Aksharathalukal

കീടാണു

അഗാധമാം ശൂന്യതയിൽ  കഴിഞ്ഞ കാലം..
അനന്തമാം ഇരുൾ നാളുകൾ  പൊഴിഞ്ഞ കാലം..
നിൻ പേരെന്തെന്ന് പിറവിയെന്തെന്ന തറിയാതിരുന്നൊരുനാൾ..
മാതൃത്വം ഇല്ലാത്തൊരവതാരമേ...  
നിൻ പിതൃത്വമാരെന്നതോർക്കുന്നതേ യില്ലല്ലോ..
മാലോകരാരുമേ നീയാരെന്ന തറിയാതിരുന്നൊരുനാൾ..
സ്വപ്ന ദൃഷ്ടിയിൽ പോലും നീ വരാതിരുന്നൊരു നാൾ..
ഓർക്കുന്നുവോ നിൻ സൃഷ്ടാവിൻ വൈഭവങ്ങൾ..
നാരീ കുമാരന്മാർ മംഗലം വരിക്കുന്നു..
നിൻ പിറവി കൊള്ളാൻ സമയമടുക്കുന്നു...
മാതാവിൻ ഗർഭപാത്രത്തിൽ പിറവികൊണ്ട നീ...
ആരും കണ്ടാൽ അറക്കുന്ന വെറുക്കുന്നൊരു കീടം നീ..
ശൂന്യതയിൽ നിന്നും വന്ന കീടാണുവല്ലോ നീ...
നാൾക്കുനാൾ വളർന്നു മാംസപിണ്ഡം പ്രാപിച്ചിടുന്നു നീ..
നാൾക്കുനാൾ വളർന്നു പിറവി കൊണ്ടിടുന്നുവല്ലോ..
കൈകാൽ വളർച്ചകൾ നോക്കി കൊതിച്ചൊരു...
മാതാപിതാവിന് ദുഃഖം വിതച്ചു വോ...
ശില പോൽ ക്രൂരനായി നീ മാറിടുന്നു..
പാരിൽ അശാന്തി വിതച്ചിടുന്നു...
കൊന്നു കൊലവിളി നടത്തുന്ന മർത്യാ...
വെട്ടിപ്പിടിച്ചോരോന്നും സമ്പാദ്യമെല്ലാം..
വിട്ടകന്നീടുന്നൊരുനാൾ വരുമോർക്കുക.. ചിതലിനും പുഴുക്കൾക്കും ഭക്ഷണമായിടും...
നാളെ നീ മണ്ണോടലിഞ്ഞു ചേരും..
കീടാണുവായി വന്ന മർത്യരെല്ലാം..
മണ്ണിലലിയുന്നു കീടാണുവായി...

മുഹമ്മദ് അലി കൊള്ളി തൊടിക.