Aksharathalukal

റോസ്മലയിലേ രാത്രി- ഭാഗം 11

അതേ.... 
അതവൾ തന്നെ ആയിരുന്നു.... അവളുടെ മുഖം അത്രക്ക് പെട്ടന്ന് മറക്കുവാൻ കഴിയില്ലായിരുന്നു.... റേഞ്ചർ ആയി റോസ്മലയിലേക്കു വന്നപ്പോൾ ആദ്യം തോമസിന്റെ കണ്ണുകൾ പതിഞ്ഞ മുഖമായിരുന്നു അവളുടേത്‌, ആ നാട്ടിൽ നിന്നും പുറത്തു പോയി പഠിക്കുന്ന ആദ്യത്തെ പെൺകുട്ടി.... കണ്ടാൽ ആർക്കും ഇഷ്ട്ടം തോന്നിപ്പോകുന്ന ഒരു പ്രകൃതമായിരുന്നു അവളുടേത്‌.... അതുകൊണ്ട് തന്നെ തോമസിന്റെ ഉള്ളിലും അവളെ സ്വന്തമാക്കാനുള്ള മോഹം വല്ലാതെ അസ്വസ്ഥനാക്കി..... 

അതേ കാർത്തിക ആയിരുന്നു അത്.... അനിലിന്റെ പ്രിയ കൂട്ടുകാരൻ ഷാജഹാന്റെ അടുത്ത കൂട്ടുകാരി,... അവള് മുഖേനയാണ് റ്റീനയെ പരിചയപെടുന്നത്.  പിന്നട് ആ ഇഷ്ട്ടം പിരിയാൻ പറ്റാത്ത രീതിയിൽ ഒളിച്ചോട്ടം വരെ കൊണ്ടെത്തിച്ചു.. അതിന് എല്ലാം സഹായവും ചൈതു കൊടുത്തതും, നാട്ടിൽ നിന്നും റോസ്മലയിൽ കൊണ്ട് വന്നു അവർക്കു താൽക്കാലികമായി താമസിക്കാനുള്ള സൗകര്യങ്ങൾ ചെയ്യ്തു കൊടുത്തതും കാർത്തിക ആയിരുന്നു, ഫോണിൽ കൂടി അനിലും കാർത്തികയും സംസാരിച്ചിരുന്നു...

വാച്ചർ പിള്ളച്ചേട്ടൻ മുഖേന കാർത്തികയേ വശത്താക്കാൻ പഠിച്ച പണി പലതും തോമസ് നോക്കിയിരുന്നു... നടന്നില്ല... അപ്പോളാണ് ഷാജഹാന്റെയും റ്റീനയുടെയും വരവ്... 
ഉൾക്കാട്ടിൽ വെച്ചു അവരെ അവിചാരിതമായി തോമസ് കണ്ടു മുട്ടൻ ഇടയായപ്പോൾ അയാളുടെ ഉള്ളിലെ വൃത്തികെട്ട മനുഷ്യൻ ഉണർത്തെഴുന്നേറ്റു... ഷാജഹാനെ വെള്ളത്തിൽ മുക്കി കൊന്ന ശേഷം  പൊളിഞ്ഞ കോർട്ടേസിൽ കൊണ്ടുപോയി റ്റീനയെ മാനഭംഗപ്പെടുത്തി. അബദ്ധത്തിൽ അവൾ മരണപ്പെട്ടു. ആത്മഹത്യ ആണെന്ന് വരുത്തി തീർക്കാൻ അവിടെ കെട്ടിത്തൂക്കി.. 

തിരിച്ചു തോമസ് കോർട്ടേസിൽ എത്തിയപ്പോൾ പിള്ളച്ചേട്ടനെയും കൂട്ടി കാർത്തിക അവിടെ കാത്തു നിൽക്കുന്നുണ്ടായിരുന്നു. ഷാജഹാനെയും റ്റീനയും കാണാനില്ലെന്ന് പറഞ്ഞു... ഇതൊരവസരമായി മുതലെടുത്തു പിള്ളച്ചേട്ടനെയും കാർത്തികയെയും കൂട്ടി അവരെ തിരയാൻ എന്ന പേരിൽ ഉൾക്കാട്ടിലേക്കു പോയി... അതൊരു ചതി കുഴിയാണെന്നു മനസിലായപ്പോൾ നന്നേ വൈകിയിരുന്നു.... ഒടുവിൽ കാർത്തികേയേയും തോമസ്...... 

മരിച്ചു എന്ന് കരുതി തോമസ് അവളെ കുഴിവെട്ടി മൂടാൻ പിള്ളച്ചേട്ടനോട് ചട്ടം കെട്ടിയിട്ടു കോർട്ടേസിലേക്കു തിരിച്ചു പോകാൻ തുടങ്ങി .. ബോധം പോയി കിടന്ന അവൾ കണ്ണുതുറന്നു നോക്കുമ്പോൾ കുഴി വെട്ടി മണ്ണ് മാറ്റുന്ന പിള്ളച്ചേട്ടനെ ആണ്‌ കണ്ടത്.. അവൾ എഴുന്നേറ്റു അടുത്ത് കിടന്ന പിക്കാസ് കൊണ്ട് പിള്ളച്ചേട്ടന്റെ നെഞ്ച് പിളർത്തി...
.
.
.

തുടരും...........

റോസ്മലയിലേ രാത്രി- ഭാഗം 12

റോസ്മലയിലേ രാത്രി- ഭാഗം 12

4.4
1078

അതേ .. അവൾ പിള്ള ചേട്ടനെ പിക്കാസ് കൊണ്ട് കൊലപ്പെടുത്തി.... തോമസിന് നേരെ പിക്കാസുമായി പാഞ്ഞടുത്ത അവളെ കൈൽ ഇരുന്ന തോക്കു കൊണ്ട് സെക്കൻഡുക്കകം കാലപുരിക്കയച്ചു.. കാർത്തികയേ മൂടാനായി ഉണ്ടാക്കിയ കുഴിയിൽ പിള്ളച്ചേട്ടന്റെയും കാർത്തികയുടെയും ശവം മണ്ണിട്ടു മൂടിയ ശേഷം ഒരു വന്ന്യമായ ചിരിയോടെ അവിടുന്ന് നടന്നകന്നു.... അതേ അന്ന് എല്ലാം കഴിഞ്ഞു എന്ന് വിചാരിച്ചു... പക്ഷെ അത് ഒരു തുടക്കാണെന്നു തോമസ് ചാക്കോ അറിഞ്ഞിരുന്നില്ല.... 3 കൊലപാതകങ്ങൾ.... 3 ആത്മാക്കളുടെയും പ്രീതികാര ദാഹംഉണ്ട് തോമസിനെ കത്തി ചാമ്പലാക്കിക്കാൻ...... തന്റെ അവസാനം അടുത്ത് കഴിഞ്ഞു.... ഒരുവിധം അങ്ങനെ നേരം വെള