Aksharathalukal

ആദ്യാനുരാഗം

 
Part 3







എല്ലാവരുടെയും പ്രതീക്ഷയെ തെറ്റിച്ച് കൊണ്ട് അയാൾ അവിടെ നിന്ന് എണീറ്റു.... 

" എനിക്ക് ഇവളോട് ഒന്ന് തനിച്ച് നിന്ന് സംസാരിക്കണം " കയ്യിൽ താളിച്ചരട് ചുരുട്ടി പിടിച്ച് എണീറ്റ് നിന്ന് മുന്നിൽ നിൽകുന്ന എല്ലാവരോടും അവൻ പറഞ്ഞു.... 



" അതൊക്കെ താലി കേട്ട് കഴിഞ്ഞിട്ട് പോരെ "  ആൾ കൂട്ടത്തിൽ നിന്ന് ഒരു പ്രായം ചെന്ന ആൾ പറഞ്ഞു....


" ശെരി മക്കൾ പോയി  സംസാരിച്ചിട്ട് വാ "  അനുവിൻ്റെ അച്ഛൻ  അവനോട് പറഞ്ഞു.



ആയാൾ മുന്നിൽ നടന്നു....



" മോൾ അവൻ്റെ കൂടെ ചെല്ലു"  അനുവിനെ എണീപ്പിച് അച്ഛമ്മ പറഞ്ഞു.... 



ഒരു ഒഴിഞ്ഞ റൂമിൽ  അവളെയും കാത്ത് അവൻ നിൽപ്പുണ്ടായിരുന്നു ....  അവളെ കണ്ടതും അവൻ പറയാൻ തുടങ്ങി ....



" അതെ .... സത്യം പറഞാൽ തൻ്റെ പേര് പോലും എനിക്ക് അറിയില്ല  .... എൻ്റെ വീട്ടുകാർ നിർബന്ധിച്ചത് കൊണ്ട് മാത്രം ആണ് ഞാൻ  ഇതിന് സമ്മതിച്ചത് .... 


എനിക്ക് ഒരാളെ ഇഷ്ട്ടം ആണ്  ....  അവളെ അല്ലാതെ  വേറെ ഒരാൾക്കും  എൻ്റെ ജീവിതത്തിൽ  ഒരിക്കലും ഒരു സ്ഥാനവും ഉണ്ടാവില്ല .... ഈ കല്യാണം നടന്നാൽ പോലും എനിക്ക് തന്നെ അസെപ്റ്റ് ചെയ്യാൻ സാധിക്കില്ല ... തനിക്ക് വേണം എങ്കിൽ ഈ കല്യാണം നിർത്താം ... "




" വേണ്ടാ ... എനിക്ക്  ഈ കല്യാണത്തിന് സമ്മതം ആണ് " കുറച്ച നേരം ചിന്തിച്ച ശേഷം അവള് പറഞ്ഞു



അവർ രണ്ട് പേരും ഒരുമിച്ച് മണ്ഡലത്തിലേക്ക് ചെന്നു .... വീണ്ടും മുതിർന്നവരുടെ അനുഗ്രഹം വാങ്ങി  മണ്ഡപത്തിൽ ഇരുന്നു .... 


എല്ലാവരുടെയും പൂർണ അനുഗ്രഹത്തോടെ അവരെ രണ്ട് പേരുടെയും മനസ്സ് രണ്ട് ദിശയിലേക്ക് സഞ്ചരിച്ച് കൊണ്ടിരിക്കെ അവൻ അവളുടെ കഴുത്തിൽ താലി കെട്ടി ..... 



തുടരും



റിവ്യു തരണേ 🤧😁