Aksharathalukal

ആദിരുദ്ര🌸 11

*Fantasy Thriller*
Part-11

{പാരിസ്}

പ്രശസ്തമായ ബിസിനസ്‌ മാനിന്റെ വീട്ടിലേ കാളിങ് ബെൽ മുഴങ്ങി..... ഒരു പരിഷ്ക്കാരിയായ സ്ത്രീ വന്നു ആ വീടിന്റെ വാതിൽ തുറന്നു... അവിടെ എങ്ങും ആരെയും കാണാതെയായതും തിരിച്ചു വീട്ടിൽ കേറാൻ പോയതും പെട്ടന്നാണ് കണ്മുന്നിൽ ഒരു പെട്ടി കണ്ടത്.... അതിൽ \"\"*Darling For You*\"\"എന്നും വലിപ്പത്തിൽ എഴുതിയിട്ടുണ്ട്..... ആ പെട്ടി അവർ സെർവെന്റ്സിനെ കൊണ്ട് അകത്തേക്ക് എടുത്ത് വെപ്പിച്ചു...... അവർ ആ ബോക്സ്‌ തുറന്ന് നോക്കിയതും അതിലെ കാഴ്ച കണ്ട് അവർ അലറി നിലവിളിച്ചു......... ആ നിലവിളി ശബ്ദം കേട്ട് എല്ലാവരും അവരുടെ അടുത്തേക്ക് ഓടി വന്നു......  എല്ലാവരും നോക്കുമ്പോൾ ആ സ്ത്രീ  സോഫയിൽ  തളർന്നു ഇരിക്കുന്നതാ.... അയാൾ പതിയെ അവരുടെ തോളിലേക്ക് സ്പർശിച്ചതും അവർ ഞെട്ടി അങ്ങോട്ടേക്ക് വിരൽ ചൂണ്ടി കാട്ടി...... ആ ഗ്രേറ്റ്‌ വെൽ നോൺ ബിസിനസ്‌ മാൻ ആ പെട്ടിയുടെ അടുത്തേക്ക് നടന്ന് എത്തി അത് തുറന്ന് നോക്കിയതും അതിൽ കാഴ്ച കണ്ട് അറപ്പോടെ മുഖം തിരിച്ചു.... ആ പെട്ടിയിൽ കണ്ണുകൾ ഒക്കെ തുറിച്ചു നോക്കുന്ന അവിനാഷന്റെ ഡെഡ് ബോഡിയായിരുന്നു........ ആ ശരീരം അപ്പോളേക്കും പൊള്ളി.... ചീഞ്ഞു അഴുകിയിരുന്നു..... അവിനാഷന്റെ കണ്ണുകൾ തുറിച്ചു നിൽകുവാരുന്നു.... അവിടെ എല്ലാം ദുർഗന്ധം പടർന്നു ഇരുന്നു..... ചുറ്റും കൂടെ നിന്നവർ എല്ലാം മൂക്ക് പൊത്തി പിടിച്ചു നിൽക്കുവാ.......

കുറച്ചു നിമിഷം കഴിഞ്ഞതും പോലീസ് ഒക്കെ വന്ന് ആ ബോഡി കൊണ്ട് പോയി..... ആ സ്ത്രീ അപ്പോളും ചെയറിൽ തളർന്ന് ഇരിക്കുവാ.....

( ഡാർവിൻ )

ഏഞ്ചൽ കമ്പനിയിൽ നിന്ന് എന്നെ പുറത്ത് ഇറക്കി.... ഇപ്പോൾ ഞങ്ങൾ കമ്പനിയുടെ പുറത്തുണ്ട്....

\"\" എന്ന് മുതലാ നീയെന്റെ ഗേൾഫ്രണ്ട് ആയത്???\"\" ( ഡാർവിൻ )

\"\" ഞാൻ നിന്റെ ഫ്രണ്ട് അല്ലെ??? \"

\"\" അതേ.... \"\"

\"\" ഞാൻ ഗേൾ അല്ലെ???\"\"

\"\" അതെ \"\"

\"\" അപ്പോൾ ഞാൻ ഗേൾഫ്രണ്ട് ആയിലെ??? \"\"

\"\" ഏഹ് അത് എങ്ങനെ???\"\"

\"\" നീ ഇനി  ഒന്നും പണയേണ്ട.... \"\"

\"\" ദൈവമേ.... ഇത് ഒരു കുരിശ് ആകുമോ???\"\" ( ഡാർവിൻസ്സ് ആത്മ )

\"\" എന്തേ???? \"\"

\"\"ഒന്നുമില്ല.....\"\"

അവിടെയുള്ള ഊഞ്ഞാൽ കണ്ടതും അവൾ ഓടി പോയി അതിൽ ഇരുന്നു ആടാൻ തുടങ്ങി.....

__________________________________________

{ആദി }

അവളുടെ ഓരോ സാധനങ്ങളും ബാഗിൽ പാക്ക് ചെയുവാ....... ഇത്രെയും നേരം എന്റെ കൂടെ തന്നെ അവൾ ഉണ്ടായിരുന്നു...... ഇപ്പോൾ അപ്പുറത്തെ മുറിയിലേക്ക് അവൾ പോയി...... അവളുടെ ഡ്രസ്സ്‌ എല്ലാം പാക്ക് ചെയ്ത് ഞാൻ..... നേരെ അവളുടെ മറ്റേ മുറിയിലേക്ക് പോയി ഡോർ തുറക്കാൻ നോക്കിയതും ആ ഡോർ അകത്ത് നിന്ന് ലോക്കായിരുന്നു..... ഞാൻ ഡോറിൽ ഒന്ന് മുട്ടിയതും... അവൾ പതിയെ ഡോർ തുറന്ന് തലയിൽ വെളിയിൽ ഇട്ട്.....

\"\" ആദി.... നീ എന്നെ കൊണ്ട് പോകുമെന്ന് ഉറപ്പാണോ??? \"\"

\"\" അതേ.... കൊണ്ട് പോകുന്നെ കാര്യത്തിൽ ഒരു സംശയവും വേണ്ട.....\"\"

\"\" ഞാൻ നിന്റെ കൂടെ വരാം.... പക്ഷേ....\"\"\"

\"\" പക്ഷേ??? \"\"

\"\" എന്റെ എല്ലാ സാധനങ്ങളും ഇവിടെ നിന്ന് കൊണ്ട് പോകണം.... \"\"

\"\" അതിന് എന്താ.... കൊണ്ട് പോകാലോ....\"\"

\"\"\" എങ്കിൽ ഇത് എല്ലാം കൊണ്ട് പോയെ പറ്റു \"\"   എന്ന് പറഞ്ഞു അവൾ റൂമിന്റെ ഡോർ തുറന്നു...... റൂം തുറന്നതും അവിടെയുള്ള സാധനങ്ങൾ എല്ലാം കണ്ട് ആദിയുടെ കണ്ണ് തള്ളി.....

അതിൽ മുഴുവനും കൊറേ ടെഡി ബിയർസ്..... അതും വലിയ കൊറേ ടെഡി ബിയർ..... എന്റെ വലുപ്പം കാണും..... അതും 10,12 എണ്ണം,  ഇതൊക്കെ ഞാൻ ഒറ്റക്ക്  എങ്ങനെ  എടക്കുന്നെ..... ഇത് ഇവൾ മനഃപൂർവം എനിക്ക് പണി തന്നതാ...... ഞാൻ  ചെറിയ ഒരു കലിപ്പിൽ അവളെ നോക്കിയതും അവൾ രണ്ട്  പിരികം പൊക്കി കളിക്കുവാ....   ഈ പെണ്ണിനെ ഞാൻ ഇപ്പോൾ എന്തോ ചെയ്യും ഈശ്വര.... ഇതുവരെ ഈ ക്രൈസ് മാറിയിലെ ഇവൾക്ക്....... ഇത്രേയും ടെഡി ബിയർ എനിക്ക് ഒറ്റക്ക് എടുക്കാൻ പറ്റില്ല അത് മാത്രമല്ല കാറിൽ ഇത് ഒന്നും കേറില്ല..... ഞാൻ അവളെ നോക്കി പല്ല് കടിച്ചു..... ഒരു ഫോണിലേക്ക് ഡയൽ ചെയ്ത്.......

(ഡാർവിൻ )

ഞാൻ ഇപ്പോൾ ഏഞ്ചൽന്റെ കൂടെ മാളിൽ നിൽക്കുവാ..... സാധാരണ പെണുങ്ങൾക്ക് മാളിൽ വന്നാൽ ഡ്രസ്സ്‌ അല്ലെങ്കിൽ  മേക്കപ്പ് സാധനങ്ങൾ ഒക്കെയാ വേണ്ടത്.... ഈ കുരിപ്പിന് ഫുഡ്, ഫുഡ്, ഫുഡ്.....  ഇനി സെന്റർൽ ജയിലിൽ നിന്ന് വല്ലോം റിലീസ് ആയതായിരിക്കുമോ??? അല്ല ഒരു സൈക്കോയെ പോലെയല്ലേ, മറ്റേ ആളെ ഇവൾ കൊന്നത്..... ഈ സാധനത്തിന് കാണുമ്പോൾ ആരെയോ ഓർമ്മ വരുന്നുണ്ട് ആരെയാ എന്ന് ഓർക്കാനും സാധിക്കുന്നില്ല.... ദൈവമേ ഈ കുരിപ്പ് കൈയിൽ പൈസ എല്ലാം തീർക്കുമെന്ന് തോന്നുന്നു  വന്നപ്പോൾ തൊട്ട് തീറ്റി തന്നെ.... തിന്നുന്നെ കണ്ടാൽ തോന്നും ഈ കുരിപ്പ് ആദ്യമായിട്ടാ ഇത് ഒക്കെ കഴിക്കുന്നെ എന്ന്.....{ ഡാർവിൻ അറിയില്ലല്ലോ.... ഏഞ്ചൽ അദൃശ്യ ശക്തിയിൽ നിന്നും ഒരു മനുഷ്യരൂപം പ്രാപിച്ചതാണ്  എന്ന് }    അങ്ങനെ അവളുടെ തീറ്റി നോക്കിയിരിക്കുമ്പോൾ ഫോണിൽ കാൾ വന്നത്..... ഫോൺ ടേബിളിൽ ആയിരുന്നു ഇരുന്നത്.... കാൾ വന്ന സൗണ്ട് കേട്ടതും തിന്നുന്നത് നിർത്തി അവളുടെ കണ്ണുകൾ ഫോണിലേക്കായി..... ഞാൻ നോക്കുമ്പോൾ  ഡിസ്പ്ലേയിൽ **SALARY** കാളിങ്...... ഞാൻ പെട്ടന്ന് തന്നെ കാൾ അറ്റൻഡ് ചെയ്ത്.......

\"\" ഹെലോ സാർ..... \"\"

\"\" താൻ ഇപ്പോൾ എവിടെയാ??? \"\"

\"\" സാർ ചീത്ത പറയരുത്.... ഞാൻ പുറത്താ.... \"\"

\"\" വെരി ഗുഡ്....\"\"

[ ഏഹ്, പുറത്താ എന്ന് പറഞ്ഞപ്പോൾ ചീത്ത വിളിക്കണ്ടത്തിന് പകരം ഗുഡോ??? ഇനി വല്ല റിലേ അടിച്ചു പോയി കാണുമോ??? ] {ജസ്റ്റ്‌ ഏ ആത്മ }

\"\" ഹെലോ, ഡാർവിൻ താൻ കേൾക്കുന്നുണ്ടോ??? \'\"

\"\" എസ് സാർ... പറഞ്ഞോളൂ..... \"\"

\"\" ഡാർവിൻ എത്രയും വേഗം താൻ രുദ്രയുടെ ഫ്ലാറ്റിലേക്ക് വരണം..... കൂടെ ആരെങ്കിലും കൂട്ടിക്കോ..... ആം വെയ്റ്റിംഗ് ഫോർ യൂ....... \"\"

അത്രയും പറഞ്ഞു ആദി ഫോൺ കട്ട്‌ ചെയ്ത്......

\"\" പെട്ടന്ന് കഴിച്ചു തീർക്ക്, ഞാൻ ബില്ല് പേ ചെയ്ത് വരുമ്പോളേക്കും ഇവിടെ നിന്ന് ഇറങ്ങണം..... \"\"  അത്രയും പറഞ്ഞു ഡാർവിൻ അവിടെ നിന്ന് പോയി, ബില്ല് അടച്ചു വന്നപ്പോളേക്കും അവൾ കഴിച്ചു കഴിഞ്ഞിരുന്നു.....

ഡാർവിൻ അവന്റെ ബൈക്ക് സ്റ്റാർട്ട്‌ ചെയ്‌ത് പുറകിൽ ഏഞ്ചലും കേറി ഇരുന്നു.... അവൻ വേഗത്തിൽ വണ്ടി ഓടിക്കുവാ.....

\"\" ഡാർവു, പതിയെ പോടാ.... \"\"  അപ്പോളേക്കും ഡാർവിൻ വണ്ടിയുടെ സ്പീഡ് കുറച്ചു.....

\"\" ഡാർവിൻ... ഡാ ഡാർവിനെ..... \"\"

\"\" എന്താടി.... \"\"

\"\" അത് ഇപ്പോൾ വിളിച്ചത് നിന്റെ ബോസ്സ് അല്ലെ..... \"\"

\"\" അതേ, അയിന് എന്താ??? \"\"

\"\" അല്ല എന്നിട്ട് നീ എന്തിനാ... ഫോൺ നമ്പർ  *SALARY* എന്ന് പറഞ്ഞു സേവ് ചെയ്തെ??? \"\"

\"\" സാലറി ആരാ തരുന്നത്???\"\"

\"\" അത് ബോസ്സ്.... \"\"

\"\" സൊ സാലറിയെന്ന് സേവ് ചെയ്ത്....\"\"

\"\" അല്ല എന്നാലും..... \"\"

\"\" നീ ഇനി ഒന്നും പണയണ്ട.... എന്തെങ്കിലും ഇനി നീ പണഞ്ഞാൽ നിന്നെ ഇതിൽ നിന്ന് ഞാൻ താഴെ തള്ളി ഇടും നോക്കിക്കോ.... \"\"

അത് കേട്ടത്തോടെ  നമ്മുടെ ഏഞ്ചൽ കൊച്ചു വായ അടച്ചു ഇരുന്നു..... കാര്യം എന്താ ചിന്ന ഭയം അത്രേ തന്നെ......

___________________________________

{രുദ്ര }

ആ മുറിയിലെ ടെഡി ബിയർസ് കണ്ട് കണ്ണ് തള്ളി പോയി ആദിയുടെ.... അപ്പോൾ തന്നെ ആദി ഉടനേ ആരോടോ ഫോണിൽ വിളിച്ചു വരാൻ പറഞ്ഞു..... മിക്കവാറും അത് ഡാർവിൻ തന്നെ ആയിരിക്കും..... അവൻ ഓരോ ടെഡി ബിയറിന്റെ വലുപ്പം അളക്കുവാ....... അപ്പോൾ അവന്റെ ഫോണിൽ ആരോ കാൾ ചെയ്തെ അതെ സമയം തന്നെ കാളിങ് ബെൽ അടിച്ചത്..... ഞാൻ പതിയെ മുന്നിൽ പോയി ഡോർ തുറന്നതും മുന്നിൽ കുറുമ്പിയെ പിടിച്ചു കൊണ്ട് ഇരിക്കുന്നു ഏഞ്ചലും ഡാർവിനും..... എന്നെ കണ്ടതും
തെ... ത്തി.... എന്ന് പറഞ്ഞു ഏഞ്ചലിന്റെ കൈയിൽ നിന്ന് എന്റെ അടുത്തേക്ക് ചാടി..... എന്നിട്ട് ഒരു കെട്ടിപിടിയും ചുണ്ടിൽ ഒരു ഉമ്മയുമായിരുന്നു...... തിരിച്ചു ഞാനും അവളുടെ ചുണ്ടിൽ ഒന്ന് മുത്തി .... പെട്ടന്ന് ആ... ത്തെ.... എന്ന് പറഞ്ഞു പുറകിലേക്ക് അവൾ കൈ നീട്ടിയത്.... ആദി പുറകിലുണ്ട് എന്ന് ഇതിലൂടെ എനിക്ക് മനസിലായി.... ഞാൻ അവളെ താഴെ നിർത്തിയതും കുറുമ്പി ഓടി പോയി അവന്റെ കാലിൽ ചുരുണ്ട് കൂടി.....

___________________________________

{ പാരീസ് }

ആ സ്ത്രീ അന്നേരം മുതൽ അവിടെ ഇരുന്നതാ..... ഇത്രയും നേരമായിട്ട് പോലും അവർ അവിടെ നിന്ന് അനങ്ങിയില്ല..... ആ സ്ത്രീയുടെ ഭർത്താവ് പതിയെ അവരുടെ അടുത്ത് ഇരുന്നു..... അയാൾ പതിയെ അവരുടെ കൈയിലേക്ക് അയാളുടെ കൈ ചേർത്തു.... ഒരു തുള്ളി കണ്ണുനീർ അയാളുടെ കൈയിൽ മേൽ പതിഞ്ഞു......

\"\" നമ്മുടെ  മകൻ.....\"\"  അത്രയും പറഞ്ഞു അവർ അയാളുടെ നെഞ്ചിലേക്ക് വീണു കരഞ്ഞു..... എന്ത്‌ പറഞ്ഞു ആശ്വസിപ്പിക്കണം എന്ന് അയാൾക്ക് ഒരു നിശ്ചയവുമില്ലായിരുന്നു...... ഉള്ളിലെ വേദന എല്ലാം അയാൾ ഉള്ളിൽ പിടിച്ചു നിർത്തി......  ഇതിനെ എല്ലാത്തിനും കാരണകാരിയെ ഓർത്തു അയാളുടെ ഉള്ളിൽ കനൽ എരിയാൻ തുടങ്ങി......

കൊറേ മണിക്കൂറിനുശേഷം..... ഫോറെൻസിക് ലാബിൽ നിന്ന് അവിനാഷിന്റെ റിപ്പോർട്ട്‌ വന്നു.... അത് അറിഞ്ഞു എല്ലാവരും  ആശയക്കുഴപ്പത്തിൽ ആയിരിക്കുകയാണ്..... ഇത് എങ്ങനെ സംഭവിച്ചുയെന്ന് അർത്ഥത്തിൽ......

\"\"\"ഇന്നേവരെ ഇങ്ങനെ ഒരു കേസ് ഉണ്ടായിട്ടില്ല.... അയാളിൽ മുഴുവനും ശരീരം കൊണ്ട് തന്നെ മർദിച്ചേ പാടുകളുണ്ട് പക്ഷേ ബോഡിയിൽ നിന്ന്  ഫിംഗർ പ്രിന്റ്  ഒന്നും കിട്ടിയിട്ടില്ല....\"\"

\"\" അതാണ് അതിശയം.... ഗ്ലൗസ് കൊണ്ടോ ടവൽ കൊണ്ടോ അക്രമിക്കാൻ ശ്രമിച്ചിയാണെങ്കിലും അതിന്റെ ഏതെങ്കിലും അവശിഷ്ടങ്ങൾ ബോഡിയിൽ കാണണണ്ടത് അല്ലെ പക്ഷേ ഇത് ഒന്നും ഈ ബോഡിയിൽ നിന്ന് കിട്ടിയില്ല.....\"\"

\"\"ശരീരത്തിൽ ഫിംഗർപ്രിന്റ്സ് കാണാൻ സാധ്യത വളരെ കുറവാണ് . പക്ഷേ കൊന്നതാണെങ്കിൽ എന്തേലും ഫോറെൻസിക് എവിഡൻസ് കിട്ടാതെ  ഇരിക്കില്ല കൊന്നയാളുടെ  ഫിംഗർപ്രിന്റ് ചെലപ്പോ അയാളുടെ ഫോണിൽ നിന്നു കിട്ടാം വാച്ചിൽ നിന്നു കിട്ടാം ഗ്ലാസിൽ നിന്നു കിട്ടാം ഭിത്തിയിൽ നിന്നു കിട്ടാം . ചെലപ്പോ കൊന്നയാളുടെ എന്തേലും ബോഡി ഫ്ലൂയിഡ്സ് ആകാം . ചെലപ്പോ ഒരു മുടിനാര് ആകാം . ചെലപ്പോ ബ്ലഡ്‌സ്റ്റൈൻ . ഫുട് പ്രിന്റ് ടയർ മാർക്സ് . ബൈറ്റ് മാർക്ക്  അങ്ങനെ എല്ലാം ഫോറെൻസിക് എവിഡൻസ് ആണ്
ഫിംഗർപ്രിന്റ് കിട്ടിയില്ലേലും ഇങ്ങനെ എന്തേലും എവിഡൻസ് തീർച്ചയായും കിട്ടും പക്ഷേ ഈ കേസിൽ ഇത് ഒന്നും കണ്ടതാൻ കഴിയുന്നില്ല....\"\"

\"\"\" ശരീരത്തിലേക്ക് സൈനൈഡും സൾഫേയൂറിക് ആസിഡും കൂടി മിക്സ്‌ ചെയ്ത് ബോഡിയിലേക്ക് ആ ഇൻജെക്ട് ചെയ്‍തത്.....\"\"\"

\"\" അത് കൂടാതെ മെർക്കുറിയും കൊടുത്തിട്ടുണ്ട്......  എന്തായാലും സയൻസിൽ  നല്ല വിജ്ഞാനമുണ്ട് അല്ലെങ്കിൽ ഇതൊക്കെ ചെയ്യില്ലല്ലോ.....\"\"

\"\" എസ്.... ദിസ്‌ കില്ലർ ഈസ്‌  ഓസോമം....\"\"

ഇത് എല്ലാം കേരളത്തിൽ  ഇരുന്നു കേൾക്കുന്നെ ഏഞ്ചലിന്റെ ചുണ്ടിൽ ഒരു പുച്ഛചിരി വിരിഞ്ഞു......

തുടരും........

✍ jo anu
©️copy right work - This work protected in accordance with section 45 of the copy right act 1957(14 of 1957)and should not used in full or part with the creators prior permission.



ആദിരുദ്ര🌸 12

ആദിരുദ്ര🌸 12

4.3
1467

*Fantasy Thriller* Part-12 പെട്ടന്ന് ആ... ത്തെ.... എന്ന് പറഞ്ഞു പുറകിലേക്ക് അവൾ കൈ നീട്ടിയത്.... ആദി പുറകിലുണ്ട് എന്ന് ഇതിലൂടെ എനിക്ക് മനസിലായി.... ഞാൻ അവളെ താഴെ നിർത്തിയതും കുറുമ്പി ഓടി പോയി അവന്റെ കാലിൽ ചുരുണ്ട് കൂടി....... ആദി അവളെ പൊക്കി എടുത്ത്  ലാളിച്ചു കൊണ്ട് ഇരുന്നു.... \"\" ഏഞ്ചൽ, തന്റെ മരുന്ന് പൊളിയാട്ടോ.... വേറെ ലെവൽ എന്റെ മുഖത്തെ പാടുകൾ എല്ലാം മാറി..... \"\" \"\" അതാണ് ഈ ഏഞ്ചൽ.... \"\" \"\" അല്ല ഏഞ്ചൽ നിങ്ങൾക്ക് കുറുമ്പിയെ എങ്ങനെ കിട്ടി????  അതെ പോലെ ഡാർവിന് എങ്ങനെ ഏഞ്ചൽനെ കിട്ടി???\"\"{ രുദ്ര } \"\" അമ്മ തിരുവനന്തപുരത്തേക്ക് പോയി ചേച്ചിക്ക് എന്തോ വയ്യയെന്ന് അത്കൊണ്ട് ഒരാഴ്ചത്തേക്ക്   അവിടെ നിൽക്ക