പൈൻ മരങ്ങൾക്കു താഴെ ഭാഗം -4
ഞങ്ങൾ ഫാക്ടറിയുടെ അടുത്തേക്ക് നടന്നു... വളരെ വലിയ ഫാക്ടറി ആയിരുന്നു അത്.. കാലത്തിന്റെ കുത്തൊഴുക്കിൽപെട്ട് നാശോന്മുഖമിരുന്നു അതും.. മഴയും, മഞ്ഞും, വെയിലുമേറ്റു ദ്രവിച്ചു തുടങ്ങിയിരുന്നു ഫാക്ടറിയുടെ പല ഭാഗങ്ങളും.
ഞങ്ങൾ ഫാക്ടറിയുടെ ഉള്ളിലേക്ക് കേറി... വേദന ജനകമായിരുന്നു ആ കാഴ്ച. ലണ്ടനിൽ നിന്നും മറ്റും ഇറക്കുമതി ചെയ്ത പല വലിയ മിഷ്യനറികളും നശിച്ചു പോയിരിക്കുന്നു. എന്നാൽ ചിലത് കുറച്ചു അറ്റകുറ്റപണികളൊക്കെ നടത്തിയാൽ ശെരിയാക്കി എടുക്കാവുന്നതേ ഒള്ളു. ഞാൻ നോട്പാട് എടുത്ത് ഫാക്ടറി റീ ഓപ്പൺ ചൈയുന്നതിനും, അറ്റകുറ്റപ്പണി നടത്തേണ്ടതും, മേടിക്കേണ്ടതായിട്ടുമുള്ള മിഷ്യൻസിന്റെയും സാധനങ്ങളുടെയും ലിസ്റ്റ് തയാറാക്കി. ഈ ലിസ്റ്റ് പുട്ടപ് ചെയ്താലേ ഓരോ സെക്ഷൻ തിരിച്ചുള്ള ഇൻസ്‌പെക്ഷനും, എൻകോയറിയും നടത്തി ഫാക്ടറി പ്രവർത്തനസജ്ജം ആകുകയൊള്ളു... അവിടെ നിന്നും ആവിശ്യമായ ഫോട്ടോസും മൊബൈൽ ക്യാമറയിൽ പകർത്തി. മണിക്കുറുകൾ എടുത്തു ഫാക്ടറി മുഴുവൻ ചുറ്റികാണാൻ.
തിരിച്ചു വിജയൻചേട്ടന്റെ ലായതിൽ എത്തി.. അപ്പോഴേക്കും വിജയൻ ചേട്ടൻ എനിക്കുവേണ്ടിയുള്ള ആഹാരം പുറത്തുനിന്നും മേടിപ്പിച്ചു വെച്ചിരുന്നു. ഉച്ചയൂണിനു ശേഷം തിരവനന്തപുരത്തു കൊണ്ടുപോകാനുള്ള ഫയൽ ശെരിയാക്കാൻ ഇരുന്നു. വൈകുന്നേരമായി അത് തീരാൻ. വലിയ ഒരു ഫയൽ തന്നെ എനിക്ക് സെറ്റ് ചെയേണ്ടി വന്നു. അതിടക്ക് വിജയൻ ചേട്ടൻ വക ചൂട് കാപ്പി എനിക്ക് കിട്ടികൊണ്ടേ ഇരുന്നു. വൈകുന്നേരം നേരത്തെ അത്താഴം കഴിച്ചു പിറ്റേന്ന് തിരുവന്തപുരത്തിനു പോകാനുള്ള തയാറെടുപ്പുകൾ നടത്തി കിടന്നു.
വെളുപ്പിനെ തന്നെ എഴുന്നേറ്റു പ്രഭാതകർമ്മങ്ങൾ എല്ലാം നടത്തി എസ്റ്റേറ്റിന് വെളിയിലേക്കു നടന്നു. രാവിലെ ബോണക്കാടിനുള്ള ഒരു ജീപ്പിൽ വിജയൻ ചേട്ടൻ എന്നേ കേറ്റി വീട്ടു. അവിടെ നിന്നും തിരുവനന്തപുരത്തേക്കുള്ള ബസുകിട്ടി... ബസിൽ ഇരുന്നു നന്നായൊന്നു മയങ്ങി.. ഉണർന്നപ്പോളേക്കും ബസ് തിരുവനന്തപുരത്തു എത്തിയിരുന്നു..
തമ്പാനൂർ സ്റ്റാൻഡിൽ നിന്നും ഒരു ഓട്ടോ പിടിച്ചു ഞാൻ പ്ലാന്റേഷൻ കോർപ്പറെഷന്റെ ഓഫീസിലേക്ക് എത്തി. ഓഫീസ് ഓപ്പൺ ആകാൻ ടൈം എടുക്കും. ഞാൻ റസ്റ്റ് റൂമിൽ പോയി വെയിറ്റ് ചെയ്തു.
കുറെ നേരം കഴിഞ്ഞപ്പോൾ പണിക്കർസാറിന്റെ വിളി വന്നു.. സാറ് പി.സി.കെയുടെ (പ്ലാന്റേഷൻ കോർപ്പറെഷൻ) സോണൽ മാനേജർ ആയിരുന്നു. സാറും ഞാനും കൂടി പ്ലാന്റേഷൻ കോപ്പറേഷൻ M. D.യേ കണ്ടു.. M. Dക്കും ഈ എസ്റ്റേറ്റിന്റെ കാര്യത്തിൽ താൽപ്പര്യം ഉണ്ടെന്നു അദ്ദേഹത്തിന്റെ സംസാരത്തിൽ നിന്നും ബോധ്യമായി.. ഞാൻ എസ്റ്റേറ്റിനേ പറ്റിയുള്ള ബ്രീഫിങ് കൊടുത്തു.. ഞാൻ തയ്യാറാക്കിയ റിപ്പോർട്ടും, റിക്യുർമെൻറ് ലിസ്റ്റും M. D യെയും പണിക്കരുസാറിനെയും കാണിച്ചു ബോധ്യപ്പെടുത്തി. എന്തായാലും ഗവണ്മെന്റിന് ഇതിൽ താൽപ്പര്യം ഉണ്ടായിരുന്ന കൊണ്ടു അനുബന്ധ തയാറെടുപ്പകൾക്കും അംഗീകാരത്തിനും മറ്റും വകുപ്പ് മന്ത്രിക്കും മുഖ്യമന്ത്രിക്കും മറ്റും ഈ റിപ്പോർട്ടുകൾ കൈമാറാൻ അവർ തീരുമാനം എടുത്തു.. എസ്‌റ്റേറ്റ് മുഴുവൻ വൃത്തിയാക്കാൻ ഉള്ള അനുമതി M. D തന്നു. കൂടാതെ ഒരു ജീപ്പും ഡ്രൈവറും അത്യാവശ്യം അവടെക്ക് വേണ്ട ഒന്നുരണ്ട്‍ സ്റ്റാഫുകളെയും ഏർപ്പാടാക്കി ... ഓഫീസ് തുടങ്ങുന്നതിനുള്ള മറ്റ് തയാറെടുപ്പകളും നടത്തിക്കോളാൻ M.D പറഞ്ഞു.. ഇറങ്ങാൻ നേരം എന്നേ ബോണക്കാട് എസ്റ്റേറ്റിന്റെ മാനേജരുടെ ചാർജ് കൂടി നോക്കി കൊള്ളാൻ M.D എന്നെ ചുമതലപെടുത്തി.
തിരവന്തപുരത്തു നിന്നും ജീപ്പിനായിരുന്നു മടക്കം. സ്റ്റാഫുകൾ കുറച്ചുദിവസത്തിനകത്തെ എത്തിച്ചേരുകയുള്ളു എന്നറിയാൻ കഴിഞ്ഞു. അതുകൊണ്ട് തന്നെ ജീപ്പ് ഡ്രൈവർ കേശവൻ ചേട്ടനുമായി പെട്ടന്ന് ഞാൻ കമ്പനി അയി.. ബോണക്കാട് കാരനായിരുന്നു പുള്ളി.. പോരാത്തതിന് ആള് നല്ല രസികനും. അതുകൊണ്ട് തന്നെ മടക്കയാത്ര അത്ര ബോറടിച്ചില്ല.
വൈകിട്ടോടെ ഞങ്ങൾ എസ്റ്റേറ്റിൽ എത്തി. മൂടൽ മഞ്ഞു തേയില തോട്ടങ്ങൾക്കു മുകളിൽ മഞ്ഞിന്റെ വെള്ള കമ്പളം പുതച്ചു കഴിഞ്ഞിരിക്കുന്നു. മഞ്ഞിനേയും തേയില കാടുകളെയും വകഞ്ഞു മാറ്റി കൊണ്ടു ജീപ്പ് മുന്നോട്ട് കുതിച്ചു.
പെട്ടന്ന് വഴിക്ക് കുറുകെ ഒരു പട്ടിയെ പോലെ എന്തോ ഒന്നു വട്ടം ചാടി... ആദ്യം ഒന്നു ഭയന്നു... പിന്നട് കേശവൻ ചേട്ടൻ പറഞ്ഞു അത് കുറുക്കൻ ആരിക്കുമെന്ന്...
കോർട്ടേസിൽ ചെന്നപ്പോൾ നേരം നന്നേ ഇരുട്ടി... സായിപ്പിന്റെ ബംഗ്ലാവ് ജോലിക്കാർ വൃത്തിയാക്കി ഇട്ടിരുന്നു... അതുകൊണ്ട് വിജയേട്ടൻ ലായതിൽ നിന്നും എന്റെ സാധനങ്ങളും മാറ്റും എടുത്ത് ബഗ്ലാവിലേക്കു പോയി...കരണ്ടില്ല എന്ന പ്രോബ്ലം മാറ്റി വെച്ചാൽ മറ്റെല്ലാ തരത്തിലും ബംഗ്ലാവ് ഒരു വിധം നേരെ ആയി കഴിഞ്ഞിരുന്നു... ജീപ്പിൽ നിന്നും ഇറങ്ങി ഞങ്ങൾ അകത്തേക്ക് കയറി... വിജയേട്ടൻ അകത്തു കയറി ഒരു മെഴുകുതിരി കത്തിച്ചു.... ആ വെട്ടത്തിൽ ഹാളിനകത്തു ഒരു പ്രത്യേക ഭംഗി തോന്നിച്ചു...
പുറത്തു പെട്ടെന്ന് ആകാശം മേഘാവൃതമായി.... ഒരു മഴയ്ക്കുള്ള തുടക്കമാണെന്നവണ്ണം.....
..
.
.
.
തുടരും
പൈൻ മരങ്ങൾക്കു താഴെ ഭാഗം -5
അതെ പുറത്തു നല്ല മഴ തുടങ്ങി കഴിഞ്ഞു. ചെറിയ തോതിൽ കാറ്റും അടിക്കുന്നുണ്ടായിരുന്നു. വിജയൻ ചേട്ടൻ കത്തിച്ചുവച്ച മെഴുകുതിരിവിളക്ക് കാറ്റിൽ പലവട്ടം അണഞ്ഞു കൊണ്ടേയിരുന്നു. അത് വീണ്ടും കത്തിക്കാൻ വിജയൻ ചേട്ടൻ നന്നേ പാടുപെട്ടു. എങ്കിലും കാറ്റ് അതിൻറെ ജോലി തുടർന്നുകൊണ്ടേയിരുന്നു. അതിനിടയിൽ വിജയൻ ചേട്ടൻ റൂമിലെ നെരിപ്പോട് കത്തിച്ചു. ചെറിയൊരു ചൂട് റൂം ആകെ പടരാൻ തുടങ്ങി. ആ നെരിപ്പോടിന്റെ വെളിച്ചത്തിൽ റൂമിന് ആകെ ഒരു പ്രത്യേക സൗന്ദര്യം തോന്നിച്ചു. വിജയൻ ചേട്ടൻ അത്താഴത്തിനുള്ളത് റൂമിലേക്ക് എത്തിച്ചു. അതെനിക്കും ഒരുപാട് സൗകര്യമായി. അത്താഴം കഴിച്ചു പെട്