Aksharathalukal

എന്ന് അജ്മലിന്റെ മാത്രം മീര

\" എന്താ എല്ലാവരും എന്നെ അതിശയത്തിലു നോക്കുന്നത് \"
എല്ലാരും പരസ്പരം നോക്കുന്നൊഴിച്ച് ആരും സംസാരിക്കുന്നുണ്ടായിരുന്നില്ല.. മീര അകത്തേക്ക് പോയി വീൽചെയറിൽ അച്ഛനെ ഇരുത്തി പുറത്തേക്ക് കൊണ്ടുവന്നു. അതുകൂടെ കണ്ടപ്പോൾ മധുവിനും മനോജിനും ടെൻഷൻ ആയി.
\" മധുവേട്ടാ ഗായത്രി വിളിക്കു.. വരാൻ പറ.... ഇപ്പോ..\"
അവളുടെ ശബ്ദത്തിന് നല്ല ഗാംഭീര്യമുള്ളതായി തോന്നി.മധു ഉടനെ തന്നെ ഫോൺ എടുത്ത് ഗായത്രിയെ വിളിച്ചു വരാൻ പറഞ്ഞു. അടുത്തുതന്നെയാണ് മധുവും ഗായത്രിയും താമസിക്കുന്നത്. ഇട്ടിരുന്ന നൈറ്റി വരെ മാറാതെ മുടി പോലും ഒന്ന് വലിച്ചു കെട്ടാതെ ഗായത്രി ഓടി വരുന്നുണ്ടായിരുന്നു
\" ആഹാ എത്തിയല്ലോ നായിക.... \"
ഗായത്രി നല്ല കിതപോടെ ബാസിമിനെ നോക്കി
\" ഇവളല്ലേ നിന്നോട് പറഞ്ഞത് ഞാനും കൂടി ചേർന്ന് നിന്റെ... അല്ല എന്റെ പ്രാണനെ കൊന്നതെന്ന്... \"
ഗായത്രിയുടെ മുഖം ചുവന്നു തുടങ്ങി
\" എന്താ ബാസിം  നിനക്കൊന്നും പറയാനില്ലേ \"
അവനും വിയർക്കുന്നുണ്ടായിരുന്നു, അവളുടെ മുഖത്തേക്ക് നോക്കി
\" മീര അത്..... \"
\" നിനക്ക് വെറും വായ മാത്രമേയുള്ളൂ..... നീയല്ലേ പറഞ്ഞത് എന്റെ വീട്ടുകാരെ കത്തിക്കണം എന്നൊക്കെ.... എന്നിട്ടിപ്പോ ഇവിടെ എങ്ങനെ വന്നിരുന്നിട്ട്.....  പേടിയാണോ? \"
മധുവിന്റെയും മനോജിനെയും മുഖത്ത് ദേഷ്യം പടർന്നു
മീര അവരുടെ മുഖത്തേക്ക് നോക്കി പറഞ്ഞു
\" ഇവൻ പറഞ്ഞത് അനുസരിച്ച് നിങ്ങൾക്ക് തന്നാൽ മതിയായിരുന്നു... പക്ഷേ പകുതിയിൽ അത് മുഖത്തോട് മുഖം നോക്കി വേണ്ടേ  \"
ഒരിക്കലും മീരയിൽ നിന്നും ഇത്തരം വാക്കുകൾ പ്രതീക്ഷിക്കാത്തതുകൊണ്ടുതന്നെ അവരിൽ പെട്ടെന്ന് തന്നെ ഒരു മൗനം...... അവരുടെ മുഖത്തും ആവലാതി അവൾ കണ്ടു
\" ഇപ്പോ നല്ലൊരു മനസുഖം..... എത്ര കാലമായി അറിയോ? എന്തായാലും ഇന്ന് ഇപ്പൊ ഈ നിമിഷം ഞാൻ ഭയങ്കര ഹാപ്പിയാണ്..... എല്ലാരും ഇരിക്ക്.... \"
അവൾ മധുവിന്റെ മുഖത്തേക്ക് നോക്കി
\" നിന്നെ ഈ ഭാര്യ ഉണ്ടല്ലോ അവൾ എന്റെ ഭയങ്കര ഫ്രണ്ട് ആയിരുന്നു അല്ലേ??? ചതിച്ചു ഭയങ്കരമായി ചതിച്ചു.... പുറകിൽ നിന്നും പണിതു... അല്ല ഗായത്രി അതൊക്കെ മോശമല്ലേ.... \"
പുറത്തെ മേശയിൽ ഇസ്തിരിപ്പെട്ടി ചൂടായി കൊണ്ടിരിക്കുന്നത് മറ്റാരുടെയും കണ്ണിൽ പെട്ടില്ലെന്നു വേണം പറയാൻ. മീര അത് എടുത്ത് ഗായത്രിയുടെ മുഖത്തേക്ക് ഒറ്റയടി. പുള്ളി പുകഞ്ഞു പോയി ഗായത്രി അലറി വിളിക്കാൻ തുടങ്ങി. അതേ മേശപ്പുറത്ത് ജഗ്ഗിൽ ഇരുന്ന വെള്ളം എടുത്ത് ഗായത്രിയുടെ മുഖത്തേക്ക് ഒഴിച്ചു. എല്ലാരിലും ഒരു ഞെട്ടൽ ഉണ്ടാക്കിയ സംഭവമായിരുന്നു അത്. മധു ഗായത്രിയുടെ അടുത്തേക്ക് വരാൻ തുടങ്ങിയതും
\" എന്താ ചേട്ടാ അവളെ രക്ഷിക്കണോ.... അതു ചേട്ടൻ ഇതിലും വലുത് വേണോ.... \" മധു ഒന്നും മിണ്ടാതെ പുറകോട്ടേക്ക് വലിഞ്ഞു.
\" അപ്പോ അത്രയേ ഉള്ളൂ സ്വന്തം ജീവനേക്കാൾ വലുതല്ല ഭാര്യ.. മനസ്സിലായോ മോളെ ഗായത്രി!!!\"
മുഖം പൊള്ളി  അടർന്നു വീഴുന്ന വേദനയിൽ ഗായത്രി മീരയുടെ വാചകങ്ങൾ ഒന്നും തന്നെ കേൾക്കുന്നുണ്ടായിരുന്നില്ല
\" പറഞ്ഞുവരുന്നത് ബോഡി എവിടെ.... \"
\"ഇവിടെ....\" മനോജ് പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു
\" എവിടെ\"
\" ആ കാണുന്ന തെങ്ങിന് താഴെ... \"
\" മ്മം അപ്പോൾ എടുക്കാൻ കുറച്ചു പണിയാണല്ലോ.... അമ്മയ്ക്ക് ഒരുപാട് തേങ്ങയൊക്കെ കിട്ടുന്ന തെങ്ങാണ്... ഞാനിന്നും കൂടെ അതിന്ന് വീണ് ചമ്മന്തി അരച്ച ദോശ കഴിച്ചത്... ഹ്മ്മ് സാരില്ല മുറുപ്പിക്കാം... അപ്പോ മനോജേട്ടൻ തന്നെ ഫോൺ വിളിച്ചിട്ട് മുറിക്കാൻ ആളെ ഏർപ്പെടുത്തിയേ.... ഇപ്പൊ തന്നെ\"
മനോജ് ഫോൺ എടുത്ത് പെട്ടെന്ന് തന്നെ മരം മുറിക്കാനുള്ള ആളെ തരപ്പെടുത്തി
ഇതിനിടയിൽ മധു ഗായത്രിയെ എടുത്തു
\" ആശുപത്രിയിൽ കൊണ്ടുപോയിക്കോട്ടെ? \"
\"ഉയ്യോ എന്റെ ചേട്ടൻമാർ എന്നോട് അനുവാദം ചോദിക്കുന്നു... അതിശയം.. മ്മ്....... വേണ്ട അവൾ അവിടെ കിടക്കട്ടെ.....\"
ഗായത്രിക്ക് നന്നായി വേദനിക്കുന്നുണ്ടായിരുന്നു. പക്ഷേ മീരയുടെ ഈ ഭാവമാറ്റം എല്ലാവരെയും അതിശയിപ്പിച്ചിരുന്നു... അവൾ എന്തിനുള്ള പുറപ്പാടാണെന്ന് ആർക്കും മനസ്സിലായില്ല...
തെങ്ങും മുറിക്കാനുള്ള ആൾക്കാർ ക്ഷണനേരം കൊണ്ടു തന്നെ വന്നിരുന്നു മനോജിന്റെ തുപ്പിലെ പണിക്കാർ ആണ്
\"ആഹാ വേഗം ആയിക്കോട്ടെ.. മുറിച്ചു വീഴ്ത്തി വേരോടെ പിഴുതെറിഞ്ഞേക്കണം.... അപ്പോഴേക്കും മനോജേട്ടൻ അല്ല മധുവേട്ടൻ കുഴി കുഴിക്കാനുള്ള ആൾക്കാരെ ഏർപ്പാടാക്കികോ....\"
\" ബാസിം നീ നിന്റെ കുറച്ച് കൂട്ടുകാരെയും വീട്ടുകാരെയും ഒക്കെ കൂട്ടിയിട്ട് വാ... മ്മം അല്ലേ നീ പോകണ്ട ഫോൺ വിളിച്ചു വരുത്തിക്ക്..... \"
തെങ്ങും മുറിക്കാനുള്ള ഒരുക്കങ്ങൾ സൈഡിൽ നടക്കുന്നുണ്ടായിരുന്നു.
\" എന്ത് ഭ്രാന്താ നീ കാണിക്കുന്നത് മീര \" ചോദ്യം അമ്മയുടേതായിരുന്നു
\"ഭ്രാന്ത്.... അതൊക്കെ വരേണ്ട സമയം എപ്പോഴേ കഴിഞ്ഞിരിക്കുന്നു..... ഇപ്പോ അതല്ല.... എല്ലാവരോടും ഉള്ള എന്റെ മധുരപ്രതികാരം\"
അവൾ കസേര വിളിച്ചിട്ട് അതിലേക്ക് കാലിന് മുകളിൽ കാലു കയറ്റി വെച്ചിരുന്നു .
\" അമ്മ പോയി എല്ലാവർക്കും ചായ എടുത്തിട്ട് വാ... മധുവേട്ടൻ പോയി കുറച്ചു പേസ്റ്റ് എടുത്ത് ഗായത്രിക്ക് തടവിക്കൊടുക്ക്... മനോജേട്ടൻ ഉള്ളിൽ പോയി ഒരു കസേര എടുത്തു വാ.. ഇവിടെ ഇരിക്ക്.... \"
അമ്മ പെട്ടെന്ന് തന്നെ അകത്തേക്ക് കയറി ഒപ്പം മധുവും... പൊള്ളലിന്റെ വേദന കുറേശ്ശെ കുറഞ്ഞിരിക്കുന്നു എന്ന് തോന്നി ഗായത്രിയും മധുവിന്റെ പിന്നാലെ അകത്തേക്ക് ഓടി
\" അമ്മേ ഇവൾ എന്തിനുള്ള പുറപ്പാടാണ്... \"
\"എനിക്കെങ്ങനെ അറിയാനാണ്.. നിന്നെയൊക്കെ പോലെ തന്നെയല്ലേ ഞാനും...\"
\" എന്തായാലും മധുവേട്ടാ ഞാൻ ഈ അടുക്കള വഴി പതിയെ പുറത്തേക്ക് പോവുക എനിക്ക് നല്ല പൊകച്ച ഉണ്ട് ഞാൻ ആസ്പത്രിയിൽ പോകുക നിങ്ങൾ എന്റെ കൂടെ വരുന്നുണ്ടോ? \"
\" അവൾ എന്തിനൊക്കെയുള്ള പുറപ്പാടാ നീയും പോകുന്നില്ല ഞാനും വരുന്നില്ല... \"
\" എന്റെ ജീവൻ പോകാറായി ഞാൻ എന്തായാലും പോകുന്ന നിങ്ങൾ ഇവിടെ നിക്ക്.... ബാക്കിയൊക്കെ നമുക്ക് പിന്നീട് സംസാരിക്കാം\" ഇത്രയും പറഞ്ഞു ഗായത്രി വീടിന്റെ അടുക്കള വശത്തോടെ പോയി.. മധു പതിയെ പുറത്തേക്ക് വന്നു
\" വീടിന് ഞാൻ ബോംബ് വച്ചിട്ടുണ്ട്.. ഗായത്രി ഓടി രക്ഷപ്പെട്ടു.. ആർക്കും ആരോടും സ്നേഹമൊന്നുമില്ല... എങ്ങനെയുണ്ടാകും സ്വന്തം രക്തത്തിനോട് കാണിക്കാത്ത സ്നേഹമാണ് പുറത്തുള്ള ഒരാൾക്ക്.... എന്തായാലും ഞാൻ വീട്ടിൽ വച്ച് ബോംബ് പൊട്ടി... സന്തോഷം....
അല്ലേലും മധുവേട്ടാ അവൾക്ക് നിങ്ങളോട് പ്രത്യേക സ്നേഹം ഒന്നുമില്ല അവളുടെ സ്നേഹം ഒന്നും സത്യവുമല്ല ഇപ്പോൾ മനസ്സിലായില്ലേ.... എനിക്കെപ്പോഴോ മനസ്സിലായി എന്റെ സുഹൃത്ത് ആയതിനുശേഷം ആണ് അവളെ നിങ്ങളെ പരിചയപ്പെടുന്നത് എന്നെ ഊറ്റിയിട്ടാണ് അവളുടെ ഇവിടത്തെ താമസം അവൾ ഉറപ്പിച്ചത്... അപ്പൊ പിന്നെ എന്നോട് കാണിക്കാത്ത എന്ത് സ്നേഹമാ നിങ്ങളോട് കാണിക്കാൻ പോകുന്നത്.... പിന്നെ സ്വന്തം രക്തത്തെ നോവിച്ചിട്ടാണ് കണ്ടവൾമാരുടെ കൂടെ ജീവിക്കുന്ന നിങ്ങൾ... സ്വന്തം രക്തത്തിനോട് ഇല്ലാത്ത തോന്നും അവളോട് നിങ്ങൾക്കുണ്ടാവില്ലെന്ന് എനിക്കറിയാം... എല്ലാരും സ്വാർത്ഥന്മാർ\"
മധു മറുപടിയൊന്നും പറഞ്ഞില്ല...
\" എന്താ ബാസിമേ നിന്റെ ആൾക്കാർ എന്തുപറയുന്നു...... \"
\" വരുന്നുണ്ട്\"
\" അമ്മേ ചായ ആയില്ലേ എന്തെങ്കിലും കടിയും കൂടെ എടുത്തോ... എല്ലാവർക്കും കഴിക്കാലോ.... ഇതിപ്പോ ഈ തെങ്ങ് മുറിച്ച് തീരാൻ തന്നെ എന്തോരം സമയം വേണം\"

നേരം ഇരുട്ടിത്തുടങ്ങി മരം മുറി ഏതാണ്ട് അവസാനിക്കാറായി....
\" എന്താ ബസിന് അവർ എവിടെ എത്താറായി.. \"
\" ഒരു ഒന്നര രണ്ടു മണിക്കൂറിൽ എത്തും \"
ഇതിനോടകം എല്ലാരും മീരയുടെ ഈ മാറ്റത്തിൽ പൊരുത്തപ്പെട്ടിരുന്നു...
\" അമ്മേ അച്ഛനെ അകത്തേക്ക് എടുത്തോ..... ഇനിയും ഇവിടെ ഇരുത്തിച്ചാൽ പുറത്തേക്ക് എടുക്കാൻ പാകത്തിലാവും\"
ആരു മരിച്ചാലും ആരെ കൊന്നാലും അവൾക്ക് ഒരു പ്രശ്നവും ഇല്ലെന്ന് അമ്മയ്ക്കു മനസ്സിലായി
അച്ഛനെയും കൂട്ടി അമ്മ അകത്തേക്ക് പോയി.
\" മധുവേട്ടാ ചുമ്മാ ഗായത്രിയെ വിളി.. എങ്ങനെയുണ്ടെന്ന് ചോദിക്ക്  \"
മധു ഫോൺ എടുത്ത് ഗായത്രിയെ വിളിച്ചു പക്ഷേ ഗായത്രി ഫോൺ എടുത്തില്ല...
\" അവൾ ഇവിടെ നിങ്ങളെ എനിക്ക് കൊല്ലാൻ ഇട്ടിട്ടു പോയി... നല്ല സ്നേഹം.... \"


  



എന്ന് അജ്മലിന്റെ മാത്രം മീര

എന്ന് അജ്മലിന്റെ മാത്രം മീര

3
1102

കുഴി തോണ്ടാൻ തുടങ്ങിയിരുന്നു....\" മധു സാറേ.... ദേ ഇവിടെ... \"\" ആ അവിടെ അത് ഉള്ളതുകൊണ്ടാണല്ലോ ചേട്ടാ നിങ്ങളെ ഞങ്ങൾ വിളിച്ചത്... ഒരു കേടുപാടും വരുത്താതെ അതൊക്കെ അങ്ങ് പുറത്തേക്കെടുക്ക്  \"മീര വല്ലാതെ സ്ട്രോങ്ങ് ആയതുപോലെ തോന്നി. അവൻ ഇടറിയ നിമിഷം പോലും അവൾ ഇടറി പോയില്ലെന്ന് അവൻ ശ്രദ്ധിച്ചു...മീര കസേരയിൽ നിന്ന് എഴുന്നേറ്റ് സാരി മടക്കി കുത്തി. നേരെ ആ കുഴിമാടത്തിന്റെ അടുത്തേക്ക് പോയി\" എല്ലാ കഷ്ണങ്ങളും ഇല്ലേ.... \"ആ എല്ലും കഷ്ണങ്ങൾ അവൾ ഓരോന്നായി പെറുക്കി വെക്കുന്നത് കണ്ടു അവിടെ നിന്ന് എല്ലാവരും അമ്പരന്നു\"മോളെ.....\"\" എന്താ മധുവേട്ടാ എല്ലാം കഷ്ണങ്ങളും ചാരമാക്കണോ.... അപ്പോ പക