റോസ്മലയിലേ രാത്രി അവസാന ഭാഗം
\"സാർ സാർ \", എന്ന വിളി കേട്ടാണ് ആനിൽ കണ്ണു തുറന്നത്. കണ്ണു തുറന്നപ്പോൾ മുന്നിൽ ഹോം സ്റ്റേ നടത്തുന്ന ആൾ പരിഭ്രമത്തോടെ മുന്നിൽ നിൽക്കുന്നു. ചുറ്റും മറ്റു ചിലരും ഉണ്ട്. താമസിച്ചിരുന്നതിനും കുറച്ചു മാറിയുള്ള കുറ്റിക്കാടിന്റെ സൈഡിൽ ബോധരഹിതനായി കിടക്കുകയായിരുന്നു അനിൽ. അനിൽ കിടന്നിടത്തു തന്നെ എഴുന്നേറ്റിരുന്നു. തനിക്ക് എന്താണ് സംഭവിച്ചതെന്നും എന്തൊക്കെയാണ് നടന്നതെന്നും പെട്ടെന്ന് ഓർത്തെടുക്കാൻ അനിലിന് കഴിഞ്ഞില്ല. എങ്കിലും കഴിഞ്ഞ രാത്രി തനിക്ക് എന്തോ ഒന്ന് സംഭവിച്ചിട്ടുണ്ടെന്ന് അനിലിനു മനസ്സിലായി. ഹോംസ്റ്റേ നടത്തിപ്പുകാരനും മറ്റു ചിലരും കൂടി അന