Aksharathalukal

പൈൻ മരങ്ങൾക്കു താഴെ ഭാഗം -5

അതെ പുറത്തു നല്ല മഴ തുടങ്ങി കഴിഞ്ഞു. ചെറിയ തോതിൽ കാറ്റും അടിക്കുന്നുണ്ടായിരുന്നു. വിജയൻ ചേട്ടൻ  കത്തിച്ചുവച്ച മെഴുകുതിരിവിളക്ക് കാറ്റിൽ പലവട്ടം അണഞ്ഞു കൊണ്ടേയിരുന്നു. അത് വീണ്ടും കത്തിക്കാൻ വിജയൻ ചേട്ടൻ നന്നേ പാടുപെട്ടു. എങ്കിലും കാറ്റ് അതിൻറെ ജോലി തുടർന്നുകൊണ്ടേയിരുന്നു. അതിനിടയിൽ വിജയൻ ചേട്ടൻ റൂമിലെ നെരിപ്പോട് കത്തിച്ചു. ചെറിയൊരു ചൂട് റൂം ആകെ പടരാൻ തുടങ്ങി. ആ നെരിപ്പോടിന്റെ വെളിച്ചത്തിൽ റൂമിന് ആകെ ഒരു പ്രത്യേക സൗന്ദര്യം തോന്നിച്ചു. 

വിജയൻ ചേട്ടൻ അത്താഴത്തിനുള്ളത്  റൂമിലേക്ക് എത്തിച്ചു. അതെനിക്കും ഒരുപാട് സൗകര്യമായി. അത്താഴം കഴിച്ചു പെട്ടന്ന് ഉറങ്ങാനുള്ള തയാറെടുപ്പുകൾ നടത്തി.. മഴയുടെ തണുപ്പും മഞ്ഞിന്റെ കുളിരും കൂടിയായപ്പോൾ ഉറങ്ങുന്നതിന് ഒരു പ്രത്യേക സുഖം തോന്നി. കണ്ണുകൾ താനേ അടഞ്ഞു വരുന്നത് ഞാനറിഞ്ഞു. പെട്ടെന്ന് തന്നെ ഉറക്കത്തിലേക്ക് ഞാൻ വഴുതിവീണു.

രാവിലെ വിജയൻ ചേട്ടൻ കതകിൽമുട്ടി  വിളിച്ചപ്പോഴാണ് ഉണർന്നത്. എന്തായാലും സുഖമായി തന്നെ ഉറങ്ങി. കുറെ നാളായി ഇങ്ങനെ സുഖമായി ഒന്നുറങ്ങിയിട്ട്. വിജയൻ ചേട്ടൻ വീണ്ടും കതകിൽ മുട്ടിയപ്പോഴാണ് ഞാനുറക്കച്ചുവടുമാറ്റി എഴുന്നേറ്റത്. ഡോർ തുറന്നു ഞാൻ പുറത്തേക്ക് ചെന്നപ്പോൾ വിജയൻ ചേട്ടൻ നന്നായി പരിഭ്രമിച്ച് ഇരിക്കുന്നതുപോലെ എനിക്ക് തോന്നി. എനിക്ക് തോന്നിയത് ശരി തന്നെയായിരുന്നു, വിജയൻ ചേട്ടൻ എന്നെ കോട്ടേഴ്സിന്റെ  പുറകിലേക്ക് കൂട്ടികൊണ്ടുപോയി അവിടെ ഒരു മൂലക്ക് പട്ടിയുടെ എന്ന് തോന്നിക്കുന്ന ഒരു മൃതശരീരം അവിടെ കിടക്കുന്നുണ്ടായിരുന്നു പക്ഷേ അതു് പട്ടി ആയിരുന്നില്ല, അതൊരു കുറുനരി ആയിരുന്നു. രാത്രി എന്തോ അപകടം പറ്റി ഇവിടെ വന്ന് വീണതായിരിക്കാം. അതിന്റെ  ശരീരമാകമാനം മുറിവുകളുണ്ടായിരുന്നു. വിജയൻചേട്ടൻ നന്നേ പേടിച്ചിരിക്കുന്ന പോലെ എനിക്ക് തോന്നി. ഞാൻ വിജയൻ ചേട്ടനെ ആശ്വസിപ്പിച്ചു. കുറുനരികൾ തമ്മിൽ ബഹളമുണ്ടാക്കി കടിപിടികൂടി ഇവിടെ വന്നു കിടന്നു ആയിരിക്കാം, കാരണം എസ്റ്റേറ്റിൽ ഒരുപാട് കാട്ടുകോഴികളും  മറ്റുമുണ്ട്. അവയെ പിടിക്കുന്ന കൂട്ടത്തിലായിരിക്കും അതിനിങ്ങനെ പറ്റിയത്. ഏതെങ്കിലും ജോലിക്കാരെ വരുത്തി അതിനെ കുഴിച്ചുമൂടാൻ ഞാൻ വിജയൻചേട്ടനെ ഏർപ്പെടുത്തി. രാവിലെ പ്രഭാതകർമ്മങ്ങളും മറ്റും നടത്തി എസ്റ്റേറ്റ് ഓഫീസിലേക്ക് പോകാനുള്ള തിടുക്കത്തിലായിരുന്നു ഞാൻ. ആ സമയത്താണ് പണിക്കർ സാർ വിളിച്ചു ഓഫീസ് ആവശ്യത്തിന് മറ്റുമായി രണ്ടുപേരെ അയച്ചിട്ടുണ്ട് എന്ന് പറഞ്ഞത്. 

പ്രഭാതഭക്ഷണം കഴിച്ച് കോർട്ടേസിൽ നിന്നും ഇറങ്ങി ഓഫീസിലെത്തുമ്പോൾ അവിടെ കേശവൻ ചേട്ടൻ ജീപ്പുമായി എത്തിയിരുന്നു. ബോണക്കാട് നിന്നും ഓഫീസ് ആവശ്യത്തിനും മറ്റും വരുന്നവരെ കൂട്ടികൊണ്ടുവരാനായി കേശവൻചേട്ടനേ  പറഞ്ഞയച്ചു.

രാവിലെ കുറേ തോട്ടം ജോലിക്കാർ ഓഫീസിൽ എത്തിയിരുന്നു. തോട്ടം വീണ്ടും പ്രവർത്തനക്ഷമം ആകുന്നതിന്റെ സന്തോഷം അവരുടെ എല്ലവരുടെയും മുഖത്ത് കാണാൻ കഴിഞ്ഞു. അതിൽ എനിക്കും ഒരു ഭാഗമാവാൻ അവസരം ലഭിച്ചതിൽ വല്ലാത്ത അഭിമാനം തോന്നി. അവർക്ക് മുന്നോട്ട് തോട്ടത്തിൽ നടത്താൻ പോകുന്ന മാറ്റങ്ങളെ കുറിച്ചും നടത്തിപ്പിനെ പറ്റിയുമെല്ലാം ഏകദേശ ധാരണ കൊടുത്തു.. 

അവരെ പറഞ്ഞു വിട്ടതിനു ശേഷം തോട്ടത്തിലാകെ ഒന്ന് നടക്കാമെന്നു കരുതി  തോട്ടത്തിനിടയിലൂടെ ഇറങ്ങി നടന്നു .. 

കുറേ ദൂരം മുന്നോട്ട് നടന്നു, തോട്ടം അവസാനിക്കാറായി എന്ന് തോന്നുന്ന ഒരിടം.. അവിടുന്ന് മുന്നോട്ടങ്ങോട്ട്‌ കുറ്റിക്കാട് പോലെ തോന്നിക്കുന്ന കാട്ടുമരങ്ങൾ കാണുവാൻ തുടങ്ങി.. അതേ അത് തോട്ടത്തിന്റെ അവസാനം ആയിരുന്നു. അത് തെളിയിക്കും വിധം ഒരു സർവേ കല്ല് അവിടെ  കാണാൻ കഴിഞ്ഞു. സായിപ്പിന്റെ കാലത്തുള്ള കല്ലായതുകൊണ്ടു പഴക്കംചെന്നു അതിലെ എഴുത്തെല്ലാം മാഞ്ഞുപോയിരിക്കുന്നു. ഞാൻ കൈ കൊണ്ട് കല്ലിലെ പായലും മണ്ണും മറ്റും തുടച്ചു മാറ്റി. പക്ഷെ ഒന്നും കാണാൻ കഴിഞ്ഞില്ല. എന്തായാലും സർവേ നടത്തി തോട്ടവും കാടും വേർതിരിക്കേണ്ടതായി ഉണ്ട്. മറ്റെന്തെങ്കിലും അടയാളമോ കല്ലോ കണ്ടെത്താൻ കഴയുമോ എന്നാലോചിച്ചു ചുറ്റുപാടും ഒന്ന് പരിശോധിക്കാം എന്ന് കരുതി.

കുറേ നോക്കി പക്ഷെ ഒന്നും കാണാൻ കഴിഞ്ഞില്ല. കുറേ കൂടി കാടിനുള്ളിലേക്ക് നോക്കാം എന്നു വിചാരിച്ചു മുന്നോട്ട് നടന്നു. പക്ഷെ കുറ്റികാടിന്റെ കമ്പുകൾ തടസമായി നിന്നത് കൊണ്ട് മുന്പോട്ട് പോകാൻ കഴിഞ്ഞില്ല.. എങ്കിൽ പിന്നെ ജോലിക്കാരെ കൂട്ടി പിന്നീട് എപ്പോളെങ്കിലും വരാമെന്നു കരുതി തിരിച്ചു നടക്കാൻ തുടങ്ങിയപ്പോളാണ് ഒരു ശിലാഭലകം കണ്ണിൽ ഉടക്കിയത്. എന്തോ ഒരു പ്രേത്യേകത എനിക്കതിൽ കാണാൻ കഴിഞ്ഞു.. അതായിരിക്കാം അവസാന സർവേകല്ല് എന്ന് എനിക്ക് തോന്നി.. കുറ്റിക്കാട് രണ്ടു സൈഡിലേക്കും വകഞ്ഞു മാറ്റി കല്ലിനടുക്കലേക്ക് എത്തി. അതിലും നിറയെ പായലും മണ്ണും ഉണ്ടായിരുന്നു.. ഞാൻ കൈകൊണ്ടു അത്  തുടച്ചു മാറ്റി. അക്ഷരങ്ങൾ തെളിഞ്ഞുവരുന്നുണ്ടായിരുന്നു. പഴയ ബ്രിട്ടീഷ് ഇംഗ്ലീഷ് ലിപി ആണ്. ചില അക്ഷരങ്ങൾ വക്തമല്ല. എങ്കിലും ഞാൻ വളരെ പ്രയാസപ്പെട്ടു അത് വായിച്ചു..... 

RIP

ലിഡിയ ബഞ്ചമിൻ ഫെർണാണ്ടൻസ്‌ 

(1880-1897)

തുടരും......       

പൈൻ മരങ്ങൾക്കു താഴെ ഭാഗം -6

പൈൻ മരങ്ങൾക്കു താഴെ ഭാഗം -6

4.3
1218

അതെ അത് സായിപ്പിന്റെ മകളുടെ കല്ലറ തന്നെയായിരുന്നു. എന്തുകൊണ്ടാണ് സായിപ്പ് ബംഗ്ലാവിൽ നിന്നും ഇത്രയും അകലെ മാറി മകൾക്കുവേണ്ടി ഇങ്ങനെ ഒരു കല്ലറ ഒരുക്കിയതെന്ന് എനിക്ക് മനസ്സിലായില്ല. പക്ഷേ എന്തൊക്കെയോ ദുരൂഹതകൾ ഉള്ളതുപോലെ എനിക്ക് തോന്നി. പല പുരാതന മ്യൂസിയങ്ങളിലും ഇതുപോലെയുള്ള കല്ലറകൾ ഞാൻ കണ്ടിട്ടുണ്ട്. അതുപക്ഷേ മനോഹരമായി പണിത കല്ലറകൾ ആയിരിക്കും. മകൾക്ക് അന്ത്യ വിശ്രമം കൊള്ളാൻ ഒരുക്കുന്നതാണെങ്കിൽ അതിന്റെ പകിട്ട് കൂട്ടാനേ ഒരു പിതാവ് ശ്രമിക്കാറുള്ളൂ. പക്ഷേ ഇത് അനാഥ പ്രേതങ്ങളെ അടക്കുന്നത് പോലെ... എന്തായാലും അധിക നേരം എനിക്ക് അവിടെ ചിലവൊഴിക്കാൻ തോന്