മഹിയും രഞ്ജുവും തമ്മിൽ ഇഷ്ടമായിരുന്നുവെന്നത് സാവിത്രിയ്ക്കറിയാമായിരുന്നു. സാവിത്രി അവരറിയാതെ അവരെ നിരീക്ഷിച്ച് സത്യം കണ്ടുപിടിച്ചു. ഇപ്പോൾ മഹിയോടൊപ്പമുള്ളത് രഞ്ജുവാണെന്ന് മാധവിയമ്മയോട് സാവിത്രി കട്ടായം പറഞ്ഞു.
കുട്ടികൾ ജനിച്ച സമയത്ത് തൊണ്ണൂറ് കഴിഞ്ഞു കുട്ടികളെ ശിവദാസന്റെ വീട്ടിൽ കൊണ്ടുവന്ന സമയത്ത് അവരെ കുളിപ്പിച്ചിരുന്നതൊക്കെ മാധവിയമ്മയും സാവിത്രിയും കൂടിയായിരുന്നു. മഞ്ജുവിന്റെ ഇടതു ചെവിയുടെ പിറകിൽ അല്പം വലിയ ഒരു തവിട്ടു നിറമുള്ള മറുകുണ്ടെന്നും അതിപ്പോൾ രഞ്ജുവെന്ന് പറഞ്ഞു നടക്കുന്നയാൾക്കാണെന്നും അതല്ല യഥാർത്ഥത്തിൽ രഞ്ജുവെന്നും സാവിത്രി ഉറപ്പിച്ചു പറഞ്ഞു.
മാധവിയമ്മയും അതു ശരി വച്ചു. കാര്യങ്ങൾ വഷളാകുമെന്നായപ്പോൾ ഉണ്ടായ സംഭവങ്ങൾ തുറന്നു പറഞ്ഞു മഞ്ജുവും രഞ്ജുവും എല്ലാവരോടുമായി മാപ്പ് പറഞ്ഞു.
അവർ പ്രതീക്ഷിച്ച പുകിലൊന്നും ഉണ്ടായില്ല. സാഹചര്യം അവരെക്കൊണ്ട് ചെയ്യിച്ചതാണിതൊക്കെയെന്നും ആരും തെറ്റുകാരല്ലെന്നും മാധവിയമ്മ വിധിച്ചു. അതോടെ എല്ലാവർക്കും സമാധാനമായി.
ഇനി എല്ലാവരുടെയും അറിവോടെയും സമ്മതത്തോടെയും തന്നെ സ്നേഹിച്ചവരെത്തന്നെ വിവാഹത്തിലൂടെ ഒന്നിപ്പിക്കാനും തീരുമാനമായി. അതോടെ ആശങ്കകൾക്ക് വിരാമമായി.
അങ്ങനെ വിവാഹത്തിനുള്ള കാത്തിരിപ്പാണ് ഇപ്പോൾ. ആവശ്യമില്ലാതെ ട്രാൻസ്ഫറിനക്ഷിച്ചതിൽ വിനു കുണ്ഠിതപ്പെട്ടു.
ഇതിനിടയിൽ ഗോപാലും രേഖയും തിരിയെയെത്തി. മാധവിയമ്മ അവരെ വീട്ടിൽ കേറ്റില്ല എന്നൊക്കെ വാശി പിടിച്ചെങ്കിലും അവസാനം അയഞ്ഞു.
തുടരും.....
...... 🖊️കൃതി