ഹലോ... ഞാൻ അദ്രിതാണ്....കുറച്ചു നേരം കഴിഞ്ഞ് notification ശബ്ദം കേട്ട് അവൻ ഫോൺ എടുത്തു നോക്കി...
കണ്ണുകൾ വിടർന്നു ചുണ്ടിൽ ഒരു പുഞ്ചിരി വന്നു...അവളുടെ മെസ്സേജ്....
ഹായ്...ചേട്ടൻ എന്നോട് പറഞ്ഞതൊക്കെ കാര്യം ആയിട്ട് ആണോ....
എൻ്റെ അമയ...ഒരാളോട് ഇഷ്ടമാണെന്നും കെട്ടി കൂടെ കൊണ്ടുപോകാമെന്നും പറഞ്ഞത് ഒരു തമാശയായി തോന്നുന്നുണ്ടോ....
ഞാൻ സീരിയസ് ആണ് എനിക്ക് തന്നെ എൻ്റെ കൂടെ വേണം.... എൻ്റെ പാതിയായി...
അവളുടെ കണ്ണിൽ സന്തോഷത്തിൻ്റെ കണ്ണുനീർ നിറഞ്ഞു വന്നു...
ചേട്ടാ...നാളെ ഫ്രീ ആണോ...
അതേ എന്താ അമയ...
എന്നാൽ നമ്മുക്ക് നാളെ ഒന്ന് കാണാം...
അതിനെന്താ...എവിടെയാ വരണ്ടെത് എന്ന് പറഞ്ഞോളൂ...
ലെ ദിനാർ കോഫി ഷോപ്പിൽ ഒരു 11 ആകുമ്പോൾ...വന്നാൽ മതി....
ഓക്കേ ഡോ...എന്നാല് ശെരി നാളെ കാണാം... goodnight...
goodnight...
പിറ്റേന്ന് ഒരു ഞായറഴ്ച ആയിരുന്നു....
രാവിലെ തന്നെ ആദി എഴുനേറ്റു ഫ്രഷ് ആയി... ലേറ്റ് ആകരുത് എന്നുള്ളത് കൊണ്ട് തന്നെ അവൻ കുറച്ചു നേരത്തെ ഇറങ്ങിയിരുന്നു....അവൻ ബോർഡ് കണ്ടൂ...ലേ ദിനാർ കോഫി ഷോപ്പ്... പർകിങ്ങിൽ വണ്ടി നിർത്തി...ഉള്ളിലേക്ക് കേറുമ്പോൾ തന്നെ അവൻ കണ്ടിരുന്നു...ചുവന്ന കുർത്തിയിൽ സുന്ദരിയായി ഇരിക്കുന്ന അമയയെ...
വന്നിട്ട് കുറെ നേരം അയോ....
അമയ ഇരികുന്നതിൻ്റെ മുന്നിലെ കസേരയിലേക്ക് ഇരുന്നു കൊണ്ട് ആദി ചോദിച്ചു...
ഇല്ല ഇപ്പൊ വന്നതെ ഒള്ളു...
ഞാൻ ചേട്ടനോട് വരാൻ പറഞ്ഞത് വേറെ ഒന്നുകൊണ്ടല്ല...അമയ പറയുന്നത് കേട്ട് എന്തെന്ന രീതിയിൽ ഇരുന്നു ആദി...
എന്ന പറ്റി എന്തറിഞ്ഞിട്ടാണ് ചേട്ടൻ എന്നെ ഇഷ്ടപെടുന്നത്....
എടോ... അമയ എനിക്ക് തന്നോടനൊരു ഇഷ്ടം തോന്നി...അത് ഞാൻ പറഞ്ഞു...പിന്നെ താൻ പാരഞ്ഞുലോ തന്നെ പറ്റി എനിക്ക് എന്തറിയാം എന്ന്...ശെരിയാണ് എനിക്ക് ഒന്നും അറിയില്ല...പക്ഷേ ഒന്നറിയാം തന്നെ എനിക്ക് ജീവൻ ആണ്....
അവള് ഒന്നു ചിരിക്കുക മാത്രം ചെയ്തു...
പിന്നെ പതിയെ പറഞ്ഞു.... നമ്മുക്ക് ഒരു സ്ഥലം വരെ പോകാം...
എങ്ങോട്ടാ.... ആദി ചോദിച്ചു...
ഞാൻ പറയാം...എന്നുപറഞ്ഞവൾ പുറത്തേക്ക് ഇറങ്ങി...കൂടെ ആദിയും...പർകിംഗിൽ നിന്നും വണ്ടിയെടുത് അമയയുടെ മുന്നിലായി...കൊണ്ട് നിർത്തി ആദി അവളോട് കേറാൻ പറഞ്ഞു...വണ്ടി മുന്നോട്ട് നീങ്ങി... അവള് പറയുന്ന വഴികനുസരിച്ച് വണ്ടി നീങ്ങി....
കുറച്ചു സമയത്തിന് ശേഷം ആദിയുടെ ബൈക്ക് ഒരു കെട്ടിടത്തിൻ്റെ മുന്നിൽ നിന്നു....
അവൻ ബോർഡ് നോക്കി...വായിച്ചു...
സ്നേഹതീരം ഓർഫനേജ്...
അവൻ അവളെ നോക്കി....അവള് ഒന്ന് ചിരിച്ചുകൊണ്ട് അവനോട് കൂടെ വരാൻ പറഞ്ഞു....വണ്ടി സൈഡ് ആക്കി നിർത്തി ആദി അവളുടെ കൂടെ ചെന്നു...
ചേട്ടാ.... ഇതാണ് എൻ്റെ വീട്....ചോരകുഞ്ഞയിരുന്നപ്പോൾ അരോ ഇവിടെ കൊണ്ടകിയതാ എന്നെ അന്ന് തൊട്ടു ഇതാണ് എൻ്റെ വീടും വീട്ടുകാരും...
ചേട്ടന് എന്നെ ഇഷ്ടം ആണെന്ന് പറഞ്ഞു പക്ഷേ ചേട്ടൻ്റെ പരെൻ്റ്സിന് എന്നെ ഇഷ്ടപ്പെട്ടില്ല എന്നുണ്ടങ്കിലോ....
സ്വന്തം മകൻ കല്യാണം കഴിക്കാൻ പോകുന്ന കുട്ടി ഒരു നല്ല ബാക്ക്ഗ്രൗണ്ട് ഉള്ളതവണം എന്ന് അവർക്ക് ആഗ്രഹം ഉണ്ടാകില്ലേ...
ആദിയെ നോക്കി പറയുന്ന അവളെ അവൻ ചിരിച്ചു കാണിച്ചു...എന്നിട്ട് പറഞ്ഞു....എടോ അമയേ തന്നെ പറ്റി ഞാൻ എൻ്റെ അമ്മയോട് പറഞ്ഞിട്ടുണ്ട്....
എനിക്ക് എൻ്റെ അമ്മ മാത്രമേ ഒള്ളു...
അമ്മയോട് ഞാൻ തന്നെ പറ്റി പറഞ്ഞപ്പോൾ അമ്മ ഒന്നേ പറഞ്ഞോളൂ...നിൻ്റെ ഒരു ഇഷ്ടത്തിനും അമ്മ എതിരല്ല...നല്ല സ്നേഹം ഉള്ള കുട്ടിയനെങ്കിൽ അമ്മയ്ക്ക് കുഴപ്പം ഒന്നുമില്ല...ജാതിയും മതവും ഒന്നും അമ്മയ്ക്ക് ഒരു വിഷയം അല്ല...എന്ന്...
അവൾക്ക് എന്തു പറയണം എന്ന് അറിയാതെ നിന്നു...
അമ്മു...അവൻ ആർദ്രമായി വിളിച്ചു... ആ ഒരു വിളി ആഗ്രഹിച്ചത് പോലെ....അവള് അവനെ കെട്ടിപിടിച്ചു...രണ്ടു പേരുടെയും ഹൃദയ താളം പരസ്പരം കേൽകും എന്ന രീതിയിൽ അയപോൾ പതിയെ മാറി നിന്നു....ഒരു ചമ്മലോടെ ആദിയുടെ മുഖത്ത് നോക്കി അവള് പറഞ്ഞു... വാ ഞാൻ എല്ലാവരെയും പരിചയപെടുത്തി താരം...
ആ.. ഓർഫനേജിലെ തൻ്റെ കൂട്ടുകാരിയെ അമയ ആദിക്ക് കാണിച്ചു കൊടുത്തു...
സിസ്റ്റർ മേരി എൻ്റെ മേരിച്ചേച്ചി... യേശുമിഷിഹയിക്ക് സ്തുതിയായിരിക്കട്ടെ...സിസ്റ്റർ ആദിയോട് പറഞ്ഞു...
ആദി ആ സിസ്റ്ററെ നോക്കി ചിരിച്ചു....
ഇതാണോ നീ പറയാറുള്ള ആദിയേട്ടൻ....
പെട്ടെന്നാണ് അവരുടെ ഇടയിലേക്ക് വന്നു സ്നേഹ അത് ചോദിച്ചത്....(അമയയുടെ അതേ പ്രായം ആണ് ഈ സ്നേഹയ്ക്കും) ആദി അവളെ ഒന്ന് നോക്കി....(അപ്പൊ നീ എന്നെ പറ്റി പറഞ്ഞിട്ടോക്കെ ഉണ്ടല്ലേ )
അയ്യോ എന്ന രീതിയിൽ നാക് കടിച്ചു കൊണ്ട് അമയ ആദിയേയും നോക്കി....
ചേച്ചി... അമയ ചേച്ചി...
ഒരു ചെറിയ കുട്ടി അവളുടെ കൈകളിൽ പിടിച്ചുകൊണ്ട് വിളിച്ചു അവള് ആ കുട്ടിയെ കോരിയെടുത്ത് ഒക്കത്ത് വെച്ച്...
എന്താ... അന്ന മോളെ...
ചേച്ചി വാ നമ്മുക്ക് കളികാം....
ആ വരട്ടോ.... അദിയെ ഒന്ന് നോക്കി ഇപ്പൊ വരം എന്ന് പറഞ്ഞു അവള് ആ കുട്ടിയെയും കൊണ്ട് നടന്നു...
ആദി...അല്ലേ....
അതെ സിസ്റ്റർ....
ആദിക്ക് അവളെ പറ്റി എല്ലാം അറിയുമോ...എല്ലാം അറിഞ്ഞുകൊണ്ട് ആണോ അവളെ ജീവിതത്തിലേക്ക് സ്വീകരിക്കാൻ പോകുന്നത്...
ആ...അവള് എല്ലാം പറഞ്ഞിരുന്നു...ഇവിടെയാണ് വളർണത്തെന്നും ഇതാണ് അവളുടെ വീട് എന്നൊക്കെ....
അതല്ല... ആദി അവള്...
അദിയേട്ട...പുറകിൽ നിന്നും അമയ വിളിച്ചു...പോകണ്ടേ...സമയം കുറെ അയില്ലെ ഇവിടെ വന്നിട്ട് പിന്നെ...ഇവിടെ വിസിറ്റർ സമയവും കഴിയാൻ ആയി...
അപ്പോളാണ് അവനത് ഓർത്തത്... ശെരിയാണ് കുറെ നേരമായി വന്നിട്ട് പക്ഷേ...അവന് അവളുടെ കൂടെ കുറച്ചു നേരം കൂടെ ചിലവഴിക്കാൻ തോന്നുകയായിരുന്നു....എന്നാലും വിസിറ്റർ ടൈം കഴിയാൻ ആയതുകൊണ്ട്
അവൻ നാളെ കാണാം എന്ന് പറഞ്ഞു പോയി....കൂടെ ഗേറ്റ് വരെ അവളും...
തിരിച്ചു വന്ന അമയയെയും നോക്കി നിൽക്കുകയായിരുന്നു...സിസ്റ്റർ മേരി...
അമ്മു...നീ പറഞ്ഞില്ലേ ആദിയോട്...ഞാൻ പറഞ്ഞതല്ലേ എല്ലാം പറയണം എന്ന്....
ഞാൻ പറയാൻ കരുതിയതാണ് ചേച്ചി...പക്ഷേ ഞാൻ അത് പറഞ്ഞു കഴിഞ്ഞാൽ പിന്നെ ആദിയേട്ടൻ്റെ എന്നോടുള്ള സ്നേഹത്തിൽ എൻ്റെ അവസ്ഥയോടുള്ള അലിവും ഉണ്ടാകും അത് വേണ്ട...
എന്നാലും...ആദി അറിയുമ്പോൾ...
അറിയാതെ നോക്കണം....അതും പറഞ്ഞവൾ തൻ്റെ മുറിയിലേക്ക് പോയി...
ദിവസങ്ങൾ കടന്നു പോകേ...
കോളജിലും വാഗമരചോട്ടിലും എല്ലാമായി അവരുടെ ബന്ധം മുന്നോട്ട്...പോയി...
ഞായറാഴ്ചകളിൽ കൂടുതൽ സമയവും ആദി അവളുടെ കൂടെ ഓർഫനേജിൽ
ചിലവഴിക്കും....അവനും അവിടെ കുട്ടികളുടെ കളിച്ചിരികൾ കണ്ടിരിക്കാൻ
ഇഷ്ടമായിരുന്നു....ചെറിയ പിണക്കങ്ങളും ഇണകങ്ങളും ആയി അവരുടെ പ്രണയം അവർ ആസ്വദിച്ചു....
ആദിയുടെ അമ്മയ്ക്കും അമയയെ ഇഷ്ടമായിരുന്നു.... അവൾക്കോ തനിക്ക് ഒരു സ്നേഹനിധിയായ അമ്മയെ കിട്ടിയ സന്തോഷവും...
അങ്ങനെ ഇരിക്കെ ഒരു ദിവസം....
തുടരും