Aksharathalukal

മാംഗല്യം തന്തുനാനേന -17

അങ്ങനെ കാത്തിരുന്നു കാത്തിരുന്നു ആ സുദിനം വന്നെത്തി. മഞ്ജുവിനെ വിനുവും രഞ്ജുവിനെ മഹിയും താലി കെട്ടുന്ന ദിവസം.

രണ്ടു കൂട്ടരുടെയും  ഒരുമിച്ചായതിനാൽ വിവാഹം അമ്പലത്തിനോട് ചേർന്നുള്ള ഹാളിൽ നടത്താനാണ് തീരുമാനിച്ചത്.  ആർഭാടമായിത്തന്നെ നടത്താനാണ് തീരുമാനം.  ഇനിയൊന്നിനു കാത്തിരിക്കാനില്ലല്ലോ.

വേഷവിധാനങ്ങൾക്കും ഒരുക്കങ്ങൾക്കുമൊന്നും യാതൊരു കുറവും ഉണ്ടായില്ല. എല്ലാം രഞ്ജുവിന്റെ കൂട്ടുകാരുടെ വകയാണ്. മഞ്ജുവിന്റെയും രഞ്ജുവിന്റെയും സാരിയും ആഭരണങ്ങളും ഹെയർ സ്റ്റൈലും ഒക്കെ അവരെ പരസ്പരം തിരിച്ചറിയാനാകാത്ത പോലെയായിരുന്നു.
മഹിക്കും വിനുവിനുമുള്ള  ഡ്രസ്സും കളർ വ്യത്യാസം മാത്രമേ ഉള്ളൂ.

ഹാളിലേയ്ക്ക് ഒരുങ്ങി വന്ന മഞ്ജുവിനെയും രഞ്ജുവിനെയും കണ്ട് വിനുവും മഹിയും   ആരും കാണാതെ നന്നായിട്ടുണ്ടെന്ന് രണ്ടുപേരെയും  കൈകൊണ്ട് കാണിച്ചു. അവരും അവന്മാരുടെ അഭിപ്രായമറിയാൻ കാത്തിരിക്കുകയായിരുന്നു. തിളങ്ങുന്ന കണ്ണുകളോടെ അവർ പൂത്തൊരുങ്ങി ചിരിച്ചു നിന്നു. രഞ്ജുവും മഞ്ജുവും അത്ഭുതത്തോടെ എല്ലാം  നോക്കിക്കാണുകയായിരുന്നു. കഴിഞ്ഞദിവസം എല്ലാം കുളമായായിരുന്നല്ലൊ. കരിമഷിയെഴുതിയ
അവരുടെ കണ്ണുകളിൽ സ്വപ്നത്തിന്റെ അരയന്നങ്ങൾ നിന്തിത്തുടിച്ചു, അതവരെ കൂടുതൽ സുന്ദരിമാരാക്കി. വിനുവിന്റെയും മഹിയുടെയും കണ്ണുകൾ സ്വന്തം പ്രണയിനിമാരുടെ മുഖത്തു തറഞ്ഞു നിന്നു.

വിവാഹത്തിന് പരമ്പരാഗത ചടങ്ങുകളെ ഉണ്ടായിരുന്നുള്ളൂ. അഞ്ചു തിരിയിട്ട നിലവിളക്കിനു മുന്നിൽ വിനു മഞ്ജുവിന്റെ കഴുത്തിലും മഹി രഞ്ജുവിന്റെ കഴുത്തിലും താലി ചാർത്തി, പരസ്പരം മാലയണിയിച്ചു,  പുടവ നൽകി , പേരുകൊത്തിയ  മോതിരമണിയിച്ചു. പിന്നേ ചന്ദനവും സീമന്ത രേഖയിൽ സിന്ദൂരവും തൊടുവിച്ചു. ശേഷം അച്ഛന്മാർ പിടിച്ചു നൽകിയ കൈപിടിച്ചു വലം വച്ചു. ഫോട്ടോഗ്രാഫർമാർ ഇരുന്നും നിന്നും കിടന്നുമൊക്കെ ഫോട്ടോയെടുത്തുകൂട്ടുന്നുണ്ടായിരുന്നു. നാലുപേരും മത്സരിച്ചു പോസ് ചെയ്തു.   സിനിമയിലേതു പോലെ ഇഴുകിയഭിനയിച്ചു മനോഹരമാക്കി അവർ വിവാഹ ഫോട്ടോകൾ. ഫോട്ടോ എടുപ്പ് കഴിഞ്ഞ് രണ്ടു കൂട്ടം പായസം കൂട്ടിയുള്ള വിഭവ സമൃദ്ധമായ സദ്യയും കഴിഞ്ഞ് എല്ലാവരും പിരിഞ്ഞു പോയി.

പിന്നെ കൂട്ടിക്കൊണ്ടു പോരലും കാര്യങ്ങളുമൊക്കെ മുറയ്ക്കു നടന്നു. ആളും അരങ്ങുമൊഴിഞ്ഞപ്പോൾ ഓരോ ഗ്ലാസ്സ് പാലുമായി മഞ്ജുവും രഞ്ജുവും തങ്ങളെ കാത്തിരിക്കുന്ന പ്രിയന്മാരുടെ അരികിലേയ്ക്ക് പുറപ്പെട്ടു...


തുടരും.....


...... 🖊️കൃതി


മാംഗല്യം തന്തുനാനേന -18

മാംഗല്യം തന്തുനാനേന -18

4.8
1155

മഞ്ജു ചെല്ലുമ്പോൾ വിനു ബാൽകണിയിലായിരുന്നു. പാൽഗ്ലാസ്സ് മേശപ്പുറത്തു വച്ച് അവൾ ജനലിലൂടെ നിലാവിന്റെ ഭംഗി നോക്കി നിന്നു. അതു കണ്ടു വന്ന വിനു പുറകിലൂടെ ചെന്ന് അവളുടെ അരയിലൂടെ കയ്യിട്ടു തന്നോട് ചേർത്തു. അവന്റെ ചുണ്ടുകൾ അവളുടെ പുറംകഴുത്തിൽ മുദ്ര വച്ചപ്പോൾ അവളാകെ രോമാഞ്ചമണിഞ്ഞു.  പതിയെ അവനവളെ തിരിച്ചുനിർത്തി. നാണത്താൽ കൂമ്പിയ മിഴികളിൽ മൂത്തമിട്ടു. അവളുടെ ദേഹം തന്റെതിനോടു ചേരുമ്പോൾ അവൻ സ്വയം മറന്നു. അവളെ കോരിയെടുത്തവൻ ബെഡിലേക്ക് അവളോടൊപ്പം ചാഞ്ഞു.  ആകാശത്തു നക്ഷത്രങ്ങൾ കണ്ണുചിമ്മി. ഓളങ്ങൾ അടങ്ങിയപ്പോൾ തളർന്നവശരായ അവർ പരസ്പരം പുണർന്നുറങ്ങി. മഹിയുട