Part 57
\"സമാധാനിപ്പിക്കാൻ നോക്കണ്ട.. എനിക്കറിയണം.... എനിക്കറിയണം... ഇതൊക്കെ എന്തിനു വേണ്ടിയാണ്.... ഇനിയും എന്നെ വേദനിപ്പിക്കും എന്നുകരുതി ഒന്നും മറച്ചു പിടിക്കരുത്.. എനിക്കെല്ലാം അറിയണം. ബെന്നിക്ക് പിന്നിൽ ആരാണെന്നു നിനക്ക് അറിയാം... പറയാത്തതാണ്... അത് ഇപ്പൊ നീ പറഞ്ഞ വാക്കുകളിൽ നിന്നും തന്നെ എനിക്ക് മനസിലായി.. ആരാ അവൻ... എന്താ അവന് വേണ്ടത്.... ഇത്രയൊക്കെ മുൻകരുതലുകൾ നീ എടുക്കണമെങ്കിൽ അവൻ നിസാരനല്ല എന്ന് എനിക്ക് മനസിലായി...... ആരാ അവൻ.... പറയ്... രാകി.......പ്ലീസ്.......\"
അനു ആകെ തളർന്നു.. കരഞ്ഞു ചുവന്ന കണ്ണുകളോടെ അവൾ അവന്റെ മാറിലേക്ക് ചാഞ്ഞു..
രാകേഷ് അനുവിനെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി.അവളെ കട്ടിലിലിരുത്തി ക്കൊണ്ട് പതിയെ അരികെയിരുന്നു. ആകണ്ണുകളിൽ നിന്നോഴുകിവന്ന ജലാംശത്തെ വിരലുകൾ കൊണ്ട് തുടച്ചുമാറ്റി.
അവൾ അവനെ ദയനീയമായി ഒന്ന് നോക്കി.. ഇനിയും തന്നിൽ നിന്നൊന്നും തന്നെ മറച്ചുപിടിക്കരുതെന്നവൾ ആ കണ്ണുകൾ കൊണ്ട് പറയാതെ പറഞ്ഞു.അതു മനസിലാക്കിയെന്നോണം അവൻ സംസാരിച്ചുതുടങ്ങി.
\"സോറി അനു..... ഞാൻ പലവട്ടം ആലോചിച്ചതാണ് നിന്നോട് എല്ലാം തുറന്നു സംസാരിക്കാൻ.. പക്ഷെ എന്തോ നിന്റെ ഇപ്പോഴുള്ള സമാധാനം നശിപ്പിക്കണ്ടെന്നു തോന്നി... ബെന്നിയുടെ എക്സാക്ട് ലൊക്കേഷൻ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ലായിരുന്നു.but രണ്ടു ദിവസം മുൻപ് ഞങ്ങൾ അത് കണ്ടെത്തി. പക്ഷെ ഞങ്ങളെത്തും മുൻപേ, അവൻ പോയിരുന്നു.അതൊരു പാഴടഞ്ഞ ഗസ്റ്റ് ഹൌസ് ആയിരുന്നു. ബെന്നിയെ കയ്യിൽ കിട്ടാതെ എങ്ങനെ അവന്റെ ബോസ്സിലേക്ക് എത്താൻ സാധിക്കും എന്ന് ആകെ കൺഫ്യൂഷനിലാണ് ഞാൻ നിന്നിരുന്നത്. അപ്പോഴാണ് ഞങ്ങൾക്ക് അവിടെ നിന്നും ചില കാര്യങ്ങൾ മനസിലാക്കാൻ പറ്റിയത്. ആ പ്രോപ്പർട്ടി ചന്ദ്രോത്തുകാരുടെതാണ്....\"
അനു എല്ലാം കെട്ട് തരിച്ചിരുന്നു.
\"......അവരുടെ വസ്തു വകകൾ പലയിടങ്ങളിലായി ചിന്നിക്കിടക്കുന്നതുകൊണ്ട് എല്ലായിടത്തേക്കൊന്നും അവർക്ക് ശ്രദ്ദിക്കാൻ പറ്റുന്നുണ്ടാവില്ല.അതുമുതലെടുത്ത് കൊണ്ട് തന്നെ അവർ പ്ലാൻ ചെയ്ത ഒരു ട്രാപ്പാണ് അതെന്നു മനസിലാക്കാൻ എനിക്കായി. അവിടെ നിന്നും ഡ്രഗ്സ് കണ്ടെടുത്തു. മാത്രമല്ല ചില പേപ്പേഴ്സ്...ഡ്രഗ്സ് ഡീലിങ്ങ്സിന്റെ....And
All these evidences point against Dev.....\"
\"What..!!!!!.... No....No.Raki ....he won\'t do that..\" അനുവിന്റെ പ്രതികരണം പെട്ടെന്നായിരുന്നു.
\"I know anu..... He won\'t.....അതുകൊണ്ട് തന്നെ തല്ക്കാലം ഇക്കാര്യത്തിൽ പെട്ടെന്നൊരു ആക്ഷൻ വേണ്ടെന്ന് വിവേകിനോട് ഞാൻ പറഞ്ഞിട്ടുണ്ട്.. മറ്റൊരു കാര്യം കൂടി മനസിലായി. who is the target of that hidden enemy. It is Vishnudev...\"
അനു കുറച്ചുനേരത്തേക്ക് പകച്ചു നിന്നുപോയി.
\"അതെ......ദേവ് തന്നെയാണ് അവരുടെ ലക്ഷ്യം... പക്ഷെ... എന്തിനു.... ആര്.... ഈ രണ്ടുചോദ്യങ്ങൾക്ക് ഇനിയും ഉത്തരം ക്ലിയർ അല്ല.... കൂടെനിന്ന് തന്നെ ആരോ വിദഗ്ദമായി കരുക്കൾ നീക്കുന്നുണ്ട്...
Moreover..his need is not Vishnu\'s death. I think he has a sadistic mind..,a psychopath... ..or someone who harbors a grudge against Dev in his heart..... something like that ......\"
\"അങ്ങനെ ആരാ..... വിഷ്ണുവേട്ടന്റെ കുടുംബത്തിലുള്ളത്.........ഇത്രയും പകയുള്ള ഒരാൾ..... ആരായിരിരിക്കും അത്....\"
അനുവിന്റെ ചോദ്യം കെട്ട് രാകേഷ് നിസ്സഹായനായി കൈ മലർത്തി.. \"
\"No idea.....Whoever he is, he is cunning..
ദേവിന്റെ ജീവിതത്തിലെ ഒരൊ തകർച്ചക്കും അയാളാണ് കാരണം.. നിങ്ങളുടെ വേർപിരിയലിനു പോലും......\"
അതു പറയുമ്പോൾ രാകേഷിന്റെ കണ്ണുകൾ ചുവക്കുന്നത് അനു അറിഞ്ഞു..
തന്റെ ഉള്ളിലെ നോവിന്റെ കടൽ ഇരമ്പിയാർക്കുന്നത് അവനും തിരിച്ചറിഞ്ഞു.. അത് അനുവിനോടുള്ള അടങ്ങാത്ത പ്രണയമാണ്.... അവളെ കൈവിട്ടുപോകാതിരിക്കാൻ തൻ എന്തും ചെയ്യും എന്ന മനസിന്റെ അലമുറ...... പക്ഷെ എവിടെയോ തന്റെ ഉള്ളം പിടക്കുന്നതുപോലെ..... ദേവിന് വേണ്ടി...... കുറച്ച് നാളുകളെ ആയിട്ടുള്ളൂ അവനെ പരിചപ്പെട്ടിട്ട്... എങ്കിലും അടുത്തറിഞ്ഞതാണ് അവന്റെ ഹൃദയത്തിന്റെ വിങ്ങൽ..... ചുറ്റിനും നിന്നുകൊണ്ട് തന്റെ പ്രിയപ്പെട്ടവർത്തന്നെ വിദഗ്ദമായി കബളിപ്പിച്ചതറിയാതെ, ആർക്കോ വേണ്ടി അരങ്ങേരിയ പവനാടകത്തിൽ ആരുടെയോ ചലനങ്ങൾക്കൊത്ത് ആടിത്തിമിർത്ത വെറുമൊരു പാവയായിരുന്നു താനെന്ന അറിവ് അവനെ ചില്ലറയൊന്നുമല്ല തകർത്തത്. പിന്നീട് ജീവന്റെ പ്രതീക്ഷപോലെ താൻ തേടിയലഞ്ഞ തന്റെ പ്രണയവും ആ പ്രണയത്തിൽ മോട്ടിട്ട തന്റെ ചോരയും ഇനി അന്യരാണെന്നുള്ള തിരിച്ചറിവും അവന്റെ മനസിനെ തകർത്തുകളഞ്ഞു....രാകി അറിയാതെ തന്നെ ഒരു തുള്ളി കണ്ണീർ അവനിൽ നിന്നുതീർന്നുവീണു....
\"രാകേഷ്.....r u ok?.....\"
അനുവിന്റെ വിളിയാണ് രാകിയേ ചിന്തയിൽ നിന്നുണർത്തിയത്.
\"Yaah...... Iam fine.....\"
രാകി അത്രയും പറഞ്ഞുകൊണ്ട് പുറത്തക്ക് പോകാൻ തുടങ്ങിയതും അവന്റെ കയ്യിൽ അനുവിന്റെ പിടി വീണു.
\"രാകി......\"
\"എന്താ അനു....\" രാകി ഒരു സംശയത്തോടെ ചോദിച്ചു.
\"രാകി.... നീയൊരു പോലീസ് ഓഫീസർ ആണെന്ന് പറഞ്ഞല്ലോ... പിന്നേ എങ്ങനെ...... ബിസിനസ്........ I\'m confused....\"
\"ഓ..... അതോ...ഒരഞ്ചുവർഷം മുൻപുള്ള കഥയാണ് അനു... Ips ട്രെയിനിങ് കഴിഞ്ഞ് ആദ്യത്തെ പോസ്റ്റിങ്ങ് ബാംഗ്ലൂരിൽ ACP ആയിട്ട് ...ആദ്യത്തെ അസ്സൈൻമെന്റ് ഒരു ഡ്രഗ് മാഫിയയെ പിടികൂടുക എന്നതായിരുന്നു.. വളരെ കണ്ണിങായിട്ട് എല്ലാം ചെയ്തു... അവരുടെ ഹെഡിനെ എൻകൌണ്ടർ ചെയ്യുമ്പോൾ അറിയില്ലായിരുന്നു... എനിക്ക് നഷ്ടപ്പെടാൻ പോകുന്നത് എന്റെ അപ്പയെ ആണെന്ന്.... അവരുടെ ആളുകൾ ലക്ഷ്യം വച്ചത് എന്നെത്തന്നെയായിരുന്നു. But... ആ അറ്റാക്കിൽ കൂടെയുണ്ടായിരുന്ന എന്റെ അപ്പാ.... എന്റെ ഈ കൈയ്യിൽ കിടന്നു.........\"
അവൻ കണ്ണുകളടച്ച് ഒരു ദീർഘനിശ്വാസം വിട്ടു. അനു അവനെ തന്നെ നോക്കി നിന്നു. എപ്പോഴും കളിയും ചിരിയും തമാശയുമായി നടക്കുന്ന രാകിയുടെ ഉള്ളിൽ ഇത്ര വലിയൊരു നീറ്റൽ അവൾ പ്രതീക്ഷിച്ചിരുന്നില്ല...
\"രാകി......\"
\".. അതിന് ശേഷം ആ യൂണിഫോമിടുമ്പോൾ അതിന് എന്റെ അപ്പയുടെ രക്തത്തിന്റെ ഗന്ധമാണെന്ന് തോന്നിപ്പോയി.... ഒരു കുറ്റബോധം.... ഞാൻ കാരണം എന്റെ അപ്പാ... ഇനിയും അങ്ങനൊന്നും ഉണ്ടാകാതിരിക്കാൻ ഞാനെന്റെ യൂണിഫോം ഉപേക്ഷിച്ചു. അപ്പയില്ലാതെ തകരാൻ തുടങ്ങിയ ബിസിനസ് ഏറ്റെടുത്തു നടത്തി....\"
അതു പറയുമ്പോഴും അവന്റെ ഉള്ളിൽ ഒരു നഷ്ടബോധം ഉള്ളതുപോലെ അവൾക്ക് തോന്നി.അനു മെല്ലെ റകിക്കടുതത്തേക്ക് നീങ്ങിനിന്നുകൊണ്ട് അവന്റെ കൈകൾ കവർന്നു. അപ്രതീക്ഷിതമായതിനാൽ രാകി പേട്ടെന്നുതന്നെ അവളുടെ മുഖത്തേക്ക് നോക്കി. ഒരു നിമിഷം ഇരുവരും സ്വയം മറന്നു പരസ്പരം നോക്കി നിന്നു. അനു അവന്റെ കൈകൾ വിടുവിച്ചുകൊണ്ട് രാകിയേ ഇറുകേ പുണർന്നു നിന്നു.
അവളുടെ പ്രവർത്തിയിൽ രാകേഷ് ഒന്നമ്പരന്നു.
\"I love you....\"അനുവിന്റെ മൃദുലമായ ശബ്ദം അവന്റെ കാതിൽ തഴുകിമറഞ്ഞു.
താൻ കാലങ്ങളായി കാത്തിരുന്ന നിമിഷം. അനു സ്വയം രാകിയേ അംഗീകരിച്ചിരിക്കുന്നു. അവൻ പതിയെ കൈകളുയർത്തി അവളെയും ചുറ്റിപ്പിടിച്ചു.
\"Love you too....\"
❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️
അന്ന് രാത്രി... മറ്റൊരിടത്ത്
തലയിൽ നിന്നും കണ്ണുകളിലൂടെ മണ്ണിലേക്ക് രക്തം ഊർന്നുവീനുകൊണ്ടിരിക്കെ ബെന്നി പതിയെ കണ്ണുകൾ തുറക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.
കൈകളുകൾ ബെന്ധിച്ച നിലയിൽ തറയിൽ മുട്ടുകുത്തി നിൽക്കുകയാണ് ബെന്നി. ഇടവും വലവും ചോരകുടിക്കുന്ന ചെന്നായ്ക്കളെ പോലെ ചില മനുഷ്യർ. നിൽപ്പുണ്ട്...ചുറ്റും ഇരുട്ടാണെങ്കിലും അവിടവിടെ പൊളിഞ്ഞുകിടക്കുന്ന കെട്ടിടമായതിനാൽ അൽപ സ്വല്പം നിലാവെളിച്ചം മുഖത്തേക്ക് വന്നു വീഴുന്നുണ്ട്....
തന്റെ മുന്നിൽ കുറച്ചു മാറി ഒരു കറങ്ങുന്ന ചെയറിൽ തന്നെ മാത്രം നോക്കിയിരിക്കുന്നു ആ കറുത്ത കണ്ണുകളെ അവൻ കണ്ടു..
ഒരു ഞെട്ടലോടെ ബെന്നി തലയാട്ടി ക്കൊണ്ട് പറഞ്ഞുതുടങ്ങി..
\"No...... No...... Don\'t do this..... Leave me Pls......leave me......\"
അവൻ ബെന്നിയുടെ മുഖത്തുനിന്നും കണ്ണെടുത്തുകൊണ്ട് അടുത്ത് നിന്ന തന്റെ ബോഡി ഗാർഡിനോട് എന്തോആഗ്യം കാട്ടി അയാളും മനസിലായ പോലെ ഗ്ലാസിൽ മദ്യം പകർന്നുകൊണ്ട് തിടുക്കത്തിൽ അവന്റെ ഗ്ലാസ്സിലേക്ക് ഐസ് ക്യൂബ്സ് ഇട്ടുകൊടുത്തു....
\"Don\'t worry benni..നിന്നെ വിട്ടയക്കാൻ തന്നെയാണ് ഇങ്ങോട്ടേക്കു കൊണ്ടുവന്നത്. ഞാൻ ഇത് ചെയ്യില്ലായിരുന്നു.....\"അയാൾ കയ്യിലെ ഗൺ തലോടിക്കൊണ്ട് പറഞ്ഞുതുടങ്ങി.... \"പക്ഷെ നീ നിന്റെ വാക്കുതെറ്റിച്ചു...അവൻ ആ രാകേഷ് നിസാരക്കാരനല്ല.... അവൻ നിന്റെ പിറകെയുണ്ട്... നിന്നിലൂടെ അവൻ എന്റെ നേരെ എത്താൻ പാടില്ല... നീയില്ലാതായാൽ... എല്ലാം ബ്ലാങ്ക് ആകും....\"
അയാൾ ഗ്ലാസ് ചുണ്ടിലേക്കടുപ്പിച്ച് കൊണ്ട് സിപ്പ് ചെയ്തു.
\"..നിന്നെ അവന് കണ്ടെത്താൻ കഴിയില്ല... മുന്നേ നിന്നെ ഞാൻ സേഫ് ആയിട്ട് എത്തേണ്ടെടുത്ത് എത്തിച്ചിരിക്കും...\"
\"നൊ..... ഞാൻ... നിനക്ക് വേണ്ടിയാണ് എല്ലാം ചെയ്തത്....അനുവിനെ വിഷ്ണുവിൽ നിന്നകറ്റിയതുപോലും നിനക്ക് വേണ്ടിയാ....\"
ബെന്നി അലറാൻ തുടങ്ങി.
\"....ബെന്നി... ബെന്നി.... ബെന്നി.... കൂൾ ഡൌൺ.......അനു........ അവളുടെ കാര്യം നീയങ്ങു മറന്നേക്ക് ബെന്നി..... അതാണ് നമ്മൾ തമ്മിലുള്ള ഡീൽ.....Don\'t you remember that?....\"
\"...എനിക്കവളെ ഇഷ്ടമായിരുന്നിട്ടും പലപ്രാവശ്യം എന്റെ തൊട്ടടുത്ത് കിട്ടിയിട്ടും ഞാനവളെ ഒന്ന് തൊട്ടുപോലും നോക്കാതിരുന്നത് നിനക്ക് വേണ്ടിയായിരുന്നു... എല്ലാവർക്കും മുന്നിൽ വില്ലനായി ഞാൻ നിൽക്കുമ്പോഴും എന്റെ വാക്ക് ഞാൻ പാലിച്ചിട്ടുമുണ്ട്.... നിനക്ക് വേണ്ടി എത്രയെത്ര പേരെയാണ് ഞാൻ കൊന്നുകൂട്ടിയത്....\"
\"അതിനുള്ള പ്രതിഫലമെല്ലാം കൈപ്പറ്റിട്ടുമില്ലേ..... നീ..... എന്നിട്ടിപ്പോ...അനുവിനെ നിനക്ക് വേണം അല്ലേ...... Never.......... വിഷ്ണുവിനോടുള്ള പ്രതികാരത്തേക്കാൾ കണ്ട നാൾ മുതൽ നെഞ്ചിൽ പച്ചകുത്തിയപോലെ കയറിക്കൂടിയ മോഹമാണവൾ....വിട്ടുകളയാനായിരുന്നെങ്കിൽ ഇത്രയും വർഷം കാത്തിരിക്കില്ലായിരുന്നു ഞാൻ...........
തുടരും
✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️