Aksharathalukal

❤️എൻ ഹൃദയകൂട്ടിൽ നീ മാത്രം ഭാഗം 2❤️

\"വിവേക് \" ദേഷ്യത്തോടെയുള്ള വിഷ്ണുവിന്റെ വിളി കേട്ടതും പറയാൻ വന്നത് പറയാതെ അവിടെയുണ്ടായിരുന്ന ഇരിപ്പിടത്തിൽ ഇരുന്നു...

\"എനിക്കറിയണം... മാളുവിന്‌ എന്താ പറ്റിയതെന്ന്.. എന്നിൽ നിന്നും എന്താ നിങ്ങൾ മറച്ചുവെക്കുന്നത്...\"

\"അതുപിന്നെ..\" വിവേക് നിസംഗതയോടെ വിഷ്ണുവിനെ നോക്കിയതും അവന്റെ ഭാവം തിരിച്ചറിയാതെ നിന്നു...

\"നിങ്ങൾ പറയുന്നുണ്ടോ.അതോ ഞാൻ ഉണ്ണി അങ്കിളിനോട് ചോദിക്കണോ...\"

ഇരുപുരികങ്ങളും പൊക്കികൊണ്ട് ചോദിച്ചു ദേവൻ...

\"ദേവേട്ടാ അതുപിന്നെ,മാളുവിന്റെ വിവാഹം മുടങ്ങി..\"

\"വാട്ട്‌...\" ടേബിളിൽ അടച്ചുകൊണ്ട് ദേവൻ അലറി...

വിഷ്ണുവും വിവേകും പറഞ്ഞ് കഴിയതും അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.. ഇവരോടും ഒന്നും മിണ്ടാതെ അവൻ പുറത്തേക്ക് നടന്നു.. അവന്റെ മനസിലേക്ക് തന്നോട് തല്ല് കൂടുന്ന പെൺകുട്ടിയെ ഓർമ വന്നു..

മാളു കിടക്കുന്ന വാർഡിലേക്ക് എത്തിയതും ജീവനില്ലാത്ത ചിരി അവൾ അവനു കൊടുത്തു..

മുന്നിൽ കിടക്കുന്നത് തന്നോട് എപ്പോളും
തല്ല് കൂടിയിരുന്ന പെണ്ണല്ല എന്ന് തോന്നി...
ഉണ്ണി അങ്കിൾ എന്തൊക്കെയോ ചോദിക്കുന്നുവെങ്കിലും മറുപടിയെല്ലാം
അവളെ നോക്കിയാണ് പറഞ്ഞത്..
അവൾ ഓക്കെ ആണെന്ന് മനസിലായതും ഡിചാർജ് ഷീറ്റ് എഴുതികൊടുത്തു...

അങ്കിളിന്റെയും ആന്റിയുടെയും കൂടെ പോകുമ്പോളും മാളു അവനെ തിരിഞ്ഞു നോക്കി..

🔹▫️🔹▫️🔹▫️🔹▫️🔹▫️🔹

ആശുപത്രിയിൽ നിന്നും ഡിചാർജ് ആയി വന്നതും അവൾ ആരോടും മിണ്ടാതെ റൂമിൽ കേറി വാതിൽ അടച്ചു..

അതുവരെ മനസിൽ അടക്കിപിടിച്ച സങ്കടം കണ്ണീരിലൂടെ പുറത്തേക്ക് വിട്ടു..

\"എന്തിനാ..നന്ദേട്ടാ എന്നിൽ നിന്നും അകന്നുപോയത്..എന്റെ പ്രണയം എന്തെ മനസിലാക്കാതെ പോയത്.. ഒരിക്കലും കൈവിടില്ല എന്ന് പറഞ്ഞിട്ട്..ഒടുവിൽ നമ്മളുടെ വിവാഹത്തിന്റെ അന്ന് തന്നെ എന്നെ തള്ളി പറഞ്ഞില്ലേ..എന്റെ ജീവനെപ്പോലെ സ്നേഹിച്ചതല്ലേ നിന്നെ ഞാൻ. നിന്നെ കാണാൻ വേണ്ടി മാത്രമാണ് നിന്റെ കോളേജിലേക്ക് ഞാൻ പഠിപ്പിക്കാൻ വന്നത്..വിഷ്ണുവിന്റെ സൗഹൃദം എന്തെന്ന്
നീയൊരുപാട് നാൾ കണ്ടതല്ലേ..പക്ഷേ നീ ഞങ്ങളുടെ സൗഹൃദത്തെ തെറ്റിധരിച്ചു എന്ന് ഓർക്കുമ്പോ എന്റെ ഹൃദയത്തിൽ നിന്നും രക്തം പൊടിയുന്നു..നിന്നെ മറക്കാൻ ശ്രമിക്കുക ആണ് ഞാൻ...\"  കരച്ചിലിനിടയിലും എന്തൊക്കെയോ പറഞ്ഞു അവൾ..

ഇതേസമയം താഴെ ഉണ്ണിയും വിശ്വനാഥും തങ്ങളുടെ പ്രിയപ്പെട്ട മകളെ കുറച്ചു സങ്കടപ്പെടുക ആയിരുന്നു....കാരണം ഇവരൊക്കെ മാളവികക്ക് നന്ദയോടുള്ള പ്രണയത്തിന്റെ ആഴം എത്രത്തോളം ഉണ്ടെന്ന് അറിയാം..

▫️🔹▫️🔹▫️🔹

തിരുവനന്തപുരം SP ഓഫീസ്...

മുന്നിലിരിക്കുന്ന ചെറുപ്പക്കാരനെ അയാൾ നോക്കി..

\"എന്താ ഇത്രയും പെട്ടെന്ന് ട്രാൻസ്ഫർ ചോദിക്കുന്നത്...\"

\"നാട്ടിൽ ചെന്ന് നിൽക്കാൻ തോന്നി അച്ഛന്റെയും അമ്മയുടെയും കൂടെ...\"

\"ഹ്മ്മ്.. അപ്പോ ഇവിടുത്തെ നീ അന്വേഷിക്കുന്ന കേസ് ഒക്കെ..\"

അതിനൊന്ന് ചിരിക്കുക മാത്രം ചെയ്തു.. അവന്റെ ചിരിയുടെ അർത്ഥം മനസിലാക്കിയതും SP അവനോട് ഒന്നും പറഞ്ഞില്ല.. അവനൊരു പോസിറ്റീവ് മറുപടി കൊടുത്ത് പറഞ്ഞുവിട്ടു..

അവൻ പോയതും SP അവനെ പറ്റി ചിന്തിച്ചു..

\"ജോൺ തെക്കൻ..കേരള പോലീസിൽ ആരെയും വേർതിരിച്ചു കാണാത്ത പോലീസ് ഓഫീസർ... തെറ്റ് കണ്ടാൽ അപ്പോ തന്നെ പ്രതികരിക്കുന്നവൻ..കുറ്റം ചെയ്തത് ആര് ആണെങ്കിലും അവൻ എന്ത് വില കൊടുത്തിട്ടും ആയാലും അവൻ പിടിച്ചിരിക്കും..പല രാഷ്ട്രീയകാരുടെ പേടി സ്വപ്നം ആണ് ACP ജോൺ തെക്കൻ...
പോലീസ് ഓഫീസർ ആയിട്ട് മൂന്നു വർഷം ആകുമ്പോളേക്കും ട്രാൻസ്ഫർ വാങ്ങി കൂട്ടുന്നവൻ.. പക്ഷേ ഇപ്പോ സ്വയം ട്രാൻസ്ഫർ ചോദിച്ചു വന്നിരിക്കുന്നു..\"

ഓരോന്നും ചിന്തിച്ചിരുന്നതുകൊണ്ട് നേരം പോയത് അറിഞ്ഞില്ല...

🔹🔹🔹🔹

തന്റെ ക്യാമ്പിനിൽ ഇരുന്നുകൊണ്ട് തന്റെ പോലീസ് ജീവിതത്തെ പറ്റി ഓർക്കുകയായിരുന്നു ജോൺ എത്രയൊക്കെ ആത്മാർത്ഥമായിട്ടും ജോലി ചെയ്താലും അവിടുത്തെ രാഷ്ട്രീയകാരുടെ കണ്ണിലെ കരട് ആയതുകൊണ്ട് മറ്റൊരു സ്ഥലത്തേക്ക് സ്ഥലം മാറ്റികൊണ്ടിരുന്നു.. പക്ഷേ ഇപ്പോ
ഇങ്ങനെ തീരുമാനം എടുക്കാൻ കാരണം എന്തായിരിക്കും...അമ്മയും അപ്പച്ചനും വിളിക്കുമ്പോളെല്ലാം ഓരോ ഒഴിവുകൾ ഇല്ലെന്ന് പറഞ്ഞ് മുങ്ങുകയാണ് ചെയ്യാറ്..
തന്റെ ഈ നാട്ടിലേക്കുള്ള തിരിച്ചുപോക്ക്
നല്ലതിന് ആയിരിക്കുമെന്ന് തോന്നുന്നു..

ഓരോന്നും ചിന്തിച്ചുകൊണ്ടിരുന്നത് കൊണ്ട് ഫോൺ റിങ് ചെയ്തത് കേട്ടില്ല..വീണ്ടും ഫോൺ ബെൽ അടിക്കുന്നത് കേട്ടപ്പോളാണ്
അവനു സ്ഥലകാലബോധം വന്നത്...

ഡിസ്പ്ലേയിൽ തെളിഞ്ഞ പേര് കണ്ടതും ഒരു നറുചിരിയോടെ കോൾ അറ്റൻഡ് ചെയ്തു..
കുറച്ചുനേരം വിളിച്ചവരോട് സംസാരിച്ച് കഴിഞ്ഞതും  കോൾ കട്ടാക്കി..

വെറുതെ വാട്സാപ്പ് നോക്കികൊണ്ടിരിക്കുമ്പോളാണ് ഒരു നമ്പറിൽ നിന്നും  തന്റെ പ്രിയപെട്ടവളുടെ ഫോട്ടോ വന്നത്..കല്യാണവേഷത്തിൽ അവളെ കണ്ടതും തന്നിലൊരു നക്ഷ്ടബോധം
ഉണ്ടാകുന്നുവെന്ന് അവൻ മനസിലാക്കി..

ഇതേസമയത്താണ് അവന്റെ ഫോൺ റിങ് ചെയ്തത്.. ഡിസ്പ്ലേയിൽ തെളിഞ്ഞ പേര് കണ്ടതും അവൻ പതർച്ചയോടെ കോൾ അറ്റൻഡ് ചെയ്തു..

മറുസൈഡിൽ നിന്നും പറഞ്ഞ വാർത്ത കേട്ട് അവന്റെ കൈയിൽ നിന്നും ഫോൺ നിലത്തേക്ക് വീണു....

തുടരും......


❤️എൻ ഹൃദയകൂട്ടിൽ നീ മാത്രം ഭാഗം 3❤️

❤️എൻ ഹൃദയകൂട്ടിൽ നീ മാത്രം ഭാഗം 3❤️

4.5
3781

മറുസൈഡിൽ നിന്നും ഹലോ പറയുന്നുണ്ടെങ്കിലും അതൊന്നും അവൻ കേട്ടില്ല.. അവന്റെ മനസ് അത്രത്തോളം അസ്വസ്ഥമായി..അൽപസമയത്തിനു ശേഷം അവൻ നിലത്തു കിടക്കുന്ന ഫോൺ എടുത്ത് സംസാരിക്കാൻ തുടങ്ങി.. കോൾ അവസാനിച്ചതും അവൻ പലതും തീരുമാനിച്ച് വീട്ടിലേക്ക് വിളിച്ചു.. ഇതേസമയം വിരുന്ന് കാരോട് സംസാരിക്കുക ആയിരുന്നു മാത്യുവും സാറയും.. നിർത്താതെയുള്ള ഫോണിന്റെ റിങ്ങ് ചെയ്തതും ചെറു ദേഷ്യത്തോടെ മാത്യു കോൾ അറ്റൻഡ് ചെയ്തു.. ഫോണിലൂടെയുള്ള തന്റെ മകന്റെ ശബ്ദം കേട്ടതും അയാളുടെ മനസിൽ സന്തോഷവും സങ്കടവും തോന്നി..അതിനേക്കാൾ ഉപരി ആ അച്ഛൻ ശ്രദ്ധിച്ചത് തന്റെ മകന്റെ ശബ്‍ദത്തിൽ വന്ന മാറ്റത്തെ