മനോഹരി നിൻ
അഴകേ അനുദിനം ഒരു ദിനം
ചേരും ഞാൻ നിന്നിലെ എന്നിൽ
മഴവില്ലിൻ ചായങ്ങൾ ചമയങ്ങൾ
കോർത്തു ചേർത്തൊരു പന്തലിൽ
ചേർന്നിരിക്കാം, മഴ മറയ്ക്കും ദൂരത്തോളം-
ഹൃദയ തേരേറി പോയ്‌വരാം.
ഇനിയും തുടരും യാത്രകളിൽ
ഒരുവേള കൂടെ പിരിയാതിരിക്കാം
പേരറിയാതീരങ്ങൾ കടന്നു തിരയായി ഒഴുകി പകലുകൾ
തിരയും പായലുകൾ ഓളങ്ങളിൽ വിങ്ങി ഒരു നോക്ക്
കാണുവാൻ ഏറെ കൊതിച്ചു ഇനിയും അസ്തമയം
മറയ്ക്കാത്ത നിൻ മുഖം നോക്കി നിൽപ്പൂ