Part 60
Part 60
"തീർത്തില്ലേ നമ്മൾ..... അവനെ..."
"നമ്മളല്ല ഞാൻ അവന്റെ കഴുത്തറുത്തത് ഞാനാ.... ഈ കൈകൾ കൊണ്ട്.... ഹ... ഹ.. ഹ...പക്ഷെ അവന്റെ വീട്ടുകാര് അപ്രതീക്ഷിതമായി കയറിവന്നു... തെളിവുകൾ ഇല്ലാതാകാൻ അവരെയും കൊല്ലേണ്ടിവന്നു.
ബെന്നി ഉള്ളിൽ പുശ്ചത്തോടെ ചിരിച്ചുകൊണ്ട് റാമിനെകൊണ്ട് സംസാരിപ്പിച്ചുകൊണ്ടിരുന്നു.എല്ലാം ക്യാമെറകണ്ണുകൾ പകർത്തുന്നതറിയാതെ റാമും സ്വയം കുറ്റസമ്മതം നടത്തിക്കൊണ്ടിരുന്നു.
"പിന്നീട് എന്റെ രണ്ടാം വരവ്..... വിശുദ്ധനായി..... അവൾ പോലും എന്നെ വിശ്വസിച്ചു....അത്രയ്ക്ക് ഗംഭീരമാല്ലാരുന്നോ അഭിനയം.. അവളുടെ മുന്നിൽ നിൽക്കുമ്പോഴേല്ലാം നിനക്കുവേണ്ടി ഞാൻ കടിഞ്ഞാണിട്ടു... എല്ലാം പെർഫെക്ട്... ഇടക്കിടക്കുള്ള ആ വീട്ടിലെ സന്ദർശനവും പോകുന്നിടത്തെല്ലാം അവൾക്ക് കൂട്ടുപോകലും ,തമ്പിയുടെ സംശയം കൂട്ടാനുള്ള ഫോട്ടോകലും വീഡിയോകളുമെടുക്കാൻ സഹായിച്ചു.. രവിയുടെ സഹായത്തോടെ ഫിനാൻസിൽ വച്ചുള്ള നാടകങ്ങളും ഭംഗിയായി നടന്നു...... അന്ന് ജൂസിൽ അവൻ കൃത്യമായി സ്ലീപ്പിങ് പിൽസ് ഇട്ടതുകൊണ്ട് അനു കൃത്യസമയത്ത് തന്നെ മയങ്ങിപ്പോവുകയും ചെയ്തു.. അതിനിടയിൽ വിഷ്ണുവിനെ അങ്ങോട്ടേക്കേതിക്കാൻ നിന്റെ ഫോൺ കാൾ കൂടിയായപ്പോൾ നമ്മുടെ പ്ലാനുകളെല്ലാം പക്കയായിട്ടുനടന്നു......"
ബെന്നി പറഞ്ഞു നിർത്തി.
"അങ്ങനെ.... അനീറ്റ... വിഷ്ണുദേവ്... ലവ്സ്റ്റോറി എട്ടായി മടക്കി വച്ചു.... പക്ഷെ....."
റാംമിന്റെ മുഖം തീവ്രമായപകയുടെ നേരിപ്പോടാൽ ചുവന്നു.
"പക്ഷെ........"
".. അവളുടെ വയറ്റിൽ അവന്റെ കുഞ്ഞ്... അങ്ങനൊരു നീക്കം ഞാൻ പ്രതീക്ഷിച്ചിരുന്നില്ല... അന്നെനിക്ക് ഭ്രാന്തു തന്നെ പിടിച്ചു. ആ കുഞ്ഞിനെ ഇല്ലാതാക്കി അവളെ കൂട്ടികൊണ്ട് വരാൻ നിന്നെയൊക്കെ പറഞ്ഞുവിട്ടു.... പക്ഷെ.. ആ ശരൺ... അവനെല്ലാം തുലച്ചു.... അവളുടെ പപ്പകൂടി കൊല്ലപ്പെട്ടത്തോടെ കാര്യങ്ങൾ കയ്യിൽ നിന്നും പോയി... ആ മറ്റവൻ അവളെ ബാംഗ്ലൂരിലേക്ക് കൊണ്ടുപോയി... അന്നത്തെ ഡീലിങ്സും മറ്റും പോലീസ് ഇഷ്യൂ ആയതുകൊണ്ട് ബാംഗ്ലൂരിലേക്ക് എനിക്ക് കാലെടുത്തുവക്കാനായില്ല...... എല്ലാമോന്നു ഒതുങ്ങിയപ്പോ... അവളവിടെനിന്നും മറ്റെങ്ങോട്ടോ പോയി.. ഒരുപാട് തിരഞ്ഞു... ചിലപ്പോ അങ്ങനെയാണ് കണ്മുന്നിലുണ്ടെങ്കിലും കണ്ടെത്തതാണ് കഴിയില്ല... അവളിവിടെ തൊട്ടടുത്ത് ചെന്നൈയിൽ താമസിച്ചിട്ട് .... എനിക്കവളെ കണ്ടെത്തതാണ് പറ്റിയില്ല... അഞ്ചുവർഷം..... അവളെ മാത്രം ഓർത്ത്......"
റാം കയ്യിലിരുന്ന ഗ്ലാസ് ഉച്ചത്തിൽ ടേബിളിൽ വച്ചുകൊണ്ട് എഴുന്നേറ്റു..
"അവന് ഞാൻ സമാധാനം കൊടുത്തിട്ടില്ല.... ചാരുവുമായി അവന്റെ ലൈഫ് പൊരുത്തപ്പെട്ടുതുടങ്ങിയതുമുതൽ ഞാൻ വീണ്ടും കളം മാറ്റി.... fallopian ട്യൂബ്സ് നെ നിർജീവമാക്കുന്ന മെഡിസിൻ പനിക്കുള്ള ഇൻജക്ഷനാണെന്ന് പറഞ്ഞു കൊടുക്കുമെന്ന് ചാരു സ്വപ്നം കണ്ടുകാണില്ല... പിന്നേ ഒരുതരം ഇമോഷണൽ ബ്ലാക്‌മെയിൽ പോലെ അവളുടെ മനസിലെ കുറ്റബോധത്തിന്റെ ആഴം കൂട്ടാനും എനിക്കുകഴിഞ്ഞു... അവസാനം..... പാവം മണം മടുത്തു ആത്മഹത്യചെയ്യുമെന്ന് ഞാനും കരുതിയില്ല........"
"അപ്പോൾ ചാരുവിന്റെ മരണത്തിന് പിന്നിലും......."ബെന്നി സംശയത്തോടെ ചോദിച്ചു...
"ഹാ.... ഞാൻ തന്നെ.....ഏറ്റവും ലാസ്റ്റ് ആ സ്ത്രീ... അനുക്കുട്ടിയുടെ അമ്മ... ടീച്ചറമ്മ... നിന്നെ കൊല്ലാൻ പിറകെ വന്നു എന്നെ കണ്ടുപിടിച്ചില്ലായിരുന്നെങ്കിൽ അവരിപ്പോഴും ജീവിച്ചിരിക്കുമായിരുന്നു... ചക്കന് നേരം പോലും എന്തൊരു ശൗര്യമായിരുന്നു ആ തള്ളക്ക്.....അവരുടെ ബാഗിൽ നിന്നും വെഡിങ് ലെറ്ററും ഫോണും കിട്ടിയില്ലായിരുന്നെങ്കിൽ അനുവിനെ എന്നെന്നേക്കുമായി മറക്കേണ്ടി വരുമായിരുന്നു."
" അവളെ നാട്ടിലെത്തിക്കാനല്ലേ അവരെ കൊന്നത്...... "
"അതിന് മാത്രമല്ല... അവളോടൊപ്പം ചന്ദ്രോത്തെ അവകാശികൂടി എത്തില്ലേ.... വിഷ്ണുവിന്റെ മകൻ...... വിഷ്ണുവിന്റെ സ്വത്തുക്കളുടെ ഏക അവകാശി... അതിനെ ഞാൻ ജീവിക്കാൻ വിടുമോ.. ബെന്നി...."
അവൻ അതും പറഞ്ഞ് ബോട്ടിലടക്കം വായിലേക്ക് കമഴ്ത്തി. തല്ക്കാലം ഇത്രയൊക്കെ തന്നെ ധാരാളം മതി എന്ന കണക്കുകൂട്ടലിൽ ബെന്നി അവിടുന്ന് കടന്നു... ചന്ദ്രോത്തേക്ക്.. വിഷ്ണുവിനെക്കാണാൻ.... വിഷ്ണു ആ സമയത്ത് അവിടെയുണ്ടായിരുന്നില്ല.. പക്ഷെ, ശ്രീക്കുട്ടി അവനെ കണ്ടു അവനെല്ലാം അവളോട് പറഞ്ഞു.. കുറച്ചുകഴിഞ് അവൾ അവനെയും കൂട്ടി പുറത്തേക്ക് പോകുന്നത് കാണെ അവരെ പിന്നെ തുടർന്നു.
❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️
റാം കാർ സുഡൻ ബ്രേക്ക് ഇട്ടു നിർത്തി. മുന്നിൽ കിടക്കുന്ന വാഹനം കണ്ടതും അവന്റെ നെഞ്ചിടിപ്പ് കൂടി.. അതിന് മുന്നിലായ് നിൽക്കുന്നയാളെ അവൻ നിവർന്നു നോക്കാൻ മടിച്ചു... ശ്രീക്കുട്ടി....
അവനെ കണ്ടതും അവളുടെ മുഖം കോപത്താൽ ആളിക്കത്തുന്നത് പോലെ തോന്നി...
റാം ശ്രീയുടെ മുഖത്തോട് മുഖം നിന്നു.
ഒരുനിമിഷത്തെ മൗനം ഭേദിച്ചത് ശ്രീക്കുട്ടിയുടെ കൈകളായിരുന്നു
'പ്ടെ ' റാം കരണം പൊത്തിപ്പോയി...
അടുത്ത നിമിഷം അവൻ അലറി വിളിച്ചു.
"ഡീ....."
"മിണ്ടരുത് നീ...... എന്തൊക്കെയാ നീ ചെയ്തുവച്ചേക്കുന്നതെന്നു വല്ല ബോധവുമുണ്ടോ നിനക്ക്... നിന്നിൽ നിന്നു ഞാനിതൊന്നും പ്രതീക്ഷിച്ചില്ല....."
അവൾ കലിപ്പൂണ്ട ഭദ്രയെപ്പോലെ ആക്രോഷിച്ചു..
"ശ്രീ........ അത്....."
" വേണ്ട.... എസ്‌ക്യൂസുകളൊന്നും വേണ്ട കേൾക്കാൻ താല്പര്യവുമില്ല... ദേ ഇതെന്താന്നറിയോ നിനക്ക്.. "
ഒരു പെൻ ഡ്രൈവ് ഉയർത്തിക്കാട്ടി ശ്രീ ചോദിച്ചു. റാം പകച്ചുപോയി എന്നല്ല വിറച്ചുപോയി..
"ശ്രീ...... ഞാൻ...."
"നിന്റെ വീര ചരിത്രം...... പതിനാല് വയസുമുതൽ തുടങ്ങിയ കൊലപാതകപാരമ്പരയുടെയും മയക്കുമരുന്ന് മാഫിയയിൽ ഒരു കമ്പിയായി മാറിയത്തിന്റെയും കൂടെപ്പിറപ്പിനെ കൂടെനിന്ന് കഴുത്തറുത്തത്തിന്റെയും ഒക്കെ ഭേദിക്കാൻ പറ്റാത്ത തെളിവ്....."
"ശ്രീ ഞാനൊന്നു പറയട്ടെ..."
"ഇന്നലെ ബെന്നി എന്റെ മുന്നിലാണ് വന്നു വീണത്........"
അവർ ഒരു നിമിഷം ആ സംഭവത്തിലേക്ക് പോയി.
❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️
ശ്രീക്കുട്ടി, വിഷ്ണുവിന്റെ റൂം വൃത്തിയാക്കുകയായിരുന്നു. അപ്പോഴാണ് ആരോ ജനലിൽ കൂടി അകത്തേക്ക് നടന്നതും ബാലൻസ് വിട്ട് നിലത്തേക്ക് വീണതും... ശ്രീ ശരിക്കും ഞെട്ടി... അത് ബെന്നിയായിരുന്നു. അവൾ നിലവിളിക്കാൻ തുടങ്ങിയെന്നു കണ്ടപ്പോൾ ബെന്നി അവളുടെ വായ പൊത്തിപ്പിടിച്ചു.
"ദയവ് ചെയ്ത് ബഹളം വെയ്കരുത്.. ഞാൻ ഉപദ്രവിക്കില്ല... ഒരു കാര്യം വിഷ്ണുവിനെ അറിയിക്കണം.."
അവൾ... പിടച്ചിൽ നിർത്തി. അവൻ കൈകളയച്ചു.
"വിഷ്ണുവേട്ടനിവിടെയില്ല..... നിനക്കെന്താ വേണ്ടത്...."
ബെന്നി കാര്യങ്ങളെല്ലാം ചുരുക്കി ശ്രീയോട് പറഞ്ഞു..
"നിർത്ത് നീയെന്താ പുതിയ നാടകം കളിക്കുവാണോ.. അതും എന്റെ സഹോദരങ്ങളെ തമ്മിലടിപ്പിച്ച്...."
"ഒരിക്കലുമല്ല എല്ലാ തെളിവുകളും ഈ പെൻഡ്രൈവിലുണ്ട്.. ഇനിയും അവരുടെ കൂടെ നിന്നാൽ അവൻ എന്നെയും കൊല്ലും. എന്നിട്ട കുറ്റം വിഷ്ണുവിന് ചാർത്തിക്കൊടുക്കും...."
അവൾ പെട്ടെന്ന് തന്നെ ബെന്നിയെ ആരും കാണാതെ തന്റെ മുറിയിലെക്കെത്തിച്ചു. തന്റെ ലാപ്പിൽ ഡ്രൈവ് കണക്ട് ചെയ്തു ശ്രീ അക്ഷരാർദ്ധം ഞെട്ടിപ്പോയി.. ഒരു നിമിഷം അവളെന്താ ആലോചിച്ചു.
"ഇതിപ്പോ തന്നെ പോലീസ് ൽ അറിയിക്കണം.. ബെന്നി സഹകരിക്കണം റാമിനെ കുടിക്കാനും തന്റെ ജീവൻ രക്ഷിക്കാനും വേറെ വഴിയില്ല... പ്ലീസ്..."
"ഞാൻ..... ഞാൻ... വരാം... മരിക്കാതിരിക്കാൻ ഞാൻ മാപ്പുസാക്ഷിയാകാം..."
"ശരി.... ഞാൻ പറയുന്നത് ശ്രദ്ദിച്ചു കേൾക്കണം... ഷെഡിൽ ഒരു മെറൂൺ ഇന്നോവ യുണ്ട്... ആരും കാണാതെ.. അതിനകത്തത് ഇരിക്കുന്നു ഞാൻ ഉടനെ വരാം...."
"ശരി "
ശ്രീ പറഞ്ഞത് പോലെ ബെന്നി ചെയ്തു.. ഡ്രസ്സ് ചേഞ്ച് ചെയ്ത് ശ്രീ പുറത്തേക്ക് വന്നു കാറിൽ കയറി. ബെന്നി അതിലുണ്ടായിരുന്നു. അവൾ തറവാട്ടിൽ നിന്നും പുറത്തേക്ക് വേഗത്തിൽ ഡ്രൈവ് ചെയ്തു.
വഴിയോരത്ത് കാർ സുഡൻ ബ്രെക്കിട്ട് നിന്നപ്പോഴാണ് ബെന്നി തലയുയർത്തി പുറത്തേക്ക് നോക്കിയത്... മുന്നിൽ രണ്ടു കാറുകളുണ്ട്.. റാമും അവന്റെ ആൾക്കാരും.. ബെന്നിശ്രീയെ നോക്കി അവളും അവരെ നോക്കി കാറിനു പുറത്തേക്കിറങ്ങി.
"ശ്രീ.. വേണ്ട.....വണ്ടിതിരിക്ക്... വേഗം... അവനെന്നെ കൊല്ലും..."
"അവനല്ല..... ഞാനാണ് നിന്നെ കൊല്ലാൻ പോകുന്നത്...." ഒരു പുശ്ചചിരിയോടെ അവൾ അവനെ നോക്കി പറഞ്ഞു..
"ശ്രീ...."അവൻ വിറച്ചുതുടങ്ങി
"No... ബെന്നി.......രേഖ.....".അവൾ കയ്യിലിരുന്ന ഗൺ അവന് നേരെ ചൂണ്ടി...അപ്പോഴേക്കും റാം അവിടേക്ക് വന്നു അവന്റെ ആളുകൾ കാർ വളഞ്ഞു... "നിനക്കൊന്നും മനസിലായില്ലല്ലേ....... She is my lovable sister and also my partner....."
ബെന്നിക്ക് ശരീരത്തിലെ ഒരൊ അണുവിലും ഭയം നിറഞ്ഞു.അതു കണ്ടിട്ടാവണം അവർ പൊട്ടിച്ചിരിച്ചു.
"നീയെന്താ കരുതിയത്.... ആ വീട്ടിൽ ആരുമറിയാതെ, ആരുടേം സഹായമില്ലാതെ ഇവനൊറ്റക്ക് എല്ലാം ചെയ്തെന്നൊ..... You fool........"
"കൊണ്ടുപോ ഇവനെ......"റാം അലറി. ഗാർഡ്സ് ബെന്നിയെ അടിച്ച് വലിച്ച്ചിഴച്ച് കൊണ്ടുപോയി...
"ശ്രീ... ഞാൻ..." റാം ഒരു പരുങ്ങലോടെ അവളെ നോക്കി.. അവൾക്ക് അവനെ നുറുക്കി അരിയാനുള്ള ദേഷ്യം ഉണ്ടായിരുന്നു.
"ഇവിടെ വച്ച് ഒന്നും ഞാൻ പറയുന്നില്ല.... അവന് വേണ്ടത് കൊടുത്തിട്ട് വാ നമുക്ക് നാളെ മീറ്റ് ചെയ്യാം.."
അതും പറഞ്ഞുകൊണ്ട് ശ്രീ കാറെടുത്തുകൊണ്ട് പോയി.. റാം അവന്റെ കാറിലേക്കും...
❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️
"............... ഇന്നലെ ബെന്നി എന്റെ മുന്നിൽ വന്നു പെട്ടില്ലായിരുന്നെങ്കിൽ.വിഷ്ണുവിനെ കണ്ടിരുന്നെങ്കിൽ......... ഇങ്ങനെ നിന്നു സംസാരിക്കാൻ നീ ഉണ്ടാവില്ലായിരുന്നു... Idiot....."
തുടരും
✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️