മൈസൂർ - ബാംഗ്ലൂർ റോഡിലെ ആളൊഴിഞ്ഞ വഴിയരികിൽ കാർ ഒതുക്കി നിർത്തുമ്പോൾ സമയം 10.15 ഒരു മണിക്കൂറോളമായി കലപില സംസാരിച്ചുകൊണ്ടിരുന്ന ചാന്ദ്നി മ്യൂസിക് സിസ്റ്റത്തിൽ നിന്നും മൃദുസ്വരത്തിൽ കേൾക്കുന്ന പാട്ടിനൊപ്പം മൂളിക്കൊണ്ടിരിക്കുകയാണ്. 'തും ജോ ഹസ്തീഹോ തോ യേ മോസം മുസ്കുരാത്താ ഹേ, കലിയാ ഖിൽത്തീ ഹേ സാരാ ആലം ഗുൻ ഗുനാത്താ ഹേ...' “ഷാനിന്റെ പാട്ട് ഇഷ്ടമാണോ?” “ഉം... മുമ്പ് വീട്ടില് ഈ ആൽബത്തിന്റെ ഓഡിയോ കാസറ്റുണ്ടായിരുന്നു. തിരിച്ചും മറിച്ചും എത്രതവണ കേട്ടിരിക്കുന്നു.” “അത്രക്കിഷ്ടമാണോ?” “പിന്നേ, പക്ഷേ എന്നേക്കാൾ വലിയൊരു ഹിന്ദിസോങ്സ് ആരാധികയുണ്ട് വീട്ടില്, പൊന്നുമ്മ.അ