Aksharathalukal

അവകാശി 1

രചന : BIBIL T THOMAS

മുസോറിയിലെ IAS ട്രെയിനിങ് കോളേജിലെ തന്റെ പരിശീലനം പൂർത്തിയാക്കി തിരികെ കേരളത്തിലേക്കുള്ള യാത്രക്ക് ഒരുങ്ങുകയാണ് സ്റ്റെഫി... ഫോൺ അടിക്കുന്നത് കേട്ട് എടുത്ത് നോക്കിയപ്പോൾ അമലാമ എന്ന് എഴുതിയത് കണ്ട് അവൾ പെട്ടന്ന് ഫോൺ എടുത്തു....

\" അമലാമേ... \"

\" മോളെ പാസ്സിങ് ഔട്ട്‌ ഒക്കെ കഴിഞ്ഞോ.... എപ്പോഴാ പുറപ്പെടുന്നെ.... \"

\"വൈകിട്ട് ട്രെയിൻ ഉണ്ട്... അതിൽ ടിക്കറ്റ് കിട്ടുവോ എന്ന് നോക്കാം...\"

\"എന്നാ ശരി മോളെ... വേഗം വാ...\"

ട്രെയിൻ യാത്രക്കിടയിൽ ഉള്ള മയക്കം അവളെ തന്റെ ഓർമകളിലേക്ക് കൂട്ടിക്കൊണ്ടുപോയി

*********************************

രണ്ട് വർഷം മുമ്പ് ഉള്ള ഒരു ഏപ്രിൽ മാസം...\'\'


പള്ളിയിലെ കർത്താവിന്റെ തിരുരുപത്തിന് മുമ്പിൽ മുട്ടുകുത്തി പ്രാർത്ഥനയോടെ നിൽക്കുകയാണ് സ്റ്റെഫി.... \" കാരുണ്യവാനായ കർത്താവെ.... ഇന്ന് എന്റെ 21മത്തെ പിറന്നാളാണ് അറിവായ പ്രായം മുതൽ ഞാൻ നിന്നോട് ചോദിക്കുന്ന ഒരേ ഒരു കാര്യം.... ആരാണ് എന്റെ അവകാശികൾ എന്ന്.... മാതാപിതാക്കൾ ആരെന്ന് അറിയാതെ ഇനിയും ഞാൻ എത്രനാൾ.... \"....
ആരുടെയോ സാമിഭ്യം അറിഞ്ഞ അവൾ പെട്ടന്ന് കണ്ണുകൾ തുറന്നു തിരിഞ്ഞു നോക്കി.... സെന്റ് ജോസഫ് ഓർഫനേജിലെ മദർ അമല.... തന്റെ അമലാമ.... അല്ല... അമ്മ... തന്നെ വളർത്തിയ അമ്മ..

അവളുടെ മുഖത്തേക്ക് അവർ വാത്സല്യത്തോടെ നോക്കി.....

\" ഇനി അധികനാൾ വേണ്ട മോളെ.....\"

അവൾ സംശയത്തോടും ആകാംഷയോടും കൂടെ അവരെ നോക്കി.....

\"ഓർമവച്ച കാലം മുതൽ നീ എന്നോട് ചോദിച്ച... കർത്താവിനോട് ചോദിച്ച ആ ചോദ്യത്തിനുള്ള ഉത്തരം.... ആരാണ് നിന്റെ അവകാശികൾ എന്ന് അത് അറിയാൻ സമയായി,... ആ ഉത്തരമാണ് നിനക്കുള്ള എന്റെ പിറന്നാൾ സമ്മാനം.....\"

അവർ സംസാരിച്ചോണ്ട് ഇരുന്നപ്പോൾ അമ്പതിനോടടുത്ത പ്രായം തോന്നിക്കുന്ന ഒരാൾ അവിടേക്ക് വന്നു.... 

\" ഈ നിൽക്കുന്ന മനുഷ്യനാണ് ഇന്നേക്ക് ഇരുപതിയൊന്ന് വർഷം മുമ്പ് നിന്നെ എന്റെ കൈയിൽ ഏല്പിച്ചതും നിന്റെ ഇതുവരെ ഉള്ള എല്ലാ ചിലവും വഹിച്ചതും...... \"

അമല അയാളെ ചൂണ്ടി പറഞ്ഞപ്പോൾ അവൾ അയാളെ നിറക്കണ്ണുകളോടെ നോക്കി.... അവരെ മാത്രമായി സംസാരിക്കാൻ വിട്ട് അമല പോയി.. 
നീണ്ട നേരം അവർക്ക് ഇടയിൽ നിലനിന്ന മൗനം ഭേദിച്ച് അയാൾ സംസാരിച്ച് തുടങ്ങി..

\"മോളെ.... നിനക്ക് എന്താ അറിയേണ്ടത്.... ഞാൻ ആരാണെന്നോ... അതോ നമ്മൾ തമ്മിൽ എന്താ ബന്ധം എന്നോ.... എന്താ...\"

അയാളെ പറഞ്ഞ് തീർക്കാൻ അവൾ അനുവദിച്ചില്ല 

\"എനിക്ക് എല്ലാം അറിയണം... എന്നെക്കുറിച്ച് നിങ്ങൾക്ക് അറിയാവുന്ന എല്ലാം... ആരാ നിങ്ങൾ... എന്തിനാ എന്നെ ഈ അനാഥാലയത്തിൽ ഏല്പിച്ചത്.... എന്റെ എല്ലാ ചിലവും നോക്കിയത്.... പറ.... \"
 അവൾക്ക് തന്റെ നിയന്ത്രണം വിട്ടുപോയിരുന്നു....
\" പറയാം മോളെ.... കഴിഞ്ഞ 21 വർഷമായി ഞാൻ കാത്തിരുന്നത് ഇങ്ങനെ ഒരു നിമിഷം ഉണ്ടാക്കും എന്ന് ഉറപ്പിച്ച് തന്നെയാണ്.... ഇന്ന് നിനക്ക് ഞാൻ പറയുന്ന കാര്യങ്ങൾ മനസിലാക്കാനുള്ള പ്രായവും പക്വതയും ഉണ്ട് എന്നാ ഉറച്ച വിശ്വാസം ഉള്ളതുകൊണ്ടാണ് ഞാൻ ഇപ്പോൾ നിന്റെ മുമ്പിൽ നിൽക്കുന്നത്... എനിക്ക് നീയുമായി എന്ത് ബന്ധം എന്നും നിന്നെ ഞാൻ ഇത്രയും നാൾ എന്തിന് ഈ അനാഥാലയത്തിൽ സംരക്ഷിച്ചു എന്നും അറിയാൻ നിനക്ക് അവകാശം ഉണ്ട്... പറയാൻ ഞാൻ ബാധ്യസ്ഥനും.... \"

സ്റ്റെഫിയെ ഒന്ന് നോക്കിയ ശേഷം അയാൾ തുടർന്നു....

അത് അറിയണം എങ്കിൽ 22 വർഷം മുമ്പുള്ള ഒരു ഒക്ടോബർ മാസത്തിലേക്ക് പോകണം.....
പ്രണയിച്ച് നടന്ന എന്റെ ചെറുപ്പകാലത്തേക്ക്.... ജീവനെപ്പോലെ സ്നേഹിച്ച പെണ്ണ് ഇട്ടിട്ട് പോയപ്പോൾ തോന്നിയ ഒരു ബുദ്ധിമോശത്തിന് ആത്മഹത്യ ചെയ്യാൻ പോയതാണ് ആ കടക്കരയിലേക്ക്....

               ********************

22 വർഷം മുമ്പുള്ള ഒരു ഒക്ടോബർ 20,,...

ഞാൻ മരിക്കാൻ വേണ്ടിയാണ് ആ കടൽകരയിലേക്ക് പോയത്.... പക്ഷേ എനിക്ക് പേടിയായിരുന്നു ആത്മഹത്യ ചെയ്യാൻ... അവിടെന്ന് പിന്തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോൾ ആണ് ഞാൻ  ഒരു സ്ത്രീ അവിടെ നില്കുന്നത് കാണുന്നത്.... ഞാൻ നോക്കിയപ്പോളേക്കും അവർ കടലിൽ ചാടി.... പെട്ടന്നുള്ള ഒരു ഉൾപ്രേരണയാൽ ഞാൻ അവരെ രക്ഷിച്ചു.. അന്നേരം എന്റെ വികാരം എന്തായിരുന്നു എന്ന് എനിക്ക് അറിയില്ല.... കരയിലേക്ക് കയറ്റിയപ്പോളേക്കും അവരുടെ ബോധം പോയിരുന്നു.....  അവരെ ഞാൻ ആശുപത്രിയിൽ എത്തിച്ചു.... ബോധം വരുന്നവരെ ഞാൻ അവർക്ക് കാവൽ ഇരുന്നു.... ബോധം വന്നപ്പോൾ അവർ ആദ്യം എന്നോട് ചോദിച്ചത്
\"എന്തിനാ എന്നെ രക്ഷിച്ചേ...  മരിക്കാനും സമ്മതിക്കില്ലേ.... \"

അവരുടെ ആ ചോദ്യത്തിന് എനിക്ക് മറുപടി ഉണ്ടായിരുന്നില്ല.... പക്ഷേ അപ്പോളേക്കും ആത്മഹത്യ എന്ന എന്റെ ചിന്തക്ക് മാറ്റം വന്നിരുന്നു..... അവരെ ആ ആശുപത്രിയിൽ ഒറ്റക്ക് ഇട്ടിട്ട് പോകാൻ എനിക്ക് എന്തോ മനസ് അനുവദിച്ചില്ല..... ഞാൻ കാവലിരുന്നു ദിവസങ്ങളോളം ..... അതിനിടയിൽ ഞാൻ അറിഞ്ഞു അവർ രണ്ട് മാസം ഗർഭിണി ആണ് എന്ന്.... മിണ്ടാതെ ഇരുന്ന അവർ എന്റെ സ്നേഹത്തോടെ ഉള്ള പരിചരണത്തിൽ കീഴടങ്ങി..... അവർ എന്നോട് സംസാരിച്ച് തുടങ്ങി...... ഒടുവിൽ അവർ അവരുടെ മനസ് തുറന്നു..... ഒരു പ്രണയകഥ പ്രദിക്ഷിച്ച ഞാൻ കേട്ടത് ഞെട്ടിക്കുന്ന.. ഒരിക്കലും പ്രതിക്ഷിക്കാത്ത കാര്യങ്ങൾ ആയിരുന്നു...... ഒരു കുടുംബം മുമ്പോട്ട് കൊണ്ടുപോകാൻ പ്രൈവറ്റ് ജോലിക്ക് പോയ കുട്ടിയെ ലൈംഗികമായി കമ്പനി മുതലാളി ചുഷണം ചെയ്ത് ആ പാവത്തിന്റെ സ്വപ്‌നങ്ങൾ തള്ളിതകർത്ത കഥ.... അവരുടെ ഭിഷണി സഹിക്കാൻ കഴിയാതെ ഇരുന്നപ്പോൾ താൻ ഗർഭിണി ആണെന്ന് കൂടെ അറിഞ്ഞപ്പോൾ അവർ തിരഞ്ഞെടുത്ത വഴി ആയിരുന്നു ആത്മഹത്യ... അവിടെയും അവർ തോറ്റുപോയി..... അവരുടെ കഥ അറിഞ്ഞ അന്ന് മുതൽ അവൾക്ക് താങ്ങായി തണലായി ഒരു അനിയനായി ഞാൻ കൂടെ നിന്നു..... മാസങ്ങൾ കടന്ന് പോകുമ്പോൾ ആ മുതലാളിമാരെപോലെ ഉള്ളവർ ഇനിയും ഉണ്ടാകും എങ്കിലും ഇനി ഒരു പെണ്ണിനും അവനെക്കൊണ്ട് ശല്യം ഉണ്ടാകില്ല എന്ന് ഞങ്ങൾ ഉറപ്പിച്ചു..... അവൾ തന്നെ അവളെ നശിപ്പിച്ചവന്റെ ശിക്ഷ നടപ്പാക്കി.... ആർക്കും കിട്ടാത്ത രീതിയിൽ ആ ശവം ഞങ്ങൾ ഈ ലോകത്തുനിന്ന് നിക്കി..... മാസങ്ങൾ പിന്നെയും കടന്നുപോയി.... കുഞ്ഞിനെ നശിപ്പിക്കാൻ കഴിയുന്ന അവസ്ഥ അല്ലായിരുന്നു...... അതിന് അവൾ തയ്യറും അല്ലായിരുന്നു....
പിന്നെയും ദിവസങ്ങൾ പോയികൊണ്ടിരുന്നു...  ഞാൻ ഈ മാസങ്ങളിലെല്ലാം ഞാൻ അവളുടെ കൂടെ നിന്നു.... ഒടുവിൽ ഞങ്ങൾ കാത്തിരുന്ന ആ ദിവസം... ഏപ്രിൽ 4ന് വെളുപ്പിന് ഒരു വെള്ള തുണിയിൽ പൊതിഞ്ഞു ഒരു പിഞ്ചു പെൺകുഞ്ഞിനെ ഭൂമിയിലെ മാലാഖമാർ എന്റെ കൈയിലെക്ക് തന്നു..... സ്നേഹംകൊണ്ട് എന്റെ കൂടപ്പിറപ്പായ എന്റെ ചേച്ചിയുടെ കുഞ്ഞ്..... ആ പോന്നോമനക്ക് ഞാൻ സ്റ്റെഫി എന്ന് പേരിട്ടു... പിന്നീട്....
                                         (തുടരും......)


 അവകാശി 2

അവകാശി 2

4.5
693

രചന : BIBIL T THOMASആ പോന്നോമനക്ക് ഞാൻ സ്റ്റെഫി എന്ന് പേരിട്ടു... അവിടെയും സാഹചര്യങ്ങൾ വില്ലനായി.... നീ ഒരു പാപത്തിന്റെ ഫലമായി അറിയപ്പെടരുത് എന്ന് അമ്മക്ക് നിർബന്ധം ആയിരുന്നു.... ആ വാശിക്ക് മുമ്പിൽ ഞാൻ തോറ്റുപോയി.... നിന്നെ സുരക്ഷിതമായി സംരക്ഷിക്കാൻ ഞാൻ അമലയെ ഏല്പിച്ചു.... അന്ന് മുതൽ ഈ നിമിഷം വരെ ഞാൻ നിന്നെ സംരക്ഷിച്ചു..... പലതവണ ഇത് പറയാൻ തുടങ്ങിയപ്പോളും നിന്റെ അമ്മ എന്നെ തടഞ്ഞു..... അവർക്ക് നിന്റെ മുമ്പിൽ വരാൻ ഉള്ള ധൈര്യം ഇല്ലായിരുന്നു....\'അയാൾ പറഞ്ഞ് തീർന്നപ്പോൾ അവൾ ഒന്നും മിണ്ടാനാകാതെ നിശ്ചലമായി നിന്നു.....\"എന്റെ അമ്മയെ എനിക്ക് ഒന്ന് കാണാൻ പറ്റുവോ.... \"  നിറക്കണ്ണുകളോടെ അയ