Aksharathalukal

കൂട്ട് 2

\"എന്താ കിസ്സോ ..??\"
പത്മയുടെ അലർച്ചയിൽ വഴിയിലൂടെ നടന്നു പോകുന്നവരെല്ലാം അവളെയും അവളുടെ വായ പൊത്തിപിടിച്ച കമലയെയും മാറി മാറി നോക്കി മുഖം ചുളിച്ചുനടന്നകന്നു.
ആളുകളുടെ ശ്രെദ്ധ മാറിയെന്നു കണ്ടതും കമല കൈ എടുത്തുമാറ്റി.
\" ഒന്നു പയ്യേ പറഞ്ഞുകൂടേ നിനക്ക്
ഇതിപ്പോ ആരും കേൾക്കാനില്ല ബാക്കി. \"
\' പിന്നെ... ഞാൻ വിചാരിച്ചോ നീ പറയാൻ പോകുന്നത് ഇമ്മാതിരി കാര്യമാണെന്ന്.
ആദ്യായി കേട്ടപ്പോ ഉണ്ടായൊരു ഞെട്ടൽ അത്രയുള്ളൂ \'.
തോളത്തു നിന്നും ഊർന്നുപോയ ബാഗ് നേരെയിട്ട് കമല അവളെയും കൂട്ടി ബസ് സ്റ്റോപ്പിലേക്കു നടന്നു.
സായാഹ്നപുലരിക്കുമുണ്ട് സൗന്ദര്യം..
പുലർവേള പോലവൾ അല്ലെങ്കിലും
ഉള്ളം ലയിപ്പിക്കുന്നൊരു ഭംഗി.
നീണ്ടു കിടക്കുന്ന നെൽ പാടത്തെ പൊതിഞ്ഞു വരുന്ന കാറ്റവരെ പുൽകാതെ പോയില്ല.
സൂര്യൻ അണയാൻ സമയമായി കൊണ്ടിരിക്കുന്നു.
കൂട്ടിലേക്കു ഓടിയെത്തുന്ന അമ്മ കിളികൾ.
ദിശ തെറ്റി സ്വന്തം വഴിയാറിയാതെ പായുന്ന കിളിയും, അതിഞ്ജീവനത്തിനായി പുതിയ വഴികൾ തേടി പോയ കിളികളും അകൂട്ടത്തിൽ ഉണ്ടായിരുന്നു.

സ്ഥിരം കാണുന്ന കാഴ്ചകളെ താല്പര്യമില്ലാത്ത വണ്ണം ശ്രെദ്ധിക്കാത്ത പത്മ അലസമായി നോട്ടം പലതിലേക്കും എറിഞ്ഞു.
\" ഒരു കിസ്സ്ന്നു കേട്ടപോളെ നിന്റെ റിയാക്ഷൻ ഇതാണെങ്കിൽ അതു നേരിട്ടു കണ്ട എന്റെ കാര്യം എന്തായിരിക്കും? \"
കമലയുടെ സംസാരം കേട്ടതും പത്മയുടെ നീണ്ട കണ്ണുകൾ അവൾക്കു മേൽ വന്നു വീണു.
\" ശരിക്കും എന്താ സംഭവ്മെന്നു വച്ചാൽ..
ഇന്നത്തെ കെമിസ്ട്രി ലാബ് ക്ലാസ്സ് കഴിഞ്ഞു പിള്ളേരോട് ക്ലാസ്സിലേക്ക് പോവാനും പറഞ്ഞു വിട്ടു, ഞാൻ നേരെ സ്റ്റാഫ് റൂമിലേക്ക് വന്നപ്പോളാണ്,രജിസ്റ്റർ ലാബിൽ വച്ചു മറന്ന കാര്യം ഓർത്തു അതെടുക്കാൻ നേരെ ലാബിൽ ചെന്നത്.
അവിടെ ചെന്നതെടുത്തു തിരിയുമ്പോ ഉണ്ടല്ലോ എന്റെ പത്മേ....

ഞാൻ ആയോണ്ട് ആ കാഴ്ച കണ്ടു കൊണ്ടു നിന്നുള്ളു..
നീയാണേ പറയെ വേണ്ടാ..
നേരത്തെ പോലെ ഒച്ചവച്ചു ആ സ്കൂൾ മൊത്തം അറിയിച്ചേനെ. \"

\" എന്നിട്ട്... എന്താ നീ കണ്ടേ..? \"

\" സ്കൂളിലെ ഒരു ശ്രീമതി ടീച്ചറിനെ പറ്റി ഞാൻ പറയാറില്ലേ.
അവരുടെ പ്ലസ് ടുവിനു പഠിക്കുന്ന മോനും ഒരു ജൂനിയർ പെങ്കൊച്ചും കൂടി ആ ബുക്ക് ഷെൽഫിന്റെ മറവിൽ നിന്നു പൊരിഞ്ഞ കിസ്സടി...
ഹോ ദേവിയെ...സഹിക്കില്ല. \"

തലക്കു കൈ കൊടുത്തു കാര്യം വിവരിക്കുന്ന കമലയെ പത്മ ഒന്നിരുത്തി നോക്കി കൊണ്ടു ചോദിച്ചു.
\"നീയൊരു ടീച്ചർ അല്ലെ ഇതൊക്കെ എങനെ കണ്ടു നിന്നു..?
ഇതൊക്കെ ഒരു സ്കൂളിൽ വച്ചു എങ്ങനെയാ ടി ..? അവിടെ മറ്റു കുട്ടികളും പഠിക്കുന്നതല്ലേ.?\"

\" ആഹാ നിന്റെ ചോദ്യം കേട്ടാൽ തോന്നുല്ലോ
അവരോടു കിസ്സെയ്യാൻ പറഞ്ഞിട്ട, ഞാൻ വന്നു നോക്കിയപോലെ ഉണ്ടല്ലോ.
എടി പെണ്ണെ..
ഞാനും ആദ്യം കണ്ടപ്പോ ഞെട്ടി തരിച്ചു നിന്നുപോയി, അതല്ലേ. \"

\" എന്നിട്ട്..? \"

പത്മ ആകാംഷയുടെ നിറവിൽ നില്കുന്നു വന്നു മനസിലാക്കിയ കമല തൊണ്ടയൊന്നു ശരിയാക്കി ബാക്കി കൂടി വിവരിച്ചു.
\" സത്യത്തിൽ ഞാനായിരുന്നു പരിസരം മറന്നുപോയയി നിന്നത്.
പിന്നിലൊരു അലർച്ച കേട്ടിട്ടാ ഞാൻ തിരിഞ്ഞു നോക്കിയത്.\"

\"ആരായിരുന്നതു..??
ഇനി വേറെ വല്ല പിള്ളേരും നിന്റെ പുറകിൽ ഉണ്ടായിരുന്നോ..?

\" പിള്ളേരല്ലടി സാർ... കണക്കു സാർ.
പിന്നെയൊന്നും പറയണ്ട. കോടതിയിൽ പോലും ഉണ്ടാവില്ല ഇത്രേം വിചാരണ.
ശ്രീമതി ടീച്ചറിനെ വിളിപ്പിക്കുന്നു സ്റ്റാഫിനെ മൊത്തം ഓഫീസിലേക്ക് വിളിപ്പിച്ചു പ്രിൻസിപ്പാൾ വന്നു.
പിന്നെ ഈ പിള്ളേര് നിന്ന് വിറയ്ക്ക.
ഒടുവിൽ ശ്രീമതി ടീച്ചറിന്റെ ഒത്തു തീർപ്പ്പിലും പിള്ളേരുടെ മാപ്പ് പറച്ചിലും ഒതുക്കി.
പ്രിൻസിപ്പാളിന് ഒത്തുതീർക്കാൻ താല്പര്യം ഉണ്ടെങ്കിലും ആ കണക്കു സാർ ഇല്ല. \"

\" ആഹഹാ.. എന്തായാലും നന്നായി \"
ഒരു നെടുവീർപ്പോടെ പത്മ സാരീ തലപ്പു കൂട്ടിപിടിച്ചു സ്റ്റോപ്പിലേക്കു കയറി. കൈ മുറ്റട്ടം വരെയുള്ള നീണ്ട മുടി മുന്നോട്ടെക്കിട്ട് കോന്തുന്നതിന്റെ ഇടയിൽ നീളൻ കണ്മഷി കണ്ണുകൾ പുതിയ കാഴ്ചകളിലേക്ക് ഓടി. വളഞ്ഞ പുരികങ്ങൾക്കിടയിലെ പോട്ടൊന്നു നേരയാക്കി കൈയിലിരിക്കുന്ന ഫോണിലേക്കു പാളി നോക്കി. സമയം അഞ്ചര കഴിഞ്ഞു,
കമല അവളുടെ സ്റ്റുഡന്റസ് അടുത്തു കത്തി വയ്ക്കുന്ന ഗംഭിര തിരക്കിലാണ് കക്ഷി.
അല്ലേലും കമല അങ്ങനെയാ. സ്വന്തം നൊമ്പരങ്ങൾ ഉള്ളിലൊതുക്കി എല്ലാവരോടും ചിരിച്ചു കളിച്ചു പെരുമാറാൻ വല്ലാത്തൊരു ധൈര്യം വേണം.. അതവൾക്കുണ്ട്.
നിനക്കാതൊരിക്കൽ അനാഥയായി പോയവളാ കമല. എതിരെ നില്കുന്നവർക്കവളുടെ കണ്ണിലെ തിളക്കം മാത്രമേ കാണാൻ കഴിയുന്നുള്ളു. കൂടെ പിറക്കാത്ത ഈ സുഹൃത്തിനു മാത്രമേ അവളുടെ കണ്ണിലെ വേദന കാണാനും അനുഭവിക്കാനും കഴിയു.
ഓരോ ബന്ധങ്ങളും വെറുമൊരു വാക്കല്ല.
സ്നേഹത്തിലും വിശ്വാസത്തിലും ബഹുമാനത്തിലും ഓരോ ബന്ധങ്ങൾ വളരുമ്പോൾ അവ കൂടുതൽ ദൃഡമാകുന്നു.
ഞങ്ങളുടെ സൗഹൃദം പോലെ..

പത്മയുടെ മനസ് ചിന്തകളുടെ കൂമ്പരത്തിലേക്കു കൂപ്പുകുത്തി വീണു.
ഏതൊർമ്മകൾ തിരഞ്ഞെടുക്കനാണമെന്നവൾക്ക് സംശയം തോന്നി, അതേതായാലും കമലയുണ്ടാകും.
നഷ്ട്ടങ്ങൾ എല്ലാവർക്കുമുണ്ടാകും...
അതേൽപ്പിക്കുന്ന ആഘാതം ഓരോ വ്യക്തിയിലും വ്യത്യസ്തമായിരിക്കും.

അപ്രതീക്ഷിതസംഭവങ്ങൾ ഒരാളെ തളർത്തുന്നുവെങ്കിൽ അതേ സംഭവങ്ങൾ തന്നെയാണ് പിന്നീടായാളെ ശക്തനാക്കുന്നത്.
സ്വന്തം നിലനിൽപ്പിനോട് പൊരുതാൻ.. കൊത്തി വലിക്കാൻ തക്കം പാത്തുനിൽക്കുന്ന സാഹചര്യത്തിനു നിൽക്കുന്ന സമൂഹത്തിന്റെ വായ അടപ്പിക്കാൻ, അതിലുപരി സ്വന്തം മനസാക്ഷിയോട് തെളിയിക്കണം തളരില്ലായെന്നു...
അതിൽ കമല ജയിച്ചുകൊണ്ടിരിക്കുന്നു.

പെട്ടന്നുള്ള വിളിയിലാണ് പത്മ ഞെട്ടി നോക്കിയത്.
\" എന്താടി പകൽ കിനാവ് കാണണോ..? \"
\" പിന്നെ എനിക്കതല്ലേ പണി..
നിന്റെ കത്തി വയ്കളൊക്കെ കഴിഞ്ഞെങ്കിൽ ബാക്കിയൊള്ളോനു ബസ് വരുമ്പോ കേറി പോവായിരുന്നു. \"
\" അതിനു ബസ് ഇന്നു ലേറ്റ് ആണല്ലോ.
ആ ഡ്രൈവർക്കോ കിളിക്കോ എന്തെങ്കിലും ഒരു ഉത്തരവാദിത്തം ഉണ്ടോ.
കുറച്ചെങ്കിലും നേരത്തെ എത്താൻ എത്ര തവണ പറഞ്ഞതാ..
ഇങ്ങനെ വിട്ടാൽ പറ്റില്ല.
ബസിന്റെ ഓണറിനെ കാണട്ടെ ശരിയാക്കാം, \"
 ഒരു കാര്യം തമാശ രൂപയാണെകിലും തീരുമാനിച്ചാൽ അത് നടത്താതെ ഇരുപ്പുറയ്ക്കാത്ത ആളാണ് അവളെന്നു പത്മക്ക് അറിയം. അവളുടെ ആ സ്വഭാവം കാരണം ചെന്നെത്തിപ്പെടാത്ത പൊല്ലാപ്പുകൾ വേറെയാ.
\" വേണ്ട കമലേ ആവശ്യം ഇല്ലാത്ത പണിക് നിൽക്കണ്ട.
അവരുടെ സൗകര്യത്തിനവരു വരട്ടെ.
നീ എന്തിനാ ഇമ്മാതിരി കാര്യത്തിന് വെറുതെ പ്രശ്നം ഉണ്ടാക്കാൻ പോകുന്നെ..? \"
\" ആ ഞാനും വിചാരിച്ചു നീ നോ പറഞ്ഞില്ലാലോന്നു. ഇങ്ങനെ പേടിച്ചാലോ പത്മേ..
എന്തു പറഞ്ഞാലും പേടി. മിണ്ടാൻ പേടി ഇരിക്കാൻ പേടി പോവാൻ പേടി വരാൻ പേടി.. എല്ലാവരെയും പേടി.. ഇതിന്റെ ഒക്കെ ആവശ്യം എന്താ..?
ഇങ്ങനെയായ എങ്ങനെയാ നീ മുന്നോട്ടു പോവാ. വെറുതെയല്ല നിന്റെ അമ്മായി നിന്നെ തരം കിട്ടുമ്പോ ഒക്കെ എടുത്തിട്ട് കോടയുന്നത്.
ആൾക്കാർക്ക് ഇത്രേം പേടി പാടില്ല. \"

ഒരു വരണ്ട ചിരിയായിരുന്നു പത്മയുടെ മറുപടി.
കമല അതിൽ കൂടുതലൊന്നും പ്രതീക്ഷിക്കുന്നമില്ല.
ചെറുപ്പം മുതൽക്കേ അറിയാം ഉറ്റ സുഹൃത്തിന്റെ ഭാവങ്ങൾ അവളുടെ ചിന്തകൾ.
പത്മക്കുള്ളിലെ പേടിയുടെ അളവ് കമലയേക്കാൾ നന്നായി അറിഞ്ഞവരാരും ഇല്ല.


ജീവിതം മുന്നോട്ടെങ്ങനെ ആയിരിക്കുമെന്ന് കണ്ടു തന്നെ അറിയണം.
അവളുടെ അവസ്ഥകൾ വച്ചു നോക്കുമ്പോൾ അവൾക്കു പലരോടും പൊരുത്തേണ്ടതുണ്ട്, ഇന്നത്തെ സ്വഭാവം വച്ചതിനൊന്നും സാധിക്കില്ലായെന്നു മനസിലാക്കിയ കമല തന്റെ കഴിവിന്റെ പരമാവധി അവളെ മാറ്റിയെടുക്കാൻ ശ്രെമിച്ചുകൊണ്ടിരിക്കുകയാണ്.

\" നീ ഇനിയെന്നാ പേടിയൊക്കെ മാറ്റാൻ നോക്കാ..? പേടി മാറ്റണമെങ്കിൽ പേടിയുള്ള കാര്യങ്ങൾ ചെയ്ത് പഠിക്കണം.
കേട്ടോ..? \"
 പത്മയുടെ താടിയിൽ പിടിച്ചു കൊണ്ടു കമല ഒരു കരുതലോടെ ചോദിച്ചതിനവൾ ഒട്ടും താല്പര്യമില്ലാത്ത സമ്മതം നൽകി.
കൂടുതൽ സംസാരത്തിൽ മുഴുകുന്നതിനു മുന്നേ അവരുടെ ബസ് സ്റ്റോപ്പിലെത്തി.


----------------------------------------

ഏതാനും കിലോമീറ്റർ അകലെ..
ശാന്തസുന്ദരമായ നീലാകാശത്തിൽ പഞ്ഞിക്കെട്ടുള്ള നനുത്ത മേഘങ്ങൾ ഓടി നടക്കുന്നു.
പുഞ്ചപാടത്തിനരികെ ഇടിഞ്ഞു വീഴാരായ ചിതലരിച്ച ഒരു വീടിന്റെ അരികിൽ നിർത്തിയിട്ടിരിക്കുന്ന കാറിൽ അവക്തമല്ലാത്തൊരു ആൺരൂപം.
ആ യുവാവിന്റെ ആക്രോംഷം ആ കറുത്ത കാറിനുള്ളിൽ വീർപ്പുമുട്ടിക്കൊണ്ടിരുന്നു.
ആരെയോ തിരക്കിട്ടു വിളിക്കുകയും കാറിന്റെ സ്റ്റിയറിങ്ങിൽ പലയാവർത്തി ക്രോധത്താൽ അടിക്കുകയും ചെയ്തയാൾ വരുന്ന കോപത്തെ നിയന്ത്രിക്കാൻ ശ്രെമിച്ചു.

ശാന്തമായ പ്രകൃതി, അവളും പതിയെ ശാന്തത കൈ വിട്ടു തുടങ്ങി.
ഓരോരോ രൂപങ്ങളെ ഉണ്ടാക്കിയിരുന്ന മേഘങ്ങളെ ആരോ തള്ളി വിട്ടതുപോലെ ആകാശത്തു നിന്നും ഓടിയകന്നു.
ഇരുണ്ട കാർമേഘം പതിയെ ക്ഷണിക്കാത്ത അഥിതിയായി ആ പാടത്തിനും ഗ്രാമത്തിലും മേൽ വന്നു മൂടി കഴിഞ്ഞിരുന്നു.
തണുത്ത കാറ്റ് വീശാൻ തുടങ്ങി.
വേനൽ മഴയെ സ്വീകരിക്കാൻ ഓരോ പച്ചപ്പും കൊതിയോടെ ഉണർന്നു.
മധുരമായ മഴയുടെ കാണികകൾ നുകരാൻ ആശയോടെ മൺതരികൾ തയ്യാറായി.

അങ്ങനെ......
നിമിഷനേരം കൊണ്ടു പതിയെ വെള്ള തുള്ളികൾ മണ്ണിൽ ഒന്നിനും പുറകെ ഒന്നായി പതിച്ചു. പരു പരുത്ത പഴുത്ത ഭൂമി നനവിന്റെ ആദ്യ മഴയുടെ രുചി അറിഞ്ഞു.
പുതു മണ്ണിന്റെ സുഗന്ധം പതിയെ പൊന്തി വരുകയും ക്രെമേണയതു എല്ലായിടവും വ്യാപിക്കാൻ തുടങ്ങി.

മീന ചൂടിൽ കരിഞ്ഞ മണ്ണിനെ മാത്രമേ കുളിർ കൊള്ളിക്കുവാൻ മഴക്ക് കഴിഞ്ഞുള്ളു.
കാറിൽ ഇരിക്കുന്നവന്റെ ചൂടിനെ ലവലേശം തണുപ്പിക്കാൻ മഴക്ക് സാധിച്ചില്ല.

-------------------------------------

\" ഇതെന്താ ഈ നേരത്തൊരു മഴ..?? \"

മഴയുടെ വരവിൽ കമലയുടെ അപ്രീതി അവൾ പ്രേകടിപ്പിക്കാതെ ഇരുന്നില്ല.
\" പെയ്യട്ടെ... ഭൂമിയൊന്നു തണുക്കട്ടെ
ഈ കൊടും ചൂടിൽ മഴ പെയ്യുന്നത് ആർക്കൊക്കെ നല്ലതാ.. \"

\" അതൊക്കെ നല്ലത് തന്നെയാ..
നീ കുട എടുത്തോ..? \"

ആ ചോദ്യത്തിൽ മഴയോടുള്ള എല്ലാ ഇഷ്ടവും പത്മക്ക് അലിഞ്ഞു ഇല്ലാതെയായി.
\" കുടയും ഇല്ല.. ഒടുക്കത്തെ തിരക്കുംm
ഇനി സ്റ്റോപ്പ് എത്തുമ്പോളേക്കും ആള് ബാക്കി ഉണ്ടായാൽ മതി. \"

\" പോരാത്തതിന് അയാളുടെ ഒരു ഓവർ സ്പീടും \"
കമല പറഞ്ഞു നാക്കെടുത്തില്ല ബസ് പെട്ടന്ന് ബ്രേക്ക് ഇടലും എല്ലാവരും മുന്നോട്ടേക്ക് ആഞ്ഞു.
കമ്പിൽ തല ഇടിച്ച ശബ്ദം.
ആളുകളുടെ കൂട്ടത്തോടെയുള്ള ചെറിയ തോതിലുള്ള നിലവിളിയും കൂടി ആയപ്പോൾ ബസിൽ അതുവരെ ഇല്ലാതിരുന്ന ഇരട്ടി തിക്കും തിരക്കും എല്ലാവർക്കും അനുഭവപ്പെട്ടു.

\" ഇയാൾ ഇതെന്താ കാണിക്കണേ.
താന്നിപ്പോ ഞങ്ങളെ കൊന്നേനല്ലോ. \"
യാത്രക്കാരിൽ നിന്നും ദേഷ്യത്തിലും അമർഷത്തിലുമുള്ള ചോദ്യങ്ങൾ ഡ്രൈവർക്ക് നേരെ ഉയർന്നെങ്കിലും അയാളത് കാര്യമാക്കാതെ യാത്ര തുടങ്ങി.
\" നീ എന്താ എവിടെയും പിടിക്കാതെ നിക്കുന്നെ..?
ഇനിയും അയാൾ ബ്രേക്ക് ഇട്ടാൽ നീ ആ ചില്ലും തകർത്തു നടുറോഡിൽ എത്തും കമലേ.. \"

\" ഞാൻ എവിടെ പിടിക്കാനാ പറയണേ നീ
മോളിലോ.? \"

മോളിലെ കമ്പിയിൽ ഒരു കൈ ഒഴിവില്ലാതെ എല്ലാവരും പിടിച്ചിട്ടുണ്ട്. കമലക്ക് പെട്ടന്ന് മോളിൽ പിടിക്കാൻ കൈ എത്തില്ല.
പത്മയെക്കാളും കുറച്ചു പൊക്കം കുറവാണു കമലയ്ക്ക്. നേരെത്തെ പിടിച്ചു നിന്ന സീറ്റിൽ നിന്നും അവർ ഒരുപാട് മുന്നിലേക്ക് എത്തിയത് പത്മക്ക് അപ്പോഴാണ് മനസിലായത്.

\" നീ മുകളിലെ കമ്പിയിൽ പിടിക്കാൻ നോക്കണ്ട.
എന്നെ വട്ടം പിടിച്ചോ. \"

\" അതു വേണ്ട പത്മേ, ഒന്നാമത് ഈ തിരക്കിൽ ഒന്നു തിരയാൻ പോയിട്ട് ശ്വാസം കൂടി എടുക്കാൻ പറ്റണില്ല അപ്പോളാണോ നിന്നെ പിടിച്ചു നില്കുന്നത് \"

\" അതു നീ കാര്യമാക്കണ്ട. ഞാൻ പറഞ്ഞത് അങ്ങോട്ട് ചെയ്താൽ മതി കമല ടീച്ചർ. \"

പത്മ ചിലപ്പോളൊക്കെ അങ്ങനെയാണ് എല്ലാവരുടെയും കാര്യത്തിൽ വാശിയില്ല, സ്വന്തമെന്നു കരുതുന്നവരോട് മാത്രം.
പറഞ്ഞതു അനുസരിക്കാതെ വന്നാൽ മൗനവ്രെതം വരെയായി.
 അതു പരമ ബോർ ആവും.

\" നീ പിടിക്കുന്നുണ്ടോ ഇല്ലയോ..? \"

ഇനി ചോദ്യം പറച്ചിലും ഒന്നുമില്ല.
ഇതിൽ അങ്ങ് സമ്മതിച്ചേക്കണം.
കമല അവളെയൊന്നു നോക്കി മെല്ലെ പുഞ്ചിരിച്ചു കൊണ്ടവളെ വട്ടം പിടിച്ചു.
മഴക്ക് കനമേറി വന്നു.
ഷട്ടറിൽ കൂടി മഴ തുള്ളികൾ ചിന്നി ചിതറി തെറിച്ചു യാത്രക്കാരുടെ ദേഹത്തു വീണു.
ബസിൽ ആകെയൊരു മുറുമുറുപ്പ്,
മഴയെ ഓരോരുത്തർക്കു പുറകെ ഓരോരുത്തരായി ശപിച്ചുകൊണ്ടിരുന്നു.
വീണ്ടുമൊരു സഡൻ ബ്രേക്ക്.
ഈ വട്ടം നിലവിളികൾക്ക് ശക്തിയേറി
പത്മയുടെ ദേഹത്തു ഏതാനും സ്കൂൾ കുട്ടികൾ വീണു.
ബാലൻസ് തെറ്റിയവൾ കമലയേം കൊണ്ട് അവരുടെ മുന്നിലേക്ക് വീണു.
തല്ലായി.. തർക്കങ്ങളായി..
 ചതവും ഇടിവും കിട്ടിയ സ്ഥലങ്ങൾ ചൂണ്ടി കാണിച്ചു യാത്രക്കാർ തമ്മിൽ അടിയായി.
അപ്പോളും ഡ്രൈവറെയും കണ്ടക്ടറേയും ബഹളത്തിൽ വിട്ടു കളഞ്ഞു.
\" ഇയാളെ ഞാനിന്നു കൊല്ലും \".
പത്മ അതിയായ ദേഷ്യത്തിൽ പറഞ്ഞതിനോട് കമല ശക്തമായി തലകുലുക്കി സമ്മതമറിയിച്ചു.
\" ഇന്നിനി കൊല്ലാൻ പറ്റുമെന്നു തോന്നില്ല പത്മേ നമ്മുടെ സ്റ്റോപ്പ് എത്താറായി.
ഇയാളെ പിന്നെ സൗകര്യം പോലെ എടുക്കാം.
തല്ക്കാലം ഇതിൽ നിന്നും തലയൂരി എടുക്കാം \"

ബാഗും സാരിയും വലിച്ചു രണ്ടുപേരും മുന്നോട്ടേക്ക് കാലുകുത്താൻ പരമാവധി ശ്രെമിച്ചു. ആരുടെയോ കാലിൽ കയറി ചവിട്ടുന്നതിനൊക്കെ കമല ശ്രെദ്ധിക്കാതെ പോരുന്നൂടെങ്കിലും പത്മ കമലയുടെ ചവിട്ടിനടക്കം ഓരോരുത്തരോടും സോറി പറഞ്ഞു നീങ്ങി.
നീണ്ട നേരത്തെ പരിശ്രമതിനോടുവിൽ രണ്ടുപേരും സ്റ്റോപ്പിൽ ഇറങ്ങി സാരീ തലപ്പു തല മൂടിയവർ വേഗത്തിൽ മെയിൻ റോഡ് കടന്നു ഇടവഴിയിലൂടെ തിരിയുമ്പോഴാണ് കമല ആ കാഴ്ച കണ്ടു നിന്നുപോയത്.




























കൂട്ട് 3

കൂട്ട് 3

4.7
1081

ഒരു മഴ നനയണം.നിറവും വസന്തവും സ്നേഹവും വിരഹവും കൂടി കലർന്നൊരു മഴ നനയണം.മേലെ ഇരുണ്ടു കൂടിയ കറുത്ത കാർമേഘങ്ങളെ കാണുബോൾ എങ്ങനെയെന്നറിയില്ല ചില കറുത്ത ഓർമകളും ഉള്ളിൽ കുത്തിയൊലിച്ചു വരാറുണ്ട്. ഒലിച്ചു പോകുന്ന മഴവെള്ളപ്പാചാലിന്റെ കൂടെ അവയും പോയെങ്കിലെന്നു ആശിച്ചാലും അവസാനം ആശ മാത്രം ബാക്കിയാകും.മഴ അവളെ നനയ്ക്കുന്നുവേങ്കിലും അവളറിഞ്ഞില്ല. കമലയുടെ പിൻവിളി അവൾ അറിയാതെ പോയതുമില്ല.\" പത്മേ... \"തൊട്ടു പുറകിൽ ഓടിയെത്തിയ കമല അവളെ തന്റെ അരികിലേക്ക് പിടിച്ചു നിർത്തിക്കൊണ്ട് പറഞ്ഞു.\" ഏത് ലോകത്താ നീയ്.. നോക്കിയേ നിന്റെ സാരീ മൊത്തം അഴിഞ്ഞു പോയതുവല്ലതും അറിഞ്ഞോ നീ .