Aksharathalukal

ആദിരുദ്ര🌸 12

*Fantasy Thriller*
Part-12

പെട്ടന്ന് ആ... ത്തെ.... എന്ന് പറഞ്ഞു പുറകിലേക്ക് അവൾ കൈ നീട്ടിയത്.... ആദി പുറകിലുണ്ട് എന്ന് ഇതിലൂടെ എനിക്ക് മനസിലായി.... ഞാൻ അവളെ താഴെ നിർത്തിയതും കുറുമ്പി ഓടി പോയി അവന്റെ കാലിൽ ചുരുണ്ട് കൂടി....... ആദി അവളെ പൊക്കി എടുത്ത്  ലാളിച്ചു കൊണ്ട് ഇരുന്നു....

\"\" ഏഞ്ചൽ, തന്റെ മരുന്ന് പൊളിയാട്ടോ.... വേറെ ലെവൽ എന്റെ മുഖത്തെ പാടുകൾ എല്ലാം മാറി..... \"\"

\"\" അതാണ് ഈ ഏഞ്ചൽ.... \"\"

\"\" അല്ല ഏഞ്ചൽ നിങ്ങൾക്ക് കുറുമ്പിയെ എങ്ങനെ കിട്ടി????  അതെ പോലെ ഡാർവിന് എങ്ങനെ ഏഞ്ചൽനെ കിട്ടി???\"\"{ രുദ്ര }

\"\" അമ്മ തിരുവനന്തപുരത്തേക്ക് പോയി ചേച്ചിക്ക് എന്തോ വയ്യയെന്ന് അത്കൊണ്ട് ഒരാഴ്ചത്തേക്ക്   അവിടെ നിൽക്കുവാ.... ഇവളെ  തരാൻ വേണ്ടി ഇങ്ങോട്ടേക്ക് വന്നപ്പോൾ ഇവരെ കണ്ടത് അങ്ങനെ ഡാർവിന്റെ കൈയിൽ  കൊടുത്ത് വിട്ടത്.... അമ്മയാണ് എന്നെ ഇപ്പോൾ വിളിച്ചത്..... \"\"

\"\" ഓക്കേ.... ഏഞ്ചൽ വാ ഞാൻ ഒരു കാര്യം കാണിച്ചു തരാം..... \"\" { രുദ്ര }

രുദ്ര  ഏഞ്ചൽനെ കൊണ്ട് അവളുടെ ടെഡി ബിയർ ഒള്ള റൂം കാണിച്ചു കൊടുത്തു..... ആ റൂം കണ്ടതും ഏഞ്ചൽ ആദ്യം ഒന്ന് ഞെട്ടി..... പിന്നെ അതിനെ കെട്ടിപിടിച്ചു അതിന്റെ കൂടെ കളിച്ചു സമയം കളഞ്ഞു.... അപ്പോൾ ആ ഡാർവിൻ ഈ ടെഡീസ് ഒക്കെ കണ്ടത്.... അത് ഇവിടെ നിന്ന് കൊണ്ട് പോകാൻ ആൾക്കാരെ ഏർപ്പാടാക്കി അവർ വരുന്നത് വരെ കുറുമ്പിയും ഏഞ്ചലും രുദ്രയും അവിടെ ഭയങ്കര കളിയിലായിരുന്നു.....  കൊറേ കഴിഞ്ഞതും അവർ വന്നു അത് എല്ലാം എടുത്ത് കൊണ്ട് ഫ്ലാറ്റിൽ നിന്ന് പോയി.......

\"\" ഞാനും ഡാർവിനും എത്തിക്കോളാം.... നിങ്ങൾ അങ്ങോട്ട് ചെന്നോ.... കുറുമ്പിക്ക് ഫുഡ്‌ കൊടുക്കാൻ സമയമായി.... \"\" അത്രേയും പറഞ്ഞു കൊണ്ട് എയ്ഞ്ചേലിനെയും രുദ്രയെയും ടാക്സിയിലാക്കി വീട്ടിലേക്ക് പറഞ്ഞു വിട്ടു....\"\"

അവരുടെ വണ്ടി കണ്ണിൽ നിന്ന് മാഞ്ഞതും ആദി ഡാർവിന്റെ മുഖത്തേക്ക് നോക്കി....

\"\" എവിടെയൊകെയോ ഒരു പ്രേമം മണക്കുന്നുണ്ടല്ലോ???? \"\" (ആദി )

\"\"നെവർ സാർ..... ആം ആൾറെഡി കമ്മിറ്റെഡ്.... അവൾ അല്ലാതെ വേറെ ഒരു പെണ്ണും എന്റെ ജീവിതത്തിൽ കാണില്ല....  ഇവിടുത്തെ പ്രശ്നങ്ങൾ എല്ലാം തീർന്നിട്ടു എനിക്ക് അവളുടെ അടുത്തേക്ക് എത്തണം.....\"\"

\"\" ഏഹ്, അല്ല ഇവിടെ എന്താ പ്രശ്നം??? \"\"

\"\" ഓ സോറി എന്റെ പ്രശ്നങ്ങൾ എന്നാ ഞാൻ ഉദ്ദേശിച്ചേ..... \"\"

\"\" ഓക്കേ എല്ലാം മാറുമെടോ.... \"\"

അത്രേയും പറഞ്ഞു ഡാർവിൻ പോയി പുറകെ ആദിയും.......


( രുദ്ര )

ഞാനും ഏഞ്ചലും ടാക്സിയിൽ ഇരിക്കുവാ.... കുറുമ്പി പെണ്ണ് തോളിൽ കിടന്ന് ഉറങ്ങുന്നുണ്ട്...... അപ്പോളാ ഏഞ്ചൽ സംസാരിച്ച് തുടങ്ങിയത്......

\"\" രുദ്ര, ഞാൻ ചോദിക്കാൻ പോകുന്നെ കാര്യത്തിന് സത്യസന്ധമായി എനിക്ക് ഉത്തരം നൽകണം..... \"\"

\"\" എന്തിനാ ഏഞ്ചൽ ഒരു മുഖവര നീ ചോദിച്ചോ.... \"\"

\"\" നിനക്ക് ആദിയെ ഇഷ്ടമല്ലേ???? \"\"

\"\" അതേ എന്നെകാൾ ഏറെ എനിക്ക് ഇഷ്ടമാ.... പലവട്ടം തുറന്നു പറയണമെന്ന് കരുതിയിട്ടുണ്ട് പക്ഷേ സാധിച്ചില്ല....  അഥവാ അവൻ അങ്ങനെ ഒന്നുമില്ലെങ്കിൽ  ഞങ്ങളുടെ ഫ്രണ്ട്ഷിപ്പിനെ അത് ബാധിക്കുമോ എന്ന് പേടി.... അത് കൊണ്ട് മാത്രം ഞാൻ പറഞ്ഞില്ല.... പറയാതെ കൊറേ പ്രാവശ്യം പറഞ്ഞു നോക്കി  അവൻ അത് മനസിലായില്ല..... പറയാൻ ശ്രമിച്ചപ്പോൾ ആ,  ആമി അവനോട് ഇഷ്ടമാണ് എന്ന് പറഞ്ഞത്.... ഒരിക്കലും അത് ആർക്കും താങ്ങാൻ ആകില്ല..... അത് കൊണ്ട് തന്നെയാ ഞാൻ ഇവിടെ നിന്ന് പോയത്..... ഇപ്പോൾ ഇവിടെ വന്നപ്പോൾ എന്റെ ആമിയില്ല.... കുറുമ്പി മാത്രം ആദിക്ക് സ്വന്തം..... \"\"

\"\" ഇനി ശ്രമിച്ചുടെ??? \"\"

\"\" എന്താ ഏഞ്ചൽ പറയുന്നേ??? അവൻ ഇപ്പോൾ ഒരു അച്ഛനാ.....  പിന്നെ അവന് അങ്ങനെ ഒന്നുമില്ലയെന്ന് അവന്റെ വായിൽ നിന്ന് കേട്ടാൽ.... അത് എനിക്ക് സഹിക്കാൻ കഴിയുന്നതിലും അപ്പുറമാ...., എന്തിനാ വെറുതെ???\"\"

\"\" നോക്ക് രുദ്ര കുറുമ്പിക്ക് ഇപ്പോൾ ഒരു അമ്മയുടെ ആവശ്യമുണ്ട്..... വേറെ ആരെങ്കിലുമാണെങ്കിൽ ഇവളെ നല്ല പോലെ നോക്കുമെന്ന് നിനക്ക് ഉറപ്പ് പറയാൻ പറ്റുമോ??? നീ ആകുമ്പോൾ അത് ആദിക്കും അത് ഒരു ആശ്വാസമായിരിക്കും.....  പിന്നെ ഒരു അമ്മയില്ലാതെ വളരുന്നേ കുട്ടിയുടെ മാനസിക അവസ്ഥ എന്നെകാൾ ഏറെ നിനക്ക് അറിയാമല്ലോ...... \"\"

അത് കേട്ടതും ഞെട്ടികൊണ്ട് അവൾ ഏഞ്ചലിനെ ഒറ്റു നോക്കി.....

\"\" നീ ഇങ്ങനെ നോക്കണ്ട രുദ്ര ഞാൻ സൈക്കോളജി പഠിച്ചിട്ടുണ്ട്.... ഇന്നലെ തന്നെ അവിനാഷ് ആരെയോ പറ്റി പറഞ്ഞപ്പോൾ നിന്റെ മുഖത്തെ ആ പരിഭവമെല്ലാം കണ്ടപ്പോളെ നിന്റെ  മനസ്സ് ഞാൻ  വായിച്ചിരുന്നു..... നല്ല പോലെ നീ ആലോജിക്ക്.....\"\"

\"\"സമയമുണ്ടല്ലോ ഏഞ്ചൽ...... നമ്മൾക്ക് നോക്കാം......\"\"  അത്രെയും പറഞ്ഞു കുറുമ്പിയെ മാറോട് അടുപ്പിച്ചു അവൾ സീറ്റിലേക്ക് കണ്ണ് അടച്ചു ചാരി കിടന്നു......

\"\"\" എത്രയും പെട്ടന്ന് നിന്റെ ഇഷ്ട്ടം നീ തുറന്ന് പറയണം..... പല ആപത്തും നിങ്ങളുടെ ജീവതത്തിൽ വരാൻ പോകുന്നു അതിന് മുന്നേ നീ ആദിയുടെ സ്വന്തം ആകണം രുദ്ര..... പല കാര്യങ്ങൾ നീ അറിയാൻ ബാക്കിയുണ്ട്.... നീ ചിന്തിച്ചു കൂട്ടിയ പല കാര്യങ്ങളും തെറ്റായിരുന്നു..... ഓരോ സത്യങ്ങളും നീ എന്നിലൂടെ തന്നെ അറിയും..... സമയം ആകുമ്പോൾ.... അത്രേയും മനസിൽ പറഞ്ഞു ഏഞ്ചൽ പുറത്തെ കാഴ്ചകൾ കണ്ട്  ആസ്വദിച്ചു.......

കൊറേ കഴിഞ്ഞതും രുദ്രയും ഏഞ്ചലും വീട്ടിൽ എത്തി.... അപ്പോളേക്കും ഡാർവിനും ആദിയും അവിടെ എത്തിയിരുന്നു.......

\"\" അപ്പോൾ ശരി നിങ്ങൾ പൊക്കോ....\"\" {ആദി }

\"\" എങ്കിൽ ഓക്കേ സാർ.... \"\"{ഡാർവിൻ }

\"\" സാർ രണ്ട് ഡേയ്‌സ് ഞാൻ ഇവിടെ നിന്നോട്ടെ പ്ലീസ്..... എന്റെ പേഴ്സ് കളഞ്ഞു പോയി പിന്നെ എന്റെ സാധനങ്ങൾ ഒക്കെ വിറ്റ് പണം കൊണ്ട് ആ ഞാൻ ഹോട്ടലിൽ റൂം ബില്ല് ചെയിതെ.... \"\"

\"\" എങ്കിൽ ഒരു കാര്യം ചെയ്യു അമ്മ വരുന്നേ വരെ ഇവിടെ നിന്നോ എനിക്ക് അപ്പോൾ ഒരു കൂട്ടും ആകുമല്ലോ.....\"\"(രുദ്ര )

\"\" ഓക്കേ.... താൻ പോകുന്നിലെ???? \"\"

\"\" സാർ ഡാർവും ഇവിടെ നിൽക്കട്ടെ എനിക്ക് സഹായത്തിന്.... എന്ന് ഏഞ്ചൽ നാണിച്ചു കൊണ്ട് പറഞ്ഞതും ആദി അത് കണ്ട് ചിരിച്ചു കൊണ്ട് അകത്തോട്ടു പോയി.....

\"\" മ്മ്... നടക്കട്ടെ എന്ന് പറഞ്ഞു കൊണ്ട് കുറുമ്പിയെ തോളിൽ ഇട്ട് കൊണ്ട് രുദ്രയും അവന്റെ പുറകെ പോയി......

\"\" ഞാൻ എന്തിനാടി ഇവിടെ നിൽക്കുന്നെ???? \"\"

\"\" എനിക്ക് ഒന്ന് ടൈം പാസിന് ആരെങ്കിലും വേണ്ടേ സൈനേഡ് കലക്കി തരാൻ..... \"\"

അത് കേട്ടതും ഡാർവിൻ അവിടെ നിന്ന് മുങ്ങി..... ഇത് കണ്ട് ചിരിച്ചു കൊണ്ട് ഏഞ്ചൽ അകത്തോട്ടു കേറി.....

രുദ്ര പതിയെ ബെഡിൽ കുറുമ്പിയെ കിടത്തി മാറാൻ നോക്കിയതും രുദ്രയുടെ മാലയിൽ അവൾ പിടിച്ചിട്ടുണ്ടായിരുന്നു....  അവൾ പതിയെ കൈ മാറ്റി.... അവളുടെ കുഞ്ഞി കൈയിലും നെറ്റിയിലും ഒന്ന് അമർത്തി മുത്തി രണ്ട് സൈഡിലും പില്ലോ വെച്ചു..... എന്നിട്ട് കുറുമ്പിയെ തന്നെ കണ്ണ് എടുക്കാതെ നോക്കി ഇരിക്കുമ്പോൾ ആ മനസിൽ ഏഞ്ചൽ പറഞ്ഞു കാര്യം ചേക്കേറിയത്  അമ്മയില്ലാതെ വളരുന്ന കുഞ്ഞിന്റെ അവസ്ഥ.....  മറ്റാരെക്കാളും ആ വിഷമം എനിക്ക് മനസ്സിലാകും..... എന്തയാലും ആലോജിച് ഒരു തീരുമാനം എടുത്തേ പറ്റു..... പലതും കണക്ക് കൂട്ടി ഒരു ദാവണിയും എടുത്ത് കുളിക്കാൻ കേറി......  രുദ്ര കുളിച്ചു ഇറങ്ങിയപ്പോളേക്കും കുറുമ്പി പെണ്ണ് ബെഡിൽ ഉണർന്നു ഇരിക്കുന്നു..... രുദ്ര പോയി അവളെ എടുത്ത് മുഖം ഒക്കെ കഴുകിച്ച് അവളെ എടുത്ത് കൊണ്ട് കിച്ചണിൽ വന്നു.... അവിടെ നോക്കുമ്പോൾ ഏഞ്ചൽ കുറുമ്പിക്ക് ഒള്ള കുറുക്ക് ഉണ്ടാക്കി വെച്ച്..... അത് ഒരു കുഞ്ഞ് ബൗളിലേക്ക് മാറ്റി അവൾ ഓരോ സ്പൂൺ പതിയെ വായിൽ വെച്ച് കൊടുക്കാൻ നോക്കും അവൾ അത് തുപ്പി അതെ പോലെ കളയും.... കൊറേ നേരം ഇത് തന്നെ നടന്നു.... ഇത് കണ്ട് കൊണ്ട് വന്നു ഏഞ്ചൽ പതിയെ വാ തുറന്ന് കാണിച്ചതും  രുദ്ര അവൾക്ക് കൊടുക്കുന്ന പോലെ ആക്ഷൻ കാണിച്ചു.... ഇത് കണ്ട് കുറുമ്പി പെണ്ണ് ഉടനേ ആ സ്പൂൺ വാങ്ങി കുറുക്ക് അവൾ കുടിച്ചു......

\"\" അസൽ കുറുമ്പി പെണ്ണ്.... \"\" രുദ്ര  മനസിൽ ഓർത്തു മുഴുവനും അവൾക്ക് കൊടുത്ത്...... അവൾ കുറുക്ക് മുഴുവനും കുടിച്ചു എത്തിയതും ഒരു ടവൽ കൊണ്ട് അവളുടെ മുഖം എല്ലാം തുടച്ചു കൊടുത്ത്.... കുറുക്ക് മുഴുവനും അവളുടെ ദവാണിയിലുമായി....... കുറുമ്പിയെ ഏഞ്ചലിന്റെ കൈയിൽ കൊടുത്ത് അവൾ ഡ്രസ്സ്‌ മാറാൻ പോയതും പെട്ടന്ന് കാളിങ് ബെൽ അടിച്ചത്.....

ടവൽ തോളിൽ ഇട്ട് കൊണ്ട് അവൾ ഡോർ തുറന്നതും ഒരു പൊടി നിക്കറും ഇട്ട്, മുഖത്ത് കൊറേ പുട്ടിയും അടിച്ചു നിൽക്കുന്ന ഒരു പെണ്ണ് ......

\"\" ഏഹ്, അതിന് മുന്നേ സെർവെന്റിനെ ഒക്കെ നിർത്തിയോ ആദി...... \"\" ( ആ പെണ്ണ് )

\"\" സെർവന്റ് നിന്റെ..... എന്നെ കൊണ്ട് ഒന്നും കുടുതൽ പറയിപ്പിക്കണ്ട .... \"\" (രുദ്രസ് മനസ് )

അപ്പോൾ ആ ഏഞ്ചൽ കുറുമ്പിയെ എടുത്ത് വന്നത് അവളെ കണ്ടതും ആ പെണ്ണ് നിളമോളേ എന്ന് പറഞ്ഞു എടുക്കാൻ നോക്കിയതും.....

\"\" നീ.... പോ.... ദി..... യെന്ന് പറഞ്ഞു അവളുടെ കൈ തട്ടി മാറ്റി എന്റെ അടുത്തേക്ക് വന്നു..... ഞാൻ അവളെ വാരി എടുത്തതും അവൾ എന്റെ ചുണ്ടിൽ കൊണ്ട് വന്ന മുത്തി എന്നിട്ട് ആ പെണ്ണിനെ കോക്രി കാട്ടി.... അത് കണ്ടതും ഏഞ്ചൽ വയർ പിടിച്ച ചിരിക്കാൻ തുടങ്ങി..... ഞാൻ ചിരി കടിച്ചു പിടിച്ചു നിന്നു..... ചിരിക്കല്ലേ എന്ന് മുഖം കൊണ്ട് കാട്ടിയതും അവൾ ചിരി കണ്ട്രോൾ ചെയ്യാൻ നോക്കി പക്ഷേ അവൾക്ക് ചിരി നിർത്താൻ പറ്റിയില്ല അതിനോടൊപ്പം ഞാനും അവളുടെ കൂടെ അങ്ങ് ചിരിച്ചു.....  അത് കണ്ട് ചവിട്ടി തുള്ളി അവൾ അകത്തോട്ടു ആദി എന്ന് വിളിച്ചു കൊണ്ട് കേറി..... പുറകെ ഞങ്ങളും അപ്പോൾ ആ ആദി സ്റ്റെപ് ഇറങ്ങി വന്നത്..... അവനെ കണ്ടതും അവൾ കെട്ടിപ്പിടിക്കാൻ നോക്കിയതും കുറുമ്പി വാ വിട്ടു കരയാൻ തുടങ്ങി..... ഇത് കണ്ട് എന്ത്‌ ചെയ്യണമെന്ന് പകച്ചു നിൽകുമ്പോൾ ആ ആദി എന്റെ അടുത്ത്  വന്ന അവളെ എടുത്തത്.... അപ്പോളേക്കും സ്വിച്ച് ഇട്ടപോലെ കരച്ചിൽ നിർത്തി..... ആ പെണ്ണ് വീണ്ടും കരിഞ്ഞു.....  എനിക്ക് തോന്നുന്നു ഇന്ന് അവൾക്ക് കരിദിനമാണ് എന്ന് .....

തുടരും......

✍ jo anuqq
©️copy right work - This work protected in accordance with section 45 of the copy right act 1957(14 of 1957)and should not used in full or part with the creators prior permission.