Aksharathalukal

ആർദ്രമായ് part 2

കോളേജ് നല്ല രീതിയിൽ തന്നെ അലങ്കരിച്ചിരുന്നു...
 പരിപാടികൾ തുടങ്ങാൻ ആയി എല്ലാ സ്റ്റുഡൻ്റ്സിനോടും ഓഡിറ്റോറിയത്തിൽ പോകാൻ പറയുന്നതിൻ്റെ ഇടയിൽ ആണ് ആദി ശ്രദിച്ചത്  ക്ലാസ്സ് റൂമിൽ തനിച്ച് ഇരിക്കുന്ന അമയയെ...
 എന്താടോ ഇവിടെ ഒറ്റയ്ക്ക് ഇരിക്കുന്നെ...താൻ പരിപാടിയ്ക്ക് ഒന്നും കൂടിയില്ലെ...
 ആദിയുടെ ശബ്ദം കേട്ട് അവള് അവനെ നോക്കി....പതിയെ ഇല്ല എന്ന് തലയാട്ടി...
 എന്തോ ചോദിക്കാൻ വരും മുമ്പേ ആദിയെ ഒരു ചെക്കൻ വന്നു വിളിച്ചു...
 ചേട്ടാ...ഓഡിറ്റോറിയത്തിൽ അന്വേഷിക്കുന്നുണ്ട്....
 ആ ശെരി ഡാ...ഇപ്പൊ വരാം...
 ആദി അവളെ നോക്കി...ഇവിടെ ഇങ്ങന ഒറ്റക്ക് ഇരിക്കണ്ട ഓഡിറ്റോറിയത്തിലേക്ക് ചെല്ലു...അതും പറഞ്ഞു അവൻ അവിടെ നിന്നും പോയി....10 മണിയോടെ പരിപാടികൾ തുടങ്ങി....ഡാൻസ്, മോണോ ആക്ട് പരിപാടികൾ എല്ലാം കഴിഞ്ഞു പാട്ടിലേക്ക് കടന്നു...
 അടുത്തതായി സ്റ്റേജിൽ എത്തുന്നു അദ്രിത്....അവൻ സ്റ്റേജിലേക്ക് കയറിയപ്പോളെ ഓഡിറ്റോറിയത്തിൽ കുട്ടികൾ കൈയടിക്കാൻ തുടങ്ങിയിരുന്നു....(കാരണം അവൻ അത്രയും നന്നായി പാടുകയും ഗിറ്റാർ വയികുകയും ചെയ്യുമായിരുന്നു...ഇടക്ക് ഓക്കെ ഫ്രണ്ട്സിൻ്റെ കൂടെ പുറത്ത് ഓക്കെ ചെറിയ പ്രോഗ്രാമിന് പോകാറുമുണ്ടായിരുന്നു)...
 
 ആരാധികേ മഞ്ഞുതിരും വഴിയരികേ
നാളേറെയായ് കാത്തുനിന്നു മിഴിനിറയേ

നീയെങ്ങു പോകിലും
അകലേയ്ക്കു മായിലും
എന്നാശകൾ തൻ മൺതോണിയുമായ്      
തുഴഞ്ഞരികേ ഞാൻ വരാം
എന്റെ നെഞ്ചാകെ നീയല്ലേ 
എന്റെ ഉന്മാദം നീയല്ലേ

നിന്നെയറിയാൻ ഉള്ളുനിറയാൻ 
ഒഴുകിയൊഴുകി ഞാൻ 
എന്നുമെന്നുമൊരു പുഴയായ് 
 ആരാധികേ... 
 
പാട്ട് കഴിഞ്ഞതും എല്ലാവരുടെയും കൈയടികൾ മാത്രമേ കേൾക്കാൻ സാധിക്കുമായിരുന്നൊളു....
എത്രയും മനോഹരമായിരുന്നു അവൻ പാടിയത്....
 സമയം വൈകുനേരത്തോട് അടുക്കുന്നു....പരിപാടികൾ ഏകതേശം തീരാനും ആയി...ആദിയും രാഹുലും കൂടെ പുറത്തേക്ക് എന്ന രീതിയിൽ നടക്കുമ്പോൾ കണ്ടൂ ഫോണിൽ നോക്കി  ബെഞ്ചിൽ ഒറ്റക്ക് ഇരിക്കുന്ന അമയയെ...(അവളെ ഒന്ന് കാണാൻ മനസ്സ് ആഗ്രഹിച്ചിരുന്നു... ഉള്ളിൽ ഉള്ളത് എത്രയും പെട്ടെന്ന് പറയാനും...അതുകൊണ്ട് തന്നെ ഇതൊരു നല്ല അവസരമായി അവനു തോന്നി )
 ഡാ ഞാൻ ഇപ്പൊ വരാം...രാഹുലിനെ ഒന്ന് നോക്കി അവൻ അവളുടെ അടുത്തേക്ക് പോയി....രാഹുൽ അവൻ്റെ പോകും നോക്കി നിന്നു....
 ഹലോ...അമയ പതിയെ ഫോണിൽ നിന്നും കണ്ണെടുതു....മുന്നിൽ ആദി ചിരിച്ചു കൊണ്ട് നൽകുന്നുണ്ട്...
 എടോ എനിക്ക് തന്നോട് ഒരു കാര്യം പറയാൻ ഉണ്ട്... ഇങ്ങനെ ഒരു മുഗവര ഇടുമ്പോൾ തന്നെ എന്തായിരിക്കും പറയാൻ ഉള്ളതെന്ന് തനിക്ക് തന്നേ ഊഹിക്കാമല്ലോ...
 അവള് എന്ത് എന്ന രീതിയിൽ അവനെ നോക്കി  ഇരുന്നു... 
 ഞാൻ വളച്ച് കെട്ടാതെ കാര്യം പറയാം...എനിക്ക് തന്നെ ഇഷ്ടം ആണ്....ഈ സിനിമയിൽ ഓക്കെ കാണുന്ന പോലെ വെറും ഒരു കോളേജിൽ ഒതുങ്ങുന്ന ലൗ സ്റ്റോറി ആകാൻ അല്ല കേട്ടോ....കെട്ടി കൂടെ കൂട്ടാൻ വേണ്ടിയാ...
 അവള് ഒന്നും മിണ്ടിയില്ല അവനെ ഒന്ന് നോക്കി അവിടെ നിന്നും എഴുന്നേറ്റു പോയി....
 രാത്രി കിടന്നപ്പോൾ ഒക്കെയും അമയയുടെ മനസ്സിൽ ആദി പറഞ്ഞ കാര്യങ്ങൾ ആയിരുന്നു...ഒരു ചിരി മുഖത്ത് വന്നെങ്കിലും ഇതൊക്കെ വേണോ വേണ്ടയോ എന്ന ചിന്തയിൽ ആയിരുന്നു...പതിയെ എപ്പോളോ അവള്...നിദ്രയിലേക്ക് വഴുതി വേണു...
 അവൾക്ക് താൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല അതുകൊണ്ടായിരിക്കും ഒന്നും പറയാതെ എഴുനേറ്റു പോയത് എന്ന് തോന്നിയത് കൊണ്ട് തന്നെ ആദി പിന്നെ തൊട്ടു അവളുടെ മുന്നിൽ ചെന്നിതുമില്ല...രണ്ട് മൂന്ന് ദിവസം കടന്നു പോയി...
 അമയക്ക് ആദിയോട് ഒന്ന് സംസാരിക്കണം എന്നുണ്ടായിരുന്നു...പക്ഷേ അവൾക്ക് മുഖം കൊടുക്കാതെ നടക്കുകയായിരുന്നു ആദി... അങ്ങനെ അവസാനം ആദിയോട് സംസാരിക്കാൻ ആയി അവള് ആവൻ്റെ ഫ്രണ്ട് രാഹുലിൻ്റെ അടുത്ത് പോയി...
 ആദിയെ കാണണമെന്നും സംസാരിക്കണമെന്നും അമയ രാഹുലിനോട് പറഞ്ഞു...ഒപ്പം സംസാരിക്കാൻ താൽപര്യം ഉണ്ടെങ്കിൽ മെസ്സേജ് അയകൻ പറഞ്ഞു അവളുടെ ഫോൺ നമ്പറും രാഹുലിന് അവള് കൊടുത്തു...രാഹുലിന് ആദിയ്ക്ക് അമയയോട് ഉള്ള ഇഷ്ടം അറിയുന്നത് കൊണ്ട് തന്നെ ഓക്കെ ഞാൻ സംസാരിക്കാം എന്ന് അവൻ അവളോട് പറഞ്ഞു....
 അമ്മേ...ആദി എവിടെ....
 മുറിയിൽ ഉണ്ട് മോനെ...
 ആ...ഞാൻ എന്ന അവനെ ഒന്ന് നോക്കട്ടെ... അമ്മേ.... ശ്രീദേവിയോടയി പറഞ്ഞു....രാഹുൽ പടികൾ കേയറി ആദിയുടെ മുറിയിൽ ചെന്നു...
 ആദി...രാഹുൽ വിളിച്ചു...
കട്ടിലിൽ ചാരി ഇരികുവയിരുന്ന് ആദി... എന്താടാ...രാഹു....
 ഒന്നുമില്ല കോളേജിൽ ഇന്ന് കണ്ടില്ലാലോ ഫോൺ വിളിച്ചിട്ട് നീ എടുത്തും ഇല്ല അപ്പോൾ കരുതി ഇങ്ങോട്ട് വരാന്നു....
 ആ...ആദി ഒന്ന് മൂളി... 
 എന്താടാ നിൻ്റെ proposal ഫ്ലോപ്പ് ആയെൻ്റെ സങ്കടത്തിൽ ആണോ...
 അവൻ രാഹുലിനെ ഒന്ന് ഇരുത്തി നോക്കി...
 രാഹുൽ ഒരു വളിച്ച ചിരി പാസ്സ് ആക്കി...
 ആ...ഡാ....ആദി...ഒരു കാര്യം പറയാൻ കൂടെയ ഞാൻ വന്നത് ഇന്ന് അമയ വന്നിരുന്നു നിന്നെ തിരക്കി...
 ആദിയുടെ കണ്ണ് വിടർന്നു രാഹുൽ കണ്ടൂ...
 എന്നിട്ട് അവള് എന്ത് പറഞ്ഞു രാഹു....പറയടാ....
 ഓ ചാവല്ലെ എൻ്റെ ആദി ഞാൻ പറയാ...
 നിന്നെ കാണണമെന്നും സംസാരിക്കണമെന്ന് പറഞ്ഞു...
 പിന്നെ...
 പിന്നെ...എന്താടാ പറയ്....
 നിനക്ക് സംസാരിക്കാൻ താൽപര്യം ഉണ്ടെൽ മെസ്സേജ് അയക്കാൻ പറഞ്ഞു ഫോൺ നമ്പർ തന്നിട്ടുണ്ട്....
 രാഹുൽ നീട്ടിയ പേപ്പർ കഷ്ണം ആദി നോക്കി ഇരുന്നു...ആദി രാഹുലിനെ കെട്ടിപിടിച്ചു....
 മതി മോനെ സ്നേഹിച്ചത്....അല്ലേ ഞാൻ ചത്തുപോകും... ആദിയുടെ കൈകൾ വിടിവിച്ചുകൊണ്ട് രാഹുൽ തമാശ രൂപേണ പറഞ്ഞു...
 ന്നാ ഞാൻ ഇരങ്ങുവ ട്ടോ...
 മം....ആദി ഒന്ന് മൂളി...അവനു അവൾക്ക് ഒരു മെസ്സേജ് അയക്കണം എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ....പക്ഷേ എന്തു പറഞ്ഞു അയക്കും...എന്തൊക്കെയോ മനസ്സിൽ ആലോചിച്ച്.... അവസാനം അവൻ മെസ്സേജ് അയച്ചു....

ആർദ്രമായ് part 3

ആർദ്രമായ് part 3

3.7
1966

ഹലോ... ഞാൻ അദ്രിതാണ്....കുറച്ചു നേരം കഴിഞ്ഞ് notification ശബ്ദം കേട്ട് അവൻ ഫോൺ എടുത്തു നോക്കി... കണ്ണുകൾ വിടർന്നു ചുണ്ടിൽ ഒരു പുഞ്ചിരി വന്നു...അവളുടെ മെസ്സേജ്.... ഹായ്...ചേട്ടൻ എന്നോട് പറഞ്ഞതൊക്കെ കാര്യം ആയിട്ട് ആണോ.... എൻ്റെ അമയ...ഒരാളോട് ഇഷ്ടമാണെന്നും കെട്ടി കൂടെ കൊണ്ടുപോകാമെന്നും പറഞ്ഞത് ഒരു തമാശയായി തോന്നുന്നുണ്ടോ.... ഞാൻ സീരിയസ് ആണ് എനിക്ക് തന്നെ എൻ്റെ കൂടെ വേണം.... എൻ്റെ പാതിയായി... അവളുടെ കണ്ണിൽ സന്തോഷത്തിൻ്റെ കണ്ണുനീർ നിറഞ്ഞു വന്നു... ചേട്ടാ...നാളെ ഫ്രീ ആണോ... അതേ എന്താ അമയ... എന്നാൽ നമ്മുക്ക് നാളെ ഒന്ന് കാണാം... അതിനെന്താ...എവിടെയാ വരണ്ടെത് എന്ന് പറഞ്ഞോളൂ...