Aksharathalukal

ഈറനണിഞ്ഞ മിഴികളോടെ 💐

Part 58


\"അതിനുള്ള പ്രതിഫലമെല്ലാം കൈപ്പറ്റിട്ടുമില്ലേ..... നീ..... എന്നിട്ടിപ്പോ...അനുവിനെ നിനക്ക് വേണം അല്ലേ...... Never.......... വിഷ്ണുവിനോടുള്ള പ്രതികാരത്തേക്കാൾ കണ്ട നാൾ മുതൽ നെഞ്ചിൽ പച്ചകുത്തിയപോലെ കയറിക്കൂടിയ മോഹമാണവൾ....വിട്ടുകളയാനായിരുന്നെങ്കിൽ ഇത്രയും വർഷം കാത്തിരിക്കില്ലായിരുന്നു ഞാൻ...........\"


അവന്റെ കണ്ണുകളിലെ അഗ്നി സർവ്വതും ദഹിപ്പിക്കും വിധം തീഷ്ണമായിരുന്നു.


\"എന്നെക്കൊന്നാൽ നീ രക്ഷപ്പെടുമെന്നാണോ......റാം....\" ബെന്നി ഉറക്കെ സംസാരിച്ചുതുടങ്ങി. അവന്റെ പേര് ആ ഭിത്തികളിൽ തട്ടി പ്രതിഭലിച്ചു.


\"ഹ...... ഹ..... ഹ......\"അവൻ അട്ടഹസിക്കാൻ തുടങ്ങി.


\"റാം... അല്ലടാ..... ശ്രീറാം.... ചന്ദ്രോത്ത് ശ്രീറാം ശേഖർ.....പേരിൽ മാത്രേഎന്നെ  രാമനുള്ളൂ ......Do you know what my nickname is in the drug world? ....... Ravanaa


കച്ചവടത്തിലും ബുദ്ദിയിലും തനി രാവണൻ...


ആ എനിക്ക് രക്ഷപെടാനുള്ള മാർഗം ഉണ്ടാക്കാൻ നീ ജീവിച്ചിരിക്കണമെന്ന് ഒരു നിർബന്ധവുമില്ല.....പതിനാലാം വയസിൽ ചോരകണ്ട് അറപ്പ് തീർന്നവനാ...ആ എന്നെ കേറി അങ്ങ് ഉണ്ടാക്കാമെന്നു കരുതിയോടാ ചെറ്റേ.....\"


\"എന്നെ കൊല്ലാൻ നീ പ്ലാൻ ചെയ്യുന്നത്... ഞാനും അറിയില്ലെന്നുകരുതിയോടാ....നീ ആരോടോ ഫോണിൽ സംസാരിക്കുന്നത് ഞാൻ കേട്ടു......അതുകൊണ്ടാ ഞാൻ....\"


\".. അതുകൊണ്ട് നീ നേരെ പുറപ്പെട്ടു... ചന്ദ്രോത്തേക്ക്... അല്ലേടാ....അതും എന്റെ പുന്നാര ചേട്ടനെ കാണാൻ.... അവന്റെ കൂടെ നിന്നും കാലുവാരുന്നത് ഞാനാണെന്ന് പറയാൻ......അല്ലേടാ പുല്ലേ....\"


ആക്രോഷിച്ചുകൊണ്ട് റാം ബെന്നിയുടെ മുറിവിലേക്ക് മദ്യം വീശിയൊഴിച്ചു.ഉപ്പിൽ വീണ മണ്ണിരയെ പോലെ ബെന്നി പുളയാൻ തുടങ്ങി. അത്രത്തോളം ചോരയോലിക്കുന്ന മുറിവുകളും ചതവുകളും ബെന്നിയുടെ ദേഹത്തുണ്ടായിരുന്നു.


\"നീപേടിക്കണ്ടടാ.....നിന്നെ ഇപ്പൊ കൊല്ലില്ലടാ ഞാൻ...സമയമായിട്ടില്ല..... അതിന് മുൻപ് ചിലതൊക്കെ എനിക്ക് ചെയ്തുതീർക്കാനുണ്ട്.....ചാവുന്നത് നീയാകുമ്പോൾ കൊന്നതിന്റെ ക്രെഡിറ്റ്‌ സ്വഭാവികമായിതുതന്നെ വിഷ്ണുവിന് പോയി ചേരണ്ടുന്നതിനു വേണ്ടിയുള്ളതെല്ലാം ചെയ്തുവച്ചിട്ടല്ലേ  നിന്നെ പറഞ്ഞയക്കാൻ പറ്റൂ......അതുവരെ ഇവിടെക്കിടക്ക്...\"


അതും പറഞ്ഞുകൊണ്ട് ബെന്നിയുടെ നെഞ്ചുനോക്കി റാം ചവിട്ടി. ബെന്നി പുറകിലേക്ക് തെറിച്ചുവീണു. വീഴ്ചയിൽ ബോധം പോയിരിക്കണം രണ്ടുപേർ വന്നു അവനെ എടുത്തുകൊണ്ടാണ് പോയത്. തന്റെ കയ്യിലിരുന്ന ഗൺ  ഗന്മാനെ ഏൽപ്പിച്ചുകൊണ്ട് റാം പുറത്തേക്ക് നടന്നു..


\"അവന്റെ മേൽ ഒരു ശ്രദ്ധ വേണം.?\"


\"യെസ് സർ....\"അവന് പിറകെ വന്ന രണ്ടുപേരിൽ ഒരാൾ പറഞ്ഞു.


\"Do not give drugs..., അവനൊന്നു പിടക്കട്ടെ...\"


\"Yes sir....\"


\"ഞാനൊരു കാര്യം ഏല്പിച്ചിരുന്നു....What is its status?.?\"


\"We are trying sir...but...they are taking precautions....so...Give us some more time  sir...\"


\"Take time, but don\'t be long... എത്രയും പെട്ടെന്ന് അതിനെ എന്റെ കണ്മുന്നിൽ കിട്ടണം \"


\"യെസ്..sir..\"


റാം കാറിലേക്ക് കയറാൻ തുടങ്ങിയതും കൂടെയുണ്ടായിരുന്നയാൽ ഫോണെടുത്തുനീട്ടി


\"സർ.... You have a call....\"


അവൻ ഫോൺ വാങ്ങി സ്ക്രീനിലേക്ക് നോക്കി. അവന്റെ മുഖം ചെറുതായൊന്നു മങ്ങി. ശ്രീക്കുട്ടി.....അവൻ കാൾ അറ്റൻഡ് ചെയ്യാതെ കട്ട്‌ ആക്കി.അപ്പോൾ പെട്ടെന്നുതന്നെ ഒരു msg അവനെത്തേടിയെത്തി.


\' I need to see you urgently.. not at home.. I will send you the location tommorrow.....\'


ആ msg കൂടി കണ്ടപ്പോൾ റാമിന്റെ ദേഷ്യം ഇരട്ടിയായി എന്ന് പറയാം.


\'ഇവളിനി ഇത് എന്തുപറയാനാ.....എങ്ങനെയും അവളെ കൺവീൻസ് ചെയ്തേപറ്റൂ... അല്ലെങ്കിൽ എല്ലാം കൈവിട്ടുപോകും.... Damm..\'


റാം എന്തൊക്കെയോ മനസ്സിൽ കണക്കു കൂട്ടുന്നുണ്ടായിരുന്നു...


\"Let\'s go....\"അവൻ ഡ്രൈവർക്ക് നേരെ അജ്ഞാപിച്ചു.അവിടെ നിന്നും ഒരു ഗസ്റ്റ്‌ ഹോസ്സിലേക്കാനാവാൻ പോയത്. തിരിച്ചതിറങ്ങിയ റാമിനേ കണ്ടാൽ നേരത്തെ കണ്ടത് അവനെ തന്നെയാണോ എന്നോർത്തുപോകും. അത്രയ്ക്കും പുഞ്ചിരി നിറഞ്ഞ് നിൽക്കുന്ന മുഖമാണ്. നേരെ അവൻ കാറെടുത്ത് വീട്ടിലേക്ക് പുറപ്പെട്ടു.


നേരെ മുറിയിലേക്കാണ്‌ പോയത്... ഇന്ദു അവിടെ ബെഡ്ഡും മറ്റും തട്ടിവിരിക്കുകയായിരുന്നു.റാമിനെ കണ്ട് അവൾ ഒന്നമ്പരന്നു


\" ഇന്നെന്താ ശ്രീയേട്ടാ...ലേറ്റ് ആയത് . \"


അവൾ ആകാംഷയോടെ ചോദിച്ചു. എന്നാൽ അവൻ അവൾക്ക് മറുപടിയൊന്നും നൽകാതെ ടവൽ എടുത്തുകൊണ്ട് ബാത്‌റൂമിലേക്ക് പോയി.അവൾക്കിപ്പോൾ അതൊരു ശീലമാണ്. അതുകൊണ്ട് അധികം സങ്കടമൊന്നും അവളുടെ മുഖത്തില്ല.ചാരുവിന്റെ മരണത്തിനു ശേഷം തളർന്നുപോയ കുടുംബത്തിനു ഒരാശ്വാസം. അതായിരുന്നു അവരുടെ വിവാഹം. അതിലുപരി ശ്രീറാമിനെ അവൾക്കിഷ്ടവുമായിരുന്നു. എന്നാൽ തന്റെ ജീവിതത്തിലെ തീരാദുരന്തത്തിലേക്കാണ് വലതുകാൽ വച്ച് കയറിയതെന്നു ഓർക്കുമ്പോൾ അവളുടെ ഉള്ളം പിടക്കുന്നുണ്ടായിരുന്നു.


\'താനെന്നൊരു വ്യക്തി ആ മുറിയിൽ ഉണ്ടെന്നുള്ള ഒരു പരിഗണയും ശ്രീയേട്ടൻ കാണിച്ചിരുന്നില്ല... അയാൾക്ക് തൻ വെറുമൊരു ഭോഗവസ്തു മാത്രമായിരുന്നു. ഒരിക്കൽ  അമർഷം പ്രകടിപ്പിച്ച് താൻ പ്രതിഷേധിച്ചപ്പോൾ അയാളുടെ മറ്റൊരു മുഖമാണ് കണ്ടത്.അതിനുപകരമായി അയാൾ സമ്മാനിച്ച സിഗററ്റിന്റെ പൊള്ളിയ പാടുകൾ ഇപ്പോഴും മായാതെ തന്റെ ദേഹത്തുണ്ട്.പിന്നീടാണ് അയാൾ ഒരു drug അഡിക്ട് ആണെന്ന് മനസിലായത്. ആരോടും ഒന്നും പറയാനാകാതെ വീർപ്പുമുട്ടിയുള്ള ജീവിതം. ചേച്ചിയുടെ മരണത്തോടെ തകർന്നുപോയ അച്ഛനോടും അമ്മയോടും തന്റെ ജീവിതം കൂടി നാശത്തിന്റെ വഴിയിലാണെന്ന് എങ്ങനെ പറയും.... അയാൾക്ക് ഇടക്കിടക്ക് വരുന്ന ഫോൺ കാൾസ്,അതിലെന്തൊക്കെയോ നിഗൂഢതകൾ ഉള്ളത് പോലെ... പുറത്ത് ആരാ എന്നെ വിശ്വസിക്കുക.... അച്ഛന്റെയും വല്യച്ഛന്റെയും പ്രിയപ്പെട്ട ശ്രീക്കുട്ടൻ...വിഷ്ണുവേട്ടന്റെ സ്നേഹനിധിയായ കുഞ്ഞനിയൻ.... എല്ലാവരോടും സ്നേഹവും കരുതലുമുള്ള എല്ലാവർക്കും ആശ്വാസം പകരുന്ന ശ്രീറാമിന്.. ഇങ്ങനെയൊരു മുഖം കൂടിയുണ്ടെന്നു ആരാണ് വിശ്വസിക്കുക....ഇല്ല ആരും വിശ്വസിക്കില്ല.... അയാളെ എതിർക്കാനുള്ളശക്തി എനിക്കും ഇല്ല.....\'


കുറച്ചധികം നേരം ഓർമകളിൽ മുഴുകി നിന്നുപോയി അവൾ.പെട്ടെന്നാണ് പിറകിൽ നിന്നും വിളി കേട്ടത്.


\"ഡീ......\" ഇന്ദു ഒരു ഞെട്ടലോടെ തിരിഞ്ഞുനോക്കി.


\"ആരെ ഓർത്തോണ്ട് നിക്കുവാടി....\"അവൻ പുശ്ചത്തോടെ ചോദിച്ചു.


അവളത്തിന് മറുപടിയൊന്നും പറഞ്ഞില്ല. പകരം തലകുനിച്ചു.


\"ഞാൻ ഭക്ഷണം എടുത്ത്തുവക്കാം...\"അവൾ തിരിഞ്ഞുനടന്നു


\"എനിക്ക് വേണ്ട.....ഞാൻ കഴിച്ചു... ലൈറ്റ് ഓഫ്‌ ചെയ്തേക്ക് എനിക്കൊന്നുറങ്ങണം...\"


അതും പറഞ്ഞ് അവൻ കട്ടിലിലേക്ക് കിടന്നു.പെട്ടെന്നെന്തോ ഓർത്തപോലെ അവൻ എഴുന്നേറ്റു.


\" ശ്രീ.. റൂമിലുണ്ടോ.... \"


\"ഇല്ല ശ്രീയേച്ചി ഉച്ചക്ക് എങ്ങോട്ടോ പോയതാ.... ഇതുവരെ വന്നില്ല....\"


\"എവിടെപോകുവാന്നു പറഞ്ഞു.....\"


\"ഒന്നും പറഞ്ഞില്ല....ചിലപ്പോ ഹരിയേട്ടൻ വിളിച്ചിട്ട് പോയതായിരിക്കും.. (ഹരികുമാർ... ശ്രീക്കുട്ടിയുടെ fiancee ആണ് രണ്ടുപേരും ബിസിനസ്‌ പാർട്ണർസും ആണ്.. ഇടയ്ക്കിടെ ഇങ്ങനെ പോകാറുമുണ്ട്.)


അതു കേട്ടതും അവന് ദേഷ്യം കൂടി. അതിന്റെ ഫലമായി സൈഡ് ടേബിളിൽ ഇരുന്ന ഫ്ലവർവേസ് നിലത്തുവീണു ചിന്നിചിതറി. ഇന്ദു ഒന്ന് ഭയന്നു അമ്പരപ്പോടെ നിലത്തേക്ക് നോക്കി നിന്നു.


\"എന്ത് കാഴ്ചകണ്ടോണ്ട് നിൽക്കുവാടി..... പെറുക്കിക്കൂട്ടി കളയാൻ നോക്ക്...\"


അവളോട് ദേഷ്യപ്പെട്ടുകൊണ്ട് അവൻ കട്ടിലിലേക്ക് കിടന്നു. ഇന്ദു അൽപനേരം അവനെ നോക്കിനിന്നു നെടുവീർപ്പിട്ടുകൊണ്ട് പുറത്തേക്ക് പോയി.


❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄


രാവിലെ മുതൽ അനു രാകിയേ തിരക്കുകയാണ്.....സാധാരണ ആദി രാകിയോടൊപ്പമാണ് ഉറങ്ങാറ്. രാവിലെ ചായയുമായി മുറിയിലേക്ക് ചെന്നപ്പോൾ ആദി മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ.


പുറത്ത് കാവൽ നിന്നവരോടും ഒന്നും പറഞ്ഞിട്ടില്ല.കാറും കാണാനില്ല...കിച്ചുവും ചിത്രയും അനുവും മാറിമാറി  വിളിച്ചുനോക്കി


.... റിങ്ങുണ്ട് എടുക്കുന്നില്ല.... അനു ആകെ വിഷമത്തിലായി.


\'വീണ്ടും ബെന്നിയെങ്ങാനും  കോൾ ചെയ്തിട്ടാണോ..... രാകി ഒന്നും മിണ്ടാതെ പോയത്.....\'


\'ബെന്നിയുടെ മുന്നിലേക്കാണെങ്കിൽ.... അവനെ ഒറ്റക്ക് നേരിടാൻ.....രാകിക്കായില്ലെങ്കിൽ ..\'


അവൾ വിവേകിനെ വിളിച്ചു നോക്കി.


\"ഹലോ, അനൂ... എന്താ ഇത്ര രാവിലെ... എന്തെങ്കിലും പ്രശ്നമുണ്ടോ....? \"വിവേക് ഒരു പരിഭ്രമത്തോടെ ചോദിച്ചു.


\"വിവേകേട്ടാ.... രാകേഷ് അങ്ങോട്ടേക്ക് വന്നോ....\" അനു വെപ്രാളത്തോടെ ചോദിച്ചു


\"ഇല്ലല്ലോ അനൂ....അവനവിടെയില്ലേ....\"


\"ഇല്ല... എവിടെപ്പോയെന്നറിയില്ല....\"


\"വിഷമിക്കണ്ട... അനൂ...അവൻ വന്നോളും... Don\'t worry....ഞാനൊന്നു വിളിച്ചുനോക്കട്ടെ...\"


\"Ok.....\"


അനുവിന്റെ കണ്ണുകൾ നിറഞ്ഞു വന്നു...


\"അനൂ... നീയിങ്ങനെ വിഷമിക്കാതെ... രാകേഷേട്ടൻ എടുത്തുച്ചടി ഒന്നും ചെയ്യുന്ന ആളല്ല... എന്തെങ്കിലും അത്യാവശ്യ കാര്യത്തിനു പോയതാകും..\"ചിത്ര അവളെ ആശ്വസിപ്പിച്ചു.


\"അതെ അനു.... അവനിങ് വന്നോളും.... നീയിങ്ങനെ വിഷമിക്കാതെ...\"


കിച്ചുവും ചിത്രപറഞ്ഞതിനെ സപ്പോർട്ട് ചെയ്തു.എന്നാൽ ആശ്വാസവാക്കുകളൊന്നും അവളെ തണുപ്പിച്ചില്ല. അനു മുറിയിലേക്കോടി കാട്ടിലിലേക്ക് വീണു.. പല പല ചിന്തകളിലൂടെ മനസ് കടന്നുപോകുന്നുണ്ട്.. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.


ബോഡിഗാർഡ്സിനോട് എല്ലാവരെയും ശ്രദ്ദിക്കണം എന്ന് താക്കീത് ചെയ്ത് കിച്ചു പുറത്തേക്കിറങ്ങാൻ തുടങ്ങിയതും രാകിയുടേ കാർ മുറ്റത്തേക്ക്ക് വന്നു നിന്നു. കിച്ചു നല്ല കലിപ്പിലാണ്. അവൻ പെട്ടെന്നു തന്നെ അതിനടുത്തേക്ക് പോയി.. രാകി കാറിൽ നിന്നിറങ്ങിയതും കിച്ചു ശകാരിക്കാൻ തുടങ്ങി.


\"... എന്താടാ ഇത്..... മനുഷ്യനെ പേടിപ്പിക്കുന്നോ...... ഇത്രേം വെളുപ്പാൻ കാലത്തെ എങ്ങോട്ടാ നീ കെട്ടിയെടുത്തത്........ ആാാ പെങ്കൊച്ച് ഇവിടെയിരുന്ന് ഉരുകിതീർന്നു... പാവം....\"


കിച്ചു വഴക്കുപറയു


മ്പോഴും രാകി പുഞ്ചിരിച്ചു.


\"ഇതാണോ കിരൺ...... I mean കിച്ചു...\"


നിർത്താതെ ചോദ്യങ്ങൾ ചോദിച്ചു കൊണ്ട് അരിശത്തോടെ സംസാരിക്കുന്ന അവനെകണ്ടതും കാറിൽ നിന്നും പുറത്തേക്കിറങ്ങിക്കൊണ്ട് അയാൾ ചോദിച്ചു. രാകിയുടെ കൂടെയുള്ള ആളെകണ്ടതും കിച്ചുവിന് അതിശയമാണുണ്ടായത്. അവൻ ചിരിച്ചുകൊണ്ട്  രാകിയേനോക്കി..


\"അതെ.... ഇതാണ് കിച്ചു.....\"രാകി കിച്ചുവിന്റെ തോളിൽ കയ്യിട്ടുകൊണ്ട് പറഞ്ഞു


\"രാകി ഇത്.......\"കിച്ചു ഒരു സംശയത്തോടെ ചോദിച്ചു.


\"... സംശയിക്കണ്ട..നീ വിചാരിക്കുന്ന ആൾ തന്നെയാ....ശരൺ....... അനുവിന്റെ ചന്തുവേട്ടൻ..\"രാകി ചിരിച്ചു


\"ഓ... God....... Welcome back....ചന്തു...\"കിച്ചു സന്തോഷത്തോടെ കൈകൊടുത്തു.

\"വരുന്നുണ്ടെന്നു പറഞ്ഞപ്പോൾ.. ഇത്ര സർപ്രൈസ്‌ ആയിട്ട് വരുമെന്ന് കരുതിയില്ല..\"
കിച്ചു പറഞ്ഞു.
\"പെട്ടെന്ന് ticket ok ആയപ്പോ പിന്നൊന്നും ആലോചിച്ചില്ല... ഇങ്ങു പോന്നു..\" ചന്തു പറഞ്ഞു.
\"ഒറ്റക്കാണോ വന്നത്...\"

\"അതെ.... നാൻസിക്ക് വിചാരിച്ച സമയത്ത് ലീവ് കിട്ടിയില്ല...അവളെത്താൻ കുറച്ചുനാൾ കൂടി എടുക്കും...\"

ഓരോന്ന് ചോദിച്ചും പറഞ്ഞും അവർ വീട്ടിലേക്ക് കയറി. രാകി ചുറ്റും നോക്കി അനുവിനെ കണ്ടില്ല.


\"അനു എവിടെ.....?\"  രാകി ചോദിച്ചു.

\"റൂമിലുണ്ട്.... അവൾ ശരിക്കും പേടിച്ചുപോയി...\" ചിത്ര പറഞ്ഞു.

\"ഒരു സർപ്രൈസ്‌ ആകട്ടെന്ന് കരുതിയതാ... കലിപ്പിലാണോ....?\"

\"കരച്ചിലാണ്......\"

\"അയ്യോ....!!!!! നിങ്ങൾ സംസാരിക്ക് ഞാൻ പോയി കൂട്ടികൊണ്ട് വരാം...\"

രാകി മുറിലക്ഷ്യമാക്കി നടന്നു.. അനു കട്ടിലിൽ തന്നെ കിടക്കുകയാണ്. അവൻ പതിയെ അവളുടെ അടുത്തേക്ക് ചെന്നു.


\"അനൂ....\"


അവന്റെ ശബ്ദം കേട്ടതും അനു പിടഞ്ഞെണീറ്റു. വളുടെ കരഞ്ഞു കലങ്ങിയ കണ്ണുകൾ കണ്ട് അവന് ഒന്നും വേണ്ടായിരുന്നു എന്ന് തോന്നിപ്പോയി.. അവൾ അവനെ രൂക്ഷമായിതുതന്നെ നോക്കി നിൽക്കുകയാണ്.


\"സോറി അനൂ.... ഞാൻ.....\"


\'പ്ടെ \'


പറഞ്ഞു തീരും മുൻപേ രാകിക്ക് ഒന്ന് കിട്ടി. അവൾ എത്രത്തോളം പേടിച്ചെന്നു അവന് മനസിലായി. നിമിഷങ്ങൾക്കുള്ളിൽ മറ്റൊന്നുകൂടി സംഭവിച്ചു. അനു രാകിയുടെ അധരങ്ങളെ അതിന്റെ ഇണകളാൽ കവർന്നെടുത്തു.....രാകിക്ക് വിശ്വസിക്കാൻ കഴിയാത്തവിധം അവൾ അവനിൽ മുറുകെ പിടിത്തമിട്ടു.. ദീർഘനേരം നീണ്ട ചുംബനത്തിനിടയിലും അനുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് രാകിയറിഞ്ഞു. അവൾക്കിനി ഒരിക്കലും തന്നെ പിരിയാനാകില്ലെന്നു രാകി തിരിച്ചറിയുകയായിരുന്നു..


ഇരുവർക്കും ശ്വാസം കിട്ടില്ല എന്ന് തോന്നിയനേരം അനു സ്വയം രാകിയിൽ നിന്നും അധരങ്ങളെ വേർപെടുത്തിക്കൊണ്ട് അവന്റെ മാറിലേക്ക് ചാഞ്ഞു. അവനും അവളെ തന്നിലേക്ക് ചേർത്തുകൊണ്ട് അങ്ങനെ തന്നെ നിന്നു...

\"അകത്തേക്ക് വരാമോ \".... പാതിതുറന്ന വാതിലിൽ തട്ടിക്കൊണ്ടു ചന്തു വിളിച്ചു ചോദിച്ചു. പെട്ടെന്ന് ഇരുവരും അകന്നുമാറിക്കൊണ്ട് മുഖം തുടച്ചു.


\"യെസ്... കം ഇൻ....\"


രാകി ചിരിച്ചു.


അകത്തേക്ക് വന്ന ആളെക്കേണ്ട അനുവിന്റെ കണ്ണുകൾ വിടർന്നു.


\"ചന്തുവേട്ടാ.......\"അവൾ ഓടിച്ചെന്നു അവനെ കെട്ടിപ്പിടിച്ചു.


\"സുഖാണോ മോളെ.....\"


അവൻ ചോദിച്ചു..


\"ഉം....\"അവൾ മൂളിക്കൊണ്ട് തലയാട്ടി.


പിന്നീട് വിശേഷങ്ങൾ അങ്ങോട്ടുമിങ്ങോട്ടും പറഞ്ഞുകൊണ്ട് കുറേനേരം അവരെല്ലാം ഹാളിൽ ഒത്തുകൂടി.


❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️


റാം അതിരാവിലെ തന്നെ പുറത്തേക്ക് പോകാൻ റെഡി ആകുന്നതും കണ്ടുകൊണ്ടാണ് ഇന്ദു മുറിയിലേക്ക് വന്നത്.


\"ശ്രീയേട്ടാ... ചായ....\"


\"അവിടെങ്ങാനും വച്ചിട്ട് പോ....\"അവൻ പറഞ്ഞു. അവൾ ചായ സൈഡ് ടേബിളിൽ വച്ചുകൊണ്ട് അവനെത്തന്നെ നോക്കി.


\"എങ്ങോട്ടാ... ശ്രീയേട്ടാ... ഇത്ര രാവിലെ...\"


മടിച്ചു മടിച്ചാണ് അവൾ ചോദിച്ചത്..


\"അതിപ്പോ നിന്നോട് പറയേണ്ട ആവശ്യമെന്താ....\"


അവൻ കണ്ണാടിയിൽ അവളുടെ പ്രതിബിംമ്പിത്തിൽ നോക്കി പറഞ്ഞു.


\"ശ്രീയേട്ടാ... ഞാനൊരു കാര്യം.... ചോദിച്ചാൽ....\"അവൾ നിന്നു പരുങ്ങുന്നത് കണ്ടവന് കലിയാണ് വന്നത്.


\"... ഞാൻ വീടുവരെ...... ഒന്ന്... പൊയ്ക്കോട്ടേ....\"അവൾ എങ്ങനെയോ ചോദിച്ചു.


\" നീഏത്  നരകത്തിലേക്ക്  വേണമെങ്കിലും പൊയ്ക്കോ.ഇതൊക്കെ എന്നോടെന്തിനാ ചോദിക്കുന്നത്... \"


അവൻ കാറിന്റെ  കീ എടുത്തുകൊണ്ടു തിരിഞ്ഞ് അവളുടെ അടുത്തേക്ക് വന്നു.


\"വീട്ടിലേക്ക് തന്നെയാണോ പോകുന്നത്... അതോ......\"ഒരു വഷളൻ ചിരിയോടെ അവൻ അവളുടെ കാതുകളിൽ പറഞ്ഞുകൊണ്ട് ഇറങ്ങിപോകുമ്പോൾ


അവളുടെ

കണ്ണുകൾ നിറഞ്ഞിരുന്നു...

തുടരും


✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️



ഈറനണിഞ്ഞ മിഴികളോടെ 💐

ഈറനണിഞ്ഞ മിഴികളോടെ 💐

4.7
1695

Part 59റാം കാറിലേക്ക് കയറി.... ലൊക്കേഷൻ ഓൺ ചെയ്തു... ശ്രീക്കുട്ടി അവിടെ വെയിറ്റ് ചെയ്യുകയാണെന്ന് msg വന്നപ്പോഴാണ് അവൻ റെഡി ആകാൻ തുടങ്ങിയത്... അങ്ങോട്ടേക്ക് പോകാൻ അവന് താല്പര്യക്കുറവുണ്ട് എങ്കിലും പോയില്ലെങ്കിൽ എല്ലാം ഇന്നത്തോടെ തീരുമെന്നറിയാമായിരുന്നത് കൊണ്ട് അവൻ അങ്ങോട്ടേക്ക് വച്ചുപിടിച്ചു. ഡ്രൈവിംഗിനിടയിലും അവന്റെ ചിന്തകൾ മുഴുവൻ ഇന്നലത്തെ സംഭവത്തിലേക്ക് പോയി... ❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️ കുറച്ചകലെ ഹൈ റേഞ്ചിൽ കാടിന് നടുവിലായി പാഴാടഞ്ഞ ഒരു ഗസ്റ്റ്‌ ഹൌസ്. പുറത്ത്   അവിടവിടെയായി അലഞ്ഞുനടക്കുന്ന ആയുധധാരികളായ മനുഷ്യർ... അകത്തെ ഒരു വലിയ മു