Aksharathalukal

ജീവിതം


           
ഇനിയെത്ര നാൾ ഈ മനോഹര ഭൂവിൽ,
ബാല്യത്തിൻ നിറങ്ങൾ തൻ സ്വപ്‌നങ്ങൾ
വെറുമൊരു മണൽ കൊട്ടാരമായുടഞ്ഞു വീണു!
ദിനങ്ങളോരോന്നും കൊഴിഞ്ഞു വീഴുമ്പോഴും,
മരണത്തിനോടോ പ്രണയമേറിടും!
എന്തിനി നശ്വര ജീവിതം......
ഒരോരോ നിമിഷവും തളർത്തുന്നു  നമ്മെ
ഈ ലോകം തൻ മിഥ്യകൾ കാണുകിൽ!
സ്നേഹമോ തേടിയലഞ്ഞു, ലഭിച്ചതോ വേദനയത്രയും.......
നേട്ടങ്ങളോരോന്നും കൊയ്തെടുക്കുമ്പോഴും
പാഴ് വേലയെന്നറിയുന്നില്ലയോ മർത്ഥ്യ!!!
ഒടുവിൽ പ്രാണൻ പറന്നു പോകുമ്പോൾ
ഏകനായ് ആറടി മണ്ണിൽ ഉറങ്ങിടാം...
ജീവിച്ചിടാം ജീവനുള്ള കാലം നല്ലൊരാത്മാവായി...
ചൊരിഞ്ഞിടാം നന്മ തൻ  പ്രകാശം........