Aksharathalukal

എന്ന് .,നിൻ്റെ സ്വന്തം നിശാഗന്ധി



നീ പാടിയ ഓരോ ഗാനവും 
അറിയാതെൻ ശ്രീരാഗമായ്

നീ മൂളിയ ഓരോ ഈണവും
ഇന്നെന്നിൽ അനുരാഗവർഷമായ്

അറിയാതെ നിന്നിൽ അലിഞ്ഞ 
ഓരോ നൊടിയും ഒരു ചുമർചിത്രമായ്

ദൂരേ മേഘപാളികൾക്കിടയിൽ 
തത്തിക്കളിക്കുമാ തെന്നലായ് നാം

തമ്മിൽ അലിഞ്ഞ ഓരോ നിമിഷവും 
ഓരോ ചുംബനങ്ങളായ്

ആ ചുംബനങ്ങളെല്ലാമെൻ 
തിരുനെറ്റിയിൽ പ്രണയസിന്ദൂരമായ് 


അറിയാതെ എന്നിൽ വന്നണഞ്ഞ 
തങ്കനിറമുള്ള കിനാവാണ് നീ..
      
         

           എന്ന് ., 

നിൻ്റെ സ്വന്തം നിശാഗന്ധി



 നിശാഗന്ധി ©️