൽ കോരുത്ത ജീവനു വേണ്ടിയവർ വേദനകളെ മറവിയിലേക്ക് തള്ളി  വിട്ടവർ പാഞ്ഞു.

\' മതി പത്മേ എന്നേ കൊണ്ടിനി ഒരടി നടക്കാൻ പോലും പറ്റില്ല.
അവരെന്നെ കൊന്നുകളയുമെങ്കിൽ ആയിക്കോട്ടെ.. നീ എങ്ങെനെയെങ്കിലും രക്ഷപ്പെടാൻ നോക്ക്.

സാരി തുമ്പുകൊണ്ടു വിയർത്തൊട്ടിയ കവിൽ തടം അമർത്തി തുടച്ച് മരത്തിനരികെ ചാരി കൊണ്ടു പറഞ്ഞ കമലയെ ഉരുകുന്ന വേദനയോടെ നോക്കി പത്മ അവൾക്കറികിലെത്തി.
\' അങ്ങനെയൊന്നും പറയല്ലെ കമലേ.
നിന്റെ വയറ്റിൽ കിടക്കുന്ന  കുഞ്ഞിനെ ഓർതെങ്കിലും അരുത്താതതൊന്നും പറയല്ലേ.\'
കമലയുടെ വീർത്തു ഉന്തിയ വയറിൽ തലോടി പതമ പറഞ്ഞതും അവളുടെ നോട്ടം അവിടെക്കായി.
\'ഇന്നേരമെങ്കിലും നമ്മൾ ജീവനോടെ ഇരിക്കുന്നത് ഈ കുഞ്ഞിനെ കാണാനുള്ള ആഗ്രഹം ഒന്നു കൊണ്ട് മാത്രമാണ്.\'

പത്മ കമലക്കരികിൽ ഇരിക്കുന്നുകൊണ്ട് പറയുന്നുണ്ടെകിലും അവളുടെ കണ്ണുകൾ ഇരുളിൽ തപ്പി തടഞ്ഞു ഓടികൊണ്ടിരിക്കുന്നു.
കനത്ത ഇരുട്ടു വിടവാങ്ങാൻ നേരമെന്നോണം വാനത്തെ ചുരന്നുകൊണ്ട് പൊൻകിരണങ്ങൾ അടർന്നു വീഴാൻ തുടങ്ങിയിരിക്കുന്നു.
ഭയം വീണ്ടും അവരെ തളർത്താൻ തുടങ്ങുന്ന ഒരു അനുഭൂതി പത്മയിൽ ഉണർന്നു.
എന്നാൽ കമലയെ നോക്കും തോറും എങ്ങനെയെങ്കിലും രക്ഷപെടണമെന്ന ബോധ്യം അവളിൽ സ്വയം രൂപം  കൊള്ളുന്നതും പത്മ തിരിച്ചറിഞ്ഞു.

\' കമലേ.. ഇവിടെയിനിയധികം നിൽക്കണ്ട.
വെളിച്ചം വീണു തുടങ്ങി. അവർക്കിനി കണ്ടുപിടിക്കാൻ അധികം നേരം വേണ്ടി വരില്ല.. അതിനു മുന്നേ രക്ഷപെട്ട പറ്റു.\'

\' മം പോണം... എന്റെ കുഞ്ഞിനെയെങ്കിലും എനിക്ക് രക്ഷിക്കണം. \'

ചുവടുകൾക്ക് വേഗതയേറിയില്ല
കാലുകൾ ഇടറി
അവശതയും ഷീണവും അതിന്റെ ഉച്ചസ്ഥായിയിൽ എത്താറായി.
മുന്നിലുള്ള കാട്ടു പാത നടന്നു കറയാൻ നഗ്ന പാതങ്ങൾ വിരസത പ്രകടിപ്പിച്ചു തുടങ്ങിയെങ്കിലും മുന്നോട്ടു നീങ്ങാതെ നിവർത്തിയില്ല അവർക്ക്.
പത്മ കമലേ താങ്ങി ഓരോ ചുവടും മുന്നിലേക്ക് നടത്തിച്ചു. നടുവിന് കൈ താങ്ങി കമലയും പത്മയുടെ കൈകളിൽ മുറുകെ പിടിച്ചു.
നാവുകൾ വരണ്ടു
ചുണ്ടുകൾ ഉണങ്ങി
അടികൊണ്ട് ചീത്ത കവിളിന്റെ നീറ്റൽ പത്മ പാടെ മറന്നു.
കമലയുടെ എണ്ണമയമില്ലാത്ത മുടിയിഴകൾ കാറ്റിന്റെ അഭാവത്തിൽ യഥാസ്ഥാനത് നിന്നു.
ഒരാൾ വീണുപോയാൽ മറ്റയാളെ ആപത്തിലേക്കു എറിഞ്ഞു കൊടുക്കേണ്ടി വരുന്ന അവസ്ഥയോർത്തു രണ്ടുപേരും വേദനകൾ ഉള്ളിലൊതുക്കി നീങ്ങി.

\" പത്മേ....... \"

കമലയുടെ പെട്ടന്നുള്ള വിളിയിൽ പത്മ ഞെട്ടി അവളുടെ വയറിറിനു ചുറ്റും പിടിത്തം മുറുക്കി.

\" എന്താടി വയറു വേദനിക്കുന്നുണ്ടോ..??
ഇനി നമ്മൾ കൊറേ ദൂരം നടന്നത് കൊണ്ടാണോ കുഞ്ഞിന് എന്തെങ്കിലും ബുദ്ധിമുട്ട്..?? \"

വയറിലേക്കും കമലയുടെ മുഖത്തേക്കും ആധിയോടെ തുടരെ ചോദ്യങ്ങൾ ചോദിക്കുന്ന പത്മയെ കണ്ടപ്പോൾ കമലയുടെ ഉള്ളിൽ തോന്നി.. പണ്ടും അവളിങ്ങനെ തന്നെയായിരുന്നു ഉറ്റ സുഹൃത്തിനു എന്തെങ്കിലും വന്നാൽ ആദി പിടിച്ച മുഖവുമായി അടുത്തുനിന്നു മാറാത്ത പത്മ.
മുഖത്തൊരു വരണ്ട പുഞ്ചിരിയോടെ കമല പറഞ്ഞു.

\' നീ ചുമ്മാ ടെൻഷൻ അടിക്കാതെ.
എന്റെ കുഞ്ഞിനൊരു കുഴപ്പമില്ല്യ. അവനറിയാം  അമ്മേടെ അവസ്ഥയും ബുദ്ധിമുട്ടും എല്ലാം. അതുകൊണ്ട് അവനായൊരു പ്രശ്നം ഉണ്ടാക്കില്ല.
ഞാനതിനല്ല നിന്നെ വിളിച്ചത്..\'

\'പിന്നെ..?
നീ കേട്ടോ പത്മേ  എവിടെയോ വെള്ളം ഒഴുകുന്ന ശബ്ദം..??\'
കമല പറഞ്ഞത് കേൾക്കെ പത്മ കാതുകൾ കൂർപ്പിച്ചു. ദിക്കു ഏകദേശം മനസിലാക്കിയ പത്മ അവളെയും കൊണ്ടു ഒഴുക്കിന്റ ഭാഗത്തേക്ക്‌ ചെന്നു. ഏതാനും ചുവടുകളും വള്ളി പടർപ്പും പിന്നിട്ടവർ നടന്നു.

\' ദേ അങ്ങോട്ട്‌ നോക്കിയേ കമലേ \'

പത്മ ചൂണ്ടിയിടത്തേക്കവൾ നോക്കി.
വെളിച്ചം പരക്കെ പടർന്നു തുടങ്ങുന്നതേയുള്ളു.. തെന്നി തെറിച്ചു കളിച്ചു പോകുന്ന ചെറിയൊരു നീണ്ട നല്ലൊരു നീർച്ചാലിന്റെ കരയ്ക്ക് രണ്ടാളും വന്നെത്തിപ്പെട്ടു.
പൊട്ടിയ പാദങ്ങളെ തെളിനീർ ആവരണം ചെയ്തപ്പോലുണ്ടായ അനുഭൂതിയിൽ ഇരുവരും ഒരു നിമിഷം ആസ്വദിച്ചു.
കൈകൾ വെള്ളം കോരി മുഖത്തേക്ക് രണ്ടുപേരും പലയാവർത്തി ഒഴിക്കുംതോറും അടിമുടി കയറിയ തണുപ്പ് ഉറങ്ങിയ സിരകളെ ഉത്തേജിപ്പിച്ചു.
\' അങ്ങോട്ട്‌ പോവണ്ട കമലേ.
പാറയിലൊക്കെ നല്ല തെന്നലുള്ളതാ \'
വെള്ളത്തിലൂടെ മുന്നിലേക്ക് നടക്കാനൊരുങ്ങിയ കമലയെ പത്മ തടഞ്ഞു.
കമലേ ശുക്ഷിച്ചു അടുത്ത ഒരു മരത്തിന്റെവേരിൽ അവൾ ഇരുത്തി വെള്ളം എടുക്കാൻ അരികത്തുള്ള കുറച്ഛ് വട്ടയില പറിച്ചു കുമ്പിൾ കുത്തി പത്മ ഇറങ്ങി ചെന്നു.
കൈകൾ തട്ടി ചിന്നിപോകുന്ന വെളുത്ത സ്പടികമുത്തുമണികളെ നോക്കുമ്പോൾ അവളുടെ ചുണ്ടിൽ ചെറു പുഞ്ചിരി അർത്ഥമറിയാതെ മോട്ടിട്ടു.
ക്ഷണിക നേരത്തെ ആയുസ്ണ്ടായിരുന്ന  പുഞ്ചിരിയെവൾ മനഃപൂർവം മായ്ച്ചു കളഞ്ഞു വെള്ളം ഇല കുമ്പിളിലാക്കി കമലയുടെ അടുത്തേക്ക് നടന്നു.

ഇറ്റിട്ടു വീഴുന്ന ഇളകുമ്പിൾ കമല പെടുന്നനെ വാങ്ങി ആർത്തിയോടെ കുടിച്ചു.
തെളിനീരിന്റെ തണുപ്പും മധുരവും അവളെ ആശ്വാസഭരിതഅയക്കുന്നത് കണ്ടു നിന്ന പത്മക്കും  ആ കാഴ്ച ഇരട്ടി ആശ്വാസമായി.

ഒരുപാട് ദൂരം താണ്ടിയെന്ന കരുതലോ
തങ്ങൾക്കു പുറകിലിനി ആരുമില്ലെന്നുള്ള തോന്നലോ ആയിരിക്കാം അവരെ അവടെ പിടിച്ചിരുത്തി.
കാട്ടു പുലരിയുടെ സൗന്ദര്യം ആസ്വദിക്കാനോ
പാറയിലൂടെ  ഒഴുകി പല ദേശങ്ങളും കണ്ടു വരുന്ന കാട്ടാരുവിയുടെ ഭംഗി ഉൾകൊള്ളാനോ
തെന്നി വരുന്ന ഇളം മന്ദമാരുതനിൽ കുളിരനോ
ഒന്നും അവർക്കായില്ല.
ആ വലിയ മരത്തിന്റെ വേരിൽ വിശ്രമിക്കുമ്പോൾ അമ്മയുടെ മടിയിൽ ഇരിക്കുന്ന ഒരു സുഖാനുഭൂതിയിൽ അവരെത്തി.

പരസ്പരം മിണ്ടിയില്ല
കണ്ണുകൾ പല തവണ കൂട്ടി മുട്ടി
ഇരുമുഘത്തും ദുഃഖം, സങ്കടം, വിരഹം
തളർന്നു വീണ കൺപളകൾ അടയ്ക്കാതെ പത്മ കമലയുടെ ഉദരത്തിലേക്കു നെടുവീർപ്പിട്ടു നോക്കി കൊണ്ടിരുന്നു.
സമയങ്ങൾ ഇഴഞ്ഞു നീങ്ങുമ്പോളും അവർക്കിടയിൽ അതേ മൗനം നിലക്കൊണ്ടു.

നെഞ്ചു കുത്തി കീറുന്ന വേദനകൾ ജീവിതം തരുമ്പോളും അവരുടെ സുഖമുള്ള നനുത്ത ഓർമ്മകൾ അവരെ പിന്നിലേക്ക് വളരെയധികം വലിച്ചു കൊണ്ടുപോയി.






തുടരും.



കൂട്ട് 2

കൂട്ട് 2

3.3
1712

\"എന്താ കിസ്സോ ..??\"പത്മയുടെ അലർച്ചയിൽ വഴിയിലൂടെ നടന്നു പോകുന്നവരെല്ലാം അവളെയും അവളുടെ വായ പൊത്തിപിടിച്ച കമലയെയും മാറി മാറി നോക്കി മുഖം ചുളിച്ചുനടന്നകന്നു.ആളുകളുടെ ശ്രെദ്ധ മാറിയെന്നു കണ്ടതും കമല കൈ എടുത്തുമാറ്റി.\" ഒന്നു പയ്യേ പറഞ്ഞുകൂടേ നിനക്ക്ഇതിപ്പോ ആരും കേൾക്കാനില്ല ബാക്കി. \"\' പിന്നെ... ഞാൻ വിചാരിച്ചോ നീ പറയാൻ പോകുന്നത് ഇമ്മാതിരി കാര്യമാണെന്ന്.ആദ്യായി കേട്ടപ്പോ ഉണ്ടായൊരു ഞെട്ടൽ അത്രയുള്ളൂ \'.തോളത്തു നിന്നും ഊർന്നുപോയ ബാഗ് നേരെയിട്ട് കമല അവളെയും കൂട്ടി ബസ് സ്റ്റോപ്പിലേക്കു നടന്നു.സായാഹ്നപുലരിക്കുമുണ്ട് സൗന്ദര്യം..പുലർവേള പോലവൾ അല്ലെങ്കിലുംഉള്ള