Aksharathalukal

ഈറനണിഞ്ഞ മിഴികളോടെ 💐

Part 61


\"............... ഇന്നലെ ബെന്നി എന്റെ മുന്നിൽ വന്നു പെട്ടില്ലായിരുന്നെങ്കിൽ.വിഷ്ണുവിനെ കണ്ടിരുന്നെങ്കിൽ......... ഇങ്ങനെ നിന്നു സംസാരിക്കാൻ നീ ഉണ്ടാവില്ലായിരുന്നു... Idiot.....\"

അതു കേട്ടതും റാമിന്റെ മുഖം വിവർണമായി.
\"......ചെയ്തുകൂട്ടിയതെല്ലാം വിളിച്ചുകൂവിയിരിക്കുന്നു.....\"

\"ആ.... ഞാൻ എല്ലാം വിളിച്ചുപറഞ്ഞുപോയി....പക്ഷെ ഒരിക്കൽ പോലും ഒരിടത്തുപോലും നിന്റെ പേര് പറഞ്ഞിട്ടില്ല...... ഇനി പറയുകയുമില്ല.....നിനക്കത് മാത്രം പോരെ....\"
അവനത് പറഞ്ഞപ്പോൾ തന്നെ ഒന്നുകൂടി അവന്റെ കരണത്ത് കിട്ടി..
\"നീ എനിക്ക് എത്രത്തോളം ഇമ്പോർട്ടന്റ് ആണെന്ന്  അറിയാമായിരുന്നിട്ടും.... ഇങ്ങനെ സംസാരിക്കാൻ നിനക്ക് തോന്നുന്നുണ്ടല്ലോ...\"

അവൻ ഒരുനിമിഷം അവളെ നോക്കി നിന്നു... \"നീ...എല്ലാം നിന്റെ കയ്യിൽ ഭദ്രമാണെന്ന് ഞാൻ കരുതി... എല്ലാത്തിലും പെർഫെക്ട് ആയിരുന്നിട്ടും അവളുടെ കാര്യം വരുമ്പോ മാത്രം ഇങ്ങനെ മണ്ടത്തരം കാട്ടുന്നതെന്തിനാ... എന്തിനാ ഇങ്ങനെ ഡിപ്രെസ്സ്ഡ് ആകുന്നത്.... ഇമോഷണൽ ഇടിയറ്റ്... ആകുന്നത്.... \"

\"സോറി.. ശ്രീ... എനിക്കറിയില്ല.... അവളെ എനിക്ക് വേണം  ശ്രീ..... അതെന്റെ  മോഹമാണ്.....വാശിയാണ് ശ്രീ...... അവനോടുള്ള വെറുപ്പിന്റെ പേരിൽ മാത്രമല്ല...... അവളെ എനിക്ക് വേണം.... She is‌ mine...... നടന്നതൊക്കെ നിനക്കും അറിയില്ലേ....അവനെല്ലാം തട്ടിയെടുത്തതല്ലേ..... സ്നേഹം.... എല്ലാരുടെയും സ്നേഹം..... സ്വത്ത്‌.... അവകാശം... പദവി.... സ്ഥാനമാനങ്ങൾ.... ചാരു..... അവസാനം... എന്റെ അനു.............
അടക്കാൻ പറ്റുന്നില്ല.. എനിക്ക്.... ലഹരിയിൽ മുഴുകിയപ്പോ.... മനസിലുള്ളതെല്ലാം കടൽ പോലെ ഇരമ്പി പുറത്തേക്ക് വന്നതാ..... അത് പക്ഷെ ആ.. പന്ന @##₹#@@%#///? മോൻ തെളിവുണ്ടാക്കുകയായിരുന്നെന്ന് ഞാൻ അറിഞ്ഞില്ല.... Iam സോറി....\"

\"പറഞ്ഞപ്പോ കഴിഞ്ഞു... നീ എന്താ പറഞ്ഞത്... എന്റെ പേര് നീ പറയില്ലെന്ന്
നീ എന്റെ പേര് പറയാത്തതുകൊണ്ട് മാത്രം ഞാൻ രക്ഷപെടില്ലെന്നു നിനക്കറിയില്ലേ റാം....കാരണം റാമില്ലാതെ ശ്രീയില്ല... അതുപോലെ ശ്രീയില്ലാതെ റാമുമില്ല......\"

\"I\'m  sorry dear....എന്നോട് ക്ഷമിക്കൂ  pls...\" അവന്റെ കണ്ണുകൾ ചുവന്നു...അവൻ അവളെ കെട്ടിപ്പിടിച്ചുകൊണ്ട് ക്ഷമ യാചിച്ചു.

\"Ok.... Leave it ...... ഞാനാകെ ടെൻഷനടിച്ച്  മുള്ളിൽ നിൽക്കുമ്പോഴാ.. നീ കൂടി ഇങ്ങനെ  ബുദ്ദിയില്ലാതെ ഓരോന്ന് ഒപ്പിക്കുന്നത്....\"

റാം അവളെ ആശയത്തോടെ നോക്കി.. അവളുടെ കണ്ണുകളിൽ നിറഞ്ഞു നിൽക്കുന്ന ഭീതി അവനെ അമ്പരപ്പിച്ചു.
\"എന്തുപറ്റി ശ്രീ... എന്ത് ടെൻഷൻ ആണ് നിനക്കുള്ളത്....\"

\" ക്രിസ്റ്റി.....വന്നിട്ടുണ്ട് ..\" അവളുടെ നാവുകളിൽ നിന്നും ആ പേര് വന്നതും റാം പരിഭ്രമത്തോടെ ഉമിനീരിറക്കി.
\" ഞാനറിഞ്ഞു.... ഇപ്പൊ ഇങ്ങനെയൊരു വരവ് ഞാൻ പ്രതീക്ഷിച്ചില്ല... എന്തിനാ വന്നത് എന്നുപറഞ്ഞോ.... \"
\"No  idea .....എന്തായാലും തല്ക്കാലം ബെന്നിയുടെ കാര്യങ്ങൾ ഒന്നും അവനോട് വിളമ്പണ്ട..ഞാനൊന്നും വിശദമായി പറഞ്ഞിട്ടില്ല ... അശ്രദ്ധ അവൻ ക്ഷമിക്കില്ല.....\"

\"ഹാ..... But... ഇപ്പൊ എന്തിനാ ഇങ്ങനെ   ഒരു വിസിറ്റ്..... നിനക്കെന്തെങ്കിലും ഊഹമുണ്ടോ.......നിന്നെ കാണാൻ വേണ്ടി വെറുതെ വന്നതാണോ....ഇപ്പൊ കുറേയായില്ലേ നീ ബാംഗ്ലൂർക്ക് പോയിട്ട്.
.....\"

\"അതെ..... പക്ഷെ... ഇതങ്ങനെ ഒരു നിസാരമായ വിസിറ്റ് അല്ല...... He has some hidden agenda...\"

\"കാണാൻ പോകണ്ടേ......\"

\"ഇന്നലെ ബെന്നിയെ നിന്നെ ഏൽപ്പിച്ച് ഞാനങ്ങോട്ടാണ് പോയത്....പക്ഷെ ഒന്നും വിട്ടുപറഞ്ഞില്ല.... നീയും കൂടി വന്നിട്ട് കാര്യങ്ങൾ ഒരുമിച്ച് പറയാം എന്ന് പറഞ്ഞു....

\"  Daammit.....i know....He\'s really crazy....\"

\"പിന്നേ, തല്ക്കാലം നിന്റെ പേർസണൽ ഇഷ്യൂസ് ഒക്കെ ഒരു സൈഡിലേക്ക് മാറ്റി വക്ക്..... അവനിവിടെ വന്നതെന്തിനാണോ അത് നടത്തിക്കൊടുത്ത് എത്രയും പെട്ടെന്ന് ക്രിസ്റ്റിയെ തിരിച്ചയച്ചേ പറ്റൂ.... ഇല്ലെങ്കിൽ  അറിയാലോ.... എല്ലാം കയ്യീന്ന് പോകും..\" ശ്രീ ഒരു താക്കീത് പോലെ പറഞ്ഞതും അവൻ ദേഷ്യത്തിൽ മുഷ്ടി ചുരുട്ടി കാറിന്റെ ബോണെറ്റിൽ ഇടിച്ചു.

\"What the fu***????\"

\"Calm down Ram..... ദേ.. നോക്ക്
17 ആം വയസുമുതൽ നമ്മൾ drug ഉപയോഗിച്ച് തുടങ്ങിയതാണ്... പിന്നീടതിന്റെ  കാരിയേഴ്‌സ് ആയി... പിന്നേ അല്ലറ ചില്ലറ ഡീലിങ്ങ്സ്..... ഇന്ന്..... ബാംഗ്ളൂർ, മുംബൈ, ചെന്നൈ, ഡൽഹി.. തുടങ്ങി പലയിടത്തും നമുക്കുള്ള ഡീലിങ്ങ്സ് ചെറുതല്ല...... ബാംഗ്ലൂരിൽ ....drug മാഫിയ കിങ് എബ്രഹാം വിൻസെന്റ്.. കൊല്ലപ്പെട്ടപ്പോൾ... അനാഥമായിപ്പോയ  സാമ്രാജ്യത്തെ തിരിച്ചു പിടിച്ചത്  ക്രിസ്റ്റിയാണ്..... അവന്റെ ഇടവും വലവും നിൽക്കാൻ   പല കൊടികെട്ടിയവന്മാരും ഉണ്ടായിരുന്നെങ്കിലും അവനെ ഇമ്പ്രെസ്സ് ചെയ്യാൻ നമുക്കായതുകൊണ്ടുമാത്രമാണ് ഈ ഇൻഡസ്ട്രിയിൽ നമ്മൾ പിടിച്ചു നിൽക്കുന്നത്....എല്ലാം നിനക്കോർമ്മയുണ്ടല്ലോ... നിന്റെ ഒരശ്രദ്ധ കൊണ്ട് അവന്റെ കണ്ണിലെ കരടാവാൻ ഞാനാഗ്രഹിക്കിന്നില്ല.... അറിയാലോ നിനക്ക് ... അവൻ ജീവനോടെ വിടില്ല...അവന്റെ മുന്നിൽ നിൽക്കുമ്പോൾ അവനെന്താണോ പറയുന്നത് അത് മാത്രമാവണം മനസ്സിൽ.... മറ്റെല്ലാം നമുക്ക് കുറച്ചുദിവസത്തേക്ക് മാറ്റിവക്കാം.... Ok ആണോ...\"

\"എല്ലാം നീ പറയും പോലെ.....\"

\"That\'s my boy...... അപ്പോൾ ഇന്ന് ഈവെനിംഗ് നമുക്ക് പോകാം... ദാ ഈ പെൻഡ്രവും  ഈ ഫയൽ ഉം... ബെന്നിയുണ്ടാക്കിയ തെളിവുകളാണ്... നശിപ്പിച്ചേക്ക്....\"
അവൾ ഡ്രൈവും ഒരു റെഡ് കളർ ഫയൽ ഉം അവനെ ഏൽപ്പിച്ചുകൊണ്ട് കാർ സ്റ്റാർട്ട്‌ ചെയ്ത് അവനെ കടന്നുപോയി. അവൻ അത് രണ്ടും മുറുകെപിടിച്ചുകൊണ്ട് കാറിലേക്ക് നടന്നു.

❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️

അമ്മയെയും അച്ഛനെയും കണ്ടും സംസാരിച്ചും കുറച്ചുനേരം അവരോടൊപ്പമിരുന്നപ്പോൾ തന്നെ ഇന്ദുവിന് പകുതി ആശ്വാസം കിട്ടിയെന്നു പറയാം...ഉച്ചതിരിഞ്ഞാണ് അവൾ തിരികെയിറങ്ങിയത്.നേരെ ഒരു മെഡിക്കൽ ഷോപ്പിലേക്കാണ് അവൾ കയറിയത്.
പ്രെസ്ക്രിപ്ഷൻ കൊടുക്കുമ്പോൾ ആ കണ്ണുകൾ നിറഞ്ഞിരുന്നോ എന്ന് തോന്നിപ്പോകും... മെഡിസിൻ വാങ്ങി പണവും കൊടുത്തു തിരിഞ്ഞപ്പോൾ ആരുമായി കൂട്ടിമുട്ടി.. കയ്യിലിരുന്ന പൊതി താഴേക്ക് വീണു.അവൾ അതെടുത്തുകൊണ്ട് എണീറ്റു.

\"സോറി...\"
\"സോറി \"

ഇരുവരും ഒരുമിച്ച് പറഞ്ഞുകൊണ്ടാണ് പരസ്പരം നോക്കിയത്. ആ നിമിഷം രണ്ടുമുഖങ്ങളിലും അമ്പരപ്പും സന്തോഷവും നിറഞ്ഞു.

\"ഇന്ദു.....\" വിവേകിന്റെ ചുണ്ടുകൾ അറിയാതെ മൊഴിഞ്ഞു.
\"വിക്കിയേട്ടാ....\"ഇന്ദുവിന്  സന്തോഷം അടക്കാൻ കഴിഞ്ഞില്ല.

❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️

\"വിക്കിയേട്ടനെങ്ങനെ ഇവിടെ...?\"
കോഫി ടേബിലിലേക്ക് വച്ചുകൊണ്ട് ഇന്ദു ചോദിച്ചു. രണ്ടുപേരും അടുത്തുള്ള കോഫി ഷോപ്പിലാണ് ഇരിക്കുന്നത്.

\"അതുകൊള്ളാം എന്റെ യീ വേഷം കണ്ടിട്ടും നിനക്ക് മനസിലായില്ലേ... ഞാനിപ്പോ ഇവിടുത്തെ DYSP ആണ്... ഇങ്ങോട്ട് ട്രാൻസ്ഫറായിട്ട് രണ്ടുമാസമായി...\"

\"സോറി... സോറി... ഞാനോർത്തില്ല... വിദ്യക്ക് സുഖാണോ.. അവളിപ്പോ എവിടെയാ....\"

\"അവൾ കോഴിക്കോട് തന്നെ.     ..... Housesurgency....ചെയ്യുന്നു... \"

അതുകേട്ടപ്പോൾ ഇന്ദുവിന്റെ മുഖമൊന്നു വാടിയതായി അവന് തോന്നി..പെട്ടെന്നുതന്നെ അവൾ പുഞ്ചിരിക്കുകയും ചെയ്തപ്പോൾ. അവനെന്തോ നെഞ്ചിൽ കൊളുത്തിയതുപോലെ തോന്നി.

\"അമ്മഎന്തുപറയുന്നു....?\"

\"അമ്മ.... അമ്മ.. പോയി ഇന്ദു...\"

\"വിക്കിയേട്ടാ.....?\"അവളൊന്നു ഞെട്ടി
\"ആറുമാസമായി... അറ്റാക്കായിരുന്നു..\"
വിവേക് അതുപറഞ്ഞതും അവളുടെ കണ്ണുകൾ നിറഞ്ഞുതുളുമ്പി.

\"ഏയ്‌... തൻ കരയുകയാണോ....?\"

\"എന്നോടൊന്നു പറഞ്ഞില്ലല്ലോ....ഏട്ടാ....\"

\"സോറി.. അറിയിക്കാൻ പറ്റിയില്ലാ....ഹ.. അതുവിട് തനിക്ക് വിദ്യയോട് സംസാരിക്കണ്ടെ.... ഞാനിപ്പോൾ വിളിച്ചുതരാം..\"
വിവേക് ഫോണെടുത്ത് വീഡിയോ കാൾ ചെയ്തു... ഇന്ദുവിനെ കണ്ടതും വിദ്യയുടെ കണ്ണുകൾ നിറഞ്ഞു. അവളുടെയും. കുറച്ചുനേരം വിശേഷങ്ങളൊക്കെ പറഞ്ഞ് കാൾ കട്ട്‌ ചെയ്തു.

\"എന്തായാലും താൻ പഠിത്തം മുടക്കിയത് ശരിയായില്ല...രണ്ടു വർഷം പോയില്ലേ.....അതൊന്നു കംപ്ലീറ്റ് ചെയ്തിരുന്നെങ്കിൽ തനിന്നൊരു ഡോക്ടർ ആയിരുന്നില്ലേ...\"

\"അതുപിന്നെ.. വിക്കിയേട്ടാ... എനിക്ക്...\" അവളൊന്നു പരുങ്ങി.

\"ആട്ടെ... തന്റെ കല്യാണത്തിന് എനിക്കെത്താൻ പറ്റിയില്ല... എന്താ അയാളുടെ പേര്..\"

\"ശ്രീറാം ശേഖർ....\"

\"ഇവിടെ അടുത്തതാണോ വീട്...\"

\"അതെ.... ഇവിടെ ചന്ദ്രോത്ത് തറവാട് എവിടെയാണ് ചോദിച്ചാൽ ആരും പറഞ്ഞുതരും ....\"
അവളത് പറഞ്ഞതും വിവേക് എന്തോ ആലോചിച്ചു
\"ചന്ദ്രോത്ത്....... ഈ പേര് ഞാൻ...... Yes....
വിഷ്ണുദേവിന്റെ....\"
\"വിഷ്ണുവേട്ടനെ അറിയോ....\"
\"പിന്നേ.... ഒരിടത്ത് ചാർജെടുക്കുമ്പോൾ സ്ഥലത്തെ പ്രധാന വ്യക്തികളെപ്പറ്റി അറിഞ്ഞിരിക്കണ്ടേ... അങ്ങനെ അറിയാം...\"

\"ഓ........വിഷ്ണുവേട്ടൻ എന്റെ വല്യമ്മാമന്റെ മോനാണ്.. എന്റെ ചേച്ചിയുടെ ഭർത്താവ്...\"
അതുപറയുമ്പോൾ അവളുടെ വാക്കുകളിടറി..
\"ഏയ്‌... വിഷമിക്കാതെടോ.....എല്ലാം കഴിഞ്ഞില്ലേ...\" അവനവളുടെ കൈപിടിച്ച് ആശ്വസിപ്പിച്ചു.

\"എന്നാൽ ഞാനിറങ്ങട്ടെ വിക്കിയേട്ടാ...ലേറ്റ് ആയി...\"

\"താനെങ്ങനാ പോകുന്നെ.... ഡ്രോപ്പ് ചെയ്യണോ...\"

\"വേണ്ട ഏട്ടാ.... വണ്ടിയുണ്ട്..., ഇടക്ക് അങ്ങോട്ടേക്കിറങ്ങണെ....\"

\"ആയിക്കോട്ടെ.... Ok bai... .... ഇന്ദു... ഒന്ന് നിന്നെ...\"
അവൾ സ്കൂട്ടി സ്റ്റാർട്ട്‌ ചെയ്തു പോകാനൊരുങ്ങവേ അവൻ വീണ്ടും വിളിച്ചു.
\"ദേ തന്റെ മെഡിസിൻ....\"അവൻ ടേബിളിൽ ഇരുന്ന പാക്കെറ്റ്  എടുത്തുകൊണ്ട് വിളിച്ചു പറഞ്ഞപ്പോഴേക്കും അവൾ ഒന്ന് ഞെട്ടി.
അവൻ പാക്കേറ്റിൽ നിന്നും മെഡിസിൻ പുറത്തെടുത്തു കൊണ്ട് അവളുടെ അടുത്തേക്ക് വന്നു.
\"Sleepping pills.....\" അവൻ സംശയത്തോടെ പറഞ്ഞു.
\"നിനക്കെന്തിനാ ഇന്ദു.... സ്ലീപ്പിങ് pills...\"

\"അത്..... ഞാൻ.... ചിലപ്പോ തീരെ ഉറക്കമില്ല... വിക്കിയേട്ടാ... അതാ pills....\"
അവളെന്തൊക്കെയോ അവനോട് പറഞ്ഞൊഴിഞ്ഞു. കൂടുതൽ ചോദ്യം ചെയ്ത് അവളെ സങ്കടപ്പെടുത്തണ്ട എന്ന് കരുതി അവനും പിന്നീട് ഒന്നും ചോദിച്ചില്ല.
\"ഞാൻ പോട്ടെ.\" അവൾ അവനെ നോക്കി ചിരിച്ചുകൊണ്ട് അവിടെനിന്നും പോയി. അവന്റെ നെഞ്ചിന്നോരത്ത് ഒരു വേദന അനുഭവപ്പെട്ടു.
പറയാൻ മറന്നുപോയ പ്രണയം... അനിയത്തിയുടെ കൂട്ടുകാരിയായി വന്നവൾ... പിന്നീട് വീട്ടിലൊരംഗത്തെ പോലെ മാറിയവൾ...പിന്നീടെപ്പോഴാണ് തന്റെ ഹൃദയത്തിലേക്ക് ചേക്കേറിയതെന്നറിയില്ല.... കാക്കിക്കുപ്പായതിന്റെ ഗൗരവത്തത്തിൽ നിന്നുകൊണ്ട് അവളോട് തന്റെ പ്രണയം പറയാനുള്ള മടികൊണ്ടാവണം പറയാതെ ഉള്ളിൽ തന്നെ കൊണ്ടുനടന്നത്. എന്നിട്ടും വിദ്യ അത് കണ്ടെത്തി... പക്ഷെ..... നാട്ടിൽ നിന്നും ഒരു ഫോൺ കാൾ വന്നിട്ട് തിരിച്ചുപോയവളാണ്... അവളുടെ ചേച്ചി മരിച്ചു എന്ന് വിദ്യാപറയുമ്പോഴാണ് അറിഞ്ഞത്...... പിന്നീടെപ്പോഴോ ഇന്ദുവിന്റെ വിവാഹം  മുറച്ചെറുക്കനുമായി ഉറപ്പിച്ചെന്നും അറിഞ്ഞു.അവൾ വിവാഹംക്ഷണിക്കാൻ വന്നപ്പോഴും വിവാഹത്തിനും മനഃപൂർവം തിരക്കുകളുടെ പേരിൽ ഒഴിഞ്ഞുമാറി...പിന്നീടവളെ കാണുന്നത് ഇപ്പോഴാണ്.. ആ കണ്ണുകളുടെ തിളക്കം നഷ്ടപ്പെട്ടിരിക്കുന്നുവോ, ആ മുഖത്തെ പുഞ്ചിരിക്കും അത്ര തെളിച്ചമില്ലാത്തപോലെ...... അവൾ സന്തോഷവതിയാണോ.... അവൾക്കെന്തിനാണ് ആ pills...ഛെ... താനെന്തൊക്കെയാണ് ചിന്തിച്ചുകൂട്ടുന്നത്... അവൾ പറഞ്ഞതല്ലേ എല്ലാം...ചിലപ്പോൾ എല്ലാം തന്റെ തോന്നലാണെങ്കിലോ... പോലീസുകാരന്റെ കണ്ണല്ലേ... എപ്പോഴും സംശയത്തോടെ മാത്രേ എല്ലാം കാണൂ..

അവൻ പതിയെ അവിടെനിന്നിറങ്ങി... തന്റെ ബൈക്ക് സ്റ്റാർട്ട്‌ ചെയ്ത് സ്റ്റേഷനിലേക്ക്  പോയി.

എന്നാൽ അവരെ തന്നെ വീക്ഷിച്ചുകൊണ്ട് നിന്ന കണ്ണുകളെ ആരും ശ്രദ്ധിച്ചില്ല.

തുടരും

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️



ഈറനണിഞ്ഞ മിഴികളോടെ 💐

ഈറനണിഞ്ഞ മിഴികളോടെ 💐

4.6
1505

പാർട്ട്‌ 62 \"ഞാൻ പറഞ്ഞത് ഓർമയുണ്ടല്ലോ.. എല്ലാരുടെയും നീക്കങ്ങൾ വാച്ച് ചെയ്യണം എല്ലാം അപ്ഡേറ്റ് ആയി അറിയിക്കണം... Ok.........\" റാം ആരെയൊക്കെയോ ഫോണിൽ വിളിച്ച് ചട്ടം കെട്ടുകയായിരുന്നു.ഫോൺ കട്ട്‌ ചെയ്ത് അവൻ അവളെ നോക്കി ഡ്രൈവിംഗിനിടയിലും ശ്രീയവനെ നോക്കി ചിരിച്ചു. \"... എല്ലാം ഒന്ന് അറേഞ്ച് ചെയ്തതാണ്... ക്രിസ്റ്റിപോകും വരെ അവരെ പൂർണമായും ഒഴിവാക്കാൻ കഴിയില്ലല്ലോ..ചില precautions എടുത്തതല്ലേ പറ്റൂ...\" റാം അവളെ നോക്കി പറഞ്ഞു. \"I know... ആ ips കാരൻ ചില്ലറക്കാരനല്ല... നിനക്കറിയോ അവന്റെ കേസ് ഹിസ്റ്ററി പോലും ഹൈഡ് ചെയ്തിരിക്കുകയാണ്.പോലീസ് ഡിപ്പാർട്മെന്റിൽ അവന്റെ പേര് മാത്രമേ ഉണ്ടായിരുന്നുള്ള