Aksharathalukal

പൈൻ മരങ്ങൾക്കു താഴെ ഭാഗം -6

അതെ അത് സായിപ്പിന്റെ മകളുടെ കല്ലറ തന്നെയായിരുന്നു. എന്തുകൊണ്ടാണ് സായിപ്പ് ബംഗ്ലാവിൽ നിന്നും ഇത്രയും അകലെ മാറി മകൾക്കുവേണ്ടി ഇങ്ങനെ ഒരു കല്ലറ ഒരുക്കിയതെന്ന് എനിക്ക് മനസ്സിലായില്ല. പക്ഷേ എന്തൊക്കെയോ ദുരൂഹതകൾ ഉള്ളതുപോലെ എനിക്ക് തോന്നി. പല പുരാതന മ്യൂസിയങ്ങളിലും ഇതുപോലെയുള്ള കല്ലറകൾ ഞാൻ കണ്ടിട്ടുണ്ട്. അതുപക്ഷേ മനോഹരമായി പണിത കല്ലറകൾ ആയിരിക്കും. മകൾക്ക് അന്ത്യ വിശ്രമം കൊള്ളാൻ ഒരുക്കുന്നതാണെങ്കിൽ അതിന്റെ പകിട്ട് കൂട്ടാനേ ഒരു പിതാവ് ശ്രമിക്കാറുള്ളൂ. പക്ഷേ ഇത് അനാഥ പ്രേതങ്ങളെ അടക്കുന്നത് പോലെ... 

എന്തായാലും അധിക നേരം എനിക്ക് അവിടെ ചിലവൊഴിക്കാൻ തോന്നിയില്ല. വളരെ പെട്ടെന്ന് തന്നെ ഞാൻ അവിടെ നിന്നും തിരികെ നടന്നു. തിരികെ നടക്കുമ്പോൾ പോലും മനസ്സിൽ പല ചോദ്യങ്ങളും ഉയർന്നു വന്നു കൊണ്ടേയിരുന്നു. കല്ലറയും ബംഗ്ലാവും  തമ്മിൽ ഏകദേശം ഒരു കിലോമീറ്ററിലേറെ ദൂരമുണ്ടായിരുന്നു. അടുത്തുള്ള ഏതെങ്കിലും പള്ളിയിലോമറ്റോ എന്തുകൊണ്ട് മകളുടെ മൃതദേഹം സായിപ്പ് സംസ്കരിചില്ല..? സാധാരണ ഒരു മനുഷ്യനേ സംസ്കരിക്കുന്നത് പോലെ മകളുടെ മൃതദേഹം കാടിനു സൈഡിലായി എന്തിനു സംസ്കരിച്ചു... ഇങ്ങനെ പല ചോദ്യങ്ങളും എന്റെ മനസ്സിനേ അലട്ടുന്നുണ്ടായിരുന്നു..

നടന്നു നടന്ന് ഞാൻ ഓഫീസ്സിന്റെ  അടുത്തെത്തി. അവിടെ എന്നെയും കാത്തു വിജയേട്ടൻ നിൽക്കുന്നുണ്ടായിരുന്നു. വിജയേട്ടനേയുംകുട്ടി ഞാൻ ഓഫീസിന് അകത്തേക്ക് പോയി. എന്റെ മുഖത്ത് കണ്ട പരിഭ്രമം മനസ്സിലാക്കികൊണ്ടു തന്നെ വിജയേട്ടൻ കാരണം ആരാഞ്ഞു. ഞാൻ കണ്ട കാര്യങ്ങൾ വിജയേട്ടനുമായി ചർച്ച ചെയ്തു. വിജയൻ ചേട്ടനും ഉണ്ടായിരുന്നു പല കാര്യങ്ങളും പറയാൻ. 

ആദ്യം തന്നെ വിജയേട്ടൻ എന്നോട് പറഞ്ഞത്, ആ വഴിക്കൊന്നും അധികം പോവണ്ട എന്നതാണ്.  ആ ഒരു കാര്യം എന്റെ  ഉള്ളിലെ ആകാംക്ഷ വർദ്ധിപ്പിച്ചു. കല്ലറയേപ്പറ്റിയും,  ലിഡിയ പറ്റിയും കൂടുതൽ എന്തെങ്കിലും പറയാൻ ഞാൻ വിജയേട്ടനേ നിർബന്ധിച്ചു. എന്തോ ഞാനത് അറിയുന്നതിൽ വിജയേട്ടൻ എന്ത് ബുദ്ധിമുട്ട് ഉള്ളത് പോലെ എനിക്ക് തോന്നി. എന്റെ  സംശയം അസ്ഥാനത്തായിരുന്നില്ല. സാർ അത് അറിയണ്ട, എന്ന് പറഞ്ഞു വിജയേട്ടൻ എന്നെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. പക്ഷേ എന്റെ നിർബന്ധത്തിനു ഒടുവിൽ വിജയേട്ടൻ അത് പറയാൻ ബാധ്യസ്ഥനായി....

സായിപ്പിന്റെ ഏകമകൾ ആയിരുന്നു ലിഡിയ. ലണ്ടനിലായിരുന്ന സായിപ്പിന്റെ  ഭാര്യയേയും മകൾ ലിഡിയയേയും ഈ തോട്ടത്തിന്റെ ചുമതല സായിപ്പിനെ ഏൽപ്പിച്ചതിനുശേഷമാണ്  ഇന്ത്യയിലെക്ക്  കൊണ്ടുവന്നത്. ഇവിടെ എത്തുമ്പോൾ അവർക്ക് പ്രായം 10 വയസ്സ്. വളരെ മിടുക്കിയായിരുന്നു അവൾ. തോട്ടത്തിലെ ജോലിക്കാർക്ക് വരെ വളരെയധികം ഇഷ്ടമായിരുന്നു ലിഡിയയേ. ആർക്കും വാത്സല്യം തോന്നത്തക്ക വിധത്തിലുള്ള സ്വഭാവമായിരുന്നു കൊച്ചു ലിഡിയയുടെ. തോട്ടത്തിലൂടെ ഒരു കുഞ്ഞു മാലാഖയെ പോലെ പറന്നു നടക്കുന്നത് കാണാൻ തന്നെ ഒരു പ്രത്യേക ചന്തം ഉണ്ടായിരുന്നു എന്ന് പലരും പറഞ്ഞറിഞ്ഞു കേട്ടിട്ടുണ്ട്. അവൾക്ക് ആരെയും ഉപദ്രവിക്കുന്നതോ വേദനിപ്പിക്കുന്നതോ ഇഷ്ടമേ അല്ലായിരുന്നു. തോട്ടത്തിലെ ചില ജോലിക്കാരെ സായിപ്പ് മർദിക്കുന്നതുകണ്ട് പിതാവിനെ അതിൽ നിന്നു പിന്തിരിപ്പിക്കുന്നത്തിനും പിന്നീട് ജോലിക്കാരെ ആശ്വസിപ്പിക്കുന്നതിലും ലിഡിയ കാണിച്ച മനുഷ്യത്വം, ചെറുപ്രായത്തിൽ തന്നെ ആരിലും അതിശയം ഉയർത്തുന്ന വ്യക്തിത്വത്തിന് ഉടമയാക്കി. ഈ കാര്യങ്ങളിലൊക്കെ തന്നെ  ലിഡിയയുടെ അമ്മയും പൂർണ പിന്തുണ അവൾക്കു നൽകിയിരുന്നു. 

ആ സമയത്തു തന്നെ ആണ് ലണ്ടനിൽനിന്നും ബഞ്ചമിൻ സായിപ്പിന്റെ അച്ഛൻ ഫെർണാണ്ടൻസ് സായിപ്പ് അവരെ കാണാനായി എത്തിയത്. കുറേ വർഷങ്ങൾക്ക് മുൻപ് പഴയ മലബാർ മേഖലയിൽ ബ്രിട്ടീഷ് ആർമി ചീഫ്ആയി ജോലി നോക്കിയിരുന്നു അയാൾ. മകനും കുടുംബത്തിനും ഒപ്പം കുറേ നാൾ താമസിക്കാൻ അയാൾ തീരുമാനിച്ചു. പക്ഷെ  ആ വരവ് ബഞ്ചമിൻ സായ്‌പിന്റെ കുടുംബത്തിന്റെയും തോട്ടത്തിന്റെയും അവസാനത്തിലേക്കു വഴി തെളിക്കുമെന്നു ആരും അറിഞ്ഞിരുന്നില്ല..... 
.
.
.
.
.........            തുടരും..........

പൈൻ മരങ്ങൾക്കു താഴെ ഭാഗം -7

പൈൻ മരങ്ങൾക്കു താഴെ ഭാഗം -7

3.8
1278

കുറേ വർഷങ്ങൾ അങ്ങനെ കുഴപ്പമൊന്നുമില്ലാതെ പോയി. അങ്ങനെ ഇരിക്കുമ്പോളാണ്  തോട്ടത്തിലെ ജോലിക്കാർക്കിടയിൽ വസൂരി പടർന്നു പിടിക്കാൻ തുടങ്ങിയത്. ഇരുപതോളം ആൾക്കാർ മരണപ്പെട്ടു. ഇതു തോട്ടത്തിനെ ആകെ പ്രതിസന്ധിയിലാക്കുമെന്ന ഘട്ടമെത്തിയപ്പോൾ ഫെർണാണ്ടൻസ് സായിപ്പ്  ഒരുതീരുമാനമെടുത്തു. വസൂരി ബാധിച്ചു മരിച്ചവരെ കാട്ടിൽകൊണ്ടുപോയി മരണ കർമ്മങ്ങൾ ഒന്നും ചെയ്യാതെ കത്തിച്ചു കളയുക. ഇതായിരുന്നു അച്ഛൻ സായിപ്പിന്റെ കല്പ്പന.  ഇതിലും ക്രൂരമായിരുന്നു വസൂരി ബാധിച്ചവരുടെ അവസ്ഥ. വസൂരി ആണെന്ന് കണ്ടാൽ തന്നെ അവരെയും ജീവനോടെ കത്തിച്ചു കൊല്ലാൻ പറഞ്ഞതോടെ ജോലിക്കാർക്ക് മു