Aksharathalukal

എന്ന് അജ്മലിന്റെ മാത്രം മീര

\" ഡി നീ ഒക്കെ ആയോ? അജ്മലിന്റെ ഉമ്മ ഇപ്പൊ വരും...നിനക്ക് അവരെ നേരിട്ട് കണ്ട് സംസാരിക്കാമല്ലോ\"
\" എനിക്കെന്തോ അവരെ ഫേസ് ചെയ്യാൻ മടി.... പേടിയാവുന്നു... ഞാൻ കാരണം മകൻ നഷ്ടപെട്ട അവരോട് ഞാൻ എന്താ പറയ്യാ..... \"
\"നീ അല്ലാലോ...... അവർക്കും അറിയാം \"
\" എടാ എന്താ അന്ന് ഉണ്ടായത്? \"
\" എനിക്കും അറിയില്ല..... നിന്റെ ഫ്രണ്ട് പറഞ്ഞതുവെച്ച് എനിക്ക് അന്ന് തോന്നിയത് ഞാൻ പറയാം..... ഇപ്പോ തോന്നുന്നതും..... \"
മീര അവനെ തന്നെ നോക്കി
\"ഒരുപക്ഷെ അജ്മൽ നിന്നെ കാണാൻ വന്ന ദിവസം അവൻ നിന്നെ കണ്ടു കാണില്ല..... \"
\" ബാസിം... അങ്ങനെ അന്ന് അവനെ കണ്ടിരുന്നെങ്കിൽ ഞാൻ ഇത്രേം ദൂരം വരുമോ? \"
\"അങ്ങനല്ല..... അവൻ നിന്നെ കണ്ടിട്ടില്ല... പക്ഷെ നിന്റെ വീട്ടുകാർ അവനെ കണ്ടിട്ടുണ്ട്.... അത്കൊണ്ടാണലോ അവർക്ക് അവനെ കൊല്ലാൻ പറ്റിയത്....\"
\"ഗായത്രി എന്താ പറഞ്ഞത്?\"
\"കൊന്ന് കുഴിച്ചിട്ടിട്ടുണ്ടെന്ന്.... കുഴി തൊണ്ടിയാലും ചാരം മാത്രമേ കിട്ടുള്ളു എന്ന് \"
\"കത്തിച്ചു കാണും.... എന്റെ പ്രാണൻ...... ഞാൻ അറിഞ്ഞില്ല.......\"
\"നിനക്ക് അവരോടു പകരം വിട്ടാണോ?\"
അവൾ ഒന്നും പറഞ്ഞില്ല
\"മീര നീ അവരോടു പകരം ചോദിക്കണം..... നിന്റെ ജീവിതം പോയില്ലേ..... \"
\"എനിക്കറിയില്ല......\" അവൾ കരയാൻ തുടങ്ങി.. എന്നാൽ ബാസിത് അവളെ അശ്വസിപ്പിച്ചില്ല.... അവളിലേക്കു അവൻ പകയുടെ കണികകൾ വരി എറിഞ്ഞുകൊണ്ടേ ഇരുന്നു....
\"ബാസിം.... പക വിട്ടണം..... എനിക്ക്......\"
അവളിൽ തന്റെ വീട്ടുകാരോട് അതിശക്തമായി തിരിച്ചടിക്കണമെന്ന് വാശി ബാസിം  ഉണ്ടാക്കിയെടുത്തു.
\" ഗായത്രിയോട് അല്ലേ ഞാൻ ആദ്യം പകരം വീട്ടേണ്ടത്.....? \"
\" അതെ അവളല്ലേ നിന്നെ ഒറ്റിയത്.... നിന്റെ ജീവിതം ഇല്ലാതാക്കിയതുപോലെ അവളുടെ ജീവിതവും നീ ഇല്ലാതാക്കണം. പകരത്തിന് പകരം അങ്ങനെയല്ലേ വേണ്ടത് \"
\" പകരം എന്നു പറയുമ്പോൾ അത് എന്റെ ചേട്ടൻ അല്ലേ...? \"
\"നിന്റെ ചേട്ടൻ തന്നെ....... പക്ഷേ അവരാരും നിന്നോട് ആ ഒരു സ്നേഹം കാണിച്ചില്ലല്ലോ...... ഇത്രയും ക്രൂരമായി നിന്റെ പ്രാണനെ..... എന്റെ ഉറ്റ ചങ്ങാതിയെ...... അവന്റെ വീട്ടുകാർക്ക് അവൻ എല്ലാമായിരുന്നു.... നിന്റെ സ്വപ്നങ്ങളുടെ കൂടെ നിന്റെ വീട്ടുകാർ ഇല്ലാത്ത ആക്കിയത് അവരുടെ മകനെയും അവരുടെ സ്വപ്നങ്ങളെയും കൂടിയാണ്..... നിന്റെ ചേട്ടനോട് നീ ദയ കാണിക്കണമെന്ന് ഞാൻ ഒരിക്കലും പറയില്ല.... കാരണം എനിക്ക് അതിന് കഴിയില്ല.... നിനക്ക് നിന്റെ ചേട്ടന്മാരായിരിക്കും വലുത് പക്ഷേ എനിക്കെങ്ങനെയല്ല.... എനിക്ക് എന്റെ അജ്മൽ തന്നെയാ വലുത്....\"
അവൾ ഒന്നും മിണ്ടാതെ ബാസിമിനെ തന്നെ നോക്കിയിരുന്നു......
\" അവന്റെ ഉമ്മ ഇപ്പൊ വരും...... നിനക്ക് നഷ്ടപ്പെട്ടത് ചിലപ്പോൾ ആരുമല്ല ആയിരിക്കും. പക്ഷേ അവർക്ക് നഷ്ടപ്പെട്ടത് അവരുടെ മകനെയാണ് അവരുടെ പ്രതീക്ഷകളെയാണ്..... അത് കണ്ടില്ലെന്ന് നടിക്കാൻ എന്നെക്കൊണ്ടാവില്ല.... സത്യത്തിൽ നിന്റെ കത്ത് കിട്ടിയില്ലായിരുന്നെങ്കിൽ കൂടി അവിടെ വരാനിരിക്കുകയായിരുന്നു. കാരണം ഇത്ര വർഷം കഴിഞ്ഞിട്ടും എന്റെ പക അടങ്ങിയിട്ടില്ല...... മരവിച്ചുപോയ ഒരു മനസ്സുണ്ട് എനിക്ക് നീ പോലും എന്റെ ശത്രുവായിരുന്നു പക്ഷേ നിന്റെ സാഹചര്യം അറിഞ്ഞപ്പോൾ നിന്നോട് എനിക്ക് ദയ തോന്നി.... നീയൊന്നും അറിഞ്ഞിരുന്നില്ലല്ലോ \"
\" ബാസിം എനിക്കും നഷ്ടപ്പെട്ടിട്ടില്ലേ നീയെന്താ അങ്ങനെ പറയുന്നത്.... \"
\" അങ്ങനെയും നിനക്ക് നഷ്ടം വന്നു എന്ന് തോന്നുന്നുണ്ടെങ്കിൽ നീ എന്റെ കൂടെ നിൽക്കണം..... \"
\"പക്ഷേ.......\"
\" ഒരുപക്ഷേയുമില്ല മീര നിനക്ക് നിൽക്കാൻ പറ്റുമോ ഇല്ലയോ നിനക്ക് അവനോട് ഇഷ്ടം ഉണ്ടായിരുന്നു ഇല്ലയോ എന്ന് എനിക്കിപ്പോ അറിയണം \"
\" അവൻ എനിക്ക് എല്ലാമായിരുന്നില്ലേ.... അങ്ങനെ അല്ലായിരുന്നെങ്കിൽ ഞാൻ കാത്തിരിക്കുമായിരുന്നു... \"
\" എന്നാൽ നിനക്ക് നഷ്ടപ്പെട്ടതിനെ നീ പകരം വീട്ടീ മതിയാകൂ... \"
\"എനിക്കറിയില്ല.... അറിയില്ല എന്താ ചെയ്യേണ്ടത് എന്ന്..... നീ പറയുന്നതു പോലെ ചെയ്താൽ എനിക്ക് ഈ ഭൂമിയിൽ ആരും ഉണ്ടാകാതെ ആയിപ്പോകും.... എന്തായാലും പകരം വീട്ടാൻ ഞാൻ ഗായത്രിയുടെ........ അത് പറ്റില്ല ബസ്സിൽ എന്തുപറഞ്ഞാലും അത് എന്റെ ഏട്ടൻ അല്ലേ എന്റെ ചോരയല്ലേ....\"
\" മീര ഞാൻ പറഞ്ഞു വരുന്നത് നിനക്ക് മനസ്സിലായില്ലേ.... സത്യം പറഞ്ഞാൽ നീ മാത്രമേ അവരെ അങ്ങനെ കാണുന്നുള്ളൂ അവർ നിന്നെ അങ്ങനെ കാണുന്നുണ്ടായിരുന്നെങ്കിൽ നിന്നോട് ഇത്രയും വലിയ ചതി ചെയ്തിട്ട് അത് ഒളിപ്പിച്ചുവെച്ചു വെക്കുമായിരുന്നു..... വർഷം എത്രയായി നീ ഇതുപോലെ വീട്ടിലിരിക്കുന്നു.... അവർക്ക് അതിന്റെ കാരണം അറിയാഞ്ഞിട്ടാണോ.... നീ അജ്മലിനെ കാത്തിരിക്കുകയാണ് എന്നറിയാഞ്ഞിട്ടാണോ?? പറ മീര.... നീ ആലോചിച്ചു നോക്കൂ.... നിന്നോട് അവർക്കാർക്കും സ്നേഹമില്ല.... ഉണ്ടായിരുന്നെങ്കിൽ നിന്റെ ഈ കാത്തിരിപ്പ് വെറുതെയാണെന്നും അവർ തെറ്റ് ചെയ്തെന്നും നിന്നെ അറിയിക്കുമായിരുന്നു.... നിന്നോട് ക്ഷമ ചോദിക്കുമായിരുന്നു..... ഇന്നേവരെ ആരെങ്കിലും നിന്നോട് ഇതിനെക്കുറിച്ച് എന്തെങ്കിലും പറഞ്ഞു നിന്റെ അമ്മ പോലും?????? ഉണ്ടായിരുന്നെങ്കിൽ.... നമ്മളിവിടെ ഇന്ന് കണ്ടുമുട്ടേണ്ട ആവശ്യം വരില്ലായിരുന്നു..... അല്ലേ....? അപ്പൊ നീ ചിന്തിക്ക്!!!!!!\"
അവൾക്ക് സ്തംഭനാവസ്ഥ. എന്തുചെയ്യണമെന്ന് അവൾക്കറിയില്ലായിരുന്നു 
\" ഭാസി നീ പറയുന്നത് എന്തോ എനിക്ക് ഉൾക്കൊള്ളാൻ ആവുന്നില്ല \"
അവളുടെ മുഖത്ത് നിന്നും മുഖമുയർത്തി നേരെ നോക്കിക്കൊണ്ട് അവളോട് ആയി അവൻ പറഞ്ഞു
\" ദേ അജ്മലിന്റെ ഉമ്മ വരുന്നു നിനക്ക് എന്താ പറയാനുള്ളത് എന്നുവെച്ചാൽ അവരോട് പറഞ്ഞോളൂ..... ഒരു തെറ്റും ചെയ്യാത്ത അവർക്ക് നഷ്ടമായത് അവരുടെ മകനെയാണ് നിനക്ക് തിരിച്ചു കൊടുക്കാൻ പറ്റുമോ!! നിന്റെ കൂടെ തെറ്റുകൊണ്ടല്ലേ നിന്റെ വീട്ടുകാർ അവനെ കൊന്നത്... പകരം നിനക്ക് അവനെ തിരിച്ചു കൊടുക്കാൻ ആവുമോ.... പറ്റില്ല മീരാ അതാ ഞാൻ പറയുന്നത് പകരത്തിനു പകരം..... \"
അവൾ തിരിഞ്ഞ് അജ്മലിന്റെ അമ്മയുടെ മുഖത്തേക്ക് നോക്കി..... അവരോട് സംസാരിക്കാൻ അവൾക്ക് എന്തു മടി തോന്നി.... വാസിയം പറഞ്ഞ അവസാന വാക്കുകൾ അവളുടെ ഹൃദയത്തിൽ മുറിവേൽപ്പിച്ചിരുന്നു....
\"മോളെ......\"
അവർ അവളുടെ അടുത്തേക്ക് വന്ന് അവളുടെ കവിളിൽ തടവിക്കൊണ്ട്
\" അജു മോളെ കുറിച്ച് എപ്പോഴും പറയുമായിരുന്നു.... പേരൊന്നും പറയില്ല ഒരു കുട്ടിയെ ഇഷ്ടമാണെന്നും അങ്ങനെ ഒരുപാട് കഥകൾ പറയും... നമ്മൾ അംഗീകരിക്കില്ലെന്ന് അറിയുന്നത് കൊണ്ടായിരിക്കും അവൻ പേരൊന്നും പറയാറില്ല...... പിന്നെ അവൻ പോയപ്പോൾ ഭാസി  വന്ന് എല്ലാം പറഞ്ഞു\" അവരുടെ തൊണ്ട ഇടണ്ടായിരുന്നു...
\"ഉമ്മ....... അങ്ങനെ വിളിക്കാൻ പാടുണ്ടോ എന്ന് എനിക്കറിയില്ല... ക്ഷമിക്കണം എന്നതിലപ്പുറം ഒന്നും പറയാൻ എനിക്കറിയില്ല.....\"
\" നിനക്ക് എന്നെ ഉമ്മ എന്ന് വിളിക്കാം..... ഭാസി  മോളോട് കുറച്ചു കാര്യങ്ങൾ പറഞ്ഞു കാണും എന്ന് വിചാരിക്കുന്നു..... മോൾക്ക് പറ്റുന്നതാണെങ്കിൽ അതങ്ങ് ചെയ്തു കൊടുത്തേക്ക്... എന്റെ മകന്റെ ആത്മശാന്തിക്ക് അതെനിക്ക് ആവശ്യമാണ്... ഈ ഉമ്മയോട് മോള് ആ കരുണ എങ്കിലും കാണിക്കണം\"
മീരയ്ക്ക് മറുത്ത് ഒന്നും പറയാനുണ്ടായിരുന്നില്ല . അവൾ കാരണം നഷ്ടമായ അവരുടെ മകനു പകരം അവൾ ഇപ്പോൾ കൊടുക്കേണ്ടി വരുന്ന ജീവൻ അവളുടെ സ്വന്തം രക്തത്തെ തന്നെയാണ് എന്ന് തിരിച്ചറിവുണ്ടെങ്കിലും, ബാസിം പറഞ്ഞതു വച്ചുനോക്കുമ്പോൾ അതിൽ വലിയ തെറ്റില്ലെന്ന് പോലും അവൾക്ക് തോന്നി.
അവൾ അവരെ ചേർത്തു പിടിച്ചു
\" ഞാൻ ശ്രമിക്കാം എന്നെ തന്നെ..... പറഞ്ഞു പഠിപ്പിക്കാം....... \"
\" അതുകഴിഞ്ഞ് മോള് എന്റെ കൂടെ വന്ന താമസിച്ചോ.... എന്തിരുന്നാലും എന്റെ വീട്ടിലേക്ക് കയറി വരേണ്ട കുട്ടിയല്ലേ നീ... \"
അവരുടെ കണ്ണിൽ തിളയ്ക്കുന്ന ഒരു ജ്വാല അവൾ ശ്രദ്ധിച്ചു.  അവർക്ക് അവളോട് ദേഷ്യമാണോ എന്ന് പോലും  അറിയില്ല... ആദ്യമായാണ് അവരെയൊക്കെ കാണുന്നത് എങ്ങനെ മനസ്സിലാക്കാനാണ്......



എന്ന് അജ്മലിന്റെ മാത്രം മീര

എന്ന് അജ്മലിന്റെ മാത്രം മീര

5
1000

\" ആ മീര ടീച്ചർ ഇത് വന്നു.\"\" ഞാൻ ഇന്നലെ എത്തി സുമംഗല ടീച്ചറെ \"\" മുഖമൊക്കെ എന്താ വല്ലാതെരിക്കുന്നത്.... ടീച്ചറെ അതൊക്കെ കഴിഞ്ഞ കാര്യമല്ലേ അറിയാൻ വൈകിയെന്ന് മാത്രമല്ലേ ഉള്ളൂ.... പ്രതീക്ഷ അസ്തമിച്ചതിന്റെ ഒരു.... ഒരു വല്ലായിക എന്തായാലും ഉണ്ടാകും അത്  ശരിയായിക്കോളും... ഞാൻ ടീച്ചർ വേറെ കല്യാണം കഴിക്കണമെന്നോ ഇതൊക്കെ മറന്നൊരു ജീവിതം തുടങ്ങണമെന്ന് ഒന്നും പറയില്ല..... കാരണം എനിക്ക് തോന്നുന്നില്ല ടീച്ചറെ കൊണ്ട് അതിനൊക്കെ പറ്റുമെന്ന് \"\" അതൊന്നുമല്ല ഞാൻ ആലോചിക്കുന്നത്... അവരുടെ മകനു പകരം അവർ ചോദിക്കുന്നത് എന്റെ രക്തം തന്നെയാണ്.... എന്താ ചെയ്യേണ്ടത് എന്ന് അറിയില്ല \"\" ടീച്ചർ