Aksharathalukal

ആദ്യാനുരാഗം ⁠♡





Part 4







താലി കഴുത്തിൽ വീണത് മുതൽ തനിക്ക് ചുറ്റും നടക്കുന്ന കാര്യങ്ങൾ ഒന്നും അവൾക്ക് വെക്തമല്ലായിരുന്നു ..... ആൾകൂട്ടങ്ങളുടെ ശബ്ദം ഒരു മൂളൽ പോലെ ചെവിയിൽ വന്ന് പതിച്ച് കൊണ്ടിരുന്നു .....



മുന്നിൽ വിളമ്പിവെച്ചിരുന്ന ഭക്ഷണം ഒരിറക്ക് പോലും കഴിക്കാൻ അവളെ കൊണ്ട് സാധിച്ചില്ല ..... അവിടെ നിന്ന് പോകുമ്പോൾ ഉള്ളം ആർത്ത് കരയുമ്പോഴും പുറമെ ഒരു ഭാവവും അവളിൽ വന്നില്ല .....



ഏക ദേശം രാത്രിയോട് അടുത്താണ് അയാളുടെ വീട്ടിലേക്ക് എത്തിയത് ...... അമ്മ കാണിച്ച് തന്ന റൂമിൽ പോയി ഫ്രഷ് ആയി കൊണ്ട് വന്ന ഡ്രസ്സിൽ നിന്നും ഒരു ചുരിദാറും എടുത്തിട്ടു ..... 



രാത്രിയിലെ ഭക്ഷണവും കഴിക്കാൻ തോന്നിയില്ല .... ആ അമ്മയുടെ മുഖഭാവം കാരണം എന്തൊക്കെയോ കഴിച്ചെന്ന് വരുത്തി തീർത്തു.




*************†***********




കയ്യിൽ പാൽ ഗ്ലാസ്സ് തന്ന് മകൻ്റെ മുറിയിലേക്ക് അവളെ കൊണ്ട് പോയി ആകുമ്പോൾ ആ അമ്മയുടെ മുഖത്ത് മകന് നല്ല ജീവിതം കിട്ടിയതിൻ്റെ ആനന്ദം ആയിരുന്നു ... 



എന്നാൽ  പുറമെ ഒന്നും കാണികാതെ രണ്ട് പേരും സാധാരണ പോലെ അഭിനയിക്കുക ആണെന്ന് ആർക്കും അറിയുന്നിലായിരുന്നു.....




പേര് പോലും അറിയാത്ത ഒരാളുടെ താലിയും അണിഞ്ഞ് അയാളുടെ റൂമിലേക്ക് കടന്ന് ചെല്ലുമ്പോൾ അവളിൽ ഒരു വികാരവും ഇല്ലായിരുന്നു .... ആദ്യ രാത്രിയിൽ   മണവാട്ടിക്ക് ഉണ്ടാകേണ്ട നാണമോ പരിഭ്രമമോ അവളിൽ ഉണ്ടായിരുന്നില്ല .... പകരം വന്ന് നിറഞ്ഞത്   ഇനി   മുന്നോട്ട് ഉള്ള ജീവിതം എന്ത് ? എന്ന് മാത്രം ആയിരുന്നു ...




*****************




ആരോ തട്ടി വിളിച്ചപ്പോഴാണ് അവൾ ചിന്ത വിട്ടുണർന്നത് .... അവൾക്ക് മുന്നിൽ അവളുടെ കഴുത്തിലൂടെ തൂങ്ങി നെഞ്ചിൽ ഒട്ടികിടക്കുന്ന താലിയുടെ ഏക അവകാശി ..... അവളുടെ കൈ അവൾ  പോലും അറിയാതെ ആ താലിയിൽ പിടുത്തമിട്ടു ...



" are you ok ? " അവളുട ചിന്ത കണ്ടിട്ടാകണം അയാൾ ചോദിച്ചു ...



" Yeah I am fine" 



"  അദ്വിക് " അവൾക്ക് നേരെ കൈ നീട്ടി കൊണ്ട് അയാൾ പറഞു



" നക്ഷത്ര " കയ്യിലെ പാൽ ഗ്ലാസ് അവിടെ ഉള്ള ടേബിളിൽ വെച് അവളും തിരിച്ച് കൈ കൊടുത്തു....




" Ok ..... ഞാൻ പറഞ്ഞ് വരുന്നത് ഇപ്പൊ നമുക്ക് മുന്നിൽ പരസ്പരം അഡ്ജസ്റ്റ് ചെയ്യുക എന്ന് അല്ലാതെ വേറെ option ഇല്ല ....  So നമ്മുടെ ഒരു ഫ്രണ്ട്സ് ആയി പോവാം കഴിയാം ... " 



അവൻ പറഞ്ഞത് മനസ്സിലായി എന്ന പോലെ അവള് തലയാട്ടി .... 



" എന്ന....താൻ കിടന്നോ ..... കിംഗ് സൈസ് ബെഡ് ആണ്  .... അത് നിലത്തും സോഫയിലും കിടക്കേണ്ട ആവശ്യം ഇല്ല ... " എന്ന് പറഞ്ഞ് അയാൾ ബാൽക്കണിയിലേക്ക് പോയി .... 



അവളും ഒന്നും മിണ്ടാതെ ബെ ഒരോരം ചേർന്ന് കിടന്നു .... ക്ഷീണം കാരണം അവള് വേഗം ഇറങ്ങിയിരുന്നു 




തുടരും .....





ഇവിടെ prethilipi വായികുന്നവരോ എഴുതുന്നവരോ ഉണ്ടെങ്കിൽ എൻ്റെ page ഒന്ന് നോക്കണേ .... അവിടെ ഡെയ്‌ലി സ്റ്റോറി പോസ്റ്റ് ആകാർ ഉണ്ട് 



Id : 🦋 lovely queen 🦋 the third form of words 🖋️...